Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

ഫാസ്റ്റ് ഫുഡ് സംസ്ക്കാരവും രോഗങ്ങളും

26 AUGUST 2017 12:50 PM IST
മലയാളി വാര്‍ത്ത

ഫാസ്റ്റ് ഫുഡ് ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. അത് ഇപ്പോൾ ഒരു സ്റ്റാറ്റസ് സിംബലായി മാറിയിട്ടുണ്ട്. നല്ല രുചിയും സമയം മെനക്കെടുത്താതെ എളുപ്പം കിട്ടുമെന്നതുമാണ് ഈ ഭക്ഷണത്തിന്റെ സ്വീകാര്യതക്ക് പിന്നിൽ. എന്നാൽ ഈ ഗുണങ്ങൾക്കപ്പുറം ഫാസ്റ്ഫുഡിന് ദോഷങ്ങൾ ഏറെയാണെന്ന് ആരും ഓർക്കാറില്ല.

മുതിര്‍ന്നവരെ മാത്രമല്ല കുട്ടികളെപ്പോലും മാരകരോഗങ്ങള്‍ കീഴടക്കിക്കൊണ്ടിരിക്കുന്ന ഭയാനകമായ അവസ്ഥയിലേക്കാണ് ഈ മോഡേണ്‍ ഭക്ഷണസംസ്‌കാരം കൊണ്ടെത്തിച്ചിരിക്കുന്നത്.

ഫാസ്റ്റ്ഫുഡ് ശീലമാക്കുന്ന കുട്ടികളിൽ ആസ്മയും ചർമ്മരോഗങ്ങളും എക്സിമയും പൊണ്ണത്തടിയും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഗവേഷകർ പറയുന്നു. കൊഴുപ്പു കൂടുതലുള്ള വിഭവങ്ങള്‍ കഴിക്കുമ്പോള്‍ കുട്ടികളുടെ എല്ലുകളുടെ വളര്‍ച്ചയ്ക്കാവശ്യമായ കാത്സ്യമോ മറ്റ് അവശ്യ വിറ്റാമിനുകളോ ശരീരത്തിനു ലഭിക്കാതെ പോകുന്നു . അൻപത് രാജ്യങ്ങളിലായി അഞ്ചുലക്ഷം കുട്ടികളെ നിരീക്ഷിച്ചതിനു ശേഷമാണ് അവർ ഈ നിഗമനത്തിൽ എത്തിയത്.

ആഴ്ചയിൽ മൂന്ന്തവണയെങ്കിലും ഫാസ്റ്റ് ഫുഡ് കഴിക്കുന്ന കൗമാരക്കാർക്ക് ഇത്തരം രോഗങ്ങൾ വരാൻ 39 ശതമാനം സാധ്യതയുള്ളതായി അവർ പറയുന്നു. പിസ, ബർഗർ എന്നിവയിൽ അടങ്ങിയിട്ടുള്ള പൂരിത കൊഴുപ്പുകൾ, പ്രതിരോധ ശക്തിയെ ബാധിക്കുന്ന ട്രാൽസ് ഫാറ്റി ആസിഡുകൾ എന്നിവയാണ് പ്രശ്നക്കാർ.

പരമ്പരാഗതമായ നമ്മുടെ ഭക്ഷണരീതി എന്നു പറയുന്നത് ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം എന്നിങ്ങനെ പോഷകസമൃദ്ധമായിരുന്നു. ഇവയില്‍ കൊഴുപ്പു കുറവും നാരിന്റെ അംശം കൂടുതലുമായിരുന്നു. പഞ്ചസാരയ്ക്കു പകരം ഇരുമ്പടങ്ങിയ ശര്‍ക്കര, കരുപ്പെട്ടി തുടങ്ങിയ മധുരങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്.

ഇന്ന് യാതൊരു ഗുണവും വിറ്റാമിനുകളുമില്ലാത്ത പൊറോട്ട മലയാളിയുടെ ദേശീയ ഭക്ഷണമായി മാറിക്കഴിഞ്ഞു. പൊറോട്ടയും ചിക്കനുമായുള്ള കോമ്പിനേഷനും കഴിച്ചാല്‍ പെട്ടെന്ന് വയറു നിറയുമെന്നതുമാണ് ഇതിനൊരു പ്രധാന കാരണം. കൊഴുപ്പിന്റെ അളവ് കൂടുതലാണ്. ഒരു പെറോട്ടയില്‍ നാലഞ്ച് ടീസ്പൂണ്‍ എണ്ണ കാണും. ശുദ്ധീകരിച്ച മൈദയില്‍ നാരും വിറ്റാമിനുകളും കുറവായിരിക്കും. ഇത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.

ഉപ്പും കൊഴുപ്പും പഞ്ചസാരയും സമൃദ്ധമായ ഫാസ്റ്റ് ഫുഡിന് അടിമപ്പെടുന്ന കുട്ടികള്‍ ആവശ്യത്തിന് പോഷകങ്ങള്‍ ലഭിക്കാതെ പൊണ്ണത്തടിയന്മാരായി വളരുന്നു. ഇരുമ്പിന്റെ അഭാവത്താല്‍ വിളര്‍ച്ച, നൂട്രീഷന്റെ കുറവുകൊണ്ടുള്ള രോഗങ്ങള്‍ തുടങ്ങിയ ശാരീരികപ്രശ്‌നങ്ങളിലേക്കും നയിക്കുന്നു. കുട്ടികള്‍ പഠനത്തില്‍ പിന്നോക്കം പോകുമ്പോള്‍ അവരെ വഴക്കു പറഞ്ഞതുകൊണ്ടു മാത്രം കാര്യമായില്ല. പോഷാകാഹാരക്കുറവ് അവരുടെ ബുദ്ധിശക്തിയേയും ഓര്‍മശക്തിയേയും വരെ ബാധിച്ചേക്കാം. ക്ലാസില്‍ തൂങ്ങിയിരിക്കുക, ശ്രദ്ധക്കുറവ് എന്നിവയാണ് ഇത്തരം കുട്ടികളില്‍ കാണുന്ന പ്രധാന ലക്ഷണങ്ങള്‍.

ശരീരത്തിൽ ചൊറിച്ചിൽ, കണ്ണിൽ നിന്ന് വെള്ളം വരിക എന്നിങ്ങനെയുള്ള അവസ്ഥയും ഇതിന്റെ ഫലങ്ങളാണ്. പരമാവധി ഫാസ്റ്റ് ഫുഡ് ഒഴിവാക്കുകയാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി  (5 minutes ago)

എന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്കുചെയ്യപ്പെട്ടു  (26 minutes ago)

നിപ വൈറസ് : വനം വകുപ്പിന്റെ സഹകരണം ഉറപ്പ് വരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍  (1 hour ago)

സര്‍വ്വകലാശാലകളെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളോട് പൊറുക്കില്ലെന്ന് വി.ഡി. സതീശന്‍  (1 hour ago)

പാലില്‍ തുപ്പിയത് സിസിടിവി ക്യാമറയില്‍ പതിഞ്ഞു: പാല്‍ക്കാരന്‍ അറസ്റ്റില്‍  (2 hours ago)

കൂടുതല്‍ ടെക്‌നോളജി ഉള്ളത് സ്വകാര്യ ആശുപത്രികളിലെന്ന് മന്ത്രി സജി ചെറിയാന്‍  (2 hours ago)

ടിപ്പര്‍ ലോറിയുടെ ടയര്‍ മാറ്റുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ തട്ടി യുവാവിന് ദാരുണാന്ത്യം  (2 hours ago)

'മഞ്ഞുമ്മല്‍ ബോയ്‌സ്' സാമ്പത്തിക തട്ടിപ്പുകേസില്‍ സൗബിന്‍ ഷാഹിര്‍ ചോദ്യം ചെയ്യലിന് ഹാജരായി  (3 hours ago)

അന്യസംസ്ഥാനത്തൊഴിലാളികള്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു  (4 hours ago)

അഹമ്മാദാബാദ് വിമാനാപകടം അട്ടിമറിയോ ! സംശയമേറുന്നു !?  (4 hours ago)

കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...  (4 hours ago)

സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി  (4 hours ago)

ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...  (4 hours ago)

കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...  (4 hours ago)

Malayali Vartha Recommends