കൊഴുപ്പ് പഞ്ചസാരയേക്കാള്‍ അപകടം
അധികം പഞ്ചസാര കഴിച്ചാല്‍ പ്രമേഹം വരുമെന്ന് പൊതുവെ ഒരു ധാരണ മിക്കവാറും പേര്‍ക്കുണ്ട്. തലമുറകളായി വിശ്വസിച്ചു വരുന്ന ഈ തത്ത്വത്തിന് ശാസ്ത്രീയ അടിസ്ഥാനമില്ല. കുട്ടിക്കാലത്തു തന്നെ പഞ്ചസാര ധാരാളമായി നിയന്ത്രിച്ചാല്‍ ഒരുപക്ഷേ രക്തത്തിലെ പഞ്ചസാര കുറയ്ക്കുവാനായി പ്രത്യക്ഷപ്പെടുന്ന ഇന്‍സുലിന്റെ ഉല്പാദനം തന്നെ കുറഞ്ഞു പോയെന്നുവരും.
മറിച്ച്, പഞ്ചസാര അധികമായാല്‍ അത് ശരീര ഭാരം വര്‍ധിപ്പിക്കുവാനും ഇടയാക്കും. നാരുകള്‍ ധാരാളമുള്ള പച്ചക്കറികള്‍ അധികഭാരം കുറയ്ക്കുന്നതിനും പഞ്ചസാര കുറയ്ക്കുന്നതിനും വളരെ പ്രയോജനം ചെയ്യും.
പ്രകൃതിദത്തമായ പഴവര്‍ഗങ്ങള്‍ പ്രമേഹം ഉള്ളവരില്‍ പഞ്ചസാരയുടെ അളവ് കൂട്ടാമെങ്കിലും അവ കഴിക്കുന്നത് കൊണ്ട് പ്രമേഹ രോഗം വരുകയില്ല. പ്രമേഹരോഗ സാധ്യത വര്‍ധിപ്പിക്കുന്ന പ്രധാനപ്പെട്ട ഭക്ഷണം കൊഴുപ്പാണ്. കൊഴുപ്പ് വര്‍ധിക്കുമ്പോള്‍ ഇന്‍സുലിന്‍ അല്പാല്പമായി പ്രവര്‍ത്തന രഹിതമാകും. മാംസാഹാരം (മാട്, ആട്), മുട്ടയിലെ മഞ്ഞ, വെളിച്ചെണ്ണ, പലതരം ബേക്കറി സാധനങ്ങള്‍ ഇവയെല്ലാം പ്രമേഹസാധ്യത വല്ലാതെ വര്‍ധിപ്പിക്കുന്നു.
പ്രമേഹം കണ്ടെത്താനുള്ള രക്തപരിശോധന 45 വയസ്സിനു ശേഷം ചെയ്തുതുടങ്ങാനാണ് പൊതുവെയുള്ള നിര്‍ദ്ദേശം. എന്നാല്‍ ഭാരതം പോലെ പ്രമേഹസാധ്യത കൂടിയ പ്രദേശത്ത് 30 വയസ്സു മുതല്‍ വര്‍ഷത്തിലൊരിക്കലെങ്കിലും പരിശോധന നടത്തണം. എങ്കില്‍ മാത്രമേ പ്രമേഹം പ്രാരംഭദിശയില്‍ തന്നെ കണ്ടുപിടിക്കുവാന്‍ കഴിയുകയുള്ളൂ.
"
https://www.facebook.com/Malayalivartha