Widgets Magazine
06
May / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉത്സവലഹരിയില്‍ നാട്... പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഇന്ന്... രാവിലെ എട്ടിന് ഘടകക്ഷേത്രങ്ങളില്‍ നിന്ന് ചെറുപൂരങ്ങളുടെ വരവ്.. വെടിക്കെട്ട് ബുധനാഴ്ച പുലര്‍ച്ചെ...


പ്രതിരോധ സെക്രട്ടറിയുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.. കൂടിക്കാഴ്ചയിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് വിവരം.. വെടിവയ്പ് തുടരുന്നതിനിടെയാണ് നിർണായക കൂടിക്കാഴ്ച..


ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..


ജീവൻ പണയം വച്ച് റീൽ..പാട്ടുപാടി സ്വന്തം പാന്റിനാണ് ഇയാൾ തീവച്ചത്... കാറ്റ് വേ​ഗത്തിൽ വീശിയതോടെ തീ ആളി പടരാനും തുടങ്ങി..വീഡിയോ വൈറലായി..


ഭീകരർക്ക് സഹായവും ഭക്ഷണവും നൽകിയതിന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ്..പുഴയിൽ മുങ്ങിമരിച്ചു..സംഭവത്തിന്റെ ഡ്രോൺ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്..

പഴങ്ങൾ ചില പ്രത്യേക സമയത്തേ കഴിക്കാവൂ എന്ന് നിങ്ങൾക്ക് അറിയാമോ?

09 APRIL 2018 02:32 PM IST
മലയാളി വാര്‍ത്ത

ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് ആരോഗ്യത്തിന് ഏറ്റവും വലിയ അത്യാവശ്യഘടനയാണ് എന്ന് നമുക്കറിയാം. ജീവകങ്ങളും ധാതുക്കളും നിരോക്സീകാരികളും എല്ലാം അടങ്ങിയ പഴങ്ങൾ ആരോഗ്യത്തിന് വളരെ അധികം അത്യുത്തമമാണ് .

ഭക്ഷണപ്പാത്രത്തിന്റെ പകുതിയെങ്കിലും പഴങ്ങളും പച്ചക്കറികളും ആയിരിക്കണം എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.എന്നാൽ പച്ചക്കറികൾ ഏതു സമയത്തും കഴിക്കാം എന്നാൽ പഴങ്ങളോ? പഴങ്ങൾ ചില പ്രത്യേക സമയത്തേ കഴിക്കാവൂ എന്ന് നിങ്ങൾക്ക് അറിയാമോ? പഴങ്ങളിൽ പഞ്ചസാര ധാരാളം അടങ്ങിയിട്ടുള്ളതിനാലാണ് ഇതിനു പ്രത്യേക സമയം നല്കിയിട്ടുള്ളു.


പോഷകസമ്പുഷ്ടമാണ് പഴങ്ങൾ. എങ്കിലും ദിവസത്തിന്റെ എല്ലാ സമയത്തും പഴങ്ങൾ കഴിച്ചു കൂടാ, പ്രത്യേകിച്ചും ഭക്ഷണശേഷം. പഞ്ചസാരയും അന്നജവും ഒപ്പം ബാക്ടീരിയയും ചേർന്ന് ഭക്ഷണത്തെ പുളിപ്പിക്കും. ഇത് ദഹന വ്യവസ്ഥയെ ദോഷകരമായി ബാധിക്കും.

പഴങ്ങൾ തന്നെ ഭക്ഷണമാണ്. അപ്പോൾ പ്രധാന ഭക്ഷണത്തോടൊപ്പം ഒരിക്കലും പഴങ്ങൾ കഴിക്കരുത്. പഴങ്ങൾ ദഹിക്കില്ലെന്നു മാത്രമല്ല. പോഷകങ്ങളും ആഗീരണം ചെയ്യപ്പെടില്ല. കുറഞ്ഞത് ഭക്ഷണം കഴിച്ച് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞേ പഴങ്ങള്‍ കഴിക്കാവൂ.

രാവിലെ ഒരു ഗ്ലാസ്സ് വെള്ളം കുടിച്ച ശേഷം പഴങ്ങൾ കഴിക്കാം. വെറും വയറ്റിൽ പഴങ്ങൾ കഴിക്കുന്നത് ശരീരത്തെ ശുദ്ധമാക്കും. ശരീരഭാരം കുറയ്ക്കാനും മറ്റ് പ്രവർത്തനങ്ങൾക്കുമുള്ള ഊർജ്ജമേകും. രാവിലെ പഴങ്ങൾ കഴിച്ചില്ലെങ്കിൽ പ്രഭാത ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഇടയ്ക്കുള്ള സമയവും കഴിക്കാം.


ഭക്ഷണത്തിന് അരമണിക്കൂർ മുൻപ് പഴങ്ങൾ കഴിക്കുന്നത് ഭക്ഷണം അമിതമായി കഴിക്കുന്നതിനെ നിയന്ത്രിക്കാൻ സഹായിക്കും. പഴങ്ങൾ കാലറി കുറഞ്ഞ ഭക്ഷണവുമാണ്. മിക്ക പഴങ്ങളും നാരുകൾ അടങ്ങിയതായതിനാൽ വയറു നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കുകയും ഏറെ നേരം വിശക്കാതിരിക്കുകയും ചെയ്യും. ആപ്പിൾ, സബർജിൽ, ഏത്തപ്പഴം, മുതലായവ നാരുകൾ ധാരാളം അടങ്ങിയ പഴങ്ങളാണ്ഏറ്റവും കൂടുതൽ സഹായിക്കുക.

രാത്രി കിടക്കാൻ നേരം പഴങ്ങൾ കഴിക്കരുത്. കാരണം പഴങ്ങളിലടങ്ങിയ പഞ്ചസാരയുടെ അളവ് കൂടുകയും ഇത് ഊർജ്ജനില ഉയർത്തുകയും ഉറക്കം ഇല്ലാതാക്കുകയും ചെയ്യും.പഴങ്ങൾ ആരോഗ്യഭക്ഷണമാണ് എങ്കിലും അവ ശരിയായ സമയത്തുതന്നെ കഴിക്കാൻ ശ്രദ്ധിക്കുമല്ലോ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഇന്ന്..  (6 minutes ago)

പതിനേഴുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ 28കാരി അറസ്റ്റില്‍  (7 hours ago)

നടന്‍ അജാസ് ഖാനെതിരെ പുതിയ പരാതിയുമായി യുവതി  (7 hours ago)

കെപിസിസി പ്രസിഡന്റ് ആരായാലും പ്രശ്‌നമല്ലെന്ന് എം വി ഗോവിന്ദന്‍  (8 hours ago)

ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി കേന്ദ്രസര്‍ക്കാര്‍  (8 hours ago)

പുഴയില്‍ കുളിക്കാനിറങ്ങിയ 2 കുട്ടികള്‍ ഒഴുക്കില്‍പെട്ട് മരിച്ചു  (9 hours ago)

ലഹരി കേസില്‍ സംവിധായകന്‍ സമീര്‍ താഹിര്‍ അറസ്റ്റില്‍  (9 hours ago)

ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക് പൗരന്‍ അറസ്റ്റില്‍  (10 hours ago)

പത്തനംതിട്ട വരെ പോയി പരീക്ഷ എഴുതില്ലെന്ന ധാരണയില്‍ വ്യാജ ഹാള്‍ടിക്കറ്റ് തയാറാക്കി നല്‍കിയെന്ന് ഗ്രീഷ്മ  (10 hours ago)

മിഡ്‌ നൈറ്റ് ഇൻ മുള്ളൻ കൊല്ലി ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തുവിട്ടു  (10 hours ago)

ലിസ്സി.കെ.ഫെർണാണ്ടസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് മെയ് ആറ് ചൊവ്വാഴ്ച്ച നടക്കും  (10 hours ago)

ജി മാർത്താണ്ഡൻ്റെ ഓട്ടം തുള്ളൽ ആരംഭിച്ചു  (10 hours ago)

ബി ടെക് ലാറ്ററല്‍ എന്‍ട്രി മേയ് 22 വരെ അപേക്ഷിക്കാം  (12 hours ago)

ഇന്ത്യ സന്ദര്‍ശിക്കാന്‍ പുടിന്‍ ഇന്ത്യയിലെത്തും  (12 hours ago)

പറവൂരില്‍ പുഴയില്‍ ചാടിയെന്ന് സംശയിച്ച യുവതിയുടെ മൃതദേഹം കിട്ടി  (12 hours ago)

Malayali Vartha Recommends