Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..


അദാനി പ്രതിനിധികളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ വിരട്ടി.. കളി കൈയിലിരിക്കട്ടെ എന്നാണ് സി എം പറഞ്ഞത്..പിണറായിവിജയൻ അദാനിക്കെതിരെ രംഗത്തെത്തിയത് മറ്റൊരു രാഷ്ട്രീയ തന്ത്രമാകാം..


അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭായ് കോളനി..നേരിട്ടെത്തി രമേശ് ചെന്നിത്തല..പെൺവാണിഭത്തിന്‍റെയും മയക്കുമരുന്നിന്‍റെയും കേന്ദ്രമാണെന്നു നാട്ടുകാർ..

ഗ്രീന്‍ കോഫിയും എത്തി

18 MARCH 2017 11:22 AM IST
മലയാളി വാര്‍ത്ത

അമിത ഭാരമുള്ളവര്‍ ഭാരം കുറക്കാനും അമിത വണ്ണത്തെ അകറ്റിനിത്താനും ഈയിടെ വളരെ കൂടുതലായി ആശ്രയിച്ചിരുന്ന ഉല്‍പ്പന്നമായിരുന്നു ഗ്രീന്‍ ടീ. സൗന്ദര്യ ആരാധകരെയും അമിതഭാരത്തെ പേടിക്കുന്നവരെയും രോഗികളെയും ചൂഷണം ചെയ്ത് ചില ഗ്രീന്‍ ടീ വിപണി വല്ലാതങ്ങ് കൊഴുക്കുകയും ചെയ്തു. അതിനിടെയാണ് പുതിയ താരമായി ഗ്രീന്‍ കോഫി മാക്കറ്റിലെത്തുന്നത്.

അമിതഭാരവും കൊഴുപ്പും നിയന്ത്രിക്കാന്‍ ഗ്രീന്‍ കോഫിക്ക് കഴിയുമെന്ന അവകാശവാദമാണ് നിമാതാക്കള്‍ക്കുള്ളത്. ഇതിലെ വസ്തുത എത്രത്തോളമുണ്ടെന്ന് പരിശോധിച്ചു നോക്കാം. കാപ്പിക്കുരു വറുത്ത് പൊടിച്ചെടുത്താണ് കാപ്പിപൊടി ഉണ്ടാക്കുന്നത് എന്ന കാര്യം എല്ലാവര്‍ക്കുമറിയാം.

ഗ്രീന്‍ കോഫി എന്നാല്‍ വറുക്കാത്ത കാപ്പിക്കുരുവാണ്. പച്ചകാപ്പിക്കുരുവില്‍ നിന്നുള്ള സത്തും ഗ്രീന്‍ കോഫി കാപ്‌സ്യൂളുകളുമാണ് ഇപ്പോള്‍ വിപണിയില്‍ പ്രചാരത്തിലുള്ളത്. പച്ച കാപ്പിക്കുരുവില്‍ ക്‌ളോറോജെനിക് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ ക്‌ളോറോജെനിക് ആസിഡുകള്‍ എന്നറിയപ്പെടുന്നു. ഇവയ്ക്ക് ആന്റിഓക്‌സിഡന്റുകളുടെ ഗുണമുണ്ട്. ആന്റിഓക്‌സിഡന്റുകള്‍ രക്തസമ്മദ്ദം കുറക്കാനും ഭാരം കുറക്കാനും സഹായിക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആന്റിഓക്‌സിഡന്റുകളുടെ സാന്നിധ്യമാണ് ഗ്രീന്‍ കോഫിയെ അമിതവണ്ണക്കാരുടെ പ്രിയങ്കരമാക്കുന്നത്.

കാപ്പിക്കുരു വറുത്തെടുക്കുമ്പോള്‍ ഇതിലെ ക്‌ളോറൊജെനിക് അംശങ്ങള്‍ നഷ്ടപ്പെടുന്നതുമൂലം സാധാരണ കാപ്പി കുടിക്കുമ്പോള്‍ ക്‌ളോറോജെനിക് സംയുക്തങ്ങളുടെ ഗുണഫലം ലഭിക്കില്ല. ഗ്രീന്‍കോഫിയ്ക്ക് എന്തെങ്കിലും പാശ്വഫലങ്ങള്‍ ഉണ്ടോ എന്ന് ഇതുവരെ വെളിവായിട്ടില്ല. എന്നാല്‍ കാപ്പിയില്‍ അടങ്ങിയിട്ടുള്ള കഫീന്‍ മൂലമുണ്ടാകുന്ന ദോഷഫലങ്ങളെല്ലാം ഗ്രീന്‍കോഫി കഴിക്കുന്നതു മൂലവും ഉണ്ടാകാം എന്നാണ് വിദഗ്ധര്‍ പറയുന്നത്.

എന്നാല്‍ ഗ്രീന്‍ കോഫി മൂലം ഭാരം കുറയുമെന്ന് തെളിയിക്കുന്ന ആധികാരികമായ പഠനഫലങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടുമില്ല. ഗ്രീന്‍ കോഫി സത്ത് ഫലവത്താണോ സുരക്ഷിതമാണോ എന്നതു സംബന്ധിച്ചും ആധികാരികമായ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതേ ഉള്ളൂ . ഉത്കണ്ഠ, ഇടക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നല്‍, അസ്വസ്ഥത എന്നിവയെല്ലാം അമിതമായി കഫീന്‍ കഴിക്കുന്നത് കൊണ്ടുണ്ടാകുന്ന ദോഷവശങ്ങളാണ്. എന്തായാലും ഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിപണിയിലെ ഡോക്ടര്‍മാരെ ആശ്രയിക്കാതെ ഡോക്ടറുടെ നിദേശ പ്രകാരം മാത്രം ഔഷധങ്ങള്‍ ഉപയോഗിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളികൾ കരുതിയിരിക്കുക..  (5 minutes ago)

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"  (24 minutes ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (37 minutes ago)

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...  (1 hour ago)

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (1 hour ago)

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം  (1 hour ago)

അസഭ്യം പറയുന്ന സിയയുടെ പഴയ വീഡിയോ  (1 hour ago)

ചടങ്ങിന് മൊസാദ് എത്തും..  (1 hour ago)

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും  (2 hours ago)

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ  (2 hours ago)

കളി കൈയിലിരിക്കട്ടെ എന്ന് സി എം  (2 hours ago)

Bhai-colony 'ഭായി' കോളനിയിൽ ചെന്നിത്തല ഇന്നെത്തും  (2 hours ago)

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (2 hours ago)

  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....  (3 hours ago)

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (3 hours ago)

Malayali Vartha Recommends