Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

ഈ ഭക്ഷണങ്ങൾ വീണ്ടും ചൂടാക്കി കഴിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും

28 MAY 2017 01:29 PM IST
മലയാളി വാര്‍ത്ത

തലേ ദിവസം അധികം വരുന്ന ഭക്ഷണം ഫ്രിഡ്ജിൽ വെച്ച് ചൂടാക്കി വീണ്ടും വീണ്ടും ഉപയോഗിക്കുന്നവരാണ് നമ്മിൽ പലരും . ചിലപ്പോൾ ഇത് ദിവസങ്ങളോളം തുടർച്ചയായി ചെയ്‌തെന്നും വരും . ഏതു ഭക്ഷണവും ഫ്രിഡ്ജിൽ വെച്ച് വീണ്ടും ചൂടാക്കി കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല. ചില ഭക്ഷണങ്ങള്‍ ഇത്തരത്തില്‍ പിറ്റേന്ന് ചൂടാക്കി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഏറെ ഹാനികരമാണ്. പലതരം രോഗങ്ങള്‍ പിടിപെടാന്‍ ഇത് കാരണമാകും. അവ ഏതെല്ലാമാണെന്നു നോക്കാം.
ചിക്കനും ബീഫും മുട്ടയും :
പഴയ ചിക്കനും ബീഫും മുട്ടയും വീണ്ടും വീണ്ടും ചൂടാക്കിയാൽ ഇതിൽ അടങ്ങിയിട്ടുള്ള അമിതമായ പ്രോട്ടീന്‍ ഘടകം ചൂടാക്കുന്തോറും ആരോഗ്യത്തിനു കൂടുതൽ പ്രശനങ്ങൾ സൃഷ്ടിക്കും .
2. ചീര :
വലിയ അളവില്‍ അയണും നൈട്രേറ്റും അടങ്ങിയിട്ടുള്ള ചീര രണ്ടാമത് ചൂടാക്കിയാല്‍ നൈട്രേറ്റ്, നൈട്രൈറ്റായി മാറുകയും ഗുരുതരമായ ആരോഗ്യപ്രശ്‌നം സൃഷ്‌ടിക്കുകയും ചെയ്യും. എല്ലാ ഇലക്കറികളുടെ കാര്യവും ഇങ്ങനെത്തന്നെയാണ്. ഒരിക്കൽ കറിവെച്ച ഇലക്കറികൾ വീണ്ടും ചൂടാക്കി കഴിക്കരുത്.

കുമിള്‍ - കൂണ് :
കൂൺ വളരെ പോഷക സമൃദ്ധമായ ഭക്ഷണമാണ്. എന്നാൽ ഇത് ഒരു കാരണവശാലും പഴകിയാൽ കഴിക്കരുത്.വീണ്ടും ചൂടാക്കുമ്പോള്‍ കുമിള്‍ വിഷമായി മാറും.
അരി :
ചോറ് പിറ്റേദിവസവും ചൂടാക്കി ഉപയോഗിക്കുന്നത് സര്‍വ് സാധാരണമാണ്. എന്നാല്‍ ഇങ്ങനെ രണ്ടാമത് ചൂടാക്കുമ്പോള്‍, ചോറും വിഷകരമായി മാറാന്‍ സാധ്യതയുണ്ട്. രാവിലെ വെച്ച ചോറ് രാത്രി ചൂടാക്കി കഴിക്കുന്നതുപോലും ആരോഗ്യത്തിനു നല്ലതല്ല.
പാകം ചെയ്ത് ഒന്നുരണ്ടു മണിക്കൂറിനുള്ളിൽ തന്നെ ചോറു കഴിയ്ക്കണമെന്നു പറയാം. ഇതു കഴിഞ്ഞാല് ഇവയിൽ രോഗാണുക്കള് വരാനുള്ള സാധ്യതയുണ്ട് . അല്ലെങ്കിൽ ഇത് നല്ല തണുപ്പുള്ള അവസ്ഥയിൽ സൂക്ഷിക്കണം. ഫ്രിഡ്ജിലെങ്കിൽ നല്ല തണുപ്പിൽ വേണം ചോറ് വെക്കേണ്ടത്.
ഫ്രിഡ്ജിൽ സൂക്ഷിച്ച ചോറാണെങ്കിലും നല്ലപോലെ ചൂടായില്ലെങ്കിൽ പുറത്തെടുക്കുമ്പോൾ , ബാക്ടീരിയകളുടെ സാന്നിധ്യം ഉണ്ടാകും. ഇത്ചെ റുതായി ചൂടാക്കിയതു കൊണ്ടു നശിക്കുകകയുമില്ല.
ചോറ് കൃത്യതാപനിലയിലല്ലാതെ സൂക്ഷിച്ചാൽ വയറിളക്കം, ഛർദി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. ചൂടാക്കാതെ കഴിയ്ക്കുന്ന പഴഞ്ചോറ് പക്ഷെ ആരോഗ്യകരമാണ്.
എണ്ണ :
എന്ത് എണ്ണ ആയാലും രണ്ടാമത് ചൂടാക്കി ഉപയോഗിക്കാന്‍ പാടില്ലെന്നും, ഇത് ക്യാന്‍സറിന് കാരണമാകുമെന്ന കാര്യം എല്ലാര്‍ക്കും അറിയാം. പക്ഷേ ആരും ഇത് പാലിക്കാറില്ല.
ബീറ്റ് റൂട്ട് :
മുമ്പ് ചീരയുടെ കാര്യം പറഞ്ഞതുപോലെ ധാരാളം നൈട്രേറ്റ് അടങ്ങിയ ഭക്ഷണമാണ് ബീറ്റ്റൂട്ട്. ചൂടാക്കുമ്പോള്‍ ഈ നൈട്രേറ്റ് വിഷകരമായ നൈട്രൈറ്റായി മാറും.
ഉരുളക്കിഴങ്ങ് :
വളരെ പോഷകഗുണമുള്ള ഒന്നാണ് ഉരുളകിഴങ്ങ്. എന്നാല്‍ ഉരുളകിഴങ്ങ് സാധാരണ ഊഷ്‌മാവില്‍ ഏറെനാള്‍ വെക്കുന്നതും, രണ്ടാമത് ചൂടാക്കി ഉപയോഗിക്കുന്നും ദോഷകരമാണ്. ഭക്ഷ്യവിഷബാധയ്‌ക്ക് ഇത് കാരണമാകും. പച്ച നിറം വന്ന ഉരുളക്കിഴങ്ങ് ഉപയോഗയ്ക്കുകയേ അരുത്.
കോഫി :
കോഫി വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് പതിവാണ്. എന്നാല്‍ ഇത് ഭക്ഷ്യവിഷബാധയ്‌ക്കും ഹൃദയംസംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകും. ആദ്യത്തെ തവണ തിളപ്പിച്ചതിനു ശേഷം കഴിയ്ക്കുക. പിന്നെ തണുത്താൽ തണുത്ത പടി മാത്രം കഴിയ്ക്കുക.
കൊഴുപ്പ് ഇല്ലാത്ത പാല്‍ :
കൊഴുപ്പ് ഇല്ലാത്ത പാല്‍ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ മുന്നറിയിപ്പ് നൽകുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി  (20 minutes ago)

എന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്കുചെയ്യപ്പെട്ടു  (41 minutes ago)

നിപ വൈറസ് : വനം വകുപ്പിന്റെ സഹകരണം ഉറപ്പ് വരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍  (1 hour ago)

സര്‍വ്വകലാശാലകളെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളോട് പൊറുക്കില്ലെന്ന് വി.ഡി. സതീശന്‍  (2 hours ago)

പാലില്‍ തുപ്പിയത് സിസിടിവി ക്യാമറയില്‍ പതിഞ്ഞു: പാല്‍ക്കാരന്‍ അറസ്റ്റില്‍  (2 hours ago)

കൂടുതല്‍ ടെക്‌നോളജി ഉള്ളത് സ്വകാര്യ ആശുപത്രികളിലെന്ന് മന്ത്രി സജി ചെറിയാന്‍  (2 hours ago)

ടിപ്പര്‍ ലോറിയുടെ ടയര്‍ മാറ്റുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ തട്ടി യുവാവിന് ദാരുണാന്ത്യം  (3 hours ago)

'മഞ്ഞുമ്മല്‍ ബോയ്‌സ്' സാമ്പത്തിക തട്ടിപ്പുകേസില്‍ സൗബിന്‍ ഷാഹിര്‍ ചോദ്യം ചെയ്യലിന് ഹാജരായി  (3 hours ago)

അന്യസംസ്ഥാനത്തൊഴിലാളികള്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു  (4 hours ago)

അഹമ്മാദാബാദ് വിമാനാപകടം അട്ടിമറിയോ ! സംശയമേറുന്നു !?  (4 hours ago)

കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...  (4 hours ago)

സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി  (4 hours ago)

ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...  (4 hours ago)

കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...  (5 hours ago)

Malayali Vartha Recommends