Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

മീനും മോരും നാരങ്ങാവെള്ളവും ഒരുമിച്ചു കഴിക്കരുതെന്ന് പറയുന്നതിന്റെ കാരണമെന്ത്? ഇത്തരം ഭക്ഷണം മരണകാരണമാകുമോ?

30 OCTOBER 2020 02:07 PM IST
മലയാളി വാര്‍ത്ത

ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശദ്ധിക്കേണ്ട ഒന്നാണ് വിരുദ്ധാഹാരങ്ങള്‍. വിവിധതരം അലര്‍ജികള്‍ , ബലക്ഷയം, ഓര്‍മ്മക്കുറവ്, എന്നിവയ്ക്ക് കാരണം വിരുദ്ധാഹാരങ്ങളുടെ ഉപയോഗമാണ്. വിരുദ്ധാഹാരം എന്ന് പറയുന്നത് പരസ്പരം ചേര്‍ച്ചയില്ലാത്ത ആഹാരങ്ങളെയാണ്

ഉച്ചക്ക് ഊണിനൊപ്പം മോര് കൂട്ടി കഴിക്കുന്നവരായിരിക്കും പലരും. എന്നാല്‍ മീനും മോരും ഒന്നിച്ച് കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. കാരണം മീനും മോരും രണ്ടും വിരുദ്ധാഹാരങ്ങളാണ്. ഇവ രണ്ടും ഒന്നിച്ച് കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ തന്നെ ക്ഷയിപ്പിച്ചേക്കും...ഇതിന്റെ കൂടെ നാരങ്ങാനീരും കൂടി ചേർന്നാൽ പ്രശനം കൂടുതൽ വഷളാകും

മോരും മീനും ഒരുമിച്ചു കഴിച്ചാൽ രക്തചംക്രമണം നേരായരീതിയില്‍ നടക്കാത്തതു കാരണം രക്തക്കുഴലുകളില്‍ തടസമുണ്ടാകാന്‍ ഇടയാകുമെന്നും രക്തദൂഷ്യവും ത്വക്ക് രോഗങ്ങളും ഉണ്ടാകുമെന്നും ആയുർവേദത്തിലും പറയുന്നുണ്ട്

വളരെ ഉയര്‍ന്ന അളവില്‍ മീനും മോരും നാരങ്ങാവെള്ളവുമടങ്ങിയ ഭക്ഷണക്രമം തുടര്‍ന്നാല്‍ ആഴ്‌സെനിക്കിന്റെ ദോഷഫലങ്ങള്‍ ശരീരത്തിലുണ്ടാകാമെന്നതാണ് പഠനങ്ങള്‍ നല്‍കിയ സൂചന. എന്നാല്‍ ഈ പഠനത്തിന്റെ ആധികാരികത സ്ഥിരീകരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടുമില്ല.......

മീനിന്റെയും കടല്‍ ജീവികളുടെയും മുള്ളിന്റെ ഭാഗമായി കാല്‍സ്യം ആഴ്‌സനേറ്റ് ഉണ്ടെന്നും മോരും മീനും നാരങ്ങാവെള്ളവും ഒരുമിച്ചു കഴിച്ചാല്‍ ശരീരത്തിലെത്തുന്ന ആഴ്‌സെനിക് (Arsenic) മനുഷ്യന്റെ ജീവനാപത്താണെന്നുമാണ് ഇത് സംബന്ധിച്ച് പറയുന്നത്.

നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ മരണകാരണം ആഴ്‌സെനിക് ആണെന്നും മറ്റുമുള്ള വാദങ്ങളും നാം കേട്ടിട്ടുള്ളതുകൊണ്ട് ഇത് സംബന്ധിച്ച പേടിയും കൂടുതലാണ്

ഇതിന്റെ സത്യാവസ്ഥ ഇതാണ് .ആഴ്‌സെനിക് എന്ന രാസവസ്തു പ്രകൃതിയില്‍ സ്വാഭാവികമായി തന്നെ കാണപ്പെടുകയും ഭക്ഷണം, വെള്ളം എന്നിങ്ങനെ പല ഉറവിടങ്ങളിലൂടെയും നമ്മുടെ ഉള്ളില്‍ വളരെ ചെറിയ അളവില്‍ എത്തുകയും ചെയ്യുന്ന ഒന്നാണ്.

ഏതൊരു വസ്തുവും ഹാനികരമാവുന്നത് പല ഘടകങ്ങളെയും ആസ്പദമാക്കിയാണ്. അതില്‍ അതിപ്രധാനമായ ചിലതാണ് ശരീരത്തിനുള്ളിലെത്തുന്ന വസ്തുവിന്റെ അളവ് . അതുപോലെ ശരീരം എത്ര നാള്‍ ഈ വസ്തുവുമായി സമ്പര്‍ക്കത്തില്‍ വരുന്നു എന്നതും പ്രധാനമാണ് . ഇതിൽ നിന്നും തന്നെ മനസ്സിലായല്ലോ ഒരു നേരം മീനും മോരും നാരങ്ങാ വെള്ളവും ഒരുമിച്ചു കഴിച്ചാൽ ജീവന് ആപത്തൊന്നും വരില്ലെന്ന്.

ഭക്ഷ്യ വസ്തുക്കളിലൂടെ ചെറിയ അളവില്‍ ശരീരത്തിലെത്തുന്ന ആഴ്‌സെനിക് സാധാരണഗതിയില്‍ ശരീരത്തിന് ഹാനികരമാവില്ല. വളരെ ഉയര്‍ന്ന അളവില്‍ സ്ഥിരമായി വളരെ കാലത്തേക്ക് കഴിക്കുകയാണെങ്കില്‍ മാത്രമേ തത്വത്തില്‍ പോലും അത്തരമൊരു സാധ്യത ആരോപിക്കാന്‍ കഴിയൂ.......

എന്നാൽ ഇത്തരം ഭക്ഷണം കഴിക്കുമ്പോൾ ചിലരിൽ വയറിനു അസ്വസ്ഥത പോലെ ഉള്ള പ്രശ്നങ്ങൾ കാണാറുള്ളതും തള്ളിക്കളയാനാവില്ല .ചെറിയ അളവിൽ എങ്കിലും ആഴ്‌സെനിക് സാന്നിധ്യം ഉള്ളതുകൊണ്ടാണ് ചിലരിൽ ഇത്തരം അസ്വസ്ഥത ഉണ്ടാകുന്നത്

1985 ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ആഴ്‌സെനിക് ഉള്ള ഷെല്‍ഫിഷും ഉയര്‍ന്ന അളവില്‍ വൈറ്റമിന്‍ സി യും കൂടി പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ആര്‍സനിക്ക് പെന്റൊക്‌സൈഡ് അപകടകരമായി മാറാം എന്ന് പറയുന്നുണ്ട്. അതേ സമയം ഒരു നേരം സാധാരണ അളവില്‍ ഇത്തരമൊരു ഭക്ഷണം കഴിച്ചാല്‍ അല്‍പ സമയം കൊണ്ട് ആളുകള്‍ മരിക്കാമെന്ന് ആ പഠനം പറയുന്നില്ല.......

ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉയര്‍ന്ന അളവില്‍ ഇത്തരമൊരു ഭക്ഷണക്രമം തുടര്‍ന്നാല്‍ ആഴ്‌സെനിക്കിന്റെ ദോഷഫലങ്ങള്‍ ആയ കാൻസർ പോലെയുള്ള അസുഖങ്ങൾ പിടിപെട്ടേക്കാം എന്ന സൂചന മാത്രമാണ് പഠനം നൽകുന്നത്.എന്നാല്‍ ഈ പഠനത്തിന്റെ ആധികാരികതയെ സ്ഥിരീകരിക്കാന്‍ പിന്നീട് കഴിഞ്ഞിട്ടില്ല, ഇത്തരത്തിലുള്ള കേസുകള്‍ മെഡിക്കല്‍ രംഗത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല

കാരണം ഇത്തരം ഒരു അവസ്ഥ ഇണ്ടാകണമെങ്കിൽ വളരെ കൂടിയ അളവിൽ ഇത്തരം ഭക്ഷണം കഴിക്കേണ്ടിവരും. നൂറു കണക്കിന് കിലോയ്ക്ക് മുകളില്‍ മീനും ലിറ്റര്‍ കണക്കിന് നാരങ്ങാ നീരും കഴിക്കേണ്ടി വരും ശരീരത്തില്‍ പെട്ടെന്ന് ആഴ്‌സെനിക്ക് വിഷബാധ ഉണ്ടാകാൻ . ഇത് സ്വാഭാവികമല്ലാത്തതിനാൽ ഒരു നേരം മീനും മോരും നാരങ്ങാ നീരും കഴിച്ചാലും അപകടമൊന്നും സംഭവിക്കില്ല എന്ന് വേണം കരുതാൻ

ആര്‍സനിക് വിഷബാധയുടെ ലക്ഷണങ്ങള്‍ എന്താണെന്നുകൂടി നോക്കാം. ഓര്‍ഗാനിക് രൂപത്തില്‍ അല്ലാത്ത ആഴ്‌സെനിക് ഉയര്‍ന്ന അളവില്‍ പെട്ടന്ന് ഒരാളുടെ ഉള്ളിലെത്തിയാല്‍ തലവേദന, മാന്ദ്യം, തലകറക്കം, വയറുവേദന, വയറിളക്കം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉണ്ടാവാം.

ചെറിയ അളവില്‍ ദീര്‍ഘകാലം ഉള്ളില്‍ ചെന്നാല്‍ വിഷബാധയുടെ ലക്ഷണങ്ങള്‍ അപസ്മാരബാധ, നഖങ്ങളില്‍ ഉണ്ടാവുന്ന നിറം മാറ്റം, മുടി കൊഴിച്ചില്‍, തൊലിപ്പുറത്തുണ്ടാകുന്ന കുമിളകള്‍ എന്നിവയില്‍ തുടങ്ങി കാന്‍സര്‍ രോഗം വരെയാണ്. മരണം വരെ സംഭവിച്ചേ ക്കാം. ഇതെല്ലം ആഴ്‌സനിക്ക് വിഷാംശം നേരിട്ട് ഭക്ഷ്യ വസ്തുക്കളിൽ കലർത്തിയോ അല്ലാതെയോ ഒരാളുടെ ശരീരത്തിൽ എത്തിയാൽ മാത്രം സംഭവിക്കുന്നതാണ് .. മീനോ മോരോ തൈരോ ഒരുമിച്ചു കഴിച്ചാല്‍ സംഭവിക്കുന്നതല്ല ..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (5 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (7 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (7 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (8 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (9 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (9 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (9 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (10 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (10 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (11 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (11 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (12 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (12 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (13 hours ago)

Malayali Vartha Recommends