Widgets Magazine
03
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ മൂന്നു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത...


ഇനി രാജ്യത്തിന്റെ പണം രാജ്യത്തിന്... വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി...


ചാവക്കാട് ഇരട്ടപുഴയിൽ ഉള്ള ബന്ധു വീട്ടിൽ സുകാന്തിന്റെ മാതാപിതാക്കളുടെ ഒളിവ് ജീവിതം; സുകാന്ത് എവിടെ..?


വിഴിഞ്ഞം അന്താരാഷ്ട്ര ഡീപ്പ് വാട്ടര്‍ മള്‍ട്ടിപര്‍പ്പസ് തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... കേരളത്തിന്റെ ദീര്‍ഘകാലമായ സ്വപ്നമാണ് വിഴിഞ്ഞം പദ്ധതിയെന്നും ഏറെ അഭിമാനകരമായ നിമിഷമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍


വളരെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഭാര്യ ഭർത്താക്കന്മാർ... രാവിലെ കാണുന്നത് മരിച്ച നിലയിൽ..പരസ്പരം കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി.. നടുക്കത്തിൽ അയൽവാസികൾ..

മൽസ്യം കഴിക്കുന്ന കുട്ടികൾക്ക് ബുദ്ധി കൂടുതൽ

08 JULY 2017 05:33 PM IST
മലയാളി വാര്‍ത്ത

നമ്മൾ കഴിക്കുന്ന ഭക്ഷണവും ആരോഗ്യവും തമ്മിൽ ബന്ധമുണ്ടെന്ന് അറിയാമല്ലോ? കുട്ടികൾക്ക് വേണ്ട പോഷകാഹാരം ലഭിക്കുന്നുണ്ടോ എന്നത് മിക്ക അമ്മമാരുടെയും വേവലാതിയാണ്. ചെറിയ കുട്ടികൾക്ക് ആഹാരം കൊടുക്കുന്നതിലും ബുദ്ധിമുട്ടാണ് കൗമാരക്കാർക്ക് ആവശ്യമായ പോഷകാഹാരം കൊടുക്കുക എന്നത്. ഈ പ്രായത്തിൽ കഴിക്കുന്ന ഭക്ഷണം വളർച്ചക്കും ബുദ്ധിക്കും അത്യാവശ്യവുമാണ്.

കൗമാരക്കാരുടെ ഭക്ഷണത്തിൽ മത്സ്യം, സോയാബീന്‍, വാൾനട്ട് ഇവ ഉൾപ്പെടുത്തണമെന്നാണ് പറയുന്നത്. ഒമേഗ 3 പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. മനുഷ്യ ശരീരത്തിന് ഉൽപാദിപ്പിക്കാൻ കഴിയാത്ത ഇവ പച്ചക്കറികൾ, മത്സ്യം ഇവയിൽ നിന്നു മാത്രമേ ലഭിക്കൂ. കൗമാര പ്രായത്തിലുടനീളം തലച്ചോറിന്റെ ഘടനയും പ്രവർത്തനവും മാറിക്കൊണ്ടിരിക്കും.കൗമാര പ്രായത്തിൽ ഭക്ഷണത്തിൽ ഒമേഗ 3 ഫാറ്റി ആസിഡിന്റെ അഭാവം ഉത്കണ്ഠ വർധിപ്പിക്കുകയും പ്രായ പൂർത്തിയാകുമ്പോൾ ബുദ്ധി പരീക്ഷകളിൽ വളരെ മോശം പ്രകടനം കാഴ്ചവയ്ക്കാൻ ഇടയാകുകയും ചെയ്യുമെന്നു പഠനം പറയുന്നു.

മസ്‌തിഷ്‌കത്തിന്റെയും ഞരമ്പുകളുടെയും വികസനത്തിന്‌ മല്‍സ്യത്തില്‍ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങള്‍ വളരെയധികം ഫലപ്രദമാണ്‌. അയല പോലുള്ള സാധാരണ മല്‍സ്യങ്ങളില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്‌. ഇത്‌ ആരോഗ്യത്തിന്‌ വളരെയധികം പ്രയോജനകരമാണ്‌. കേരളത്തില്‍ സുലഭമായി ലഭിക്കുന്ന മത്തിയിലും നത്തോലി പോലുള്ള ചെറുമല്‍സ്യങ്ങളിലും ധാരാളം പോഷകഘടകങ്ങളുള്ളതിനാല്‍ പഠിക്കുന്ന പ്രായത്തില്‍ കുട്ടികള്‍ക്ക് ഇവ നല്‍കുന്നത് വളരെ നല്ലതാണ്.

ഹൃദയധമനികളില്‍ അസുഖമുണ്ടാക്കുന്നത്‌ പ്രതിരോധിക്കാന്‍ ഇതിന്‌ കഴിയും. ഹൃദയത്തിന്റെ ആരോഗ്യത്തിന്‌ നല്ല കൊളസ്‌ട്രോള്‍ അത്യാന്താപേക്ഷിതമാണ്‌. ഒമേഗ 3 ഫാറ്റി ആസിഡ്‌ ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കി നല്ല കൊളസ്‌ട്രോള്‍ പ്രദാനം ചെയ്യും. മല്‍സ്യം എണ്ണയില്‍ വറുക്കുന്നതിന്‌ പകരം കറിവെച്ചു കഴിക്കുന്നതാണ് ഉത്തമം. ഉണക്ക മൽസ്യം കൊടുക്കുന്നതും ആരോഗ്യത്തിനു നല്ലതല്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രൂപയുടെ മൂല്യം കുത്തനെ ഉയരുന്നു....  (8 minutes ago)

സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു.....  (25 minutes ago)

രണ്ടര വയസുകാരന്‍ മരിച്ചു. ഒപ്പം കിണറ്റില്‍ ചാടിയ അമ്മ പരിക്കുകളോടെ....  (34 minutes ago)

പ്ലാറ്റ്‌ഫോം ക്രോസ് ചെയ്ത് ഇറങ്ങവേ ട്രെയിന്‍ വരുന്നത് കണ്ട് പേടിച്ച്....  (37 minutes ago)

യാത്രയ്ക്കിടെ മലയാളി വിമാനത്തില്‍ വച്ച് അന്തരിച്ചു...  (1 hour ago)

തെണ്ടിത്തിരിഞ്ഞ സൂരജിനെ ലക്ഷപ്രഭുവാക്കിയത് ബിൻസി ഓസ്ട്രേലിയയിലേക്കുള്ള മാറ്റത്തിൽ ബിൻസിയുടെ നെഞ്ചത് കയറി തീർത്തു..!  (1 hour ago)

അവൾ എന്റെ കൈകൊണ്ട് ചത്തു..!സൂരജിന്റെ അവസാന സന്ദേശം..! വാട്ട്സ്ആപ്പ് പ്രൊഫൈല്‍ കാട്ടിക്കൂട്ടിയത്..!പ്രവാസികൾക്ക്  (1 hour ago)

തിരക്കിലുംപെട്ട് ഏഴു മരണം... നിരവധി പേര്‍ക്ക് പരുക്ക്  (1 hour ago)

മൈക്രോ പ്ലാന്‍ മേയ് 15നകം നടപ്പിലാക്കണം  (2 hours ago)

23 ലക്ഷത്തിലധികം പേരാണ് പരീക്ഷക്ക് അപേക്ഷിച്ചത്.  (2 hours ago)

സന്തോഷകരമായ ആ യാത്ര അവസാനിച്ചത് ദുരന്തത്തില്‍....  (3 hours ago)

വര്‍ക്കലയില്‍ ഇടിമിന്നലേറ്റ് ഇരുപതുകാരന്‍ മരിച്ചു....  (3 hours ago)

അനില്‍ കപൂറിന്റെ മാതാവ് നിര്‍മ്മല്‍ കപൂര്‍ അന്തരിച്ചു....  (3 hours ago)

ചിലിയില്‍ സുനാമി മുന്നറിയിപ്പ് ...  (3 hours ago)

സ്വകാര്യ ബസ്സിനെ മറികടക്കുന്നതിനിടയില്‍ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച്...  (4 hours ago)

Malayali Vartha Recommends