Widgets Magazine
04
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.ബി.ഐ ഉദ്യോഗസ്ഥർ തമിഴഗ വെട്രി കഴകം ആസ്ഥാനം സന്ദർശിച്ചു.. പാർട്ടി നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ..സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു..


തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...


പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്കു നേരേ ലൈംഗികാതിക്രമം..പിന്നില്‍ നിന്ന് മാഡം എന്ന് വിളിച്ച് യുവതി തിരിഞ്ഞുനോക്കിയപ്പോള്‍ ഇയാള്‍ നഗ്നനായി സ്വയംഭോഗം ചെയ്യുന്നു..നടുക്കം മാറാതെ യുവതി..


സ്വന്തം വർഗക്കാർ തന്നെ തോക്കും ബോംബും യുദ്ധ ടാങ്കുകളുമായി ആർത്തട്ടഹസിച്ച് വരുന്നു..സുഡാനിൽ അതിഭീകരമായ അവസ്ഥ..റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് നടത്തിയതു കൊടിയ ക്രൂരതകൾ..


2024 ൽ ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിലും ചെമ്പ് പരാമർശം; എന്‍ വാസുവിന് കൂടുതല്‍ കുരുക്കായി മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാറിന്റെ മൊഴി: അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്...

പനീർ കുട്ടികൾക്കു നൽകിയാൽ ..........

25 MAY 2018 02:21 PM IST
മലയാളി വാര്‍ത്ത

പനീർ പോഷകസമ്പുഷ്ടവും രുചികരവുമായ ഒരു പാലുല്പ്പന്നമാണ്. പ്രോട്ടീന്റെ കലവറയായ പനീർ, സസ്യഭുക്കുകൾ തീർച്ചയായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്.

100 ഗ്രാം പനീറിൽ 11 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പശുവിൻ പാലി‍ൽ നിന്നുണ്ടാക്കുന്ന പനീറിലാണ് പ്രോട്ടീൻ കൂടുതലുള്ളത്. രുചികരമായ പല വിഭവങ്ങളും ഉണ്ടാക്കാമെങ്കിലും സാലഡിൽ ചേർത്തും വേവിക്കാതെയും പനീർ കഴിക്കാവുന്നതാണ്.

 

വളരുന്ന കുട്ടികൾക്ക് ഏറ്റവും മികച്ച ഭക്ഷണമാണ് പനീർ. പ്രോട്ടീൻ ധാരാളം അടങ്ങിയതിനാലും ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയതിനാലും കുട്ടികൾക്ക് പനീർ വിഭവങ്ങള്‍ നൽകണം. പനീറിൽ അടങ്ങിയ ജീവകങ്ങൾ, ധാതുക്കൾ, കാൽസ്യം, ഫോസ്ഫറസ് ഇവ പോഷകങ്ങൾ പ്രദാനം ചെയ്യുന്നതോടൊപ്പം കുട്ടികളിൽ എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്കും സഹായിക്കുന്നു. രോഗപ്രതിരോധശക്തി വർധിപ്പിക്കുന്ന ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നു. അങ്ങനെ കുട്ടികളിൽ ചുമ, ജലദോഷം, ആസ്മ മുതലായവ വരാതെ തടയുന്നു. പാൽ അലർജിയുള്ള കുട്ടികൾക്കും പനീർ നൽകാം. അങ്ങനെ ആവശ്യമുള്ള പോഷകങ്ങൾ അവർക്കു ലഭിക്കും.


കാൽസ്യത്തിന്റെ പ്രധാന ഉറവിടങ്ങളിലൊന്നാണ് പനീർ. ദിവസവും ആവശ്യമുള്ളതിന്റെ 8 ശതമാനം കാൽസ്യം പനീറിൽ ഉണ്ട്. എല്ലുകൾക്കും പല്ലുകള്‍ക്കും ആരോഗ്യമേകുന്നതോടൊപ്പം ഹൃദയപേശികളുടെ ആരോഗ്യത്തിനും നാഡികളുടെ പ്രവര്‍ത്തനത്തിനും പനീർ ഏറെ ഗുണകരമാണ്.


രക്ത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പനീർ സഹായിക്കും. ധാരാളം മഗ്നീഷ്യം അടങ്ങിയതിനാൽ ഹൃദയാരോഗ്യത്തിനും രോഗപ്രതിരോധ സംവിധാനത്തിനും നല്ലത്. പനീറിൽ മാംസ്യം ധാരാളം ഉള്ളതിനാൽ രക്തത്തിലേക്ക് പഞ്ചസാരയെ പുറത്തു വിടുന്നത് സാവധാനത്തിലാക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടുന്നതിനെയും കുറയുന്നതിനെയും തടയുന്നു. പനീറിലടങ്ങിയ ഫോസ്ഫറസ് ദഹനത്തിനു സഹായിക്കുന്നു. മഗ്നീഷ്യം മലബന്ധം തടയുന്നു.

 

 

പ്രോട്ടീൻ ധാരാളം അടങ്ങിയ പനീർ ഏറെ നേരം വിശക്കാതിരിക്കാൻ സഹായിക്കുന്നു. കൂടാതെ ശരീരത്തിലെ കൊഴുപ്പിനെ കത്തിച്ചു കളയുന്ന പ്രക്രിയയെ സഹായിക്കുന്ന ഫാറ്റി ആസിഡ് ആയ ലിനോലെയ്ക് ആസിഡും പനീറിൽ ധാരാളമുണ്ട്.

 

പനീറിലടങ്ങിയ ഭക്ഷ്യനാരുകൾ ദഹനത്തിനു സഹായിക്കുന്നതോടൊപ്പം ഉപാപചയ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും അങ്ങനെ ഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.


പനീറിൽ ഒമേഗ 3 ഒമേഗ 6 ഫാറ്റി ആസിഡുകൾ ഉണ്ട്. ഇവ റുമാറ്റോയ്ഡ് ആർത്രൈറ്റിസിനെ തടയുന്നു. സന്ധിവേദനയ്ക്ക് ആശ്വാസമേകുന്നു. ദിവസവും പനീർ കഴിക്കുന്നത് പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് അർബുദ സാധ്യത കുറയ്ക്കുന്നു.

ആർത്തവ വിരാമം വന്ന സ്ത്രീകളിൽ സമ്മർദവും വിഷാദവും അകറ്റാൻ പനീറിൽ കൂടുതൽ അളവിൽ അടങ്ങിയ കാൽസ്യവും മറ്റു ധാതുക്കളും സഹായിക്കുന്നു. സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാൾ അധികം കാൽസ്യവും ഇരുമ്പും മറ്റ് ജീവകങ്ങളും ആവശ്യമുണ്ട്. പനീർ ഇവയെല്ലാം അടങ്ങിയ ഭക്ഷണമാണ്.


ആരോഗ്യവും തിളക്കവും ഉള്ള ചർമവും തലമുടിയും സ്വന്തമാക്കാൻ പനീർ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി. ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, ജീവകങ്ങൾ, ആന്റിഓക്സിഡന്റുകൾ ഇവയെല്ലാം ഇതിനു സഹായിക്കുന്നു. പനീറിൽ ജീവകം ബി ധാരാളം ഉണ്ട്. ഇത് ബെറിബെറി ഉൾപ്പെടെ നിരവധി രോഗങ്ങളിൽ നിന്ന് സംരക്ഷണമേകുന്നു.

 

100 ഗ്രാം പനീറിൽ 72 കലോറി അടങ്ങിയിട്ടുണ്ട്. 13 ഗ്രാം പ്രോട്ടീൻ, 93.5 ഗ്രാം വെള്ളം, കൊളസ്ട്രോൾ 4 mg, കാർബോഹൈഡ്രേറ്റ് 3.4 ഗ്രാം, ഭക്ഷ്യനാരുകൾ 1.31 മില്ലി ഗ്രാം, ഷുഗർ 3.3 ഗ്രാം, കൊഴുപ്പ് 1.4 ഗ്രാം മുതലായവയും പനീറിൽ ഉണ്ട്.

 

വിലകൊടുത്തു വാങ്ങുന്നതിനു പകരം വീട്ടിൽ തന്നെ പനീർ ഉണ്ടാക്കാം. ഒരു ലിറ്റർ പാലിൽ നിന്ന് 100 ഗ്രാം പനീർ ലഭിക്കും. പാൽ തിളപ്പിച്ച ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ നാരങ്ങാ നീരു ചേർക്കുക. കുറച്ചു സമയത്തിനു ശേഷം പാൽ പിരിഞ്ഞ് ഏതാണ്ട് തൈരു പോലെ ആയ ശേഷം ഇത് ഒരു മസ്ലിൻ തുണിയിൽ പൊതിഞ്ഞ് തൂക്കിയിടുക. വെള്ളം മുഴുവൻ വാര്‍ന്നു പോയ ശേഷം ഇത് ഒരു കട്ടിയുള്ള പാത്രത്തിനടിയിൽ അമർത്തി വയ്ക്കുക. പനീർ റെഡിയായി കഴിഞ്ഞു. ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. പനീർ ഉപയോഗിച്ച് നിരവധി വിഭവങ്ങൾ ഉണ്ടാക്കാവുന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോണ്‍ട്യൂറിംഗ് വാട്‌സണ്‍ സോഫ്റ്റ്വെയര്‍ സൊല്യൂഷന്‍സ് ഇന്‍ഫോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു...  (7 minutes ago)

ഇടതുപക്ഷസർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങളെ പ്രതിപക്ഷം ഭയക്കുന്നു: മുഹമ്മദ് മൊഹിസിൻ എം.എൽ.എ...  (11 minutes ago)

ട്രെയിൻ യാത്രക്കാരുടെ സുരക്ഷിതത്വം കേന്ദ്ര സർക്കാർ ഉറപ്പ് വരുത്തുക; ഡിവൈഎഫ്ഐ...  (17 minutes ago)

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ലെന്ന് വി ശിവന്‍കുട്ടി  (40 minutes ago)

ആഗോള നിക്ഷേപകരായ ആന്റ്‌ലറിന്റെ പ്രീ-സീഡ് ഫണ്ടിംഗ് സ്വന്തമാക്കി മലയാളി എ.ഐ സംരംഭം...  (53 minutes ago)

ശൈത്യ ചെയ്തതിലും എത്രയോ വലിയ തെറ്റുകൾ കുണുമോൾ അവിടെ ചെയ്തിട്ടുണ്ട്; അനുമോളെ വലിച്ച് കീറി കുറിപ്പ്  (1 hour ago)

3 മെഡിക്കല്‍ കോളേജുകള്‍ക്ക് പുതിയ കാത്ത് ലാബുകള്‍: അത്യാധുനിക സംവിധാനങ്ങള്‍ക്ക് 44.30 കോടിയുടെ ഭരണാനുമതി...  (1 hour ago)

സിബിഐ ചെന്നൈയിലെ ടിവികെ ആസ്ഥാനം സന്ദർശിച്ചു;  (1 hour ago)

തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...  (1 hour ago)

നാല് വയസുകാരനെ കൊലപ്പെടുത്തി രണ്ടാനമ്മ  (1 hour ago)

യുവതിക്കു നേരേ ലൈംഗികാതിക്രമം  (1 hour ago)

മരണസംഖ്യ ഉയരുന്നു  (1 hour ago)

ശ്രീ അയ്യപ്പൻ ടൈറ്റിൽ ലോഞ്ച് മല്ലികാസുകുമാരൻ നിർവ്വഹിച്ചു...  (1 hour ago)

കിഫ്ബി ഒരു വെള്ളാന: ചെറിയാൻ ഫിലിപ്പ്...  (1 hour ago)

2024 ൽ ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിലും ചെമ്പ് പരാമർശം; എന്‍ വാസുവിന് കൂടുതല്‍ കുരുക്കായി മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാറിന്റെ മൊഴി: അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്...  (1 hour ago)

Malayali Vartha Recommends