Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തലനാരിഴയ്ക്കാണ് വലിയൊരു അപകടം ഒഴിവായത്.... എഞ്ചിനില്‍ തീ കണ്ടെത്തിയതിനെ തുടര്‍ന്ന്, ബംഗളുരു-കൊച്ചി വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി...


പത്തനംതിട്ടയിൽ രാത്രി വൈകിയും അതിശക്തമായ മഴയ്ക്ക് സാധ്യത...ബുധനാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം...കാലവർഷം ഇന്ന് ആൻഡമാൻ കടലിലേക്ക് എത്തിച്ചേർന്നേക്കുമെന്നാണ് വിലയിരുത്തൽ...


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...

അനീമിയ രോഗകാരണമായേക്കാം

14 JUNE 2017 03:19 PM IST
മലയാളി വാര്‍ത്ത

സ്ത്രീകൾക്കുണ്ടാകുന്ന വിളർച്ചക്ക് പരിഹാരം
അനീമിയ അഥവാ വിളര്‍ച്ച മിക്ക സ്ത്രീകളിലും കാണുന്ന ആരോഗ്യപ്രശ്നമാണ്. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ തുടങ്ങി ആർത്തവ ദിനങ്ങളോടനുബന്ധിച്ചും സ്ത്രീകളിൽ വിളർച്ച കാണാറുണ്ട്.
രക്തത്തില്‍ അയണ്‍ ഘടകം അഥവാ ഇരുമ്പിന്റെ അംശം ഗണ്യമായി കുറയുമ്പോഴാണ് അനീമിയ എന്ന അവസ്ഥ വരുന്നത്. ഒരു രോഗമായി ഇതിനെ വൈദ്യശാസ്ത്രം പരിഗണിക്കുന്നില്ലെങ്കിലും നിരവധി രോഗങ്ങള്‍ക്ക് കാരണമാകാന്‍ സാധ്യതയുള്ള ഒന്നാണിത്.
ചുവന്ന രക്താണുക്കള്‍ക്ക് നാശം സംഭവിക്കുമ്പോഴാണ് വിളര്‍ച്ച ഉണ്ടാകുന്നത്. ഭക്ഷണത്തില്‍ നിന്ന് വേണ്ട രീതിയില്‍ അയണ്‍ ലഭ്യമാകാതെ വന്നാല്‍ വിളര്‍ച്ച സംഭവിക്കുന്നു. വിളര്‍ച്ച പല മോശം ശാരീരിക അവസ്ഥകള്‍ക്കും കാരണമാകുന്നു. തലക്കറക്കം, സ്ഥിരമായ ക്ഷീണം, ശ്വാസം കിട്ടാതെ വരിക, കൂടിയ നെഞ്ചിടിപ്പ്, വ്രണങ്ങള്‍ ഉണങ്ങാന്‍ കാലതാമസം എന്നിങ്ങനെ പല അവസ്ഥകള്‍ക്കും കാരണമാകുന്നതാണ് അനീമിയ. ഗര്‍ഭിണികളെ സംബന്ധിച്ച് മേല്‍ പറഞ്ഞവ സംഭവിക്കുമ്പോള്‍ അത് ഗര്‍ഭസ്ഥ ശിശുവിനെയും ബാധിക്കുന്നു. ഭ്രൂണത്തിന്റെ വളര്‍ച്ചക്കുറവ്, ഹൃദയസ്പന്ദനത്തിലെ വ്യതിയാനം, മറ്റു പല വൈകല്യങ്ങള്‍ എന്നിവയ്ക്കും അനീമിയ കാരണമാകുന്നു.
വിളര്‍ച്ച ഭക്ഷണത്തിലെ ന്യൂനതയെമാത്രം ആശ്രയിച്ചുണ്ടാകുന്ന ഒരു രോഗാവസ്ഥയല്ല. ഒരാള്‍ കഴിക്കുന്ന ആഹാരം അയണ്‍ ഘടകം അടങ്ങിയതാണെങ്കില്‍ കൂടി അത് ശരിയായി ആഗിരണം ചെയ്യപ്പെടാത്ത അവസ്ഥ പലപ്പോഴും ഉണ്ടാകാറുണ്ട്. ആമാശയ സംബന്ധമായ രോഗങ്ങള്‍, ആഗ്നേയഗ്രന്ഥി തകരാറ്, കരള്‍ സംബന്ധമായ മറ്റ് രോഗങ്ങള്‍, ഉമിനീര്‍ഗ്രന്ഥിയുടെ പ്രവര്‍ത്തനതകരാറുകള്‍ എന്നിവയൊക്കെ ഭക്ഷണത്തിലെ വിവിധ ധാതുക്കളെ ആഗിരണം ചെയ്യുന്നതിനു തടസ്‌സം ഉണ്ടാക്കാം. ഇത് അനീമിയയ്ക്ക് കാരണമാകാം.
പൊതുവെ ഭക്ഷണത്തിലെ പോരായ്മകള്‍ കാരണം പാവപ്പെട്ടവരെ മാത്രം ബാധിക്കുന്ന ഒന്നാണ് അനീമിയ എന്നായിരുന്നു ഇതുവരെയുള്ള വിശ്വാസം എന്നാല്‍, അത് തെറ്റെന്ന് ഇപ്പോള്‍ തെളിയുകയാണ്. അനീമിയ രോഗികള്‍ ഉണ്ടാകുന്നതിന് കാരണം ഭക്ഷണത്തില്‍ നിന്ന് പച്ചക്കറികളും ഇലകളും ഒഴിവാക്കി പകരം ജങ്ക് ഫുഡുകള്‍ സ്ഥാനം പിടിച്ചതാണ്. അധികമായി സോഫ്റ്റ് ഡ്രിങ്കുകള്‍, ബേക്കറി സാധനങ്ങള്‍, ഐസ് ക്രീം എന്നിവ കഴിക്കുമ്പോഴും, മാംസഭക്ഷണം കഴിക്കുമ്പോഴും നാം മറന്നുപോകുന്ന കാര്യം ഡയറ്റ് ബാലന്‍സ്ഡ് ആകുന്നില്ല എന്നതാണ്. മേല്‍ പറഞ്ഞവയില്‍ വളരെ കുറച്ച് തോതില്‍ മാത്രമേ വിളര്‍ച്ച അകറ്റുന്ന ഘടകങ്ങളുള്ളൂ . ഇലക്കറി, പച്ചക്കറി, മറ്റ് ധാന്യങ്ങള്‍ എന്നിവയാണ് അയണ്‍ സമൃദ്ധമായ ഡയറ്റ് അതിനുപകരം ബിസ്‌ക്കറ്റും കേക്കും പ്രധാന ഭക്ഷണമായാല്‍ അയണ്‍ സാന്നിധ്യം കുറയുന്നു. ഇത് സമ്പന്നരുടെ ഭക്ഷണക്രമമായി മാറുന്നതുകൊണ്ടാണ് വിളര്‍ച്ച അത്തരം വിഭാഗങ്ങളിലും ഉണ്ടാകുന്നത്.
രക്തജന്യരോഗങ്ങള്‍ ഉണ്ടാകുന്നവര്‍ക്ക് അനീമിയ സാധ്യത വളരെ കൂടുതലാണ്. രക്തത്തിന്റെ അടിസ്ഥാന ഘടന തെറ്റിക്കുന്ന രോഗങ്ങള്‍ ഉള്ളവര്‍ക്കും അനീമിയ സാധ്യത ഉണ്ട്. ബ്‌ളഡ് കള്‍ച്ചറിങ്ങിലൂടെ മാത്രമേ ഇതു നിര്‍ണ്ണയിക്കാന്‍ കഴിയൂ. രക്തത്തിലെ അണുബാധ അനീമിയയ്ക്ക് കാരണമാകാറുണ്ട്. അത്തരം കേസുകളില്‍ ചികിത്സ വളരെ പ്രയാസമേറിയതാണ്.

വിളര്‍ച്ച ഉണ്ടാകുമ്പോഴുള്ള ഒരു പ്രധാന പ്രശ്‌നമാണ് രക്തത്തിന്റെ സാന്ദ്രത കുറയുന്നത്. രക്തത്തിന്റെ ചുവപ്പുനിറവും കട്ടിയും കുറയുന്നു. ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, മറ്റ് പകര്‍ച്ചപ്പനികള്‍ എന്നിവയും അനീമിയ വരുത്തുന്നു.
അനീമിയ ബാധിച്ചിട്ടുണ്ടോ എന്നറിയുന്നത് രക്തത്തിലെ ഹീമോഗേ്‌ളാബിന്റെ അളവ് പരിശോധിക്കുന്ന ടെസ്റ്റുകള്‍ വഴിയാണ്. നഖങ്ങള്‍, കണ്ണുകള്‍, തൊലിപ്പുറം എന്നിവിടങ്ങളില്‍ കാണുന്ന വിളറിയ നിറം പൊതുവെ അനീമിയയുടെ ലക്ഷണമായി കണക്കാക്കാമെങ്കിലും പലപ്പോഴും ആ നിഗമനം ശരിയാവാറില്ല. അതിനാല്‍, ഹീമോഗേ്‌ളാബിന്‍ ടെസ്റ്റ് തന്നെ വേണ്ടിവരുന്നു. അയണ്‍ അധികം അടങ്ങിയ പ്രോട്ടീനായ ഹീമോഗേ്‌ളാബിന്‍ (രക്തത്തിലെ ചുവന്ന രക്താണുക്കളിലുള്ളവ) ആണ് ശരീര കോശങ്ങള്‍ക്ക് ഓക്‌സിജന്‍ എത്തിക്കുന്നത്. എന്നാല്‍, അത്യാവശ്യ അളവില്‍ ഓക്‌സിജന്‍ കോശങ്ങളിലെത്തിക്കണമെങ്കില്‍ അത് അവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. അതാണ് ശരീരക്ഷീണത്തിന് കാരണം.

അനീമിയ മനസ്‌സിലാക്കുന്നതിനുള്ള മറ്റൊരു ടെസ്റ്റാണ് ഹീമാറ്റോക്രിട്ട് ടെസ്റ്റ്. അത് രക്തത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് മനസ്‌സിലാക്കുന്നതിനുള്ള മറ്റൊരു മാര്‍ഗ്ഗമാണ്.

നോര്‍മല്‍ ലെവലില്‍ നിന്ന് താഴെ അളവില്‍ ഹീമോഗേ്‌ളാബിനാണ് ഒരാള്‍ക്ക് ഉള്ളതെങ്കില്‍ അത് അനീമിയയാണ് എന്ന അനുമാനത്തിലെത്താം. അനീമിയ അതിന്റെ ആരംഭഘട്ടത്തില്‍ തന്നെ കണ്ടെത്തിയാല്‍ നല്ല ഭക്ഷണക്രമം വഴി പരിഹരിക്കാം. എന്നാല്‍, രക്തജന്യരോഗങ്ങളോ, അയണ്‍ ആഗിരണശേഷി ക്കുറവോ ഉണ്ടെങ്കില്‍ അയണ്‍ വൈറ്റമിന്‍, ഫോളിക് ആസിഡ് ഗുളികകള്‍ കഴിക്കേണ്ടി വരും. ഇവ കഴിച്ചാല്‍ ഓരോ മാസവും രക്തപരിശോധന നടത്തി അയണ്‍ അളവ് കണ്ടെത്തണം.
അയണ്‍ സമൃദ്ധമായ ഭക്ഷണം അനിവാര്യം ഇരുമ്പ് ഘടകം കൂടിയ ഭക്ഷണം കഴിച്ചാല്‍ അനീമിയ ഒഴിവാക്കാം.

1. മുട്ട, ചിക്കന്‍, ഫിഷ് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

* പയറുവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, എന്നിവയില്‍ ഇരുമ്പ് സമൃദ്ധം.

* ചീര, മുരിങ്ങ, ബീന്‍സ്, കാരറ്റ്, അണ്ടിപ്പരിപ്പ്, ബദാം, പേരയ്ക്ക, ഈന്തപ്പഴം, വാഴപ്പഴം എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

* ഇലക്കറികള്‍, ജ്യൂസുകള്‍, പച്ചക്കറി സൂപ്പുകള്‍ എന്നിവയും ഇരുമ്പിന്റെ അംശം രക്തത്തില്‍ കൂട്ടും. ഉണങ്ങിയ പഴങ്ങളും സ്‌ട്രോബറിയും നല്ലതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എഞ്ചിനില്‍ തീ  (7 minutes ago)

പത്തനംതിട്ടയിൽ റെഡ് അല‍ര്‍ട്ട്  (11 minutes ago)

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (9 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (9 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (9 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (9 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (9 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (10 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (10 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (10 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (10 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (10 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (11 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (11 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (12 hours ago)

Malayali Vartha Recommends