Widgets Magazine
09
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധിയെഴുത്ത് തുടങ്ങി... തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി.... ബൂത്തുകളിൽ വോട്ടർമാരുടെ നിര, ഏഴ് ജില്ലകൾ വിധിയെഴുതുന്നു, പ്രതീക്ഷയോടെ മുന്നണികൾ


രണ്ട് സ്ഥലത്ത് വോട്ടെടുപ്പ് മാറ്റിവെച്ചു.... സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് വോട്ടെടുപ്പ് രണ്ടിടങ്ങളിൽ മാറ്റിവെച്ചു....


ഒരാളുടെ പേര് ഒന്നിലധികം പ്രാവശ്യം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും ഒന്നിലധികം വോട്ട് ചെയ്യുന്നത് കുറ്റകരം... കർശനനിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ


തദ്ദേശ പൊതുതെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴു മണി മുതൽ വൈകുന്നേരം 6 മണി വരെ....ജനവിധി തേടി 36630 സ്ഥാനാർത്ഥികൾ, ഫലപ്രഖ്യാപനം ശനിയാഴ്ച


ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി വന്നപ്പോൾ ചാനൽ ചർച്ചകളിൽ പ്രതികരിക്കാൻ രാഹുൽ ഈശ്വറിന് സാധിക്കാതെ വന്നത് സോഷ്യൽ മീഡിയയിൽ ചർച്ച: പിന്നാലെ രാഹുല്‍ ഈശ്വറിന്‍റെ ഫെയ്സ്ബുക്ക് പേജിൽ ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഭാര്യ ദീപ; 'സത്യമേവ ജയതേ' ...

പ്രഭാതഭക്ഷണം ഒഴിവാക്കരുത്‌

12 FEBRUARY 2013 04:21 AM IST
മലയാളി വാര്‍ത്ത.
സാധാരണയായി രാത്രി ഒന്‍പതു മണിക്കു മുമ്പായി നാം രാത്രിഭക്ഷണം കഴിച്ചിരിക്കും. പിന്നീട്‌ ഏതാണ്ടു 12 മണിക്കൂര്‍ നേരത്തേക്കു നാം ഭക്ഷണം കഴിക്കാറേയില്ല. പിറ്റേ ദിവസം പ്രഭാതത്തില്‍ എട്ടോ ഒമ്പതോ മണിയാകുമ്പോഴാണു നാം തലേ രാത്രിയിലെ ഉപവാസം അവസാനിപ്പിക്കുക. യഥാര്‍ത്ഥത്തില്‍ ശരീരത്തിന്റെ ഒരു ദിവസത്തെ ഊര്‍ജാവശ്യം നേരിടാനുള്ള തയ്യാറെടുപ്പാണു നാം പ്രഭാതഭക്ഷണം കഴിക്കുന്നതിലൂടെ നടത്തുന്നത്‌. പ്രഭാത ഭക്ഷണത്തിന്റെ പ്രാധാന്യം ഇതില്‍ നിന്നും മനസ്സിലാക്കാമല്ലൊ. അതിനാല്‍ പ്രഭാതഭക്ഷണം അഥവാ പ്രാതല്‍ ഒഴിവാക്കുന്നത്‌ ആരോഗ്യകരമായ ഒരു ശീലമല്ല. ഇതിനള്ള കാരണങ്ങള്‍ ചുവടെ: 1. പ്രാതല്‍ നിങ്ങളുടെ ശാരീരികപ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുന്നു.
പ്രഭാതത്തില്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ഏറ്റവും കുറഞ്ഞിരിക്കും. ഇത്‌ ഊര്‍ജശോഷണത്തിനു കാരണമാകുന്നു. ആഹാരത്തില്‍ നിന്നാണ്‌ ഊര്‍ജ്ജം കിട്ടേണ്ടത്‌. ശാരീരികപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജം ലഭ്യമാക്കാനായി പ്രഭാതത്തില്‍ ഉണര്‍ന്നെണീറ്റതിനുശേഷം രണ്ടു മണിക്കൂറിനകം ആഹാരം കഴിച്ചിരിക്കണം.
2. തടി കുറയ്‌ക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളെ സഹായിക്കുന്നു.
പ്രാതല്‍ കഴിക്കുന്നവര്‍ക്കു ശരീരഭാരം കൃത്യമായി നിലനിര്‍ത്തുന്നതിനും ആവശ്യമെങ്കില്‍ കുറയ്‌ക്കുന്നതിനുള്ള ആഹാരശൈലി പിന്തുടരാന്‍ കഴിയുന്നു എന്നു ഗവേഷണങ്ങളില്‍ നിന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്‌. തടി കുറയ്‌ക്കാന്‍ വേണ്ടി പ്രാതല്‍ ഉപേക്ഷിക്കുന്നവര്‍ പിന്നീട്‌ അമിത ഭക്ഷണം കഴിക്കുന്നതായും അനാരോഗ്യകരമായ ആഹാരശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതായും തെളിഞ്ഞിട്ടുണ്ട്‌. ഇതു ക്രമേണ പൊണ്ണത്തടി ഉണ്ടാകാന്‍ ഇടയാക്കുന്നു.
3.ഇന്‍സുലിന്‍ ഉത്‌പാദനത്തെ ക്രമീകരിക്കുന്നു.
പ്രഭാതഭക്ഷണം ഒഴിവാക്കുന്നതു പിന്നീട്‌ ആഹാരം കഴിക്കുമ്പോള്‍ ഇന്‍സുലിന്‍ പ്രവര്‍ത്തനം വര്‍ധിപ്പിക്കാന്‍ ഇടയാക്കുന്നു. ഇതിന്റെ ഫലമായി രക്തത്തില്‍ (ഗ്ലൂക്കോസിന്റെ അളവിനെക്കാള്‍) ഇന്‍സുലിന്‍ അളവു കൂടിയിരിക്കുകയും ഇതു ശാരീരികപ്രവര്‍ത്തനങ്ങളെ തകരാറിലാക്കുകയും ചെയ്യും. ഇതു ക്രമേണ ശരീരത്തില്‍ കൊഴുപ്പടിഞ്ഞുകൂടാന്‍ ഇടയാക്കും. 4. നല്ല പ്രകടനം കാഴ്‌ചവെക്കാന്‍ സഹായിക്കുന്നു.
വിശന്നിരിക്കുമ്പോള്‍ നന്നായി ജോലിചെയ്യാനോ പഠിക്കാനോ കഴിയില്ല. വിശന്നിരിക്കുന്ന സമയം നിങ്ങള്‍ ശുണ്‌ഠിക്കാരനും ഒന്നിലും താത്‌പര്യമില്ലാത്തവനും ആയിരിക്കും. ഇതു നിങ്ങളുടെ ജോലിയെ ബാധിക്കും. പ്രാതല്‍ നിങ്ങളെ ജോലിയില്‍ ശ്രദ്ധയുള്ളവരും ഉന്മേഷമുള്ളവരുമാക്കുന്നു.
5. ഊര്‍ജോപഭോഗം നേരത്തെ നടക്കുന്നു.
പ്രാതല്‍ കഴിക്കുന്നവര്‍ ആഹാരത്തില്‍ നിന്നുള്ള ഊര്‍ജം നേരത്തെതന്നെ എരിച്ചുതീര്‍ക്കുന്നു. പ്രാതല്‍ കഴിക്കാതെ ഉച്ചയ്‌ക്ക്‌ അമിതഭക്ഷണം കഴിക്കുന്നവര്‍ ക്ഷീണം കൊണ്ട്‌ അലസരായിരിക്കും. തടി കൂടുകയും ചെയ്യുന്നു.
6. നല്ല മാതൃക സൃഷ്‌ടിക്കാന്‍ സഹായിക്കുന്നു.
കുട്ടികള്‍ക്കു നല്ല മാതൃക കാട്ടിക്കൊടുക്കേണ്ടവരാണു മുതിര്‍ന്നവര്‍. കൃത്യസമയങ്ങളില്‍ ആഹാരം കഴിക്കേണ്ടതു ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക്‌ അത്യാവശ്യമാണെന്നു കുട്ടികളെ ബോധ്യപ്പെടുത്താന്‍ ഈ ശീലത്തിലൂടെ നിങ്ങള്‍ക്കു കഴിയും. 7. പ്രഭാതത്തില്‍തന്നെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക്‌ അത്യാവശ്യമായിട്ടുള്ള പോഷകഘടകങ്ങള്‍ ലഭിക്കുന്നു.
പ്രഭാതഭക്ഷണത്തില്‍ മാത്രം സാധാരണയായി ഉള്‍പ്പെടുത്താറുള്ള പയറുവര്‍ഗങ്ങള്‍, പാല്‍, പഴങ്ങള്‍ എന്നിവയില്‍ നിന്നുള്ള പോഷകഘടകങ്ങള്‍ പ്രാതല്‍ ഉപേക്ഷിച്ചാല്‍ ശരീരത്തിനു ലഭിക്കാതെ പോകും. 8. പ്രാതല്‍ ഉപേക്ഷിക്കുന്നതു നിങ്ങളെ ശുണ്‌ഠിക്കാരനാക്കുന്നു
പ്രാതല്‍ ഉപേക്ഷിക്കുന്നവര്‍ മുന്‍ശുണ്‌ഠിക്കാരാകാനുള്ള സാധ്യത കൂടുതലാണ്‌. പ്രാതല്‍ കഴിക്കാതിരിക്കുന്നതു നിങ്ങളെ അസംതൃപ്‌തരാക്കും. എന്തുകൊണ്ടു നിങ്ങള്‍ ദേഷ്യപ്പെടുന്നു എന്നു പോലും പലപ്പോഴും നിങ്ങള്‍ക്കറിയാന്‍ കഴിയുകയില്ല.
പ്രാതല്‍ കഴിക്കേണ്ടതെന്തുകൊണ്ട്‌ എന്നതിനപ്പുറം മറ്റു ചില കാര്യങ്ങള്‍ കൂടി അറിയേണ്ടതുണ്ട്‌.
പ്രാതലില്‍ മധുരപലഹാരങ്ങള്‍ ഉള്‍പ്പെടുത്താന്‍ പാടില്ല. അങ്ങനെ ചെയ്യുന്നതു കുറേസമയം കഴിഞ്ഞു രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയാന്‍ ഇടയാക്കുകയും കൂടുതല്‍ ആഹാരം കഴിക്കാനുള്ള പ്രവണത ഉണ്ടാവുകയും ചെയ്യും. പാക്കറ്റ്‌ ഭക്ഷ്യവസ്‌തുക്കളുടെ ഉള്ളടക്കവും അവ നല്‌കുന്ന പോഷകങ്ങളും നിങ്ങള്‍ക്കാവശ്യമുണ്ടോ എന്നു ചിന്തിക്കുക. വയര്‍ നിറയെ ഭക്ഷിക്കുക,സന്തുഷ്‌ടരായിരിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റെഡ് ബ്ലൂ ബ്ലർ ഐഡിയാസ് എന്ന കമ്പനിയുടെ സഹസ്ഥാപകനായ ദേവേഷ് മിസ്ത്രി  (21 minutes ago)

രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് 12 വരെ മാത്രമേ ഭക്തരെ....  (1 hour ago)

യുവേഫ ചാമ്പ്യൻസ് ലീഗ്.... ആറാം റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കം  (1 hour ago)

രൂപയുടെ മൂല്യത്തിൽ ഇടിവ്  (1 hour ago)

ആദ്യഘട്ട വോട്ടെടുപ്പ് പുരോ​ഗമിക്കുന്നു....  (1 hour ago)

എസ്.ഐ.ആർ പ്രക്രിയയ്‌ക്കെതിരെ സമർപ്പിച്ച ഹർജികൾ ഇന്ന്  (2 hours ago)

സ്‌കൂട്ടറിൽ അനധികൃതമായി 24 കുപ്പി മദ്യം കടത്തിക്കൊണ്ടുവന്നതിന്  (2 hours ago)

സ്വർണവിലയിൽ കുറവ്.  (2 hours ago)

4 മണിക്കൂർ പൂങ്കുഴലിക്ക് മുന്നിൽ പൊട്ടിയകരഞ്ഞ് യുവതി..! തെളിവ് ഇറക്കി വെട്ടാൻ രാഹുൽ നേരിട്ട് കോടതിയിൽ  (2 hours ago)

വിശേഷപ്പെട്ട പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ ഇന്ന് അവസരം ലഭിക്കും  (2 hours ago)

'ഞാൻ ഉമ്മുമ്മയെ കൊന്ന് സാറേ' ..!കൊച്ചുമോനെ വളഞ്ഞ് പൂട്ടി നാട്ടുകാർ...! കൊന്ന് ചാക്കിൽ കയറ്റി..!ചാവാൻ ഇറങ്ങി ഉമ്മ  (2 hours ago)

പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ  (2 hours ago)

ദിലീപിന്റെത് മന്ത്രവാദമോ കൂടോത്രമോ മാനേജ് മെന്റോ ? അകാലവിയോഗങ്ങൾ ചർച്ചയാവുന്നു  (3 hours ago)

സ്‌പെഷൽ ട്രെയിനുകളുടെ സർവീസ് റെയിൽവേ ജനുവരി അവസാനം...  (3 hours ago)

കുലുങ്ങി വിറച്ച് രാജ്യം.. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത വീട് വിട്ട് ചിതറിയോടി ജനം മുന്നറിയിപ്പ്..! അടുത്ത മണിക്കൂറിൽ  (3 hours ago)

Malayali Vartha Recommends