Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..

ഓരോ രക്ത ഗ്രൂപ്പുകാരും കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്

21 JUNE 2017 03:22 PM IST
മലയാളി വാര്‍ത്ത

ഓരോ രക്ത ഗ്രൂപ്പുകാരും പ്രധാനമായും ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ട ആഹാരങ്ങളുണ്ട്. ഓരോ രക്തഗ്രൂപ്പില്‍ ഉള്ളവരും അവരുടേതായ ചില ഭക്ഷണശീലങ്ങള്‍ പാലിച്ചാൽ ആരോഗ്യം മെച്ചപ്പെടുത്താനും രോഗങ്ങളിൽ നിന്ന് ഒരു പരിധി വരെ രക്ഷനേടാനും സഹായകകരമായിരിക്കും.

രക്തഗ്രൂപ്പ്: എ
ഈ ഗ്രൂപ്പുകാര്‍ക്ക് ആരോഗ്യപ്രദമായ ശരീരവും മനസും നിലനിര്‍ത്തുന്നതിനു കാര്‍ബോഹൈഡ്രേറ്റ് പോഷകങ്ങള്‍ ആവശ്യമാണ്. ശരീരത്തില്‍ ഹൈഡ്രോക്ലോറിക്ക് ആസിഡിന്റെയും ആവശ്യമായ ദഹന രസങ്ങളുടെയും കുറവു തന്നെയാണു കാരണം. അതുകൊണ്ട് ഈ ഗ്രൂപ്പുകാര്‍ പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും ഉള്‍പ്പെടുന്ന സസ്യാഹാരങ്ങള്‍ കൂടുതലായി കഴിക്കണം. ഓട്ട്സ് പോലെയുള്ളവ പതിവാക്കിയാല്‍ എ രക്തഗ്രൂപ്പ് ഉള്ളവരില്‍ ഹൃദയധമനി സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല.

കഴിക്കേണ്ടത്: ദിവസവും സോയാബീന്‍ ധാന്യങ്ങള്‍, പച്ചക്കറികള്‍ ,മീന്‍, മുട്ട, ബദാം, ആപ്പിള്‍, ഈത്തപ്പഴം എന്നിവ പോലെയുള്ള പഴവര്‍ഗങ്ങള്‍.

ഒഴിവാക്കേണ്ടത്: പപ്പായ, മാങ്ങ, ഓറഞ്ച്, ക്ഷീര ഉല്‍പന്നങ്ങള്‍ (ഇവയുടെ ഉപയോഗം ഈ ഗ്രൂപ്പുകാര്‍ക്ക് കാന്‍സര്‍, പ്രമേഹം, ഹൃദ്രോഗങ്ങൾ എന്നിവക്ക് കാരണമായേക്കും) ഈ ഗ്രൂപ്പുകാര്‍ആഹാരം കൃത്യസമയത്തു കഴിക്കുകയും ഒരു നേരവും ഭക്ഷണക്രമം തെറ്റാതെ നോക്കുകയും വേണം.

രക്തഗ്രൂപ്പ്: ബി
ഈ രക്തവിഭാഗക്കാര്‍ക്കു മത്സ്യവര്‍ഗങ്ങളും കാര്‍ഷിക ഇനങ്ങളുംധാരാളം കഴിക്കാം മറ്റു രക്തവിഭാഗക്കാരേക്കാള്‍ ശാരീരികമായും മാനസികമായും കൂടുതല്‍ ശക്തമാണ് ഈ വിഭാഗക്കാരുടെ ആരോഗ്യപ്രകൃതി.

കഴിക്കേണ്ടവ- വിറ്റാമിന്‍ ബി3, ബി12, ബി6, അയണ്‍, സിങ്ക്, ക്രിയാറ്റിന്‍, കര്‍നോസിന്‍ എന്നിവ അടങ്ങിയിട്ടുള്ള ചുവന്ന മാംസം ബി രക്തഗ്രൂപ്പ് ഉള്ളവര്‍ കഴിക്കണം. ഉയര്‍ന്ന കാല്‍സ്യം ഉള്ള പാല്‍ ഉല്‍പന്നങ്ങള്‍ കഴിക്കുന്നതും നല്ലതാണ്. ബ്രോക്കോളി, ചീര, പച്ചക്കറികള്‍ എന്നിവയും ശീലമാക്കണം. ഇതിലൂടെ നാരുകളും വിറ്റാമിന്‍ സിയും ലഭിക്കും. മുട്ട കഴിക്കണം. ഇതില്‍ അടങ്ങിയിട്ടുള്ള കോളിന്‍, തലച്ചോറിനും ഓര്‍മ്മശക്തിക്കും ഏറെ ഉത്തമമാണ്. പയര്‍, ബീന്‍സ് എന്നിവ ധാരാളമായി കഴിച്ചാല്‍, പ്രമേഹം, ഹൃദ്രോഗം, ക്യാന്‍സര്‍ എന്നിവ നിയന്ത്രിക്കാന്‍ രക്തഗ്രൂപ്പ് ബി ഉള്ളവര്‍ക്ക് സാധിക്കും. കഴിക്കാന്‍ പാടില്ലാത്തവ- ചുവന്ന മാംസം ധാരാളം കഴിക്കണമെന്ന നിര്‍ദ്ദേശം ഉണ്ടെങ്കിലും കോഴി, താറാവ്, ടര്‍ക്കി, പന്നി എന്നിവയുടെ മാംസം അഭികാമ്യമല്ല. സോയാബീന്‍ ഒരു കാരണവശാലും ബി രക്തഗ്രൂപ്പ് ഉള്ളവര്‍ കഴിക്കരുത്

രക്തഗ്രൂപ്പ്: എബി
എ, ബി രക്തഗ്രൂപ്പുകളുടെ സങ്കരമാണ് എ ബി രക്തഗ്രൂപ്പ് എന്നുപറയാം. അതുകൊണ്ടുതന്നെ എ, ബി രക്തഗ്രൂപ്പുകാര്‍ക്ക് കഴിക്കാവുന്ന ഭക്ഷണങ്ങള്‍ ഇവര്‍ക്ക് കഴിക്കാം. ചുവന്ന മാംസ വിഭാഗത്തില്‍പ്പെടുന്ന ഇളംപ്രായമുള്ള ആട്ടിറച്ചി ധാരാളമായി കഴിച്ചാല്‍, കൊളസ്‌ട്രോളും ഹൃദ്രോഗങ്ങളും നിയന്ത്രിക്കാം. പ്ലം പോലെയുള്ള പഴങ്ങള്‍, ധാരാളം ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുള്ള ചുവന്ന മള്‍ബറി, ഗോതമ്പ് ഉപയോഗിച്ച് ഉണ്ടാക്കിയിട്ടുള്ള ബ്രഡ്, പാസ്‌ത എന്നിവയും എ ബി രക്ത ഗ്രൂപ്പ് ഉള്ളവര്‍ ധാരാളം കഴിക്കണം. ബദം, അണ്ടിപ്പരിപ്പ്, സണ്‍ഫ്ലവര്‍ ഓയില്‍, മത്തങ്ങ അരി എന്നിവ കഴിച്ചാല്‍, എ ബി രക്തഗ്രൂപ്പുകാര്‍ക്ക് ധാരാളം പ്രോട്ടീന്‍ ലഭിക്കും. ചിക്കന്‍ ഒഴികെയുള്ള മാംസാഹാരം കഴിക്കുന്നതും എ ബി രക്തഗ്രൂപ്പുകാര്‍ക്ക് നല്ലതാണ്. സമുദ്ര ഭക്ഷ്യോത്പന്നങ്ങള്‍ഈ ഗ്രൂപ്പുകാര്‍ക്ക് ഏറ്റ വും പോഷകകരമായ ഇനങ്ങളാണ്. (പ്രത്യേകിച്ചും ചെമ്പല്ലി , ചാള, അയല, ഒരിനം ഡോള്‍ഫിന്‍ മത്സ്യമായ മഹിമഹി, റെഡ് സ്‌നാപ്പര്‍ എന്ന മെക്‌സിക്കന്‍മത്സ്യം തുടങ്ങിയവ)

കഴിക്കാന്‍ പാടില്ലാത്തവ- ജാം, അസിഡിറ്റിയുള്ള ഭക്ഷണം എന്നിവ എ ബി രക്തഗ്രൂപ്പുകാര്‍ ഒഴിവാക്കണം. ചിക്കനും കുറയ്‌ക്കണം. നിരവധി ഗുണങ്ങള്‍ ഉണ്ടെങ്കിലും പയര്‍, നിലക്കടല എന്നിവ ഒഴിവാക്കുന്നത് എ ബി ഗ്രൂപ്പുകാര്‍ക്ക് നല്ലതാണ്. വിവിധതരം മുളകുകളുടെ ഉപയോഗവും കുറയ്‌ക്കണം. ഞണ്ട്, കൊഞ്ച്, വലിയ ചെമ്മീന്‍, കക്ക, കല്ലുമേക്കായ എന്നിവയും എ ബി രക്തഗ്രൂപ്പ് ഉള്ളവര്‍ കഴിക്കരുത്. മാനസിക സമ്മര്‍ദമുള്ള ഘട്ടങ്ങളില്‍ മദ്യം, കാപ്പി ഉല്‍പന്നങ്ങള്‍ എന്നിവ ഉപേക്ഷിക്കണം. പൊരിച്ച മാംസം കഴിക്കുന്നത് കാന്‍സറിനിടയാക്കിയേക്കും എന്ന് മനസിലോര്‍ക്കുന്നതും നന്ന്.

രക്തഗ്രൂപ്പ്- ഒ
ഒ ഗ്രൂപ്പുകാര്‍ പയറുകള്‍ പോലെയുള്ളവയിലെ കാര്‍ബോഹൈഡ്രൈറ്റുകളെ എളുപ്പത്തില്‍ കൊഴുപ്പുകളാക്കി മാറ്റും. അതു രോഗപ്രതിരോധ വ്യവസ്ഥയെ ബാധിക്കുകയും ശരീരത്തില്‍ ചൂട് അനുഭവപ്പെടാൻ കാരണമാകുകയും ചെയ്യും. മൃഗ ഉല്‍പന്നങ്ങളിലെ കൊളസ്‌ട്രോളുകള്‍ ഈ വിഭാഗക്കാരുടെ ദഹനപ്രക്രിയയെ സഹായിക്കുകയും കൂടുതല്‍ കാല്‍സ്യം ശരീരത്തിലേക്ക് ആഗിരണം ചെയ്യുകയും ചെയ്യും.

ഒ ഗ്രൂപ്പുകാര്‍ കഴിക്കേണ്ടത് എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണങ്ങളാണ്. ദഹനപ്രശ്നങ്ങള്‍ ഉണ്ടാവാന്‍ ഈ ഗ്രൂപ്പ്കാര്‍ക്ക് സാധ്യത കൂടുതലാണ്. ചിക്കനും മട്ടനും എല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മുട്ടയും പയറുവര്‍ഗ്ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പടുത്തണം. പാലും പാലുല്‍പ്പന്നങ്ങളും ധാരാളം കഴിയ്ക്കാന്‍ ശ്രദ്ധിക്കണം

കഴിക്കേണ്ടവ-
മാംസ്യം അഥവാ പ്രോട്ടീന്‍ കൂടുതലുള്ളതും അന്നജം കുറവുള്ളതുമായ ഭക്ഷണമാണ് ഒ രക്തഗ്രൂപ്പ് ഉള്ളവര്‍ ശീലമാക്കേണ്ടത്. കൂടാതെ, ധാരാളമായി വ്യായാമം ചെയ്യുകയും വേണം. വിറ്റാമിന്‍ ബി12, കാല്‍സ്യം, പൊട്ടാസ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള വെള്ള മാംസം കഴിക്കണം. ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള മല്‍സ്യങ്ങള്‍ ധാരാളം കഴിക്കണം. ഇതുവഴി വിഷാദം, ഹൃദ്രോഗം, അല്‍ഷിമേഴ്‌സ് എന്നിവ ചെറുക്കാനാകും. പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുള്ള വാഴപ്പഴം ദിവസവും കഴിക്കുന്നത് നല്ലതാണ്. ഫോളിക് ആസിഡ് ധാരാളമായി അടങ്ങിയിട്ടുള്ള ഉള്ളി, സവാള എന്നിവയും കഴിക്കണം. ഇത് മാനസികാരോഗ്യവും തലച്ചോറിന്റെ ആരോഗ്യവും മെച്ചപ്പെടുത്തും.
കാബേജ് ധാരാളമായി കഴിച്ചാല്‍ ഒ രക്തഗ്രൂപ്പ് ഉള്ളവര്‍ക്ക് ക്യാന്‍സര്‍ പ്രതിരോധിക്കാനും ശരീരഭാരം കുറയ്‌ക്കാനും സാധിക്കും.

കഴിക്കാന്‍ പാടില്ലാത്തവ- അന്നജം ധാരാളമായി അടങ്ങിയിട്ടുള്ള ധാന്യങ്ങള്‍ കഴിക്കുന്നത് വളരെ കുറയ്‌ക്കണം. ഒ രക്തഗ്രൂപ്പ് ഉള്ളവര്‍ മുട്ട ധാരാളമായി കഴിക്കുന്നതും അഭികാമ്യമല്ല. അവോക്കാഡോ പോലെ ഉയര്‍ന്ന കൊഴുപ്പ് ഉള്ള പഴങ്ങളും ഒഴിവാക്കണം. ഏറ്റവുമധികം കീടനാശിനി വലിച്ചെടുക്കുന്ന വെള്ളരി പോലെയുള്ളവയും ഒഴിവാക്കണം. വേനല്‍ക്കാല പഴമായ തണ്ണിമത്തനും ഒ രക്തഗ്രൂപ്പ് ഉള്ളവര്‍ അധികം കഴിക്കരുത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (20 minutes ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (40 minutes ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (53 minutes ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (1 hour ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (1 hour ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (1 hour ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (2 hours ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (2 hours ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (2 hours ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (2 hours ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (3 hours ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (3 hours ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (3 hours ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (3 hours ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (4 hours ago)

Malayali Vartha Recommends