മുളപ്പിച്ച ധാന്യങ്ങളില്‍ ഗുണങ്ങളേറെ...
ധാന്യങ്ങളും പയര്‍വര്‍ഗങ്ങളും മുളപ്പിച്ച് കഴിക്കുന്നതു കൊണ്ട് നിരവധി ഗുണങ്ങള്‍ ശരീരത്തിന് ലഭിക്കുന്നുണ്ട്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക, ശരീരഭാരം കുറയ്ക്കുക, പ്രോട്ടീന്‍, ധാതുക്കള്‍, വൈറ്റമിനുകള്‍ എന്നിവ വര്‍ദ്ധിച്ച അളവില്‍ ശരീരത്തിന് നല്‍കുക എന്നിവയാണ് മുളപ്പിച്ച പയര്‍വര്‍ഗങ്ങളുടെയും ധാന്യങ്ങളുടെ ധര്‍മ്മം.
മുളപ്പിച്ചവയില്‍ ഉയര്‍ന്ന അളവില്‍ എന്‍സൈമുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ വിറ്റാമിനുകള്‍, മിനറലുകള്‍, അമിനോ ആസിഡുകള്‍, ഫാറ്റി ആസിഡുകള്‍ എന്നിവ കൂടുതലായി ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കും.
ദഹനത്തിനും, ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ശരീരത്തിലെ ടോക്സിനുകളും അനാവശ്യ കൊഴുപ്പും പുറന്തള്ളും. മുളപ്പിക്കുന്നതിലൂടെ വിറ്റാമിനുകളുടെ അളവ് വര്‍ദ്ധിപ്പിക്കും.
ശാരീരികപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ അടിസ്ഥാന ഘടകമായ അമിനോ ആസിഡുകള്‍ ശരീരത്തിന് ലഭിക്കാന്‍ മുളപ്പിച്ച ഭക്ഷ്യധാന്യങ്ങളും, പയര്‍വര്‍ഗ്ഗങ്ങളും സഹായിക്കും. പലതരം ധാതുക്കള്‍ മുളകളില്‍ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലേക്ക് പ്രോട്ടീനുകള്‍ വേഗത്തില്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു.
"
https://www.facebook.com/Malayalivartha