Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

വയറിലെ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ എങ്കില്‍...

03 NOVEMBER 2018 02:26 PM IST
മലയാളി വാര്‍ത്ത

അമിതമായ ഭക്ഷണവും വ്യായാമത്തിന്റെ അഭാവവുമാണു കൂടുതല്‍ പേരുടെയും കുടവയറിനു കാരണം. അമിതമായെത്തുന്ന ഗ്ലൂക്കോസ് കൊഴുപ്പാക്കി ശരീരത്തില്‍ സംഭരിക്കപ്പെടുന്നു. കുടലില്‍ ഒമെന്റം എന്ന ഭാഗത്താണ് ആവശ്യമില്ലാത്ത കൊഴുപ്പ് അടിഞ്ഞു കൂടുന്നത് . ഇതാണ് വയറുചാട്ടത്തിന് പ്രധാന കാരണം. വ്യായാമമില്ലായ്മയും കുടവയറിനു കാരണമാകും. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരില്‍ കുടവയറുണ്ടാകാനുളള സാധ്യത കൂടുതലാണ്. ചിലരില്‍ വയറിലെ മസിലുകളുടെ അമിതമായ അയവ് മൂലവും കുടവയറുണ്ടാകും.
അമിതവണ്ണമുളളവരിലാണു സാധാരണ കുടവയര്‍ കാണുക. വയര്‍ മാത്രമാണ് കൂടുതലെങ്കില്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണണം. ഇത് രോഗലക്ഷണമാകാനാണു സാധ്യത. ലിവര്‍ സിറോസിസ് പോലുളള അസുഖമുളളവരില്‍ ഇങ്ങനെ കാണാറുണ്ട്. കുടവയറുളളവര്‍ക്കു ടൈപ്പ് 2 ഡയബറ്റീസ്, ഹൃദ്രോഗങ്ങള്‍ തുടങ്ങിയവ ഉണ്ടാവാനുളള സാധ്യത കൂടുമെന്ന് മറക്കേണ്ട.
കുടവയറിനെ ഒളിപ്പിച്ചു വയ്യ്ക്കരുത്. മടി മാറ്റിവച്ചു കൃത്യമായി വ്യായാമം ചെയ്തു നോക്കൂ. ഒപ്പം ജീവിത ശൈലീ ക്രമീകരണവും ഉണ്ടെങ്കില്‍ കുറഞ്ഞ നാളുകള്‍ക്കുളളില്‍ വയര്‍ കുറയ്ക്കാനാകും. വയര്‍ കുറയ്ക്കാനായി യോഗയില്‍ ധനുരാസനം എന്ന യോഗ വളരെ ഉത്തമമമാണ്. അതൊന്നു ശീലിച്ചാല്‍ വയര്‍ കുറയ്ക്കാനാകും. ധനുരാസനം എങ്ങനെ ചെയ്യാമെന്നു നോക്കാം.....

ആദ്യം കമിഴ്ന്ന് കിടക്കുക,

ശ്വാസം വിട്ടുകൊണ്ട് കാല്‍മുട്ടു മടക്കി, കാല്‍പ്പാദം ഉയര്‍ത്തി, നെഞ്ചുയര്‍ത്തി കൈകള്‍കൊണ്ട് കാല്‍പ്പടത്തില്‍ പിടിക്കുക (ഇപ്പോള്‍ ധനുരാസനമായി).

ശ്വാസം എടുത്തുകൊണ്ട് കൈകള്‍ തിരിച്ച് തോളിന് മുകളിലൂടെയാക്കുക. കാല്‍വിരലുകളിലാണ് പിടിത്തം. വയറിലാണ് ഭാരം മുഴുവന്‍. കാലുകള്‍ അടുപ്പിക്കാന്‍ ശ്രമിക്കുക. (കാലുകള്‍ തലയില്‍ ചേര്‍ക്കുകയും ആവാം).

45 തവണ ശ്വാസോച്ഛ്വാസം ചെയ്ത ശേഷം തിരിച്ചുവരിക.

ഗുണങ്ങള്‍:
ഭുജംഗാസനത്തിന്റെയും ശലഭാസനത്തിന്റെയും ഗുണങ്ങള്‍ ഇതിനു കിട്ടും. വയറിന് പരമാവധി വലിവു കിട്ടും. വയറിലെ വണ്ണം കുറയും. കാലിലെ സന്ധികള്‍ക്കും പേശികള്‍ക്കും നട്ടെല്ലിനും വലിവ് കിട്ടുന്നു. ഉദരത്തിലെ അവയവങ്ങള്‍ക്കും ഗ്രന്ഥികള്‍ക്കും മര്‍ദം കിട്ടുന്നു. വയറ് കുറയുന്നു. നാഭീചക്രത്തിന്റെ പ്രവര്‍ത്തനം സുഖകരമാവും. ദഹനശക്തി കൂടും. വയറിന്റെ ഭാഗത്തുള്ള മറ്റ് അവയവങ്ങള്‍ക്കും ഉണര്‍വു നല്‍കും. അതുകൊണ്ടുതന്നെ, പ്രമേഹത്തിന് നല്ലതാണ് രക്തശുദ്ധിയുണ്ടാകും.

നട്ടെല്ലിന് നല്ല അയവു കിട്ടും. കഴുത്തിലെ ഗ്രന്ഥികള്‍ക്കും ഗുണപ്രദമാണ് തോളെല്ലുകള്‍ക്കും ഗുണകരമാണ് കഴുത്തും ചുമലുകളും വിരിയുന്നു. ശരീരത്തിന് ആകൃതി നല്‍കുന്നു. പിരിമുറുക്കം കുറയ്ക്കുന്നു. ആര്‍ത്തവ പ്രശ്‌നങ്ങളകറ്റുന്നു. ശരീരത്തിന്റെ ഭാരം കുറയ്ക്കാനും സഹായകരമാണ്. അനേകം ഗുണങ്ങളുള്ള ആസനമാണിത് 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (21 minutes ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (32 minutes ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (40 minutes ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (2 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (3 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (3 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (4 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (4 hours ago)

ഇനി ഞങ്ങള്‍ക്ക് ആര് എന്ന ചിന്തയുമായി മൂന്ന് കുഞ്ഞോമനകള്‍  (4 hours ago)

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം  (5 hours ago)

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം  (5 hours ago)

ആദ്യം മുകേഷിനെ പുറത്താക്ക്, പിന്നെ രാഹുലിന് അയിത്തമുണ്ടാക്കാം...! രാഹുൽ ഗാന്ധിക്കുമുണ്ട് സ്ത്രീ ബന്ധങ്ങൾ; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (5 hours ago)

യു എസ് ടി ജെൻസിസ് 2025 സി ടി എഫ് മത്സരങ്ങൾ സമാപിച്ചു; എസ്ആർഎം സർവകലാശാല ടീം വിജയികളായി...  (5 hours ago)

സമാധാനമായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം  (5 hours ago)

Malayali Vartha Recommends