Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

അറിയാം, ദിവസം മീൻ കറി കഴിച്ചാലുള്ള ഗുണങ്ങൾ... മീൻ ഇങ്ങനെ കഴിച്ചാൽ ശരീരത്തിൽ നിന്നും ചിലത് പെട്ടെന്ന് മാറി പോകും!!

15 AUGUST 2021 12:14 AM IST
മലയാളി വാര്‍ത്ത

ചില ഭക്ഷണങ്ങള്‍ ചില പ്രത്യേക രീതിയില്‍ കഴിയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ചിലത് ആരോഗ്യകരമെങ്കില്‍ പോലും കഴിയ്ക്കുന്ന രീതി ദോഷം ചെയ്യും. ആരോഗ്യകരമായ ഭക്ഷണങ്ങളില്‍ പ്രധാനപ്പെട്ട സ്ഥാനമുണ്ട്, മത്സ്യങ്ങള്‍ക്ക്. ഇത് ആരോഗ്യകരമായി പാകം ചെയ്താല്‍ ദിവസവും കഴിയ്ക്കാവുന്ന നോണ്‍ വെജ് വിഭവം കൂടിയാണ്. ദിവസവും മീന്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ പലതാണ്.

ആരോഗ്യ പൂർണമായ ഒരു ശരീര വ്യവസ്ഥിതി നിലനിർത്താനായി മീനുകൾ കഴിക്കുന്നത് വളരെ നല്ലതാണ്. പോഷകഗുണങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്ന മീനുകൾ തിരഞ്ഞെടുത്ത് കഴിക്കുന്നത് വഴി കൂടുതൽ പോഷകങ്ങൾ ശരീരത്തിന് ലഭ്യമാക്കാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സാധിക്കും.ഇതെക്കുറിച്ചറിയൂ.

മീനുകൾ കണ്ണിന്റെ നേത്രപടലങ്ങളെ ആരോഗ്യമുള്ളതാക്കി തീർക്കാൻ സഹായിക്കുന്ന ഒന്നാണ്. മാക്കുലാര്‍ ഡീജനറേഷന്‍ എന്നത് കാഴ്ച വൈകല്യത്തിനും അന്ധതയ്ക്കും ഒരു പ്രധാന കാരണമാണ്. ഇത് പ്രായമായവരെ കൂടുതലായി ബാധിക്കുന്നു. മത്സ്യവും ഒമേഗ -3 ഫാറ്റി ആസിഡുകളും കഴിക്കുന്നത് ഈ രോഗത്തില്‍ നിന്ന് നിങ്ങളെഇതിലെ ഒമേഗ 3 ഫാറ്റി ആസിഡുകൾ തലച്ചോന്റെ വികാസത്തിന് ഏറ്റവും ആവശ്യമായ ഒന്നാണ്. പ്രായമാകുമ്പോൾ ഉണ്ടാകാവുന്ന അൽഷിമേഴ്സ് രോഗത്തെ പ്രതിരോധിച്ചു നിർത്താനും നല്ലൊരു ഉപാധിയാണ് മീനുകൾ. പ്രമേഹരോഗികൾക്ക് കഴിയ്ക്കാവുന്ന ആരോഗ്യ പൂർണ്ണമായ ഏറ്റവും നല്ല ഭക്ഷണമാണ് മീനുകൾ. രക്തത്തിലെ ഗ്ലൂക്കോസ് അളവ് കുറച്ച് കൊണ്ടുവന്ന് പ്രമേഹത്തെ നിയന്ത്രണത്തിലാക്കാൻ ഇതിന് സാധിക്കും.


ഹൃദയസംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല ഉപാധിയാണ് മീനുകൾ. മത്സ്യത്തില്‍ പൂരിത കൊഴുപ്പുകള്‍ ഇല്ലാത്തതിനാല്‍ ഇത് നിങ്ങളുടെ ഹൃദയാരോഗ്യത്തിനും വളരെ ഉത്തമമാണ്. ഹൃദയാരോഗ്യത്തിന്റെ ഏറ്റവും വലിയ ശത്രുക്കളിലൊന്നാണ് കൊളസ്‌ട്രോള്‍. ഇവയിലെ ഫാറ്റി ആസിഡുകൾ ശരീരത്തിലെ നല്ല കൊളസ്ട്രോളായ എച്ച്.ഡി.എൽ ന്റെ അളവ് വർദ്ധിപ്പിച്ച് കൊണ്ട് രക്തം കട്ട പിടിക്കുന്നതിനെ തടഞ്ഞു നിർത്തുന്നു. രക്തസമ്മർദ്ദം കുറയ്ക്കാനും മീനുകൾ വളരെയധികം നല്ലതാണ്


പ്രായാധിക്യം മൂലം ചർമത്തിലുണ്ടാകുന്ന പാടുകളേയും ചുളിവുകളെയും പ്രതിരോധിക്കാൻ ഏറ്റവും നല്ല മാർഗ്ഗം ദിവസവും മീനുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്നതാണ്. മീനുകളിൽ അടങ്ങിയിരിക്കുന്ന ഇ.പി.ഐ ചർമ്മ പരിപാലനത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ്. സൂര്യതാപം ഏൽക്കാതിരിക്കാൻ ചർമ്മത്തെ പ്രാപ്തരാക്കാൻ ഇതിന് കഴിവുണ്ട്. സ്കിൻ കാൻസറുകളെ പ്രതിരോധിക്കാനും മീനുകൾക്ക് ശേഷിയുണ്ടെന്ന് പല പഠനങ്ങളും തെളിയിക്കുന്നു.

ഒമേഗ -3 ഫാറ്റി ആസിഡുകള്‍, ഡി.എച്ച്.എ, വിറ്റാമിന്‍ ഡി തുടങ്ങിയ മത്സ്യത്തിന്റെ എല്ലാ ഘടകങ്ങളും മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങളെ സഹായിക്കും. ഒരു സ്വാഭാവിക ആന്റി-ഡിപ്രസന്റാണ് മത്സ്യം. ജേണൽ ഓഫ് ക്ലിനിക്കൽ ഗ്യാസ്ട്രോഎൻട്രോളജി ആൻഡ്‌ ഹെപ്പറ്റോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പതിവായി മത്സ്യം കഴിക്കുന്നത് വഴി വൻകുടലിനെയും മലാശയത്തെയും ബാധിക്കാൻ സാധ്യതയുള്ള ക്യാൻസറിന്റെ സാധ്യതയെ ഒഴിവാക്കാൻ സാധിക്കുമെന്ന് കണ്ടെത്തി.

ആഴ്ചയിൽ മൂന്ന് തവണയെങ്കിലുംമത്സ്യങ്ങൾ കഴിക്കുന്നത് വഴി വൻകുടലിലെ കാൻസറിനെതിരെ പ്രതിരോധ വലയം തീർത്തുകൊണ്ട് ഇതുണ്ടാകാനുള്ള സാധ്യത 12 ശതമാനത്തോളം കുറയ്ക്കാൻ കഴിയും മീനുകൾ ശരീരത്തിൽ പോഷക ലഭ്യത ഉറപ്പുവരുത്തുന്ന ചുരുക്കം ചില ഭക്ഷണങ്ങളിൽ ഒന്നാണ്. ഒമേഗ -3 ഫാറ്റി ആസിഡുകളുടെ പ്രധാന സ്രോതസ്സാണ് മത്സ്യങ്ങൾ. ഇവ കഴിക്കുന്നതു വഴി ശരീരത്തെ എപ്പോഴും ആരോഗ്യ പൂർണ്ണമായി നിലനിർത്താൻ സാധിക്കുന്നു.

മത്സ്യങ്ങളിൽ അടങ്ങിയിട്ടുള്ള കാൽസ്യം ബലമുള്ള എല്ലുകൾക്ക് അത്യന്താപേക്ഷിതമായ ഒന്നാണ്. മീനുകൾ പതിവായി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരാൾക്ക് അസ്ഥി സംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറവായിരിക്കും. ആർത്തവവിരാമം വന്ന സ്ത്രീകളിൽ ഉണ്ടാകാനിടയുള്ള ഓസ്റ്റിയോപെറോസിസ് എന്ന അസ്ഥി രോഗത്തെ ചെറുത്തു നിർത്താൻ സഹായിക്കുന്ന കാര്യങ്ങളിലൊന്നാണ് മീനുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്.

മത്തി, അയല, കൊഴുവ, ചൂര, കേര തുടങ്ങിയ മീനുകൾ എല്ലാം ഒമേഗാ 3 ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ്. അതുകൊണ്ടുതന്നെ ഇവയെല്ലാം ധാരാളമായി കഴിക്കാൻ ശ്രമിക്കാം. മലഞ്ഞിൽ, കിവിയർ, കടൽസ്രാവ് തുടങ്ങിയ മീനുകൾ കഴിക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണം. ഇവയിൽ മെർക്കുറി കൂടുതലായി അടങ്ങിയിരിക്കുന്നതിനാൽ ഇത് ശരീരത്തിന് ദോഷം ചെയ്യാൻ സാധ്യതയുണ്ട്. മീനുകൾ മിക്കപ്പോഴും വറുത്തും പൊരിച്ചുമൊക്കെ കഴിക്കാനാണ് എല്ലാവർക്കും ഇഷ്ടം. ഇത് പലരിലും കൊളസ്ട്രോൾ കൂട്ടാൻ കാരണമാക്കുന്ന ഒന്നാണ്. അതുകൊണ്ട് മീൻ കറിവെച്ച് കഴിക്കുന്നതാണ് കൂടുതൽ ആരോഗ്യകരം...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം  (1 minute ago)

ആദ്യം മുകേഷിനെ പുറത്താക്ക്, പിന്നെ രാഹുലിന് അയിത്തമുണ്ടാക്കാം...! രാഹുൽ ഗാന്ധിക്കുമുണ്ട് സ്ത്രീ ബന്ധങ്ങൾ; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (7 minutes ago)

യു എസ് ടി ജെൻസിസ് 2025 സി ടി എഫ് മത്സരങ്ങൾ സമാപിച്ചു; എസ്ആർഎം സർവകലാശാല ടീം വിജയികളായി...  (10 minutes ago)

സമാധാനമായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം  (13 minutes ago)

വി ഡി സതീശനെ ആരോ ബ്ലാക്ക് മെയിൽ ചെയ്യുന്നു; രാഹുലിനെ എതിർക്കുന്നതിന് പിന്നിൽ 'ആ ലക്ഷ്യം' ; തുറന്നടിച്ച് ഓൾ അഖില കേരള മെൻസ് അസോസിയേഷൻ അധ്യക്ഷൻ വട്ടിയൂർക്കാവ് അജിത് കുമാർ  (17 minutes ago)

പാല്‍ വില വര്‍ദ്ധന നടപ്പാക്കാത്തതില്‍ മേഖലാ യൂണിയന് ശക്തമായ പ്രതിഷേധം  (31 minutes ago)

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...  (40 minutes ago)

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ച പുനരാരംഭിച്ചു  (45 minutes ago)

വനംവകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയുടെ സംഭാഷണം പുറത്ത്  (52 minutes ago)

ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...  (58 minutes ago)

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...  (1 hour ago)

മൂന്ന് പ്രതിവാര സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഡിസംബര്‍ വരെ നീട്ടി  (1 hour ago)

Rahul Mankoottathil ഒളിയമ്പുമായി വീണാ ജോർജ്  (1 hour ago)

കുതിച്ച് സ്വർണവില  (2 hours ago)

Kasaragod-Pocso- പ്രതികളെല്ലാം ഉന്നതർ  (2 hours ago)

Malayali Vartha Recommends