Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ദക്ഷിണേന്ത്യൻ ഡയബെറ്റിക് ഡയറ്റ് - പ്രമേഹത്തെ വരുതിയിലാക്കാം

24 APRIL 2018 02:34 PM IST
മലയാളി വാര്‍ത്ത

കൊല്ലാതെ കൊല്ലുന്ന രോഗമെന്നാണ് പ്രമേഹത്തെ പൊതുവെ പറയാറുള്ളത്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുമ്പോഴാണ് ഒരാള്‍ പ്രമേഹരോഗിയാകുന്നത്. പ്രമേഹം സ്ത്രീ-പുരുഷ ഭേദമില്ലാതെ വരുന്ന ഒരു അസുഖമാണ്. ഒരിക്കല്‍ ഇതിന്റെ കുരുക്കില്‍ അകപ്പെട്ടാല്‍ പിന്നെ ഊരി പോരാന്‍ പറ്റില്ലെന്നാണ് പറയപ്പെടുന്നത്.

ഭക്ഷണനിയന്ത്രണത്തിലൂടെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർധിക്കാതെയും തീരെ താഴ്ന്ന് പോകാതെയിരിക്കുവാനും ദിവസവും ഏകദേശം ഒരേ സമയത്ത് കൃത്യമായ അളവിൽ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം

നിഷ്ക്രിയ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍, തുടങ്ങിയവ പ്രമേഹ സാധ്യത വർധിപ്പിക്കുന്നു. . ജനിതക കാരണങ്ങള്‍, ധാരാളം ചോറും കിഴങ്ങുവര്‍ഗങ്ങളും ഉള്‍പ്പെടുത്തിയ ഭക്ഷണക്രമം, പാചക എണ്ണയുടെ തെരഞ്ഞെടുപ്പ് എന്നിവ ദക്ഷിണേന്ത്യക്കാര്‍ക്ക് പ്രമേഹത്തിനുള്ള അപകടസാധ്യത ഇരട്ടിയാക്കുന്നു.

ഭക്ഷണക്രമത്തിലെ പ്രധാന ഇനം ചോറ് അല്ലെങ്കില്‍ അരിയുപയോഗിച്ചുള്ളത് ആയതിനാല്‍ ഈ മേഖലയില്‍ താമസിക്കുന്ന പ്രമേഹരോഗികള്‍ ശ്രദ്ധപുലര്‍ത്തേണ്ടതുണ്ട്. പ്രമേഹരോഗികള്‍ തങ്ങളുടെ ദിവസം തോറുമുള്ള കാലറി ഉപഭോഗം 1500 - 1800 ആയി നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. ഉയര്‍ന്ന തോതില്‍ നാരുകള്‍ അടങ്ങിയതും പഞ്ചസാരയുടെ അളവ് കുറഞ്ഞതും കൊഴുപ്പ് കുറഞ്ഞതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കാലറി ഉപഭോഗം നിയന്ത്രിക്കാന്‍ സഹായിക്കും. ഡയബെറ്റിസ് രോഗി ഗോതമ്പ് തന്നെ കഴിക്കണം എന്നു നിർബന്ധമില്ല. നല്ല തവിടുള്ള അരിക്കും സമാനമായ ഗുണമുണ്ട്
മധുരം കഴിക്കുമ്പോൾ അതിനൊപ്പം കഴിക്കുന്ന മറ്റുഭക്ഷണങ്ങളുടെ അളവു കുറയ്ക്കുക. മധുരം മാത്രം കഴിക്കുന്ന അവസരത്തിൽ അതിന്റെ അളവിൽ പ്രത്യേകം ശ്രദ്ധിക്കുക. അടുത്തഭക്ഷണം കഴിക്കുന്ന സമയത്തു ബ്ലഡ്ഷുഗർ പരിശോധിക്കുകയും വേണം

ഡയബെറ്റിക് ഡയറ്റിന്റെ നിയമങ്ങള്‍ (Thumb rules for diabetes diet)

കൃത്രിമ മധുരം ചേര്‍ത്ത മധുരപലഹാരങ്ങള്‍, ചോക്കളേറ്റുകള്‍, ഐസ്-ക്രീമുകള്‍, ജെല്ലികള്‍ തുടങ്ങിയവ പൂര്‍ണമായും ഒഴിവാക്കുക.
നെയ്യ്, വെണ്ണ, റെഡ് മീറ്റ് തുടങ്ങിയ കൊഴുപ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
മൂന്നു നേരം അമിതമായി ഭക്ഷണം കഴിക്കുന്നതിനു പകരം ചെറിയ ഇടവേളകളില്‍ ഭക്ഷണം കഴിക്കുക.
സൈക്കിള്‍ സവാരി, നടത്തം, ജോഗിങ്ങ് തുടങ്ങിയ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക.
പുകവലിയും അമിത മദ്യപാനവും ഒഴിവാക്കുക.
തവിടുകളയാത്ത ധാന്യങ്ങളും കൊഴുപ്പു കുറഞ്ഞ ഭക്ഷണസാധനങ്ങളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം
കാര്‍ബോഹൈഡ്രേറ്റുകള്‍ കുറഞ്ഞതോ തവിട്ടു നിറത്തിലുള്ളതോ ആയ അരി ഉപയോഗിക്കാന്‍ ശ്രമിക്കുക. രാത്രി ഭക്ഷണത്തിനു പകരം ഉച്ച ഭക്ഷണത്തില്‍ ഒരു ചെറിയ പാത്രം ചോറ് ഉള്‍പ്പെടുത്താം

റാഗി അഥവാ ഫിംഗര്‍ മില്ലറ്റ് എന്ന സൂപ്പര്‍ ഭക്ഷ്യധാന്യത്തിന്റെ ഉപഭോഗം പ്രമേഹത്തെയും ക്യാന്‍സറിനെയും ഓസ്റ്റിയോപൊറോസിസിനെയും മറ്റും നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്. സസ്യഭുക്കുകളെ സംബന്ധിച്ചിടത്തോളം പ്രോട്ടീന്റെ ഒരു ഉത്തമ സ്രോതസ്സാണിത്. പോളിഫിനോളുകളാല്‍ സമ്പുഷ്ടമായതിനാൽ റാഗിക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കഴിയുമെന്ന് നിരവധി പഠനങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. രാത്രിയില്‍ ചോറ് അല്ലെങ്കില്‍ ചപ്പാത്തിക്കു പകരം റാഗി ബോളുകള്‍ കഴിക്കാവുന്നതാണ്.

ചെറിയ റാഗി ബോള്‍ പച്ചക്കറിയിലോ ഇലക്കറിയിലോ മുക്കി കഴിക്കുന്നത് രുചികരമായിരിക്കുമെന്ന് മാത്രമല്ല, ആരോഗ്യകരവുമായിരിക്കും. റാഗിയുപയോഗിച്ചുള്ള ലഡു, ദോശ, ഇഡ്ഡലി, കുക്കികള്‍ എന്നിവയും കഴിക്കാവുന്നതാണ്. റാഗി മാള്‍ട്ട് പാലിനൊപ്പം അല്ലെങ്കില്‍ മോരിനൊപ്പം ചേര്‍ത്ത് കഴിക്കാവുന്നതാണ്.
ദക്ഷിണേന്ത്യന്‍ ഭക്ഷണക്രമത്തില്‍ സ്വാഭാവികമായും ധാരാളം പച്ചക്കറികള്‍ ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍, അവ അമിതമായി മസാലകളും എണ്ണയും ചേര്‍ത്ത് പാകപ്പെടുത്താതിരിക്കുക. സലാഡുകള്‍, സൂപ്പുകള്‍, സാമ്പാർ എന്നിവയോ നേര്‍മ്മയായി അരിഞ്ഞ് പച്ചക്കറികള്‍ മാത്രമായോ കഴിക്കാവുന്നതാണ്. പ്രഭാതഭക്ഷണത്തില്‍ ദോശയ്ക്കും ഉപ്പുമാവിനുമൊപ്പം ധാരാളം പച്ചക്കറികള്‍ ചേര്‍ത്തു കഴിക്കാവുന്നതാണ്.

സീസണില്‍ ലഭിക്കുന്ന പഴങ്ങള്‍ രണ്ട് സെര്‍വിംഗ് വീതം കഴിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍, ഇവ രണ്ട് നേരത്തെ ഭക്ഷണങ്ങളുടെ ഇടവേളയില്‍ വേണം കഴിക്കേണ്ടത്. ഇങ്ങനെ കഴിക്കുന്നതു മൂലം ഗ്ളൈസമിക് ഇന്‍ഡക്സ് നില ഉയരാതെ നോക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കും.

ഭക്ഷണയോഗ്യമായ നാരുകള്‍ ധാരാളമടങ്ങിയിട്ടുള്ള ഓട്സ്, റാഗി, പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങിയവ ദൈനംദിന ഭക്ഷണത്തിലുള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. സ്ഥിരമായി അരിയും സൂജിയും മറ്റും ഉപയോഗിക്കുന്നതിനു പകരം പ്രാതലിന് ഓട്സ് ഉപയോഗിച്ചുള്ള ഇഡ്ഡലിയും ഉപ്പുമാവും കഴിക്കാവുന്നതാണ്. ലഘുഭക്ഷണങ്ങളായി മുളപ്പിച്ച ധാന്യങ്ങളും പഴങ്ങളും കഴിക്കാം. ഇവയില്‍ ധാരാളം പ്രോട്ടീനും നാരുകളും അടങ്ങിയിരിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (5 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (5 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (5 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (5 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (5 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (6 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (6 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (6 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (8 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (9 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (9 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (10 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends