Widgets Magazine
31
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... കുടുംബം സഞ്ചരിച്ച ബൈക്കിന് പിന്നിൽ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം


ടോള്‍ ഫീസില്‍ കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി


പശ്ചിമ ബംഗാളില്‍ മുന്‍ ഡ്രൈവറുടെ വീട്ടില്‍നിന്ന് 28 കോടി രൂപയുടെ പണവും 15 കിലോ സ്വര്‍ണ്ണവും പോലീസ് പിടിച്ചെടുത്തു..അതിഭീമമായ തുക കാരണം അഞ്ച് കൗണ്ടിംഗ് മെഷീനുകള്‍ കേടായി..


തിരുവനന്തപുരത്ത് കാർ അപകടം.. കാൽ അറ്റുപോയ പ്രശാന്ത് തന്റെ കാൽ സെമിത്തേരിയിലുണ്ടെന്ന്, സമീപത്ത് ഓടിക്കൂടിയ പ്രദേശവാസികളോട് കരഞ്ഞുകൊണ്ടു പറയുന്ന കാഴ്ച..


പോലീസ് അറസ്റ്റ് ചെയ്ത ലഹരി അധ്യാപകര്‍ക്ക്.. ഇടതു അധ്യാപക സംഘടനയുമായി അടുത്ത ബന്ധമെന്ന് തെളിയിക്കുന്ന കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്.. കെ.ആര്‍.ടി.എ.യുടെ പ്രധാന നേതൃനിരയില്‍ സജീവമായിരുന്നു..

നിങ്ങളുടെ ഭക്ഷണത്തില്‍ ഇവയെല്ലാം ഉണ്ടോ? എന്നാല്‍ ഇനി കൊറോണയെ പേടിക്കേണ്ട...കോവിഡ് ഭേദമായവര്‍ നിർബന്ധമായും ഈ ഭക്ഷണ രീതി പിന്തുടരണം

12 NOVEMBER 2020 02:10 PM IST
മലയാളി വാര്‍ത്ത

ലോകത്തെയാകെ പിടിച്ചുകുലുക്കിയ കോവിഡ് എന്ന മഹാമാരിയ്‌ക്കെതിരെ ഒന്നിച്ചു യുദ്ധം ചെയ്യുകയാണ് ലോകജനത. നിരവധി പേരാണ് ഓരോ ദിവസവും കോവിഡ് ബാധിതരാകുന്നത്. ഇതിനോടകം തന്നെ നിരവധി പേരുടെ ജീവന്‍ തന്നെ നഷ്ടമാകുകയും ചെയ്തു.

ആധുനിക വൈദ്യശാസ്ത്രം ഇതുവരെയും വാക്‌സിന്‍ കണ്ടുപിടിച്ചിട്ടില്ലാത്ത ഈ മാരക വൈറസിന് അകപ്പെട്ട് ജീവിതത്തിലേയ്ക്ക് തിരിച്ചെത്തുന്നവര്‍ ചുരുക്കമാണ്. കോവിഡ് വരാതിരിക്കുവാന്‍ എത്രത്തോളം സൂക്ഷിക്കുന്നുവോ അത്രത്തോളം തന്നെ കരുതലും സൂക്ഷ്മതയും കോവിഡ് ഭേദമായാലും ആവശ്യമാണ്. അതില്‍ ഏറ്റവും പ്രധാനം നമ്മള്‍ കഴിക്കുന്ന ആഹാരത്തിന്റെ കാര്യത്തിലാണ്.

കോവിഡ് ഭേദമായവര്‍ക്ക് കൂടുതല്‍ വിറ്റാമിനുകളും ധാതുക്കളും ആവശ്യമാണെന്നാണ് യുകെയുടെ എന്‍എച്ച്എസ് (ദേശീയ ആരോഗ്യ സേവനം) പറയുന്നത്. അതുകൊണ്ടു തന്നെ കോവിഡ് ഭേദമായവര്‍ പോഷക ഗുണമുള്ള ഭക്ഷണങ്ങള്‍ കഴിക്കുവാന്‍ ശ്രദ്ധിക്കണം. നാരുള്ള ഭക്ഷണങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം.

കൂടാതെ, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണവും ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. കോവിഡ് ബാധ മൂലം പേശികള്‍ക്ക് സംഭവിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും കേടായ ശരീര കോശങ്ങളെ നന്നാക്കുന്നതിനും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ക്ക് സാധിക്കും.

മാത്രവുമല്ല, രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പ്രോട്ടീനു കഴിയും. ദിവസവും 75 മുതല്‍ 100 ഗ്രാം വരെ പ്രോട്ടീന്‍ ശരീരത്തിലെത്തണമെന്നാണ് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. മത്സ്യം, മാംസം, ചിക്കന്‍, പയര്‍വര്‍ഗ്ഗങ്ങള്‍, നിലക്കടല, പാല്‍, തൈര്, ചീസ്, സോയ, മുട്ട എന്നിവ പ്രോട്ടീന്‍ കൊണ്ട് സമ്പുഷ്ടമാണ്.

തവിട് അടങ്ങിയ ഭക്ഷണവര്‍ഗ്ഗങ്ങളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ ഗുണകരമാണ്. കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, ചീര, വാഴക്കൂമ്പ്, നെല്ലിക്ക, മാങ്ങ എന്നിവ കഴിക്കുന്നതും ആരോഗ്യത്തിന് ഉത്തമമാണ്.

പുളിയുള്ളതും മധുരം കുറഞ്ഞതുമായ പഴങ്ങളാണ് കഴിക്കേണ്ടത്. ഓറഞ്ച്, മുസംബി, ആപ്പിള്‍, സബര്‍ജെല്‍, പപ്പായ, മുന്തിരി എന്നിവ കഴിക്കാവുന്നതാണ്. ദിവസവും അഞ്ച് കപ്പ് എന്ന അളവിലാണ് പഴവര്‍ഗ്ഗങ്ങള്‍ കഴിക്കേണ്ടത്. അതേ അളവില്‍ തന്നെ പച്ചക്കറികളും ഭക്ഷണത്തിന്റെ ഭാഗമാക്കുവാന്‍ ശ്രദ്ധിക്കണം.

രോഗപ്രതിരോധ ശേഷി കുറഞ്ഞവരെയാണ് ബാക്ടീരിയകളും വൈറസുകളും പെട്ടെന്ന് പിടികൂടുക. മറ്റ് വൈറസുകള്‍ പോലെ തന്നെയുള്ള ഒരു തരം വൈറസ് തന്നെയാണ് കൊറോണ വൈറസും. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഇത് നിയന്ത്രിച്ച് കൊണ്ടു പോകാന്‍ സാധിക്കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

ഹൃദ്രോഗം, കരള്‍ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍, ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്കാണ് കോവിഡ് ഗുരുതരമായി ബാധിക്കുന്നത്. അതുകൊണ്ടു തന്നെ ഇവരാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതും.

സമീകൃത ആഹാരം, കൃത്യമായ വ്യായാമം, നല്ല ഉറക്കം എന്നിവ രോഗപ്രതിരോധത്തിന് സഹായിക്കും. മഞ്ഞള്‍, ഇഞ്ചി, വെളുത്തുള്ളി എന്നിവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുന്നതും ഏറെ ഗുണകരമാണ്.

മാത്രമല്ല, നല്ല വൃത്തിയുള്ള ഭക്ഷണം മാത്രം കഴിക്കുവാന്‍ ശ്രദ്ധിക്കണം. പുറത്ത് നിന്നുമുള്ളതോ തെരുവുകളില്‍ പാകം ചെയ്യുന്നതോ ആയ ഭക്ഷണങ്ങള്‍ ഒഴിവാക്കി കഴിവതും വീട്ടില്‍ തന്നെ പാകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക.

എന്ത് ഭക്ഷണം തയ്യാറാക്കുന്നതിന് മുമ്പും കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി ഉരസി കഴുകണം. ഒപ്പം ഉപയോഗിക്കുന്ന പാത്രങ്ങളും പച്ചക്കറികളും പാകം ചെയ്യുന്ന സ്ഥലവും വൃത്തിയായി സൂക്ഷിക്കുക. ഇളം ചൂടോടു കൂടി തന്നെ ഭക്ഷണം കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നല്ല ആരോഗ്യമുള്ള ഭക്ഷണം കഴിച്ചു കൊണ്ടു തന്നെ ആരോഗ്യം സംരക്ഷിക്കാം, ഒപ്പം കോവിഡിനെയും ചെറുക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുദ്ധം അവസാനിക്കുന്നു...! കലാശക്കൊട്ടിന് ട്രംപ്..! യുദ്ധം കഴിഞ്ഞാൽ ഇറാന്റെ കട്ടപ്പുക..!കൂട്ടിയിട്ട് കത്തിക്കും..!  (1 minute ago)

തർക്കത്തിനൊടുവിൽ... സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി  (15 minutes ago)

പുരുഷന്മാരുടെ ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ലവ്‌പ്രീത്‌ സിങ്ങിന് വെള്ളി...  (24 minutes ago)

പ്രതീക്ഷയോടെ.... ട്രോളിങ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കും...  (38 minutes ago)

മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ കെട്ടിടം തകർന്ന് ഒരു മരണം....  (58 minutes ago)

കണ്ണീർക്കാഴ്ചയായി... കുടുംബം സഞ്ചരിച്ച ബൈക്കിന് പിന്നിൽ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

തമിഴ്‌നാട് സർക്കാർ ക്വാറി ഉൽപ്പന്നങ്ങൾ ഇതര സംസ്ഥാനങ്ങളിലേക്ക് കയറ്റിയയക്കുന്നതിന് മൂന്നുമാസത്തെ താൽക്കാലിക വിലക്ക് ... കേരളത്തിലെ നിർമാണമേഖല കടുത്ത പ്രതിസന്ധിയിൽ  (1 hour ago)

ശബരിമലയിൽ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്....  (1 hour ago)

സങ്കടക്കാഴ്ചയായി... നിർത്തിയിട്ട കാറിന്റെ ഡോർ അലക്ഷ്യമായി തുറക്കുന്നതിനിടെ തട്ടി വീണ സ്കൂട്ടർ യാത്രികൻ ബസിനടിയിൽപെട്ടു മരിച്ചു  (2 hours ago)

ടോള്‍ ഫീസില്‍ കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി  (2 hours ago)

ഗ്ലാസ്ഗോയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസ് പാരാ അത്‍ലറ്റിക്സിലെ അതിവേഗക്കാരുടെ പോരാട്ടമായ 100 മീറ്റർ സ്പ്രിന്റിൽ മുഹമ്മദ് ബാസിൽ നേടിയത് ചരിത്ര വെള്ളി....  (2 hours ago)

ജോലിയിലും കുടുംബത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ഇന്നത്തെ നക്ഷത്രഫലം  (3 hours ago)

ക്വാളിഫയിംഗ് റൗണ്ടിൽ നിന്ന് അ‌ഞ്ചാമനായി ഇന്ത്യൻ ഇതിഹാസം നീരജ് ചോപ്ര കോമൺവെൽത്ത് ഗെയിംസ് പുരുഷന്മാരുടെ ജാവലിൻത്രോയുടെ ഫൈനലിൽ...  (3 hours ago)

സംസ്ഥാനത്ത് അതിശക്ത മഴ... അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി,മുൻകൂട്ടി നിശ്ചയിച്ച സർവകലാശാലാ പരീക്ഷകൾക്കും മറ്റ് പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല  (3 hours ago)

വിവാഹത്തെയും പണത്തെയും ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കർണാടകയിൽ പിതാവ് മകളെ കുത്തിപ്പരിക്കേൽപ്പിച്ചു  (14 hours ago)

Malayali Vartha Recommends