Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ജ്യൂസ് ജ്യൂസ് കുമ്മട്ടിക്കാ ജ്യൂസ് ....

01 MAY 2018 12:39 PM IST
മലയാളി വാര്‍ത്ത

വേനൽക്കാലത്ത് വിപണിയിൽ ലഭ്യമാകുന്ന പഴങ്ങളിൽ ഏറ്റവും പ്രചാരമേറിയതാണ്‌ തണ്ണിമത്തൻ. തണ്ണിമത്തന്‍, ഇഞ്ചി, നാരങ്ങാക്കൂട്ട് - ഉഷ്ണകാലത്ത് ദാഹം ശമിപ്പിക്കാൻ ഒരു കൂട്ട് എന്നതിലുപരി ഇത് ഒരു ഒൗഷധഖനിയാണെന്ന് അറിയാമോ? മധുരക്കുറവാണെന്ന കാരണത്താല്‍ തൊലിയോടു ചേര്‍ന്നുള്ള വെള്ളഭാഗം ഒഴിവാക്കി ചുവന്നതു മാത്രം മുറിച്ചെടുത്തു കഴിക്കുന്നവരാണു കൂടുതലും. എന്നാല്‍ വെള്ള ഭാഗം ഒരിക്കലും കളയരുത്. വെള്ള ഭാഗം ചേര്‍ത്തു വേണം തണ്ണിമത്തന്‍ കഴിക്കുവാന്‍.

കിഡ്‌നിയുടെ പ്രവര്‍ത്തനം സുഖമമാക്കാൻ ,ബിപി നിയന്ത്രിക്കുവാന്‍, ഹൃദയം, തലച്ചോര്‍ എന്നിവയുടെ ആരോഗ്യത്തിന് തുടങ്ങി പുരുഷന്മാരിലെ ഉദ്ധരണപ്രശ്‌നങ്ങള്‍ക്ക് വരെ പരിഹാരമാണ് തണ്ണിമത്തൻ , പ്രത്യേകിച്ചും വെള്ളയുൾപ്പെടുന്ന ഭാഗം.

തണ്ണിമത്തനില്‍ ധാരാളം സിങ്കും മഗ്നീഷ്യവും പൊട്ടാസ്യവുമെല്ലാം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ആരോഗ്യപരമായ ഗുണങ്ങള്‍ക്കൊപ്പം പല അസുഖങ്ങള്‍ തടയാനും ഇത് ഏറെ നല്ലതാണ്. ഇതില്‍ ലൈകോഫീന്‍ ധാരാളമുണ്ട്. ഇതാണ് ക്യാന്‍സറടക്കമുള്ള രോഗങ്ങളെ തടയാന്‍ സഹായിക്കുന്ന ഒരു ഘടകം. ലൈക്കോഫീനാണ് ചുവന്ന നിറം നല്‍കുന്നതും. ആര്‍ജിനൈന്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്.

തണ്ണിമത്തന്‍ ജ്യൂസില്‍ അല്‍പം നാരങ്ങാനീരൂം ഇഞ്ചിനീരും കലര്‍ത്തി കുടിക്കുന്നത് വളരെ നല്ലതാണ്.

ഇഞ്ചി ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ്. ദഹനത്തിന് നല്ലതാണ്. ശരീരത്തിന് പ്രതിരോധശേഷി നല്‍കും. ഛര്‍ദി, വയറിളക്കം തുടങ്ങിയ പല രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി കൂടിയാണിത്.

നാരങ്ങാനീരും ആരോഗ്യത്തിന് ഏറെ നല്ലതാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യും. ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ തടയും. തടി കുറയ്ക്കും, രക്തധമനികള്‍ വൃത്തിയാക്കും ഇങ്ങനെ ഒരു പിടി ഗുണങ്ങള്‍ ഇഞ്ചിയ്ക്കുമുണ്ട്.

ശരീരത്തിന് ഈര്‍പ്പം നിലനിർത്തി നിര്‍ജ്ജലീകരണം തടയാന്‍ പറ്റി യ ഏറ്റവും നല്ല വഴിയാണ് തണ്ണിമത്തന്‍ ജ്യൂസില്‍ നാരങ്ങാനീരും ഇഞ്ചിനീരും ചേര്‍ത്തും തയ്യാറാക്കുന്ന പാനീയം. ഇതിലെ മൂന്നൂ ഘടകങ്ങളും ശരീരത്തില്‍ ജലാംശം നില നിര്‍ത്താന്‍ ഏറെ നല്ലതാണ്. വേനല്‍ക്കാലത്തു പ്രത്യേകിച്ചും ഈ രീതിയില്‍ തണ്ണിമത്തന്‍ കഴിയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കും.

നാരങ്ങാനീരിലെ വൈറ്റമിന്‍ സി എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. തണ്ണിമത്തനിലെ ലൈക്കോഫീനും എല്ലുകള്‍ക്ക് ആരോഗ്യം നല്‍കുന്ന ഒന്നാണ്. ഇഞ്ചിയും എല്ലുകള്‍ക്കുണ്ടാകുന്ന വേദനയും സന്ധിവാതം പോലുളള പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരവുമാണ്.

ഏതുതരം ക്യാന്‍സറിനേയും തടയാനുള്ള നല്ലൊരു വഴിയാണ് ഈ തണ്ണിമത്തന്‍ കൂട്ട്. തണ്ണിമത്തനിലെ ലൈക്കോഫീന്‍ നല്ലൊരു ആന്റിഓക്‌സിഡന്റ് ഗുണമാണ് നല്‍കുന്നത്. ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തില്‍ നിന്നും വിഷാംശം പുറന്തള്ളുന്ന ഒന്നാണ്. ഇതുപോലെയാണ് ഇഞ്ചി, ചെറുനാരങ്ങ എന്നിവയും. ഇവയും ശരീരത്തിലെ വിഷാംശം പുറന്തള്ളാന്‍ ഉത്തമമാണ്. ഇഞ്ചിയ്ക്കും നാരങ്ങയ്ക്കും ആന്റിഒാക്‌സിഡന്റ് ഗുണങ്ങളുമുണ്ട്. പ്രത്യേകിച്ചും പ്രോസ്‌റ്റേറ്റ്, ലംഗ്‌സ്, ആമാശയ ക്യാന്‍സറുകള്‍ എന്നിവ പ്രതിരോധിയ്ക്കാന്‍ ഈ കൂട്ട് ഏറെ നല്ലതാണ്.

പുരുഷന് ലൈംഗികശേഷി നല്‍കുന്ന നല്ലൊരു പാനീയമാണ് ഈ തണ്ണിമത്തന്‍, ഇഞ്ചി, നാരങ്ങാക്കൂട്ട്. തണ്ണിമത്തനില്‍ ധാരാളം സിങ്കുണ്ട്. ഇത് പുരുഷലൈംഗികശേഷിയ്ക്കു പ്രധാനമാണ്. ഇതുപോലെയാണ് ഇഞ്ചിയും നാരങ്ങയും. പുരുഷലൈംഗികശേഷിയ്ക്ക് സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. ഇത് രക്തധമനികളെ വൃത്തിയാക്കി നല്ല രക്തപ്രവാഹത്തിന് സഹായിക്കും. ഇതുവഴി ലൈംഗികാവയവത്തിലേയ്ക്കു നല്ല രക്തപ്രവാഹമുണ്ടാകും. ഇതേ രീതിയില്‍ നാരങ്ങയും രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നുണ്ട്.

ഈ മൂന്നുകൂട്ടുകളും ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഏറ്റവും നല്ല ഒന്നാണ് ഈ ചേരുവ. തണ്ണിമത്തനില്‍ കൊഴുപ്പില്ല. ഇഞ്ചിയും നാരങ്ങയുമെല്ലാം കൊഴുപ്പു കളയാന്‍ ഉത്തമവുമാണ്. ഈ രീതിയില്‍ ഇത് ഹൃദയത്തെ സംരക്ഷിയ്ക്കും.

ധാരാളം മഗ്നീഷ്യവും പൊട്ടാസ്യവുമെല്ലാം അടങ്ങിയ ഒന്നാണ് തണ്ണിമത്തന്‍. ഈ മൂന്നു ചേരുവകളും ചേരുന്നത് ബിപി പ്രശ്‌നങ്ങള്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും. ബിപി നിയന്ത്രണത്തില്‍ വരുന്നത് ഹൃദയാരോഗ്യത്തിന് ഉത്തമമാണ്.

കിഡ്‌നിയുടെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് ഇഞ്ചി, തണ്ണിമത്തന്‍, നാരങ്ങാപാനീയം, ഇത് യൂറിക് ആസിഡിനെ നിയന്ത്രിച്ചു നിര്‍ത്തുന്നു. യൂറിക് ആസിഡ് അധികമാകുന്നത് കിഡ്‌നി ആരോഗ്യത്തിനു ദോഷം വരുത്തും. കിഡ്‌നിസ്‌റ്റോണ്‍ പ്രശ്‌നങ്ങള്‍ നിയന്ത്രിയ്ക്കാനും ഇത് ഏറെ ന്ല്ലതാണ്.

ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് ഏറെ ഉത്തമമാണ്. വൈറ്റമിന്‍ സി അടങ്ങിയ നാരങ്ങ പ്രതിരോധശേഷിയ്ക്കു നല്ലതാണ്. ഇഞ്ചിയും സ്വാഭാവിക പ്രതിരോധശേഷി നല്‍കുന്ന ഒന്നാണ്. ഇതിനൊപ്പം തണ്ണിമത്തന്‍ കൂടിയാകുമ്പോള്‍ ഗുണങ്ങള്‍ ഇരട്ടിയ്ക്കും.

ശരീരത്തിന് ഊര്‍ജം നല്‍കുന്ന ഒരു ചേരുവ കൂടിയാണിത്. തണ്ണിമത്തനും നാരങ്ങയും ക്ഷീണമകറ്റാന്‍ സഹായിക്കുന്ന ഭക്ഷണക്കൂട്ടുകളില്‍ പ്രധാനപ്പെട്ടവയാണ്. ഇതുപോലെയാണ് ഇഞ്ചിയും. ഇതും ഉന്മേഷം നല്‍കാന്‍ സഹായിക്കും. ശരീരത്തിലെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തിയാണ് ഇത് സാധിയ്ക്കുന്നത്.

തടിയും വയറുമെല്ലാം കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കു പരീക്ഷിയ്ക്കാവുന്ന നല്ലൊരു പാനീയമാണിത്. നാരങ്ങയിലെ വൈറ്റമിന്‍ സിയും സിട്രിക് ആസിഡുമെല്ലാം കൊഴുപ്പു കത്തി്ച്ചു കളയാന്‍ സഹായിക്കും. ഇഞ്ചിയും ടോക്‌സിനുകള്‍ നീക്കിയും ദഹനം മെച്ചപ്പെടുത്തിയുമെല്ലാം ഇതിനു സഹായിക്കുന്നു. തണ്ണിമത്തന്‍ വിശപ്പു കുറച്ചും സഹായകരമാണ്. ഇതില്‍ കൊഴുപ്പും തീരെയില്ല.

ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒരു പാനീയം കൂടിയാണ് ഇഞ്ചി, തണ്ണിമത്തന്‍, നാരങ്ങ എന്നിവ. ഇഞ്ചിയും നാരങ്ങയും ശരീരത്തിലെ കൊഴുപ്പു കളയാന്‍ ഏറെ സഹായകരമാണ്.അസിഡിറ്റിയും ഗ്യാസുമെല്ലാം നിയന്ത്രിയ്ക്കാന്‍ ഏറെ നല്ലതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (3 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (3 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (3 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (3 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (3 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (4 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (4 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (4 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (6 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (7 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (7 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (8 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends