ഈച്ച ശല്യം ഒഴിവാക്കാന്‍ ചില പൊടിക്കൈകള്‍
വീട് വളരെ വൃത്തിയായി സൂക്ഷിച്ചാലും മിക്കവാറും വീടിന്റെ ചുറ്റും ഈച്ചകളെ കാണാന്‍ സാധിക്കും. അത് വൃത്തിയില്ലായ്മയുടെ ലക്ഷണമായിട്ട് എല്ലാവര്ക്കും തോന്നുന്നത് പതിവാണ് . മാര്‍ക്കറ്റില്‍ ലഭിക്കുന്ന പല ഇന്സെക്റ്റിസൈഡുകളും നമ്മുടെ ആരോഗ്യത്തിന് ദോഷം ചെയ്യുന്നവയാണ്. വീട്ടിലുള്ള ചില സാധനങ്ങള്‍ ഉപയോഗിച്ച് ഈച്ചശല്യം അവസാനിപ്പിക്കാനുള്ള വഴികള്‍ നോക്കാം..
വെളുത്ത വിനാഗിരിയില്‍ കറുവപ്പട്ട ചേര്‍ത്ത് കുറച്ച് മണിക്കൂറുകള്‍ക്കുശേഷം കുറച്ച് ഡിറ്റര്‍ജന്റ് വെള്ളവും ചേര്‍ത്ത് ഒരു സ്പ്രേ ബോട്ടിലില്‍ നിറച്ച് ഈച്ചയുള്ള സ്ഥലങ്ങളില്‍ തളിക്കുക.
1/2 കപ്പ് വെജിറ്റബ്ള്‍ ഓയില്‍, 1/2 കപ്പ് ഷാമ്പൂ, 1/2 കപ്പ് വിനാഗിരി, 50 ഗ്രാം ബേക്കിങ് സോഡ എന്നിവ നന്നായി മിക്സ് ചെയ്ത് ഈച്ചയുള്ള സ്ഥലങ്ങളില്‍ തളിച്ചാല്‍ ഈച്ചശല്യം പാടെ മാറ്റാം.
ഒരു പാത്രത്തിന്റെ പകുതിയില്‍ യൂക്കാലിപ്റ്റസ് എണ്ണയും മറ്റേ പകുതിയില്‍ ആല്‍ക്കഹോളും നിറച്ച് അതിലേക്ക് ഒരു സ്പോഞ്ചോ തുണിയോ കുതിര്‍ത്തുവെച്ച് പാത്രം മൂടിവെക്കുക. 24 മണിക്കൂറിനുശേഷം മൂടി തുറന്നുവെച്ചാല്‍ ഈച്ച ആ വഴിയില്‍ വരില്ല. ആവശ്യമുള്ളപ്പോള്‍ വീണ്ടും കുതിര്‍ത്ത് വെക്കുക
അടുക്കളയിലെ പച്ചക്കറി വേസ്റ്റും മറ്റുമാണ് ഈച്ചയെ ആകര്‍ഷിക്കുന്നത്. വേസ്റ്റിനു മുകളിലായി കക്കിരി കഷണങ്ങള്‍ വെച്ചാല്‍ ഈച്ച വന്നിരിക്കുന്നത് തടയാം.
ഒരു പാത്രത്തില്‍ തേനും റെഡ് വൈനും ചേര്‍ത്ത് വെച്ചാല്‍ തേന്‍ ഈച്ചയെ ആകര്‍ഷിക്കുകയും റെഡ് വൈന്‍ കൊല്ലുകയും ചെയ്യും. ഇതുകൂടാതെ വെളുത്തുള്ളി നാരങ്ങയും ഉപ്പും ചേര്‍ത്ത മിശ്രിതം, വിനാഗിരി, ലാവന്റര്‍ ഓയില്‍ തുടങ്ങി പല സാധനങ്ങളും ഉപയോഗിച്ച് ഈച്ച വരുന്നത് തടയാം
"
https://www.facebook.com/Malayalivartha