Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...

ഈന്തപ്പഴം സ്ത്രീ വന്ധ്യതയ്ക്കു പരിഹാരം

11 OCTOBER 2016 04:05 PM IST
മലയാളി വാര്‍ത്ത

ഖുറാനിലും ബൈബിളിലും ഈന്തപ്പനയെ ക്കുറിച്ച് നിരവധി പരാമര്‍ശങ്ങൾ ഉണ്ട്. ഈ വൃക്ഷത്തിന്റെ ആകാരവും,പഴത്തിന്റെ സ്വാദും,പ്രത്യുല്പാദന ശേഷിയും കണക്കിലെടുത്ത്,ജൂത സമൂഹം തങ്ങളുടെ പെണ്മക്കളെ ഈന്ത പ്പനയോടു ഉപമിച്ചിരുന്നതായി ചരിത്രരേഖകളും ഉണ്ട്.
പ്രോട്ടീന്‍സമ്പന്നമാണ് ഈന്തപ്പഴം. നാരുകള്‍ ധാരാളം. വിറ്റാമിന്‍ സി, ബി 1, ബി 2, ബി 3, ബി 5, എ 1 തുടങ്ങിയ വിറ്റാമിനുകളും ധാരാളം. ജലത്തില്‍ ലയിക്കുന്നതും അല്ലാത്തതുമായ നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. പല തരത്തിലുളള അമിനോ ആസിഡുകളും ഈന്തപ്പഴത്തിലുണ്ട്. ഇത് ഗര്‍ഭദ്ധാരണത്തിന് വഴിയൊരുക്കുന്നതോടൊപ്പം ഗര്‍ഭഛിദ്രം വരാതിരിക്കാനും സഹായിക്കുന്നു.ഈന്തപ്പഴത്തിലടങ്ങിയ ഇരുമ്പ് വിളര്‍ച്ച തടയുന്നു. അതിനാല്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഉത്തമാഹാരാമായി ഇതിനെ കാണാം.
ഗര്‍ഭകാലത്ത് ഈന്തപ്പഴം കഴിച്ചാൽ അവശ്യമായ വിറ്റാമിനുകള്‍ നല്കി ശരീരത്തിന് ഉന്മേഷം ലഭിക്കും. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇലക്ട്രോലൈറ്റുകളിലൊന്നാണ് പൊട്ടാസ്യം. ഇത് രക്തസമ്മര്‍ദ്ധം നിയന്ത്രിക്കാനും ഗര്‍ഭകാലത്ത് ശരീരത്തിലെ ജലത്തിന്‍റെ അളവ് നല്ല തോതില്‍ നിലനിര്‍ത്താനും സഹായിക്കും. ഹൃദയത്തിന്‍റെ ആരോഗ്യം നിലനിര്‍ത്താനും, ദഹനവ്യവസ്ഥയെ സംരക്ഷിക്കാനും, പേശികളുടെ മികച്ച പ്രവര്‍ത്തനത്തിനും പൊട്ടാസ്യം സഹായിക്കും.
ആരോഗ്യകരമായ ദഹന വ്യവസ്ഥ നിലനിര്‍ത്താന്‍ ഫൈബര്‍ സഹായിക്കും. ഗര്‍ഭകാലത്തെ മലബന്ധം തടയാനും ഇത് ഫലപ്രദമാണ്. കൊളസ്ട്രോള്‍ കുറയ്ക്കാനും, ശരീരത്തെ അണുബാധയില്‍ നിന്ന് സംരക്ഷിക്കാനും ഫൈബര്‍ സഹായിക്കും. ഗര്‍ഭകാലത്ത് ആരോഗ്യകരമായി ശരീരഭാരം നിലനിര്‍ത്താനും ദീര്‍ഘനേരത്തേക്ക് വയര്‍ നിറ‍ഞ്ഞിരിക്കാനും ഫൈബര്‍ ഉത്തമമാണ്.
ഈന്തപ്പഴം ഫോലേറ്റിനാല്‍ സമ്പുഷ്ടമാണ്. പുതിയ കോശങ്ങളുടെ രൂപീകരണത്തിനും അനീമിയ തടയുന്നതിനും ഇത് ഫലപ്രദമാണ്. ജനനത്തിലുണ്ടാകുന്ന തകരാറുകളും ബാഹ്യ കാരണങ്ങളാല്‍ ഗര്‍ഭസ്ഥശിശുവിനുണ്ടാകുന്ന നട്ടെല്ലിലെയും തലച്ചോറിലെയും തകരാറുകളും ഇത് തടയും.
രക്തം കട്ടപിടിക്കുന്ന പ്രവര്‍ത്തനത്തില്‍ വിറ്റാമിന്‍ കെ പ്രധാന പങ്കുവഹിക്കുന്നു. വിറ്റാമിന്‍ കെ അസ്ഥികള്‍ക്ക് കരുത്ത് നല്കും. ഗര്‍ഭകാലത്ത് ഏറ്റവും ആവശ്യമായ വിറ്റാമിന്‍ കെ കുഞ്ഞിന്‍റെ അസ്ഥികളുടെ വികാസത്തിനും മൊത്തത്തിലുള്ള അസ്ഥികളുടെ ഘടനയ്ക്കും സഹായിക്കും.
ഈന്തപ്പഴം പ്രോട്ടീനുകളുടെ മികച്ച സ്രോതസ്സാണ്. ശരീരത്തിന്‍റെ നിര്‍മ്മാണ ഘടകമായ അമിനോ ആസിഡ് അടങ്ങിയതാണ് പ്രോട്ടീന്‍. ശരീരത്തിന് മതിയായ അളവില്‍ പ്രോട്ടീന്‍ ലഭ്യമാക്കുക വഴി ഈന്തപ്പഴം ഭ്രൂണത്തിന്‍റെ വളര്‍ച്ചയ്ക്ക് സഹായിക്കും.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയുടെ എസ്പിജി അംഗമായ മലയാളി മരിച്ചു  (3 minutes ago)

വയോധികയുടെ ചോദ്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും വിവാദത്തില്‍  (11 minutes ago)

രണ്ട് ഇടത്തായി നാലുപേർ; കുട്ടികളെ കാണാനില്ല  (14 minutes ago)

സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന് പരാതി  (16 minutes ago)

തിരുവോണം ബമ്പർ; വില്പന 56 ലക്ഷം കടന്നു  (37 minutes ago)

മുൻ എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്; അജിത് കുമാറിൻ്റെ ഹർജി തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ കൗണ്ടർ പത്രിക  (45 minutes ago)

പോയി പിണറായിയോട് പറ.. വീണ്ടും പരാതിക്കാരെ പരിഹസിച്ച് സുരേഷ് ​ഗോപി എംപി  (57 minutes ago)

GAZA IDF ഉറ്റവരെ തിരഞ്ഞ് കുടുംബം  (1 hour ago)

രാഹുൽ ആൺകുട്ടി, അവന്റെ സാന്നിധ്യം അഭിമാനം; ഫോട്ടോ പങ്ക് വച്ച് കോൺ​ഗ്രസ് പ്രവർത്തക  (1 hour ago)

വേദിയിലിട്ട് റിനിയെ തേച്ചോട്ടിച്ചു' മോശമായി പോയി പക്രു ചേട്ടാ റിനിച്ചേച്ചി മലക്കം മറിയാൻ കാരണം  (1 hour ago)

സതീശനെ അടിച്ച് ഒതുക്കി ഇനി രക്ഷിക്കില്ല..! രാജി ഉടൻ..! ഇരന്ന് വാങ്ങി പിന്നാലെ  (2 hours ago)

മലക്കം മറിഞ്ഞ റിനി കേരളം വിട്ടു..! കേക്കച്ചന്റെ ഉപദേശം..! രാഹുലിന് ഇനി ശുക്രൻ  (2 hours ago)

ഗർഭം ചവിട്ടി കലക്കെടാ..അമ്മയുടെ ആക്രോശം, ഭാര്യയ്ക്ക് നേരെ പാഞ്ഞടുത്ത്, സൈനിക ഭർത്താവ്  (2 hours ago)

സതീശനിട്ട് പൊട്ടിക്കാന്‍ ഉഗ്രന്‍ ഐറ്റവുമായ് ഷാഫി ! ഇനി മണിക്കൂറുകള്‍  (2 hours ago)

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സ്ത്രീ കാമ്പയിനിന്റെ ഭാഗമായാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീ ക്ലിനിക്കുകള്‍ ആരംഭിച്ചു....  (3 hours ago)

Malayali Vartha Recommends