Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യാത്രകളിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കുക! ചിങ്ങം, തുലാം, ധനു രാശിക്കാർക്ക് ജാഗ്രത!


നെന്മാറ ഇരട്ടക്കൊലക്കേസിലെ വിചാരണയ്ക്കിടെ സാക്ഷികൾ കൂറുമാറി.... പ്രധാനസാക്ഷികളായ ചെന്താമരയുടെ സഹോദരനും ഭാര്യയും അയൽവാസിയും കോടതിയിൽ മൊഴി മാറ്റി


  പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ.... കൊച്ചിയിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും, പ്രധാനമന്ത്രിയുടെ റോഡ്‌ഷോ, എൻഡിഎ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നായി അര ലക്ഷം പ്രവർത്തകർ പങ്കെടുത്തേക്കും


സംസ്ഥാനത്ത് സമ്മിശ്ര കാലാവസ്ഥ..മാർച്ച് മാസം എത്തിയതോടെ ചൂടിൻ്റെ കാഠിന്യം വർദ്ധിക്കുകയാണ്... ഇന്ന് ഇടിമിന്നലോടുകൂടി...നേരിയ മഴയ്ക്ക് സാധ്യത..


ഏഴാം നാൾ മരണം വിളിച്ചു; പൊൻകുന്നത്തെ വാടകവീട്ടിൽ ദമ്പതികൾക്ക് സംഭവിച്ചത്....ചോര നിറഞ്ഞ മുറിയിൽ രണ്ടര വയസുകാരിയായ മകൾ...

സോഫ്റ്റ് ഡ്രിങ്കുകളില്‍ മാരകവിഷാംശമെന്ന് പഠനം

06 OCTOBER 2016 08:28 PM IST
മലയാളി വാര്‍ത്ത

സോഫ്റ്റ് ഡ്രിങ്കുകള്‍ വാങ്ങി കുടിക്കുന്നത് ശീലമാക്കിയവര്‍ ഒരു നിമിഷമെങ്കിലും ഒന്ന് ആലോചിക്കണം അതില്‍ എന്തൊക്കെ വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന്.രാജ്യാന്തര ബ്രാന്‍ഡുകളായ പെപ്‌സിക്കോയുടേയും കൊക്ക കോളയുടേയും സോഫ്റ്റ് ഡ്രിങ്കുകളുടെ ബോട്ടിലുകളില്‍ മാരകമായ വിഷാംശങ്ങള്‍ ഉണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ പഠനം. ലെഡ്ഡ്,ക്രോമിയം, കാഡ്മിയം തുടങ്ങി അഞ്ച് വിഷ വസ്തുക്കള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം ഡ്രഗ്‌സ് ടെക്ക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡാണ്(ഡിടിഎബി) പഠനം നടത്തിയത്.
പഠനത്തിനായി തെരഞ്ഞെടുത്ത പെപ്‌സി, കൊക്കകോള, മൗണ്ടെയ്ന്‍ ഡ്യൂ, സ്‌പ്രൈറ്റ്, സെവന്‍അപ്പ് എന്നീ സോഫ്റ്റ് ഡ്രിങ്കുകളുടെ അഞ്ച് സാമ്ബിളുകളിലും ബോട്ടിലുകളിലെ വിഷവസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടെന്ന് പഠനം പറയുന്നു.
പെപ്‌സിക്കോയാണ് മൗണ്ടെയ്ന്‍ ഡ്യൂ, സെവന്‍അപ്പ് എന്നീ സോഫ്റ്റ് ഡ്രിങ്കുകളുടെ നിര്‍മ്മാതാക്കള്‍. സ്‌പ്രൈറ്റ് നിര്‍മ്മിക്കുന്നത് കൊക്ക കോളയും. കഴിഞ്ഞ ഫെബ്രുവരിമാര്‍ച്ച് മാസങ്ങളിലാണ് പഠനം നടന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അന്തരീക്ഷ ഊഷ്മാവ് കൂടുംതോറും ബോട്ടിലില്‍ നിന്നും പാനീയത്തില്‍ കലരുന്ന വിഷവസ്തുക്കളുടെ അളവ് കൂടുന്നതായും പഠനത്തില്‍ കണ്ടെത്തി. ഡിടിഎബിയുടെ നിര്‍ദേശപ്രകാരം കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈജീന്‍ ആന്റ് പബ്ലിക്ക് ഹെല്‍ത്താണ് സാമ്ബിളുകള്‍ പരിശോധിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലാണ് ഈ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തനം. ഓരോ സോഫ്റ്റ് ഡ്രിങ്കുകളുടെയും 600 മില്ലി വരുന്ന നാല് ബോട്ടില്‍ സാമ്ബിളുകളിലായിരുന്നു പഠനം.
പഠന റിപ്പോര്‍ട്ട് കുറച്ചുദിവസങ്ങള്‍ക്ക് മുമ്ബ് ഡിടിഎബി ആരോഗ്യ സേവന ഡയറക്ടര്‍ ജനറലും ചെയര്‍മാനുമായ ജഗദീഷ് പ്രസാദിന് സമര്‍പ്പിച്ചുവെന്നാണ് വിവരം. പെറ്റ് ബോട്ടിലുകളില്‍ നിറച്ച മരുന്നുകളില്‍ വലിയ അളവില്‍ ലോഹാംശങ്ങള്‍ കണ്ടെത്തിയതായി കഴിഞ്ഞ വര്‍ഷം ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനത്തില്‍ പറഞ്ഞിരുന്നു.
പഠനറിപ്പോര്‍ട്ട് ലഭിക്കാതേയും അതിന്റെ മെത്തഡോളജിയും അറിയാതെ പ്രതികരിക്കാന്‍ സാധിക്കില്ലെന്ന് പെപ്‌സിക്കോ ഇന്ത്യ വക്താവ് പറഞ്ഞു. ഭക്ഷ്യുസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പെപ്‌സിക്കോ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാറുള്ളത്. മാനദണ്ഡങ്ങള്‍ പ്രകാരം അനുവദനീയമായ അളവിലുള്ള ലോഹ പദാര്‍ത്ഥങ്ങള്‍ മാത്രമേ പാനീയങ്ങളില്‍ ഉണ്ടാകൂ എന്നും കമ്ബനി വ്യക്തമാക്കി. പഠനത്തോട് കൊക്ക കോളയും പെറ്റ് കണ്ടെയ്‌നര്‍ നിര്‍മ്മാതാക്കളുടെ അസോസിയേഷനും പ്രതികരിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേമത്ത് വൈഷ്ണ സുരേഷ്, വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, കോവളത്ത് എം. വിൻസെന്‍റ്... കോൺഗ്രസിന്റെ സാധ്യത പട്ടിക പുറത്ത്  (26 minutes ago)

കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു....  (30 minutes ago)

ആഭ്യന്തര-അന്തർദ്ദേശീയ റൂട്ടുകളിൽ ഇന്ധന സർചാർജ് ഘട്ടംഘട്ടമായി നടപ്പിലാക്കാൻ എയർ ഇന്ത്യ  (33 minutes ago)

ദേശീയ പാത ഉദ്ഘാടനച്ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, സമാന്തര ഉദ്ഘാടനം നടത്താൻ സംസ്ഥാന സർക്കാർ...  (42 minutes ago)

സെന്‍സെക്സ് 850 പോയിന്റ് താഴ്ന്നനിലയിൽ  (49 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 680 രൂപയുടെ വർദ്ധനവ്  (57 minutes ago)

തൂങ്ങിമരിക്കാൻ ശ്രമിച്ചയാൾ കയർ പൊട്ടി ആറ്റിൽ വീണു മരിച്ചു  (1 hour ago)

ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്  (2 hours ago)

ന്യൂസിലൻഡിലെ ഫങ്കാരെ ഹെഡ്‌സിലെ തൈഹരൂർ കടലിടുക്കിൽ റോക്ക് ഫിഷിങ്ങിനിടെ കടലിൽ കാണാതായ യുവാവിന്റെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്തി  (2 hours ago)

പുണ്യതീർത്ഥയാത്രയും വിദേശ വാസവും! മിഥുനം, മകരം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

ചാമ്പ്യൻസ് ലീഗിൽ ഇന്ന് വമ്പന്മാരുടെ പ്രീക്വാർട്ടർ പോരാട്ടങ്ങൾ... മാഞ്ചസ്റ്റർ സിറ്റി ഇന്ന് സാന്റിയാഗോ ബെർണബ്യുവിൽ റയൽ മഡ്രിഡിനെ നേരിടും  (2 hours ago)

നെന്മാറ ഇരട്ടക്കൊലക്കേസിലെ വിചാരണയ്ക്കിടെ സാക്ഷികൾ കൂറുമാറി.... പ്രധാനസാക്ഷികളായ ചെന്താമരയുടെ സഹോദരനും ഭാര്യയും അയൽവാസിയും കോടതിയിൽ മൊഴി മാറ്റി  (2 hours ago)

വാഹന പരിശോധനയ്ക്കിടെ സബ് ഇന്‍സ്‌പെക്ടറെ സ്‌കൂട്ടറിടിച്ച് വീഴ്ത്തിയ കേസ്... പ്രതി അറസ്റ്റിൽ  (3 hours ago)

മുതിർന്ന സിപിഎം നേതാവ് ഇഎൻ മോഹൻദാസ് അന്തരിച്ചു.... മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിന് കൈമാറും  (3 hours ago)

ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണക്കേസ്... മുൻ മേൽശാന്തി അറസ്റ്റിൽ  (3 hours ago)

Malayali Vartha Recommends