Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

എള്ളിന്റെ ഗുണം ചില്ലറയല്ല!

22 JANUARY 2018 04:06 PM IST
മലയാളി വാര്‍ത്ത

എള്ള് കാഴ്ചയില്‍ ചെറുതാണ് എങ്കിലും ഗുണങ്ങളില്‍ വമ്പനാണ്. വളരെക്കാലം മുന്‍പു തന്നെ ഇലകള്‍ക്കോ പഴങ്ങള്‍ക്കോ വേണ്ടിയല്ലാതെ വിത്തിനും എണ്ണയ്ക്കും വേണ്ടി മനുഷ്യര്‍ ഉപയോഗിച്ചിരുന്ന സസ്യമാണിത്.

എള്ളില്‍ 55 ശതമാനം എണ്ണയും 20 ശതമാനം പ്രോട്ടീനും ഉണ്ട്. ഫാറ്റി ആസിഡുകളുടെയും ചില അമിനോ ആസിഡുകളുടെയും കലവറ ആണിത്. എള്ളെണ്ണയില്‍ ലിനോലെനിക് ആസിഡ്, ഒലേയിക് ആസിഡ് ഇവയുണ്ട്. കൂടാതെ അമിനോ ആസിഡുകളായ ലൈസിന്‍, ട്രിപ്പ്‌റ്റൊഫാന്‍, മെഥിയോനൈന്‍ എന്നിവയുമുണ്ട്.

ഒരു ടേബിള്‍ സ്പൂണ്‍ എള്ളില്‍ 52 കാലറി ഉണ്ട്. കൂടാതെ കൊഴുപ്പ്, കാര്‍ബോ ഹൈഡ്രേറ്റ്, പ്രോട്ടീന്‍, കോപ്പര്‍, മാംഗനീസ്, കാല്‍സ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ്. സിങ്ക്, തയാമിന്‍ ഇവയും അടങ്ങിയിരിക്കുന്നു.

എള്ളിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിയണോ?

ഫലപ്രദമായി പ്രമേഹം തടയും. എള്ളില്‍ മഗ്‌നീഷ്യവും മറ്റ് പോഷകങ്ങളുമുണ്ട്. എള്ളെണ്ണ പ്രമേഹം തടയാന്‍ സഹായിക്കുന്നു. കൂടാതെ പ്ലാസ്മ, ഗ്ലൂക്കോസ് നില മെച്ചപ്പെടുത്താനും സഹായിക്കുന്നു. എള്ളിലടങ്ങിയ മഗ്‌നീഷ്യം രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. കൊളസ്‌ട്രോള്‍ ഉല്‍പ്പാദനം തടയുന്ന ഫൈറ്റോസ്‌റ്റെറോളുകള്‍ എള്ളിലടങ്ങിയിട്ടുണ്ട്. കറുത്ത എള്ളിലാണ് ഫൈറ്റോസ്‌റ്റെറോള്‍ ധാരാളം ഉള്ളത്.

അര്‍ബുദത്തെ പ്രതിരോധിക്കുന്ന സംയുക്തങ്ങളായ ഫൈറ്റിക് ആസിഡ്, മഗ്‌നീഷ്യം, ഫൈറ്റോസ്‌റ്റെറോള്‍ ഇവ എള്ളിലുണ്ട്. സമ്മര്‍ദം അകറ്റാന്‍ സഹായിക്കുന്ന ധാതുക്കള്‍ ആയ മഗ്‌നീഷ്യം, കാല്‍സ്യം ഇവ എള്ളിലുണ്ട്. തയാമിന്‍, പെറ്റോഫാന്‍ മുതലായ ജീവകങ്ങളുമുണ്ട്. ഇത് സെറോടോണിന്‍ എന്ന ഹോര്‍മോണിന്റെ ഉത്പ്പാദനം കൂട്ടുന്നു.

കറുത്ത എള്ളില്‍ ഇരുമ്പ് ധാരാളമുണ്ട്. വിളര്‍ച്ചയ്ക്കും ക്ഷീണത്തിനും എള്ള് ഗുണകരം. സന്ധിവാതത്തില്‍ നിന്ന് ആശ്വാസം നല്‍കാന്‍ എള്ളിന് കഴിയും. എള്ളില്‍ ധാരാളം കോപ്പര്‍ അടങ്ങിയിട്ടുണ്ട്. ഇതാണ് സന്ധിവാതത്തെ തടയുന്നത്. വേദന കുറയ്ക്കുകയും എല്ലുകളെയും സന്ധികളെയും രക്തക്കുഴലുകളെയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

നാരുകള്‍ ധാരാളം ഉള്ളതിനാല്‍ ദഹനം സുഗമമാക്കുകയും മലബന്ധം അകറ്റുകയും ചെയ്യുന്നു. മുടി കൊഴിച്ചില്‍ തടയുന്നു. എള്ള് മുടിയുടെ വേരുകളെ ബലപ്പെടുത്തുന്നു. എള്ളിലടങ്ങിയ ഒമേഗ ഫാറ്റി ആസിഡുകള്‍ മുടി വളരാന്‍ സഹായിക്കുന്നു. അതോടൊപ്പം തലയോട്ടിയെ എണ്ണമയമുള്ളതാക്കുന്നു. മുടി നരയ്ക്കുന്നതിനെയും തടയുന്നു.

എള്ളിലടങ്ങിയ നിരോക്‌സീകാരികള്‍ പ്രായമാകലിനെ തടയുന്നു. ചര്‍മത്തിനു യുവത്വമേകുന്നു. എള്ളെണ്ണ ചര്‍മത്തെ മൃദുവാക്കുന്നു. ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ഉള്ളതിനാല്‍ ചുവപ്പ്, തടിപ്പ്, മുഖക്കുരു ഇവയെ എല്ലാം അകറ്റുന്നു. എള്ളിലടങ്ങിയ എണ്ണ പല്ലിലെ പ്ലാക്ക് അകറ്റി ആരോഗ്യമേകുന്നു. കാല്‍സ്യവും സിങ്കും കറുത്ത എള്ളില്‍ ധാരാളമുണ്ട്. ഇത് എല്ലുകള്‍ക്ക് ശക്തിയേകുന്നു.

എള്ളില്‍ കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡ്, ഒമേഗ 6 ഇവയും എള്ളിലുണ്ട്. നാരുകള്‍, ഇരുമ്പ്, കാല്‍സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ് ഇവയെല്ലാം ഊര്‍ജ്ജ നില വര്‍ധിപ്പിക്കുന്നു. എള്ളിലടങ്ങിയ ആന്റിഓക്‌സിഡന്റ് ആന്റി ഇന്‍ഫ്‌ലമേറ്ററി സംയുക്തമായ സെസാമോള്‍ അതിറോസ്‌ക്ലീറോസിസ് തടയുന്നു. ഹൃദയാരോഗ്യമേകുന്നു.

റേഡിയേഷന്‍ ചികിത്സ മൂലം ഉണ്ടായ ഡി എന്‍ എ തകരാറുകള്‍ പരിഹരിക്കാന്‍ എള്ളിലടങ്ങിയ സെസാമോളിനും എള്ളെണ്ണയ്ക്കും കഴിയും. കരളിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിനും എള്ള് സഹായകമാണ്. ശിശുക്കളില്‍ എള്ളെണ്ണ പുരട്ടി തടവുന്നത് കുട്ടികളിലെ വളര്‍ച്ചയ്ക്കും നല്ല ഉറക്കം ലഭിക്കാനും സഹായകം. കൂടാതെ ഡയപ്പര്‍റാഷ് തടയാനും എള്ളെണ്ണ നല്ലതാണ്. എള്ളിലടങ്ങിയ മഗ്‌നീഷ്യം ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തടയാന്‍ സഹായിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (1 hour ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (7 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (7 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (8 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (8 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (8 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (8 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (8 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (8 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (8 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (9 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (9 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (10 hours ago)

Malayali Vartha Recommends