Widgets Magazine
04
May / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് യുജി പരീക്ഷ ഇന്ന്.... കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി


ബാങ്ക് ഓഫ് ബറോഡ ഇപ്പോള്‍ ഓഫീസ് അസിസ്റ്റന്റ്‌ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു


വിദേശത്തെ ജോലിയ്ക്ക് ശേഷം നാട്ടിലെ ചെറിയ വീട് പുതുക്കി പണിതു; ഈസ്റ്ററിന് മണ്ടളത്തെ വീട്ടിൽ സൂരജും അമ്മയും ഒത്തുകൂടി.. ആ വീട്ടിലേയ്ക്ക് ജീവനറ്റ് അവർ...


ബിൻസിയെ കൊലപ്പെടുത്തി സൂരജ് ജീവനൊടുക്കിയത്; അവസാനമായി വീഡിയോ കോൾ...


അടുത്ത മാര്‍പാപ്പ ഇന്ത്യയില്‍ നിന്നോ അതോ കേരളത്തില്‍ നിന്നോ..? ലോകത്തിലെ ഏറ്റവും വലിയ വാര്‍ത്തയായിരിക്കും മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പ്..

അയല കഴിച്ചാൽ...

21 JANUARY 2018 02:05 PM IST
മലയാളി വാര്‍ത്ത

മീൻ കഴിക്കാത്തവർ വളരെ വിരളമായിരിക്കും. പ്രത്യേകിച്ച് മലയാളികളുടെ മീൻ പ്രിയം വളരെ പ്രശസ്തമാണ്. മീനുകൾക്ക് ആരോഗ്യഗുണങ്ങളേറെയാണ്. കേരളത്തിൽ സുലഭമായി ലഭിക്കുന്ന കടൽമീനുകളിലൊന്നാണ് അയല. അയല, മത്തി മീനുകളാണ് സാധാരണ മലയാളികൾക്ക് പ്രിയം. തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് അയലയിലെ വൈറ്റമിന്‍ ബി, ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ഡിഎച്ച്എ എന്നിവയാണ് ഇതിനു സഹായിക്കുന്നത്. ഡിപ്രഷന്‍, ഓര്‍മപ്രശ്‌നങ്ങള്‍, സ്‌കീസോഫീനിയ പോലുള്ള അസുഖങ്ങള്‍ തടയാന്‍ ഇത് ഏറെ നല്ലതാണ്.

വൈറ്റമിന്‍ ഇ ധാരാളം അടങ്ങിയ ഒന്നാണ് അയല. ഇത് കണ്ണിന്റെയും ചര്‍മത്തിന്റെയും ആരോഗ്യത്തിന് ഏറെ നല്ലതുമാണ്. കാഴ്ചപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് വൈറ്റമിന്‍ ഇ. ഇതുപോലെ ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റി വര്‍ദ്ധിപ്പിയ്ക്കാനും ഏറെ അത്യാവശ്യം. ഇത് ചുളിവുകള്‍ അകറ്റുവാന്‍ സഹായിക്കുന്നു. സിങ്കിന്റെ നല്ലൊരു ഉറവിടം കൂടിയാണ് അയല. പുരുഷന്മാരിലെ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിന് ഇത് ഏറെ നല്ലതാണ്. ഈ ഹോര്‍മോണ്‍ മസില്‍ വളര്‍ച്ചയ്ക്കും ലൈംഗികശക്തിയ്ക്കുമെല്ലാം ഏറെ അത്യാവശ്യവുമാണ്.

സന്ധിവാതം പോലുള്ള രോഗങ്ങള്‍ കൊണ്ടുണ്ടാകുന്ന വേദന മാറാന്‍ അയല എറെ നല്ലതാണ്. വാതം കൊണ്ടുള്ള വേദന മാറാനുള്ള നല്ലൊരു വഴിയാണിത്. സൈറ്റോകിനീന്‍സ്, ല്യൂക്കോസൈറ്റ്‌സ് എന്നിവയെ സ്വാധീനിച്ചാണ് ഇതു സാധിയ്ക്കുന്നത്. ഇത് രക്തത്തിലെ കൊളസ്‌ട്രോള്‍ തോതു കുറയ്ക്കാന്‍ ഏറെ നല്ലതാണ്. കൊളസ്‌ട്രോളാണ് പലപ്പോഴും ഹൃദയ പ്രശ്‌നങ്ങള്‍ക്കുള്ള പ്രധാന കാരണമാകുന്നത്. മീന്‍ കറി വച്ചോ ഗ്രില്‍ ചെയ്‌തോ കഴിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. വൈറ്റമിന്‍ കെ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് അയല. ഇതുകൊണ്ടു തന്നെ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരവും. കാല്‍സ്യം അടിഞ്ഞു കൂടി ഹൃദയധമനികളില്‍ ബ്ലോക്കില്ലാതിരിയ്ക്കാന്‍ വൈറ്റമിന്‍ കെ ഏറെ പ്രധാനമാണ്. വൈറ്റമിന്‍ ഡിയുടെ പോലെ ഇന്നത്തെ കാലത്ത് പലരിലും വൈററമിന്‍ കെ അഭാവം പല രോഗങ്ങളും ഉണ്ടാക്കുന്നുണ്ട്.

നല്ലൊരു പ്രോട്ടീന്‍ ഉറവിടം കൂടിയാണ് അയല. ഇതുകൊണ്ടുതന്നെ വിശപ്പു കുറച്ചു തടി കുറയ്ക്കാന്‍ നല്ലത്. മസിലുകളുടെ വളര്‍ച്ചയ്ക്കും പ്രോട്ടീനുകള്‍ ഏറെ അത്യാവശ്യമാണ്. ഇതിനു പുറകെ കോശങ്ങളുടെ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്. അയല സെലീനിയം സമ്പുഷ്ടമാണ്. ഇതുകൊണ്ടുതന്നെ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ ഉത്തമവും. ഇതിന് ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുള്ളതു കൊണ്ടുതന്നെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും ഏറെ നല്ലതാണ്.

അയലയില്‍ വൈറ്റമിന്‍ ബി 12 അടങ്ങിയിട്ടുണ്ട്. ഇത് എനര്‍ജി വൈറ്റമിന്‍ എന്നാണ് പൊതുവെ അറിയപ്പെടുന്നത്. ഇതിന്റെ കുറവ് ശരീരത്തിന് തളര്‍ച്ചയും ഡിപ്രഷനുമെല്ലാമുണ്ടാക്കുന്ന ഒരു ഘടകമാണ്. ശരീരത്തിന്റെ പൊതുവായ പ്രവര്‍ത്തനത്തിന് ഇലക്ട്രോളൈറ്റുകള്‍ അത്യാവശ്യമാണ്. കാല്‍സ്യം, മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം എന്നിവയാണ് പൊതുവെ ഇലക്ട്രോളൈറ്റുകള്‍ എന്ന് അറിയപ്പെടുന്നത്. ഇത് നാഡികളുടേയും മസിലുകളുടേയും പ്രവര്‍ത്തനത്തിന് അത്യാവശ്യമാണ്. രക്തത്തിന്റെ പിഎച്ച് തോത് കൃത്യമായി നില നിര്‍ത്താന്‍ അത്യാവശ്യവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്പൂരി സ്വദേശി മനോജ് ആണ് കൊല്ലപ്പെട്ടത്  (30 minutes ago)

ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതായി സൈനിക വൃത്തങ്ങള്‍  (44 minutes ago)

സാമ്പിള്‍ വെടിക്കെട്ട് കാണാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തിയേക്കും...  (1 hour ago)

തീറ്റയെടുത്ത് ശീലമില്ലാത്തതിനാല്‍ പക്ഷി തിരികെവരുമെന്ന പ്രതീക്ഷ?  (2 hours ago)

ആന്തണി ആല്‍ബനീസിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (2 hours ago)

ലീവ് കഴിഞ്ഞ് പോയത് കഴിഞ്ഞ വ്യാഴാഴ്ച....  (2 hours ago)

പട്ടത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം  (2 hours ago)

കത്തും പാഴ്‌സലും അടക്കം നിരോധിച്ചു...  (3 hours ago)

പരീക്ഷയ്ക്ക് 22.7 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്...  (3 hours ago)

പാക് റേഞ്ചര്‍ ഇന്ത്യന്‍ സേനയുടെ പിടിയിലായതായി സൂചന?  (3 hours ago)

പാക് യുവതിയെ വിവാഹം ചെയ്ത സിആര്‍പിഎഫ് ജവാനെ ജോലിയില്‍നിന്ന് പിരിച്ചു വിട്ടു  (10 hours ago)

കളിക്കുന്നതിനിടെ ഗേറ്റും കല്‍തൂണും തകര്‍ന്ന് വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം  (12 hours ago)

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ വൈദ്യുതി പുന:സ്ഥാപിച്ചു  (13 hours ago)

പാലാ ഭരണങ്ങാനം വിലങ്ങുപാറയില്‍ മീനച്ചിലാറ്റില്‍ രണ്ടു വിദ്യാര്‍ഥികളെ കാണാതായി  (13 hours ago)

പത്താംക്‌ളാസ്സ് മതി!! എക്സ്പീരിയൻസ് വേണ്ട ...  (13 hours ago)

Malayali Vartha Recommends