Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

ചോറിനൊപ്പം സാലഡ്; പോഷകസമൃദ്ധമായ സാലഡുകൾ എന്തിനു വേണ്ടെന്നു വെക്കണം

02 MAY 2018 12:40 PM IST
മലയാളി വാര്‍ത്ത

സാലഡ് സിംപിളാണ്, കളർഫുൾ ആണ്, സ്വാദിഷ്ടവും ആണ്. എന്നുമാത്രമല്ല പോഷകസമൃദ്ധമായ സാലഡുകൾ നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും മുൻപന്തിയിലാണ്. സാലഡ് കഴിക്കുന്നതിനു പ്രത്യേക മാനദണ്ഡങ്ങളൊന്നും ഇല്ല. ഏതു പ്രായക്കാർക്കും ഏത് അവസരത്തിലും കഴിക്കാവുന്ന ഒന്നാണ് സാലഡ്. നമ്മുടെ വീട്ടുവളപ്പിൽ കിട്ടുന്ന വിഭവങ്ങൾ കൊണ്ട് എങ്ങനെ പോഷക സമ്പുഷ്ടമായ സാലഡ് ഉണ്ടാക്കാമെന്ന് നോക്കാം.

സാലഡുകൾ കളർഫുൾ ആണെങ്കിൽ കാണുന്ന ആരും ഒന്ന് ടേസ്റ്റ് ചെയ്തു നോക്കും. മാത്രവുമല്ല ആകർഷകമായ കളറിൽ തയ്യാറാക്കുന്ന സാലഡ് കുട്ടികളിലും താല്പര്യം ജനിപ്പിക്കും. സാലഡിൽ ചേർക്കുന്ന എല്ലാ വസ്തുക്കളും പുറമെ നിന്ന് വാങ്ങണമെന്നില്ല. നമ്മുടെ ചുറ്റുവട്ടത്ത് കിട്ടുന്ന പപ്പായ സാലഡിലെ ഒരു ഐറ്റം ആക്കാം. പച്ച പപ്പായയിൽ ധാരാളം പോഷക ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്അതുകൊണ്ടു തന്നെ നമുക്കതിനെ ഉപയോഗപ്പെടുത്താം. വെള്ളരിക്കയോടും , കാരറ്റ് എന്നിവയോടൊപ്പം പച്ച പപ്പായ കൂടി സാലഡിൽ ഉൾപ്പെടുത്താം. നമുക്കു സുലഭമായി കിട്ടുന്ന പച്ചക്കറികളോടൊപ്പം കാരറ്റും, ബീറ്റ്‌റൂട്ടും തക്കാളിയുമൊക്കെ ചേരുമ്പോൾ വളരെ മനോഹരമായ സാലഡ് റെഡി. വർണവൈവിധ്യം കൊണ്ട് ആരെയും ആകർഷിക്കാൻ ഇതിനു കഴിയും. നാരങ്ങാനീര്, ഉപ്പ്, കുരുമുളക് എന്നിവകൂടി ചേരുമ്പോൾ പിന്നെ സാലഡിനെ ആർക്കും വേണ്ടാന്ന് വെക്കാൻ കഴിയില്ല.

പച്ചക്കറികൾ കഴിക്കാത്ത കുട്ടികളെയും നമുക്കു എളുപ്പത്തിൽ സാലഡ് പ്രിയരാക്കി മാറ്റാം. പച്ചക്കറിയും പഴവർഗങ്ങളുമൊക്കെ വളർച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ആണ്. അതുകൊണ്ട് തന്നെ പുറമെ നിന്നുള്ള പ്രോസെസ്സഡ് ഫുഡിന് നൽകുന്നതിനേക്കാൾ പ്രാധാന്യം പച്ചക്കറിയും പഴവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിൽ കാണിക്കണം. സാലഡ് വെള്ളരി, കാരറ്റ്, തക്കാളി എന്നിവയോടൊപ്പം ലഭ്യമായ പഴവർഗങ്ങളും ചേർത്ത സാലഡ് തയ്യാറാക്കി കുട്ടികൾക്ക് കൊടുത്തു നോക്കൂ. പച്ചക്കറി കഴിക്കില്ല എന്ന നിങ്ങളുടെ പരാതി മാറിക്കിട്ടും. മാതളവും, ആപ്പിളും പേരക്കയുമൊക്കെ ചേർത്ത സാലഡ് മനോഹാരിത കൊണ്ടും ഗുണമേന്മ കൊണ്ടും ആരെയും ആകർഷിക്കാൻ പോന്നതാണ്.

ഇതിനെല്ലാം പുറമെ നമ്മുടെ ശരീരത്തിനാവശ്യമായ മുഴുവൻ പോഷണവും നല്കാൻ കഴിയുന്ന ഒരു സമ്പൂർണ്ണ ആഹാരമായി സാലഡിനെ കരുതാം. വിവിധങ്ങളായ പഴങ്ങളും പച്ചക്കറികളും ഉൾപെടുത്തുന്നതിനാൽ വൈറ്റമിനുകളുടെ കലവറയാണ് സാലഡ്. വിറ്റാമിൻ എ, സി, ഇ കൂടാതെ പൊട്ടാസ്യം, സോഡിയം, നാരുകൾ എന്നിവയും സാലഡ് നമുക്കു പ്രധാനം ചെയ്യുന്നു. മലയാളികളായ നമ്മുടെ ഇഷ്ടവിഭവമായ ചോറിനോടൊപ്പം തന്നെ ഒരു കറിയായി സാലഡ് ഉപയോഗപ്പെടുത്തണം. അധികമായാൽ അമൃതും വിഷം ആണെന്നറിയാമല്ലോ. അതുകൊണ്ട് ശരീരത്തിനാവശ്യമായ അളവിൽ മാത്രമേ ഇത് സേവിക്കാവൂ എന്ന് പ്രത്യേകം പറയേണ്ടല്ലോ. അമിത വണ്ണം ഉള്ളവർക്ക് സാലഡ്കൊണ്ട് വേണമെങ്കിൽ ഒരുനേരം വിശപ്പടക്കുകയുമാവാം. ഇനി പറയൂ വിറ്റാമിനുകളാലും നാരുകളാലും സമ്പുഷ്ടമായ സാലഡിനെ എന്തിനു മാറ്റിനിർത്തണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (15 minutes ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (35 minutes ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (44 minutes ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (1 hour ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (1 hour ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (1 hour ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (1 hour ago)

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (2 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (9 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (10 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (11 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (11 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (12 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (12 hours ago)

Malayali Vartha Recommends