Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്

കുട്ടികളിലെ ഓര്‍ശക്തി മെച്ചപ്പെടുത്താം

10 NOVEMBER 2018 10:42 AM IST
മലയാളി വാര്‍ത്ത

പ്രായമൂള്ളവരെപ്പോലെ ഓര്‍മ്മശക്തി ഇപ്പോള്‍ കുട്ടികള്‍ക്കും കുറഞ്ഞുവരുന്നുണ്ട്. പഠിക്കുന്നതെല്ലാം ഓര്‍ത്തെടുക്കണമെങ്കില്‍ പഠനത്തിന് അടുക്കും ചിട്ടയും വേണം. കുട്ടികളിലെ ഓര്‍മശക്തി മെച്ചപ്പെടുത്താനും പഠനം എളുപ്പമാക്കാനും ചില സൂത്രവിദ്യകളുണ്ട്. ആവര്‍ത്തിച്ച് ഉരുവിട്ട് പഠിക്കുന്നത് ഒരുതരത്തില്‍ അധിക പഠനം ആണ്. ഇത് കാര്യങ്ങള്‍ ഓര്‍മ്മയില്‍ നില്‍ക്കാന്‍ സഹായിക്കും. ആവര്‍ത്തിച്ച് എഴുതുന്നതും നല്ലതാണ്. പഠിച്ച കാര്യങ്ങള്‍ സ്വന്തം ഭാഷയില്‍ സുഹൃത്തിന് പറഞ്ഞുകൊടുക്കുന്നതുപോലെ ആവര്‍ത്തിച്ചുനോക്കൂ. പഠിച്ച കാര്യങ്ങളെക്കുറിച്ച് ആഴ്ച്ചയില്‍ ഒരിക്കലെങ്കിലും റിവിഷന്‍ ചെയ്യുകയും വേണം.

പഠിക്കേണ്ട കാര്യങ്ങള്‍ പല ഭാഗങ്ങളാക്കിമാറ്റുന്നത് ഓര്‍മ്മയില്‍ നിലനില്‍ക്കാന്‍ സഹായിക്കും. അക്കങ്ങളുടെ കാര്യത്തിലും ഇത് പിന്തുടരാം. എട്ടോ പത്തോ അക്കങ്ങള്‍ ക്രമമായി ഓര്‍ക്കുന്നതിന് പകരം ചെറിയ കൂട്ടങ്ങളായി തിരിക്കാം. ഉദാഹരണത്തിന് 12546722 എന്നുള്ളത് 12, 54, 67,22 എന്നിങ്ങനെ വിഭജിക്കാം.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് 1947 ലാണെന്ന് ആരും മറക്കില്ല. ഒന്നാം സ്വാതന്ത്ര്യസമരം 90 കൊല്ലം മുമ്പ് 1857 ലായിരുന്നു എന്ന് പരസ്പരം ബന്ധപ്പെടുത്തി പഠിക്കാവുന്നതാണ്. എവറസ്റ്റിന്റെ ഉയരം 8848 മീറ്ററാണെന്ന് ഓര്‍ത്തുവെയ്ക്കാന്‍ ആ സംഖ്യകളെ പരസ്പരം ബന്ധപ്പെടുത്തിയാല്‍ മതി. രണ്ട് എട്ടുകള്‍ ഒരെട്ടിന്റെ പകുതി, വീണ്ടും ഒരെട്ട് എന്നിങ്ങനെ.


ചുരുക്കെഴുത്തുകളും എളുപ്പവഴികളും ഓര്‍മകള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും. മഴവില്ലിലെ ഏഴുനിറങ്ങളെ VIBGIYORഎന്നും ഗണിതക്രിയകളെ മുന്‍ഗണനയുടെ അടിസ്ഥാനത്തില്‍ BODMASഎന്ന് വിഭജിച്ചു പഠിക്കുന്നത് ഉദാഹരണമാണ്.

പഠനവിഷയങ്ങള്‍ അതിന്റെ പ്രാധാന്യമനുസരിച്ച് ക്രമത്തില്‍ എഴുതി സൂക്ഷിക്കണം. ആവശ്യമുള്ള കാര്യങ്ങള്‍ പോയിന്റുകളായി കുറിച്ചുവെയ്ക്കാം. പരീക്ഷാസമയത്ത് ഇവ വായിച്ചുനോക്കുന്നത് പാഠഭാഗങ്ങള്‍ എളുപ്പത്തില്‍ ഓര്‍മയിലെത്താന്‍ സഹായിക്കും.

ടൈം മാനേജ്‌മെന്റ്: ഏതെല്ലാം വിഷയങ്ങള്‍ക്ക് എത്രസമയം നീക്കിവെയ്ക്കണമെന്ന് ആദ്യമേ തീരു മാനിക്കണം. കൃത്യമായ സമയക്രമം പാലിക്കാതെ വാരിവലിച്ചു പഠിക്കുന്നത് ഓര്‍മയില്‍ നില്‍ക്കില്ല.
പഠിക്കാനുള്ള കാര്യങ്ങള്‍ മനസ്സില്‍ സങ്കല്‍പ്പിക്കാന്‍ ശ്രമിക്കാം. ദൃശ്യരൂപത്തില്‍ മനസ്സില്‍ പതിയുന്ന കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ എളുപ്പമാണ്.

നിത്യജീവിതത്തില്‍ നാം ഉപയോഗിക്കുന്ന കുറച്ചു വസ്തുക്കള്‍ മുന്നില്‍ നിരത്തുക. ഒരുമിനിറ്റ് നിരീക്ഷിച്ചശേഷം അവ മാറ്റിവെയ്ക്കുക. തുടര്‍ന്ന് അവ ഏതെല്ലാമാണെന്ന് ഒരു പേപ്പറില്‍ എഴുതിനോക്കൂ. തൊട്ടുതലേദിവസം എന്തെല്ലാം നടന്നുവെന്ന് ഓര്‍ത്തുനോക്കുക. ഉണര്‍ന്നതുമുതല്‍ ഉറങ്ങുന്നതുവരെയുള്ള കാര്യങ്ങള്‍ ഒന്നെഴുതിനോക്കൂ. ദിവസവും ഇങ്ങനെ ചെയ്താല്‍ ഓര്‍മശക്തി കൂടും. ഉത്കണ്ഠയോ മാനസിക സമ്മര്‍ദമോ ഇല്ലാതെ പഠിച്ചു തുടങ്ങാം. ഓര്‍മിക്കേണ്ട കാര്യം പൂര്‍ണമായി മനസ്സിലാക്കുക.

ഓര്‍മിക്കണം എന്ന് മനസ്സിലുറപ്പിച്ചുവേണം പഠിച്ചുതുടങ്ങാന്‍ ഒരു പാരഗ്രാഫ് വായിച്ചശേഷം അത് മനസ്സില്‍ പറയുകയോ എഴുതിനോക്കുകയോ ചെയ്യുക. ഓര്‍മിക്കേണ്ട വിഷയത്തെ പല ഭാഗങ്ങളായി തിരിക്കുക. അവയ്ക്ക് തലക്കെട്ടുകളോ നമ്പറുകളോ നല്‍കുക. വസ്തുതകള്‍ രസകരമായ ചിത്രങ്ങളായോ കാര്‍ട്ടൂണുകളായോ ഓര്‍മിക്കുക.പഠിച്ച കാര്യങ്ങള്‍ വീണ്ടും അടുത്തടുത്ത ദിവസങ്ങള്‍ ഒരാഴ്ച, രണ്ടാഴ്ച്ച, ഒരുമാസം എന്നി ഇടവേളകളിള്‍ ആവര്‍ത്തിച്ച് ഓര്‍ക്കാന്‍ ശ്രമിക്കുക. വായിച്ച കാര്യങ്ങള്‍ മറ്റുള്ളവരുമായി ചര്‍ച്ച ചെയ്യുക. കാര്യങ്ങള്‍ കൂടുതല്‍ കാലം ഓര്‍മയില്‍ നിലനിര്‍ത്താനാവും

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (39 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (50 minutes ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (1 hour ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (1 hour ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (1 hour ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (2 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (3 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (3 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (3 hours ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി  (3 hours ago)

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (4 hours ago)

Malayali Vartha Recommends