Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

ഇനി കാന്‍സറിനെ പേടിക്കണ്ട

08 AUGUST 2016 01:22 PM IST
മലയാളി വാര്‍ത്ത

നമ്മുടെ നാട്ടില്‍ വളരുന്ന മറ്റൊരു കല്പവൃക്ഷമാണ് പപ്പായ. ഔഷധമൂല്യങ്ങളുടെയും ആഹാരമൂല്യങ്ങളുടെയും ഒരു വന്‍ സംഭരണി.'വില തുച്ഛം ഗുണം മെച്ചം'. കരോട്ടിന്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇതിന്റെ ഔഷധആഹാരമൂല്യത്തിന്റെ പ്രസക്തി വളരെ ഏറെയാണ്.എന്നാല്‍ പപ്പായ മാത്രമല്ല ഇതിന്റെ ഇലയും പൂവും വരെ ഔഷധഗുണങ്ങള്‍ നിറഞ്ഞതാണ്.


നാടാകെ പനിച്ചുവിറച്ചപ്പോള്‍ പപ്പായ ഇല പനിയെ പ്രതിരോധിക്കുന്ന ഒറ്റമൂലിയായി. രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയുന്നത് തടയാനും ജീവന്‍ രക്ഷാമാര്‍ഗമായും പപ്പായ ഇല പ്രവര്‍ത്തിക്കുന്നതായി അലോപ്പതി ഡോക്ടര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കാരിക്കപപ്പായ എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന പപ്പായയുടെ ഇല ഇന്ന് ഏറെ വിലപിടിപ്പുള്ള ഒറ്റമൂലിയാണ് .ഗര്‍ഭാശയം, സ്തനം, കരള്‍, ശ്വാസകോശം, പാന്‍ക്രിയാസ് തുടങ്ങിയ അവയവങ്ങളിലുണ്ടാകുന്ന കാന്‍സര്‍ തടയാന്‍ പപ്പായ ഇലയോളം മറ്റൊരു ഔഷധമില്ലെന്ന് അമേരിക്കയിലേയും ജപ്പാനിലേയും ശാസ്ത്രജ്ഞന്മാര്‍ വ്യക്തമാക്കുന്നു. ഇതിലുള്ള പ്രത്യേകതരം എന്‍സൈമുകളാണ് കാന്‍സര്‍ പ്രതിരോധിക്കാന്‍ സഹായിക്കുന്നത്.
പപ്പായ ഇല, തുളസിയില ഇവ ഉണക്കി പൊടിച്ചെടുത്ത് ചായപ്പൊടിപോലെ തയാറാക്കുന്ന ഹെര്‍ബല്‍ ടീ രോഗപ്രതിരോധത്തിന് ഉത്തമമാണ്.പപ്പായ ഇല കൊണ്ട് ജ്യൂസ് ഉണ്ടാക്കി കാലത്ത് വെറും വയറ്റില്‍ കഴിയ്ക്കുന്നത് വളരെ നല്ലതാണ്.പപ്പായയുടെ ഇലയും പൂവും ചേര്‍ത്ത് ചായയുണ്ടാക്കി കഴിച്ചാല്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ മാറും.ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് അത്യുത്തമമാണ് പപ്പായ. ദഹനവ്യവസ്ഥയെ ത്വരപ്പെടുത്തി, കഴിക്കുന്ന ഭക്ഷണം ദഹിപ്പിക്കാനും അതില്‍നിന്നു ലഭ്യമാകുന്ന ആഹാരമൂല്യങ്ങളെ യഥാവിധി കോശകോശാന്തരങ്ങളില്‍ എത്തിക്കാനും പപ്പായക്കു കഴിയും.

ഒരു പപ്പായ ഇല എടുത്ത് അല്‍പം പുളിയും ഉപ്പും ചേര്‍ത്ത് നല്ലതു പോലെ വെള്ളത്തില്‍ ഇട്ട് തിളപ്പിക്കുക. തണുപ്പിച്ച ശേഷം ആ വെള്ളം കുടിച്ചാല്‍ ആര്‍ത്തവ വേദനക്ക് ശമനം കിട്ടും.പപ്പായ ഇല അരച്ച് മുഖത്ത് ഇട്ടാല്‍ മുഖക്കുരുവും പാടുകളും പോയിക്കിട്ടും. അരിമ്പാറ, പാലുണ്ണി തുടങ്ങിയവ മാറാനും പപ്പായ ഇല അരച്ചിട്ടാല്‍ മതി .തിമിരം ,അകാല വാര്‍ദ്ധക്യം, നെഞ്ചെരിച്ചില്‍,അള്‍സര്‍,കൊളസ്‌ട്രോള്‍ എന്നിവക്കെല്ലാം പരിഹാരമാണ് പപ്പായയുടെ ഇലയും പൂവും ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത്.

ആവിയില്‍ വെച്ച് നന്നായി വേവിച്ചെടുക്കുന്ന ഇല ഇലക്കറിയായിട്ട് ഉപയോഗിക്കുന്നത് മഞ്ഞപ്പിത്തരോഗികള്‍ക്കും മൂത്രാശയരോഗികള്‍ക്കും നല്ലതാണ്.
തൊലിപ്പുറത്തുണ്ടാകുന്ന പുഴുക്കടി, മറ്റു ത്വഗ്‌രോഗങ്ങള്‍ എന്നിവയ്ക്ക് പപ്പായയുടെ കറ തേസിച്ചാല്‍ മതി .
നൈട്രിക്ക് ഓക്‌സൈഡിന്റെ കുറവ് വല്ലാതെ കഷ്ടപ്പെടുത്തുന്നത് പ്രമേഹ രോഗികളേയാണ്. പ്രമേഹരോഗികളില്‍ വൃണങ്ങള്‍ മുലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. പ്രമേഹബാധിതരില്‍ 25 ശതമാനം രോഗികള്‍ക്ക് കാലിന്റെ ഉപ്പൂറ്റി ഭാഗത്തില്‍ വ്രണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
ഇത്തരത്തിലുള്ള വൃണങ്ങള്‍ പലപ്പോഴും ഉണങ്ങാന്‍ സമയമെടുക്കുകയും ചെയ്യും. വ്യായാമം പാടെ അവഗണിക്കുന്നവരില്‍ രക്തചംക്രമണം തടസപ്പെടുന്നു. തന്മൂലം പലപ്പോഴും രോഗം വന്ന കല്‍പാത്തി മുറിച്ചു മാറ്റേണ്ട അവസ്ഥയില്‍ ചെന്നെത്തുന്നു. എന്നാല്‍ ഇത്തരം അവസ്ഥ ഒഴിവാക്കാന്‍ പപ്പായയ്ക്ക് കഴിയും.അധികം പഴുക്കാത്ത പപ്പായ വേണം കഴിക്കാനെന്നുമാത്രം.


ഇത്രയും ഗുണങ്ങളുള്ള പപ്പായയെ ഇനി അവഗണിക്കരുത്. പപ്പായ കല്പ വൃക്ഷം തന്നെയാണ്.








അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തി....  (1 hour ago)

ഡോ. നിജി ജസ്റ്റിന്‍ കോര്‍പ്പറേഷന്‍ മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.  (1 hour ago)

സങ്കടക്കാഴ്ചയായി... കേണിച്ചിറ ടൗണിൽ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ ബസ്സിടിച്ച് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം‌  (1 hour ago)

. പ്രശസ്ത പലസ്തീൻ സംവിധായകനും നടനുമായ മുഹമ്മദ് ബക്രി അന്തരിച്ചു...  (1 hour ago)

സ്വർണ വിലയിൽ  (1 hour ago)

  കൊച്ചി കോര്‍പ്പറേഷന്‍ മേയറായി കോണ്‍ഗ്രസിന്റെ വി കെ മിനിമോള്‍ ...  (1 hour ago)

വി വി രാജേഷിനെ ഫോണില്‍ വിളിച്ച് ആശംസകൾ നേർന്ന് മുഖ്യമന്ത്രി  (2 hours ago)

കളളക്കടല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി...  (2 hours ago)

മൂന്നു വിക്കറ്റ് നഷ്ടം, സഞ്ജുവില്ല  (2 hours ago)

മൂടും കൊണ്ടേ ആശ പോകൂ...! ഇനി V V R പ്ലേ..!മോദി എത്തും ശ്രീലേഖ നിയമസഭയിലേക്ക്..! AKG-യിൽ കൂട്ടക്കരച്ചിൽ  (2 hours ago)

തൊഴിലിടങ്ങളിൽ മേലധികാരിയുടെ പ്രത്യേക സ്നേഹവും പരിഗണനയും ലഭിക്കും  (2 hours ago)

ആദിവാസി വയോധികയ്ക്ക് ദാരുണാന്ത്യം....  (2 hours ago)

ഡയമണ്ട് മണിയുടെ D അടിച്ചിളക്കും പിണറായിക്ക് റീത്ത് വച്ച് ചെന്നിത്തല.. അത് ഒന്നൊന്നര ബോംബ്..! IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..?  (3 hours ago)

സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.  (3 hours ago)

ബസ് അപകടത്തിൽപ്പെട്ടു... 18 പേർക്ക് പരുക്ക്  (3 hours ago)

Malayali Vartha Recommends