Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്

രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവു കുറഞ്ഞാല്‍...

21 NOVEMBER 2018 02:58 PM IST
മലയാളി വാര്‍ത്ത

രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവു സാധാരണനിലയില്‍ നിന്നു കുറയുന്നതാണു വിളര്‍ച്ചയ്ക്കു കാരണം. ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഇരുന്പ് അടങ്ങിയ തന്മാത്രയാണു ഹീമോഗ്ലോബിന്‍. ഹീമോഗ്ലോബിന്‍ നിര്‍മാണത്തിന് ഇരുന്പ് അത്യന്താപേക്ഷിതം. ശരീരമാകമാനം ഓക്‌സിജന്‍ എത്തിക്കുകയാണ് ഇതിന്റെ ജോലി. വിളര്‍ച്ചയുളളവരില്‍ കോശസമൂഹങ്ങളിലെത്തുന്ന ഓക്‌സിജന്റെ അളവില്‍ കുറവുണ്ടാകുന്നു. വിളര്‍ച്ച തുടങ്ങി മാസങ്ങളോളം ലക്ഷണങ്ങള്‍ പ്രകടമാവില്ല. കടുത്ത ക്ഷീണം, നിദ്രാലസ്യം, തലകറക്കം എന്നിവ ക്രമേണ പ്രകടമാകുന്നു. വിളര്‍ച്ചയുളളവരില്‍ രക്താണുക്കള്‍ക്ക് ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും കോശസമൂഹങ്ങളിലേക്കും മതിയായ തോതില്‍ ഓക്‌സിജന്‍ എത്തിക്കാനാവില്ല.

ഹീമോഗ്ലോബിന്റെ കുറവ് കരള്‍, വൃക്കകള്‍, ഹൃദയം എന്നിവയുടെ ജോലിഭാരം കൂട്ടുന്നു. ഇരുന്പ്, ഫോളിക്കാസിഡ്, വിറ്റാമിന്‍ സി, ബി12 എന്നീ പോഷകങ്ങളുടെ കുറവാണ് മിക്കപ്പോഴും വിളര്‍ച്ചയ്ക്കു കാരണമാകുന്നത്. സ്ത്രീകളില്‍ വിളര്‍ച്ചാസാധ്യത കൂടുതല്‍ സ്ത്രീകളിലും ഗര്‍ഭിണികളിലും വിളര്‍ച്ചാസാധ്യത കൂടുതലാണ്. രക്തസ്രാവം, ബോണ്‍മാരോയിലെ അസുഖങ്ങള്‍, കാന്‍സര്‍, കുടല്‍ രോഗങ്ങള്‍, വൃക്ക തകരാര്‍, റുമാറ്റോയ്ഡ് ആര്‍െ്രെതറ്റിസ്, മറ്റു ഗുരുതരരോഗങ്ങള്‍ എന്നിവ ബാധിച്ചവര്‍ക്കു വിളര്‍ച്ചാസാധ്യതയേറും. കാന്‍സര്‍ ചികിത്സകളില്‍പ്പെടുന്ന കീമോതെറാപ്പിക്കു വിധേയമാകുന്നവരിലും ഹീമോഗ്ലോബിന്‍ കൗണ്ട് കുറയുന്നതായി കാണാറുണ്ട്. ഹീമോഗ്ലോബിന്‍ തന്മാത്രയിലുണ്ടാകുന്ന അസ്വാഭാവികത്വമാണ് അരിവാള്‍ രോഗത്തിന് (സിക്കിള്‍ സെല്‍ അനീമിയ) ഇടയാക്കുന്നത്. ഇതു പാരന്പര്യരോഗമാണ്.

ഹീമോഗ്ലോബിന്‍ കൗണ്ട് ആവശ്യമായ അളവില്‍ നിന്നു കുറഞ്ഞാല്‍ ഇരുന്പ് ധാരാളമടങ്ങിയ ആഹാരം ശീലമാക്കണം. ഹീമോഗ്ലോബിന്റെ രൂപീകരണത്തില്‍ ഇരുന്പിനു നിര്‍ണായക പങ്കുണ്ട്. പച്ചനിറമുളള ഇലക്കറികള്‍, ശര്‍ക്കര, തക്കാളി, ഉലുവ, ബീറ്റ്‌റൂട്ട്, മാതളനാരങ്ങ, എളള്, ചീര, തവിടുകളയാത്ത ധാന്യങ്ങള്‍, മഞ്ഞള്‍, പാവയ്ക്ക, നെല്ലിക്ക, ഈന്തപ്പഴം, തേന്‍, ഇളനീര്, മൃഗങ്ങളുടെ കരള്‍, മുട്ട, ഏത്തപ്പഴം, ശതാവരി, ചേന, ഓട്‌സ്, സോയാബീന്‍, പയര്‍, തുവര, ഉരുളക്കിഴങ്ങ് തുടങ്ങിയവയില്‍ ഇരുന്പ് ധാരാളം. വിറ്റാമിന്‍ സിയും പ്രധാനം വിറ്റാമിന്‍ സി അടങ്ങിയ വിഭവങ്ങളും ഇരുന്പ് അടങ്ങിയ വിഭവങ്ങള്‍ക്കൊപ്പം ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തണം.

വിറ്റാമിന്‍ സിയുടെ സഹായമില്ലാതെ ശരീരത്തിന് ആഹാരത്തില്‍നിന്ന് ഇരുന്പ് പൂര്‍ണമായും വലിച്ചെടുക്കാനാവില്ല. പപ്പായ, ഓറഞ്ച്, നാരങ്ങ, സ്‌ട്രോബറി, മധുരനാരങ്ങ, തക്കാളി, ചീര തുടങ്ങിയവയില്‍ വിറ്റാമിന്‍ സി ധാരാളം. എന്നാല്‍ വിറ്റാമിന്‍ ഗുളികകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം സ്വീകരിക്കുന്നതാണ് ഉചിതം.

ഫോളിക്കാസിഡ്, വിറ്റാമിന്‍ ബി12 ഫോളിക്കാസിഡും വിറ്റാമിന്‍ ബി12 ഉം ചുവന്നരക്താണുക്കളുടെ രൂപീകരണത്തില്‍ നിര്‍ണായക പങ്കു വഹിക്കുന്നുണ്ട്. അതിനാല്‍ ഇവയുടെ കുറവ് നിശ്ചയമായും ഹീമോഗ്ലോബിന്റെ അളവിലും കുറവുവരുത്തും. കോഴി, താറാവ് എന്നിവയുടെ ഇറച്ചി, ചീര, മീന്‍, മുട്ട, പാല്‍, വെണ്ണ തുടങ്ങിയവയില്‍ വിറ്റാമിന്‍ ബി12 ധാരാളമുണ്ട്.
വിറ്റാമിന്‍ ബി 9 ആണ് ഫോളിക് ആസിഡ് എന്ന് അറിയപ്പെടുന്നത്. ഫോളേറ്റ് എന്നും അറിയപ്പെടുന്നു. ചുവന്ന രക്താണുക്കളുടെ എണ്ണം വര്‍ധിപ്പിച്ചു വിളര്‍ച്ച തടയുന്നതിന് ഫോളിക് ആസിഡും സഹായിക്കുന്നു.

കാബേജ്, പരിപ്പുകള്‍, ഇലക്കറികള്‍, നാരങ്ങ, ശതാവരി, ചീര, കോളിഫ്‌ളവര്‍, മുട്ടയുടെ മഞ്ഞക്കരു, ഏത്തപ്പഴം, ഓറഞ്ച്, ബീന്‍സ്, ഉരുളക്കിഴങ്ങ്, തവിടു കളയാത്ത ധാന്യങ്ങള്‍ തുടങ്ങിയവയില്‍ ഫോളേറ്റുകളുണ്ട്.
ഭക്ഷണത്തില്‍ നിന്ന് ഇരുന്പിനെ വലിച്ചെടുക്കാനുളള ശരീരത്തിന്റെ കഴിവു കുറയ്ക്കുന്ന വിഭവങ്ങളുണ്ട്. അവ ശീലമാക്കരുത്. കാപ്പി, ചായ, കോള പാനീയങ്ങള്‍, ബീയര്‍, വൈന്‍, കാല്‍സ്യം ധാരാളമടങ്ങിയ പാലുത്പന്നങ്ങള്‍, കാല്‍സ്യം സപ്‌ളിമെന്റ്‌സ് തുടങ്ങിയവ ഇരുന്പിന്റെ ആഗിരണം തടയുന്നതായി വിദഗ്ധര്‍ പറയുന്നു. ഹീമോഗ്ലോബിന്‍ കൗണ്ട് തീരെ കുറവുളളവര്‍ ഇത്തരം വിഭവങ്ങള്‍ എത്രത്തോളം ഉപയോഗിക്കണം എന്നതു സംബന്ധിച്ചു കണ്‍സള്‍ട്ടിംഗ് ഡോക്ടറുടെ ഉപദേശം തേടണം.

വ്യായാമം ശീലമാക്കുന്നത് ആരോഗ്യജീവിതത്തിനു ഗുണപ്രദം. അതു ടെന്‍ഷന്‍ കുറയ്ക്കും. ജീവിതശൈലീരോഗങ്ങളെ അകറ്റിനിര്‍ത്തും. വ്യായാമത്തിലേര്‍പ്പെടുന്‌പോള്‍ ശരീരത്തിനു കൂടുതല്‍ ഓക്‌സിജന്‍ ആവശ്യമായിവരുന്നു. ഈ ആവശ്യം നിറവേറ്റുന്നതിനു ശരീരം കൂടുതല്‍ ഹീമോഗ്ലോബിന്‍ ഉത്പാദിപ്പിക്കും. യോഗ, എയ്‌റോബിക് വ്യായാമരീതി എന്നിവ അംഗീകൃത ട്രെയിനര്‍മാരില്‍ നിന്നു പരിശീലിക്കുന്നത് അഭികാമ്യം. ഹീമോഗ്ലോബിന്റെ കുറവു നികത്താന്‍ ആഹാരക്രമത്തില് ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം. ആഹാരക്രമത്തില്‍ ബീറ്റ്‌റൂട്ട് ഉള്‍പ്പെടുത്തണം. അതില്‍ ഇരുന്പ്, ഫോളിക്കാസിഡ്, നാരുകള്‍, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങള്‍ ധാരാളം.

ആപ്പിള്‍ ശീലമാക്കുന്നതും ഉചിതം. അതിലുള്ള ഇരുന്പും മറ്റു പോഷകങ്ങളും ഹീമോഗ്ലോബിന്റെ തോതു മെച്ചപ്പെടുത്തുന്നു.  

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (27 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (1 hour ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (2 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (2 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (2 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (3 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (4 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി  (4 hours ago)

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (4 hours ago)

Malayali Vartha Recommends