Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും

വേനല്‍ക്കാലത്ത് ആരോഗ്യം സംരക്ഷിക്കാന്‍ 10 തരം പഴവര്‍ഗ്ഗങ്ങള്‍!

03 APRIL 2017 11:41 AM IST
മലയാളി വാര്‍ത്ത

വേനല്‍കാലത്ത് ഒട്ടുമിക്കയാള്‍ക്കാരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് നിര്‍ജലീകരണം. നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമായ ന്യൂട്രിയന്‍സില്‍ ഒന്നാണ് വെള്ളം. ആരോഗ്യവാനായ ഒരാളുടെ ശരീരത്തിന്റെ 60-70ശതമാനം വരെ വെള്ളമുണ്ടായിരിക്കും. ശരീരത്തിന്റെ ഊഷ്മാവ് നിലനിര്‍ത്താന്‍, ഓക്‌സിജന്‍ വഹിച്ചു കൊണ്ട് പോകാന്‍, മാലിന്യം നീക്കം ചെയ്യാന്‍, കോശങ്ങളുടെ നിര്‍മാണത്തിന്, ശരിയായ ദഹനത്തിനും ആഗീരണത്തിനും എല്ലാം വെള്ളം കൂടിയേ തീരു.

വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ഉത്തമ മാര്‍ഗമാണ്. എന്നിരുന്നാലും ജലാംശം കൂടിയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനോടൊപ്പം ശരീരത്തിന് ആവശ്യമായ പോഷണം നല്‍കാനും വിശപ്പു ശമിപ്പിക്കാനും സഹായിക്കുന്നു. നമുക്കു ചുറ്റുമുള്ള മിക്ക പഴങ്ങളിലും 80% മുകളില്‍ ജലാംശമുണ്ട്. ഇവ കഴിക്കുന്നത് ധാരാളം വെള്ളവും ആവശ്യത്തിനു നാരുകളും വൈറ്റമിനുകളും മിനറലുകളും ആന്റിഓക്‌സിഡന്റുകളും വളരെ കുറച്ചു മാത്രം കലോറിയില്‍ കിട്ടുകയും വിശപ്പു ശമിക്കുകയും ചെയ്യുന്നു.

തണ്ണിമത്തന്‍...

94-95% വരെ ജലാംശമുള്ള തണ്ണിമത്തന്‍ കഴിക്കുമ്പോള്‍ ദാഹമകറ്റുന്നതിനോടൊപ്പം വിശപ്പും ശമിക്കുന്നു. കലോറി കുറഞ്ഞ വൈറ്റമിനും മിനറലും തണ്ണിമത്തനില്‍ ധാരാളമടങ്ങിയിട്ടുണ്ട്. ഒപ്പം തന്നെ citrillune ഉം lycopene എന്നീ ശക്തമായ plant സംയുക്തങ്ങളാല്‍ സംപുഷ്ടമാണ് തണ്ണിമത്തന്‍. മെച്ചപ്പെട്ട മെറ്റബോളിക് ഹെല്‍ത് നല്‍കാനും രക്തസമ്മര്‍ദം കുറയ്ക്കാനും വ്യായാമ ശേഷം പേശികളില്‍ ഉണ്ടാകുന്ന വിപത്ത് കുറയ്ക്കാനും തണ്ണിമത്തന്‍ സഹായിക്കുന്നു. തണ്ണിമത്തനിലെ ആന്റിഓക്‌സിഡന്റുകളും വൈറ്റമിനും അര്‍ബുദം പ്രതിരോധിക്കാനും ഹൃദയാരോഗ്യം നിലനിര്‍ത്താനും ത്വക്കിന്റെയും മുടിയുടെയും ആരോഗ്യത്തിനും നല്ലതാണ്.

സ്‌ട്രോബറി... 

ജ്യൂസി ഗുണത്തോടു കൂടിയ സ്‌ട്രോബറിയില്‍ 91.5-92.5 ശതമാനംവരെ ജലാംശമുണ്ട്. വൈറ്റമിന്‍ സിയും മാംഗനീസും ഫോളേറ്റും പൊട്ടാസ്യവും ചെറിയ അളവില്‍ മറ്റു വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്ന സ്‌ട്രോബറിയില്‍ ധാരാളം ആന്റിഓക്‌സിഡന്റും പ്ലാന്റ് സംയുക്തങ്ങളുമുണ്ട്. ഇവയെല്ലാം കൂടി സ്‌ട്രോബറിയെ ഒരു സൂപ്പര്‍ഫുഡ് ആക്കി മാറ്റുന്നു. ഇവയിലെ അന്നജത്തില്‍ നാരുകളും അടങ്ങിയിട്ടുണ്ട്. സ്‌ട്രോബറിയില്‍ പൊതുവേ ഗ്ലൈസീമിക്ഇന്‍ഡക്‌സ് കുറഞ്ഞ ഒരു പഴം കൂടിയാണ്. അതിനാല്‍ മിതമായ തോതില്‍ പ്രമേഹരോഗികള്‍ക്കും കഴിക്കാം. ഇതു കൂടാതെ കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദം നിയന്ത്രിക്കാനും എരിച്ചില്‍ കുറയ്ക്കാനും കാന്‍സറിനെ പ്രതിരോധിക്കാനും സ്‌ട്രോബറി സഹായിക്കുന്നു.

പപ്പായ...

വൈറ്റമിനുകളായ സി, എ, ബി എന്നിവയാല്‍ സമൃദ്ധയായ പപ്പായയില്‍ 91-92% വരെ ജലാംശമുണ്ട്. മിനറലുകളും നാരുകളും കൂടാതെ latex pappaye എന്ന എന്‍സൈമും ധാരാളം ആന്റിഓക്‌സിഡന്റുകളും പപ്പായയില്‍ ഉണ്ട്. പ്രോട്ടീനിന്റെ ദഹനത്തെ എളുപ്പമാക്കുവാനും മലബന്ധം തടയാനും അമിതവണ്ണം നിയന്ത്രിക്കാനും പപ്പായ സഹായിക്കുന്നു. ഹൃദയാരോഗ്യത്തിനും രോഗപ്രതിരോധ ശക്തിക്കും ത്വക്കുകളുടെ സംരക്ഷണത്തിനും പപ്പായ ഉത്തമമാണ്. പ്രമേഹം ഉള്ളവര്‍ക്കും മിതമായ തോതില്‍ കഴിക്കാവുന്ന പപ്പായ കാന്‍സറിനെ പ്രതിരോധിക്കാനും സഹായിക്കുന്ന ഒരു ഫലമാണ്.

ഓറഞ്ച്...

ഓറഞ്ച് നാരുകളുടെ സ്രോതസ്സു കൂടിയാണ്. അതിനാല്‍തന്നെ ഇവ നല്ല ദഹനാരോഗ്യവും തരുന്നു. പലവിധ വൈറ്റമിനുകളും മിനറലുകളും ഓറഞ്ചില്‍ കാണപ്പെടുന്നു. ഇവയില്‍ പ്രധാനപ്പെട്ടവ വൈറ്റമിന്‍ സി, തയാമിന്‍, ഫോളേറ്റ്, പൊട്ടാസ്യം തുടങ്ങിയവയാണ്. ആന്റിഓക്‌സിഡന്റുകളുടെയും നാരുകളുടെയും കൂടി സ്രോതസായ ഓറഞ്ച് ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും ഉത്തമമാണ്. ഓറഞ്ചിലെ സിട്രേറ്റും സിട്രിക് ആസിഡും വൃക്കയില്‍ ഉണ്ടാകുന്ന ചില കല്ലുകളുടെ രൂപീകരണത്തെ തടയാന്‍ സഹായിക്കുന്നവയാണ്.

നെല്ലിക്ക...

ധാരാളം ന്യട്രിയന്‍സ് പോളിഫിനോള്‍, വൈറ്റമിന്‍, അയണ്‍ എന്നിവയാല്‍ സമൃദ്ധമായ നെല്ലിക്ക 87%-ത്തോളം ജലാംശം ഉള്ള ഫലവര്‍ഗ്ഗങ്ങള്‍ വരുന്ന ഒന്നാണ്. വൈറ്റമിന്‍ സി ധാരാളം ഉള്ളതിനാല്‍ രോഗപ്രതിരോധ ശക്തിക്കും ചര്‍മസംരക്ഷണത്തിനും മുടിവളര്‍ച്ചയ്ക്കും ഉത്തമമാണ്. ദഹനം എളുപ്പമാക്കാനും കാഴ്ചശക്തി കൂട്ടാനും നെല്ലിക്കാനീര് ഉപയോഗിച്ചു വരുന്നു. പ്രമേഹം, കൊളസ്‌ട്രോള്‍, കാന്‍സര്‍ എന്നീ രോഗം ഉള്ളവര്‍ക്കും ഉപയോഗിക്കാന്‍ ഉത്തമമായ ഒരു ഫലമാണ് നെല്ലിക്ക.

കൈതച്ചക്ക...

86%-87% വരെ ജലാംശമുള്ള കൈതച്ചക്ക വൈറ്റമിനുകളായ എ, ബി, സി, ഇ, ആയണ്‍, കാല്‍സ്യം, പൊട്ടാസ്യം എന്നിവയുടെ ഒരു ശേഖരം കൂടിയാണ്. ഇവ കൂടാതെ വിവിധതരം എന്‍സൈമുകളും നാരുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുള്ള പൈനാപ്പിള്‍, പ്രോട്ടീനിന്റെ ദഹനത്തിനുംകാന്‍സര്‍ പ്രതിരോധിക്കാനും രോഗപ്രതിരോധ ശക്തിക്കും എല്ലുകളുടെയും നേത്രങ്ങളുടെയും ആരോഗ്യത്തിനുംരക്തസമ്മര്‍ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും ഉത്തമമായ ഒരു ഫലമാണ്.

മുന്തിരി...

ജലാംശം കൂടുതല്‍ ഉള്ള ഒരു ഫലം എന്നതിലുപരി മുന്തിരി മനുഷ്യാരോഗ്യത്തിന് വൈവിധ്യമാര്‍ന്ന ഗുണങ്ങള്‍ നല്‍കുന്ന ഒരു ഫലം കൂടിയാണ്. കാരണം ഇവ വൈറ്റമിനുകളായ എ, സി, ബി6, ഫോളേറ്റ് അതുപോലെ ധാതുക്കളായ കാല്‍സ്യം, അയണ്‍, പൊട്ടാസ്യം ഇവയാല്‍ സമ്പന്നമാണ്. ദഹനക്കേട്, മലബന്ധം, ക്ഷീണം, എന്നിവ അകറ്റാനും കാഴ്ചശക്തി നിലനിര്‍ത്താനും മുന്തിരി ഉത്തമമാണ്.

മാങ്ങ...

പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന മാങ്ങയിലും നല്ലതോതില്‍ തന്നെ ജലാംശമുണ്ട്. മാങ്ങയുടെ വ്യത്യസ്തത അനുസരിച്ച് 84-88% വരെ ജലാംശം മാങ്ങയില്‍ ഉണ്ട്. ചെറിയ അളവില്‍ പ്രോട്ടീനും വൈറ്റമിനും മിനറലുകളുമുള്ള മാങ്ങ രോഗപ്രതിരോധ ശക്തി നല്‍കുന്ന പഴം കൂടിയാണ്. ധാരാളം വൈറ്റമിന്‍ സിയും മറ്റ് ആന്റേിാക്‌സിഡന്റുമുള്ള മാങ്ങയില്‍ വൈറ്റമിന്‍ എയും ഇയും തയാമിനും റൈബോഫ്‌ലേവിനും ഫോളേറുകളുമുണ്ട്. പൊതുവായി ഒരു എനര്‍ജി സോഴ്‌സ് ആയി ആണു കാണുന്നത്. നാരുകള്‍ ഉള്ളതുകൊണ്ടുതന്നെ ശരിയായ ദഹനത്തിനും ധാരാളം ആന്റിഓക്‌സിഡന്റും മിനറലുകളും വൈറ്റമിനുകളും ഉള്ളതിനാല്‍ കാന്‍സര്‍ പ്രതിരോധിക്കാനും പൊട്ടാസ്യം ഉള്ളതിനാല്‍ പക്ഷാഘാതം പ്രതിരോധിക്കാനും ഹൃദയാരോഗ്യത്തിനും മാങ്ങ ഉപയോഗിച്ചു വരുന്നു. കാഴ്ചശക്തിയും ഓര്‍മശക്തിയും നിലനിര്‍ത്താനും ഇതു സഹായിക്കുന്നു. പൊതുവായി പറഞ്ഞാല്‍ മാങ്ങ ഒരു സൂപ്പര്‍ ഫുഡ് തന്നെയാണ്.

ആപ്പിള്‍...

82-85% വരെ ജലാംശമാണ് ആപ്പിളില്‍ കാണപ്പെടുന്നത്. നിരവധി ആരോഗ്യഗുണങ്ങളുള്ള ആപ്പിളില്‍ നാരുകളും വൈറ്റമിന്‍ സിയും മറ്റ് ആന്റിഓക്‌സിഡന്റുകളും പ്ലാന്റ് സംയുക്തങ്ങളും ധാരാളമായുണ്ട്. സോല്യുബിള്‍ ഫൈബര്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും പോളിഫിനോള്‍ രക്തസമ്മര്‍ദവും പക്ഷാഘാതവും കുറയ്ക്കാനും സഹായിക്കുന്നു. ആപ്പിളിലെ നാരുകള്‍ ശരീരത്തില്‍ ആരോഗ്യകരമായ ബാക്ടീരിയയുടെ വളര്‍ച്ചയ്ക്കും പൊണ്ണത്തടി കുറയ്ക്കാനും സഹായിക്കുന്ന ഒന്നു കൂടിയാണ്. ഇവ കൂടാതെ ഹൃദയത്തിന്റെ ആരോഗ്യത്തിനും ഓര്‍മശക്തി നിലനിര്‍ത്താനും ആപ്പിള്‍ സഹായിക്കുന്നു.

ജാമ്പയ്ക്ക... 

നമ്മുടെ വീട്ടുവളപ്പില്‍ സര്‍വ്വസാധാരണമായി കാണുന്ന ജാമ്പയ്ക്കയില്‍ 83-84% യും വെള്ളം തന്നെയാണ്. ഇവ വൈറ്റമിന്‍ സി, നാരുകള്‍, വൈറ്റമിന്‍ എ,തയാമിന്‍ എന്നിവയാലും നാരുകളാലും മറ്റു ചില മിനറലുകളാലും സംപുഷ്ടമാണ്. വൈറ്റമിനുകളും മിനറലുകളും കൂടാതെ ധാരാളം ആന്റിഓക്‌സിഡന്റുകളുമുണ്ട്. ഇവ കഴിക്കുമ്പോള്‍ ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനോടൊപ്പം ദഹനപ്രക്രിയക്ക് സഹായിക്കുകയും ആര്‍ബുദം പ്രതിരോധിക്കാനും കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും രോഗപ്രതിരോഗ ശക്തി കൂട്ടാനും കരളിലെ വിഷാംശം നീക്കാനും സഹായിക്കുന്നു. ജാമ്പയ്ക്ക പ്രമേഹരോഗികള്‍ക്ക് ഏറെ ഉത്തമമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 14 വരെ കെ എസ് ആര്‍ ടി സി പ്രത്യേക അധിക സര്‍വ്വീസുകള്‍ നടത്തും  (4 minutes ago)

മോദിയായ് നടൻ ഉണ്ണി മുകുന്ദൻ  (16 minutes ago)

എം.എസ്.സി എല്‍സ 3യില്‍ 60 ശതമാനം ഹെവി ഫ്യുവല്‍ ഓയില്‍ സാല്‍വേജ് ഓപ്പറേഷന്‍ കപ്പലായ സതേണ്‍ നോവയിലെ ഇന്ധന ടാങ്കുകളിലേക്ക് മാറ്റി  (21 minutes ago)

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ രംഗത്ത് ഇറങ്ങും...  (34 minutes ago)

Rahul-Mamkootathil- അണിയറ നീക്കങ്ങള്‍  (38 minutes ago)

. പവന് 160 രൂപയുടെ കുറവ്  (53 minutes ago)

വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കണം; വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (55 minutes ago)

200 ലേറെ വെടിയുണ്ടകളും  (59 minutes ago)

ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ അമിതവേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ...  (1 hour ago)

ചര്‍ച്ച ഉച്ചയ്ക്ക് 12മണിക്ക്  (1 hour ago)

50 കോടി അനുവദിച്ചു  (1 hour ago)

രണ്ടേ രണ്ടേ മിനിറ്റ്..! സഭയിലിട്ട് പിണറായിയെ പൂട്ടി കെ കെ രമ...!കൊലമൈത്രിയുടെ പത്തിക്കടിച്ചു..! സ്തംഭിച്ച് നിന്ന് മുഖ്യൻ  (1 hour ago)

ഇരുമ്പ് ഏണി ഓവര്‍ഹെഡ് വൈദ്യുതി ലൈനില്‍ തട്ടി ഒരു മരണം  (1 hour ago)

പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു...  (1 hour ago)

തെളിവ് നൽകി ഭീകരൻ  (1 hour ago)

Malayali Vartha Recommends