Widgets Magazine
04
May / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യ-പാകിസ്ഥാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ, പാകിസ്ഥാന് ഇനി 96 മണിക്കൂർ പീരങ്കി വെടിയുണ്ടകൾ മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് റിപ്പോർട്ട്..അത് കഴിഞ്ഞാൽ ആയുധപ്പുര കാലി..വെടിക്കോപ്പുകളുടെ കടുത്ത ക്ഷാമം..


പല രാജ്യങ്ങളിലും പ്രകൃതിക്ഷോഭം സംഭവിക്കാൻ പോകുന്നു...വിനാശകരമായ ഒരു ചുഴലിക്കാറ്റിന്റെ സീസണ്‍..അമേരിക്ക മാത്രമല്ല, അങ്ങ് ഇസ്രയേലിലെയും അവസ്ഥ..മുന്നറിയിപ്പുമായി കാലാവസ്ഥ വിദഗ്ധർ..


വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് 15 ദിവസം മുൻപ്..പ്രദേശത്ത് കട ആരംഭിച്ച പ്രദേശവാസിയെ ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്തു...


ബന്ധുക്കളെ കാണിക്കാനായി പെട്ടി തുറന്ന നവവധു ഞെട്ടി; പോയത് 30 പവന്റെ ആഭരങ്ങൾ...


ഐഎസ്‌ഐ എതിര്‍ത്തുവത്രെ... പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാക്ക് സൈനിക മേധാവിയെന്ന് പാക്കിസ്ഥാന്‍ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍; എല്ലാം ചൈനയുടെ അറിവോടെ, ഐഎസ്‌ഐ എതിര്‍ത്തു

മലയാളികളുടെ ഇഷ്ട ഭക്ഷണത്തിലൊന്നായ കൊച്ചു കാന്താരിയുടെ വിലകേട്ടാല്‍ ഞെട്ടും...

07 JUNE 2018 02:33 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ഇഷ്ട ഭക്ഷണത്തിലൊന്നായ കൊച്ചു കാന്താരിയുടെ വില കേട്ടാല്‍ ആരും ഞെട്ടിപ്പോകും. രണ്ടുമാസം മുന്‍പ് കിലോയ്ക്ക് 1800 രൂപവരെ വില ഉയര്‍ന്ന കാന്താരി മുളകിന് ഇപ്പോള്‍ 1400 മുതല്‍ 1600 രൂപവരെ വിലയാണുള്ളത്. സ്വദേശത്തേക്കാള്‍ ഇപ്പോള്‍ വിദേശത്താണ് കാന്താരിക്ക് ആവശ്യക്കാര്‍. ഗള്‍ഫ് നാടുകളിലും, തായ്‌ലന്റ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലെ വിഭവങ്ങളിലും കാന്താരി മുളകിന് പ്രിയം വര്‍ധിച്ചതോടെയാണ് വില വര്‍ധിച്ചത്. രണ്ടുകൊല്ലമായി കാന്താരിയുടെ വില 250 രൂപയില്‍ താഴുന്നുമില്ല. ഏതു കാലാവസ്ഥയിലും കാന്താരി നന്നായി വളരും.

വെയിലോ മഴയോ പ്രശ്‌നമല്ല. പൊതുവെ ഇടുക്കി, വയനാട് ജില്ലകളില്‍ വലിയ സാധ്യതയാണ് കാന്താരികൃഷിക്കുള്ളത്. പരിചരണം ഒന്നും വേണ്ടാത്ത കാന്താരി ഒരു നല്ല കീടനാശിനികൂടിയാണ്. കാന്താരി മുളക് അരച്ച് സോപ്പ് ലായനിയില്‍ കലക്കി കീടനാശിനിയായി ഉപയോഗിക്കുന്ന ജൈവ കര്‍ഷകരുമുണ്ട്. കാന്താരിയും ഗോമൂത്രവും ചേര്‍ന്നാല്‍ കീടങ്ങള്‍ വരില്ല.

കാന്താരിമുളക് ഉടച്ചതും പഴങ്കഞ്ഞിയുമുണ്ടെങ്കില്‍ പ്രാതല്‍ കുശാല്‍ എന്നതു പഴമക്കാരുടെ പ്രമാണവുമായിരുന്നു. കാന്താരിയുടെ ഗുണവും രുചിയും നാട്ടിലെ പുത്തന്‍ തലമുറ അറിയുന്നില്ലെങ്കിലും വിദേശികള്‍ ഗുണമറിഞ്ഞ് കാന്താരി വിലയ്ക്കുവാങ്ങുകയാണ്. വിശപ്പ് വര്‍ധിപ്പി ക്കാനും കൊഴുപ്പു കുറയ്ക്കാനും സഹായിക്കുന്ന ഘടകങ്ങള്‍ കാന്താരിയിലുണ്ടെന്നറിഞ്ഞ് വിദേശരാജ്യങ്ങള്‍, വിശേഷിച്ചും അറേബ്യന്‍ രാജ്യങ്ങളില്‍ പ്രധാന ഭക്ഷണചേരുവകളിലൊന്നായി കാന്താരി മുളകിനെ മാറ്റിയിരിക്കുന്നു.

എരിവിനെ പ്രതിരോധി ക്കാന്‍ ശരീരം ധാരാളം ഊര്‍ജം ഉത്പാദിപ്പിക്കേണ്ടി വരുമെന്ന തിനാല്‍ കൊളസ്‌ട്രോളിന്റെ അളവു നിയന്ത്രിക്കുന്നതിന് കാന്താരി പ്രയോജനപ്പെടുന്നു. ജീവകം സിയുടെ ഉറവിടമാണ് കാന്താരി. കാന്താരിയിലെ ജീവകം സി ശ്വാസകോശരോഗങ്ങളെ ചെറുക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ഹൃദ്രോഗമുണ്ടാക്കുന്ന െ്രെടഗ്ലിസറൈഡുകളുടെ അധിക ഉല്‍പാദനത്തെ കാന്താരി മുളക് നിയന്ത്രിക്കും.
കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തകുഴലുകളില്‍ കൊഴിപ്പ് അടിഞ്ഞുകൂടുന്നതു തടയാനും കാന്താരിക്ക് കഴിയുമെന്നാണ് കണ്ടെത്തല്‍. ഈ തിരിച്ചറിവ് വന്‍കിട കമ്പനികള്‍ കാന്താരി മുഖ്യ ചേരുവയായുള്ള ഔഷധങ്ങളും പുറത്തിറക്കിത്തുടങ്ങി. കട്ടപ്പന മാര്‍ക്കറ്റില്‍ ഒരുകിലോ കാന്താരിക്ക് ആയിരം രൂപയ്ക്കു മുകളിലാണ് വില. ഒരുമാസം മുന്‍പ് ഇത് 800നു മുകളിലായിരുന്നു.

നമ്മുടെ നാട്ടില്‍ വളരുന്ന ഇനത്തിന് പ്രാദേശികമായ രുചിയും മണവും മറ്റു പ്രത്യേകതകളുമൊക്കെയുണ്ടാകാമെങ്കിലും വിയറ്റ്‌നാമിലും തായ്‌ലന്റി്‌ലും സൂപ്പ്, സോസ്, സലാഡ് എന്നിവയില്‍ മാത്രമല്ല വറുത്തതിലും പൊരിച്ചതിലുമൊക്കെ കാന്താരി അരിഞ്ഞിടാറുണ്ട്. വാതം, അജീര്‍ണം, വായുക്ഷോഭം, പൊണ്ണത്തടി, പല്ലുവേദന, കൊളസ്‌ട്രോള്‍ എന്നിവ കുറയ്ക്കാന്‍ കാന്താരി ഫലപ്രദമാണെന്ന കണ്ടെത്തലാണ് ഇതിന്റെ ഉപയോഗം വര്‍ധിപ്പിച്ചിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

96-ാം മണിക്കൂറിൽ പാക്കിസ്ഥാൻ അപ്രത്യക്ഷ്യമാവും  (19 minutes ago)

CLIMATE CHANGE ആഞ്ഞടിച്ച് കാലാവസ്ഥ മാറ്റങ്ങള്‍,  (25 minutes ago)

NIA വ്യാപാരി എൻഐഎ കസ്റ്റഡിയിൽ  (1 hour ago)

നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് ഫ്ലാറ്റിലെത്തി പിന്നാലെ പച്ചയ്ക്ക് കൊന്നു..! വീട്ടിലേക്ക് മടങ്ങവേ 23-കാരന്..!  (1 hour ago)

ദമ്പതികളുടെ മരണത്തില്‍ എന്ത് സംഭവിച്ചുവെന്ന് അറിയില്ല; പ്രതികരിച്ച് സൂരജിന്റെ ബന്ധുക്കൾ...  (1 hour ago)

കോലഞ്ചേരിയിലെ അമ്മ വീട്ടില്‍ നില്‍ക്കുന്ന ആ കുട്ടികള്‍ക്ക് ഇനിയും അച്ഛനും അമ്മയും മരിച്ചത് അറിയില്ല; കിടപ്പു രോഗിയായ ബിന്‍സിയുടെ അച്ഛനും ദുരന്തം അറിഞ്ഞില്ല...നാളെ മൃദദേഹം നാട്ടിൽ എത്തുമ്പോൾ  (1 hour ago)

യുകെയില്‍ സോഷ്യല്‍ വര്‍ക്കര്‍ ജോലി ശരിയാക്കി നൽകാം; ഉദ്യോഗാർത്ഥികളിൽ നിന്നും പണം തട്ടി: പൊല്ലാപ്പായപ്പോൾ പറ്റിക്കാനായിട്ട് നീയൊക്കെ നിന്ന് തരുന്നത് എന്തിനാണെന്ന് ചോദ്യം...  (2 hours ago)

മീനച്ചിലാറ്റിൽ കാണാതായ യുവാക്കൾക്ക് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചു...  (2 hours ago)

ബന്ധുക്കളെ കാണിക്കാനായി പെട്ടി തുറന്ന നവവധു ഞെട്ടി; പോയത് 30 പവന്റെ ആഭരങ്ങൾ...  (2 hours ago)

തൃശൂർ പൂരവുമായി ബന്ധപ്പെട്ട ആചാര അനുഷ്ഠാനങ്ങളിലെ അവകാശങ്ങള്‍ക്കൊന്നും തടസമുണ്ടാകില്ലെന്ന് സുരേഷ് ഗോപി തൃശൂർ പൂരവുമായി ബന്ധപ്പെട്ട ആചാര അനുഷ്ഠാനങ്ങളിലെ അവകാശങ്ങള്‍ക്കൊന്നും തടസമുണ്ടാകില്ലെന്ന് കേന്ദ്ര  (2 hours ago)

പിന്നോട്ടില്ല, കടുപ്പിച്ച് തന്നെ; ബഗ്ലിഹാർ ഡാം ഷട്ടർ താഴ്ത്തി ഇന്ത്യ, പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുറച്ചു  (3 hours ago)

വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍...  (3 hours ago)

കാഴ്ച കാണാനായി പുഴയുടെ നടുവിലെ തുരുത്തില്‍ കയറിയപ്പോള്‍  (3 hours ago)

പാക് കപ്പലുകള്‍ ഇന്ത്യ വിലക്കിയിരുന്നതിനു പിന്നാലെ ഇന്ത്യന്‍ കപ്പലുകള്‍ തുറമുഖങ്ങളില്‍ വിലക്കി പാകിസ്താനും  (4 hours ago)

പിണറായി ദൈവമോ? വാസവനെ ബേബി തൂക്കി തറയിലടിച്ചു. വിശദീകരണം നൽകണം സഖാവേ  (4 hours ago)

Malayali Vartha Recommends