Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..

ഗര്‍ഭിണിയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും ആരോഗ്യത്തിന്‌ ചെറുമീനുകള്‍ ഉത്തമം

07 JULY 2014 02:16 AM IST
മലയാളി വാര്‍ത്ത.

പൂരിതകൊഴുപ്പിന്റെ അളവു കുറഞ്ഞ കടല്‍ വിഭവമാണു മീന്‍. പ്രോട്ടീന്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യത്തിനു ഫലപ്രദമായ?ഒമേഗ 3 ഫാറ്റി ആസിഡുകളുടെ സാന്നിധ്യം ഏറെ. വിറ്റാമിനുകള്‍, ധാതുക്കള്‍, പോഷകങ്ങള്‍ എന്നിവയുടെ കലവറ. ഹൃദയാരോഗ്യത്തിനു ഗുണപ്രദമായ വിഭവം. ഗര്‍ഭാവസ്ഥയിലെ ആരോഗ്യസംരക്ഷണത്തിനും മീനെണ്ണ ഗുണപ്രദം. മാസം തികയാതെയുളള പ്രസവം ഒഴിവാക്കുന്നതിനും ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന ഉയര്‍ന്ന രക്തസമ്മര്‍ദം ഒഴിവാക്കുന്നതിനും ഇതു സഹായകം. ഗര്‍ഭിണിയുടെയും ഗര്‍ഭസ്ഥശിശുവിന്റെയും ആരോഗ്യത്തിന്‌ ഉത്തമം.

ഹൃദയാരോഗ്യത്തിന്‌ ഉത്തമം
* കാര്‍ഡിയോ വാസ്‌കുലാര്‍ സിസ്‌റ്റത്തിനു സംരക്ഷണം നല്‌കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ മീനില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ ഹൃദയരോഗങ്ങളെ പ്രതിരോധിക്കുന്നു. ശരീരത്തില്‍ അധികമായി അടിഞ്ഞുകൂടുന്ന ട്രൈഗ്‌ളിസറൈഡ്‌സിന്റെ അളവു കുറയ്‌ക്കുന്നു.
* നല്ല കൊളസ്‌ട്രോളായ എച്ച്‌ഡിഎലിന്റെ അളവു കൂട്ടുന്നു. രക്തം കട്ട പിടിക്കുന്നതു തടയുന്നു. ആഴ്‌‌ചയില്‍ രണ്ട്‌തവണയെങ്കിലും മീന്‍ കറിവച്ചു കഴിക്കുന്നതു ഹൃദയരോഗങ്ങളെ പ്രതിരോധിക്കാന്‍ ഫലപ്രദമെന്നു ഗവേഷകര്‍.

രക്തസമ്മര്‍ദം കുറയ്‌ക്കുന്നതിനും മീനെണ്ണ ഫലപ്രദം.
* വ്യായാമവും മീന്‍ കഴിക്കുന്നതും ശീലമാക്കിയാല്‍ അമിതഭാരം നിയന്ത്രിക്കാനാകുമെന്നു ഗവേഷകര്‍. കാന്‍സര്‍ സാധ്യത കുറയ്‌ക്കുന്നു.
*മീനിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ്‌ കുടല്‍, സ്‌തനം, പ്രോസ്റ്റേറ്റ്‌ എന്നിവയിലെ കാന്‍സര്‍ സാധ്യത കുറയ്‌ക്കുമെന്നു ഗവേഷകര്‍. മീനെണ്ണ കാന്‍സറുമായി ബന്ധപ്പെട്ട ഹൈപ്പര്‍ലിപ്പിഡിമിയ (രക്തത്തില്‍ ലിപ്‌ഡ്‌സിന്റെ അളവ്‌ ഉയരുന്ന അവസ്ഥ) കുറയ്‌ക്കുമെന്നും ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.

തലച്ചോറിന്റെ ആരോഗ്യത്തിന്‌
 * മീനിലടങ്ങിയിരിക്കുന്നഒമേഗ 3 ഫാറ്റി ആസിഡുകള്‍ തലച്ചോറിന്റെ വികാസത്തിനു സഹായകം. മനസിന്റെ ഏകാഗ്രത വര്‍ധിപ്പിക്കുന്നതിനു ഗുണപ്രദം. പ്രായമായവരിലുണ്‌ടാകുന്ന ഓര്‍മക്കുറവിനു പ്രതിവിധിയെന്നു ഗവേഷകര്‍. കുഞ്ഞുങ്ങളുടെയും കൊച്ചു കുട്ടികളുടെയും തലച്ചോറിന്റെ വികാസത്തിനു മീനിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഫലപ്രദം. കാഴ്‌ചശക്തി വര്‍ധിപ്പിക്കുന്നതിനു മീന്‍ ഗുണപ്രദം. മാകുലാര്‍ ഡീജനറേഷന്‍, ഗ്ലോക്കോമ, കണ്ണിലെ ഈര്‍പ്പം നഷ്ടപ്പെടുന്ന അവസ്ഥ എന്നിവയ്‌ക്കെതിരേ പൊരുതാന്‍ മീന്‍ഫലപ്രദം.

ചര്‍മസംരക്ഷണത്തിനു സഹായകം
 * ത്വക്കിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും മീന്‍ ഗുണപ്രദം. പ്രായാധിക്യം മൂലമുണ്ടാകുന്ന ചുളിവുകള്‍ കുറയ്‌ക്കാന്‍ മീനിലടങ്ങിയിരിക്കുന്ന ഇപിഎ സഹായകം. സൂര്യതാപത്തില്‍ നിന്നു ചര്‍മത്തിനു സംരക്ഷണമേകുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബത്തിൽ ഐശ്വര്യവും ബന്ധുഗുണവും! മകരം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (2 minutes ago)

ഒരു പതിറ്റാണ്ടായി നാട്ടിൽ പോകാൻ സാധിക്കാതിരുന്ന മലയാളി സൗദി അറേബ്യയിൽ നിര്യാതനായി...  (10 minutes ago)

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും  (41 minutes ago)

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  (44 minutes ago)

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....  (1 hour ago)

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (6 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (6 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (7 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (7 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (7 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (7 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (7 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (7 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (7 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (7 hours ago)

Malayali Vartha Recommends