Widgets Magazine
23
Nov / 2019
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എപ്പോഴാണ് കുട്ടി ഉണ്ടാകുക... തകര്‍പ്പന്‍ മറുപടി നല്‍കി സാമന്ത


സുസ്മിതയ്ക്ക് പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് ഒരുക്കി മക്കളും ബോയ്ഫ്രണ്ടും


തന്റെ കരിയറിലെ നഷ്ടത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രാകുല്‍ പ്രീത് സിംഗ്


ലണ്ടനിൽ വീടു വാങ്ങുന്ന ഇന്ത്യക്കാർ കൂടൂന്നു....സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് മേഖല തളര്‍ന്ന് കിടക്കുമ്പോൾ , റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപത്തി​ന്റെ ഗുണം കിട്ടുന്നത് ലണ്ടന്‍കാര്‍ക്കാണ്


പ്രവാസികളിൽ വിവാഹമോചന നിരക്ക് കൂടുന്നു..പലപ്പോഴും തെറ്റിദ്ധാരണയോ പരസ്പരം മനസ്സിലാക്കാനുള്ള സാഹചര്യം ഇല്ലായ്മയോ ആണ് പല പ്രവാസി വിവാഹങ്ങളിലും വില്ലൻ വേഷവുമായി എത്തുന്നത്

മഞ്ഞുകാലത്തെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം

22 NOVEMBER 2018 01:43 PM IST
മലയാളി വാര്‍ത്ത

മഞ്ഞുകാലമെത്തിയതോടെ പല ആരോഗ്യപ്രശ്‌നങ്ങളും മനുഷ്യനെ അലട്ടാന്‍ തുടങ്ങി. അതിലൊന്നാണ്
കഫക്കെട്ടും ചുമയും തൊണ്ടവേദനയും. ഇത് അനുഭവിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. മഞ്ഞുതുടങ്ങിയതോടെ ചുമയും കഫക്കെട്ടും കലശലായിരിക്കുകയാണ്. ഇവക്ക് രണ്ടിനും ഫലപ്രദമായ ചില പൊടിക്കൈകളുണ്ട്. അവ എന്താണെന്ന് നോക്കാം.

തൊണ്ടവേദനക്ക് തേന്‍ ഫലപ്രദമാണെന്ന് എല്ലാവര്‍ക്കുമറിയാം. ചുമക്കും ഇത് ഗുണകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അല്‍പ്പം നാരങ്ങ നീര്‍ ചേര്‍ത്ത ചെറു ചൂടുവെള്ളത്തില്‍ രണ്ട് ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിക്കാം. അല്ലെങ്കില്‍ ഒരു സ്പൂണ്‍ നിറയെ തേന്‍ മാത്രമെടുത്ത് കഴിക്കുകയുമാകാം. കൂടാതെ ചുവന്നുള്ളി സമം ചെറുതേനില്‍ ചേര്‍ത്ത് കഴിച്ചാല്‍ കഫത്തിന്റെ ശല്യം ഒഴിവാകുക മാത്രമല്ല ചുമയ്ക്ക് നല്ല ശമനവും കിട്ടും.

പൈനാപ്പിള്‍ ചുമക്ക് നല്ല പരിഹാരമാണ്. പൈനാപ്പിളിന്റെ എസന്‍സ് ആയ ബ്രൊമലെയ്‌നാണ് ചുമയെ തുരത്താന്‍ സഹായിക്കുന്നത്. പൈനാപ്പിള്‍ കഷണങ്ങളായി കഴിക്കുകയോ 3.5 ഔണ്‍സ് ഫ്രഷ് പൈനാപ്പിള്‍ ജ്യൂസ് കുടിക്കുകയോ ആകാം.

വീട്ടില്‍ ഏറ്റവും എളുപ്പത്തില്‍ ലഭിക്കുന്നതും ചുമക്കും കഫക്കെട്ടിനും പരിഹാരം നല്‍കുന്നതുമായ ഒന്നായ പുതിയിന ഇല. പുതിയിനയിലടങ്ങിയ മെന്തോളാണ് കഫക്കെട്ടിന് പരിഹാരം നല്‍കുന്നത്
പുതിയിന ചായ കുടിക്കുകയോ ആവി പിടിക്കുകയോ ചെയ്യാം. ആവിപിടിക്കുന്നതിനായി പെപ്പര്‍മിന്റ് ഓയിന്റെ രണ്ടോ മൂന്നോ തുള്ളി ചൂടുവെള്ളത്തിലേക്ക് ഇറ്റിക്കുക. തലവഴി തുണിയിട്ട് മൂടി ഈ വെള്ളത്തിന്റെ ആവി കൊള്ളുന്ന വിധം ശ്വാസമെടുക്കുക
ഏറ്റവും എളുപ്പമുള്ള വിദ്യയാണ് ഉപ്പു വെള്ളം കവിളില്‍ കൊള്ളുക എന്നത്. എട്ട് ഔണ്‍സ് ചൂടുവെള്ളത്തില്‍ അരടീസ്പൂണ്‍ ഉപ്പു ചേര്‍ക്കുക. ഈ വെള്ളം കവിള്‍ക്കൊള്ളുന്നത് ചുമക്കും കഫക്കെട്ടിനും തൊണ്ടവേദനക്കും ആശ്വാസം നല്‍കും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബത്തേരിയില്‍ ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് ഷഹല എന്ന കുഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചതോടെ പാമ്പ് കടിയേറ്റാല്‍ എന്ത് ചെയ്യണമെന്ന ആശങ്കയിലാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും  (8 hours ago)

ജി.എസ്.ടിയില്‍ തട്ടിപ്പ് നടത്തി രണ്ട് ജ്വല്ലറികള്‍ കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തി  (8 hours ago)

എപ്പോഴാണ് കുട്ടി ഉണ്ടാകുക... തകര്‍പ്പന്‍ മറുപടി നല്‍കി സാമന്ത  (8 hours ago)

സുസ്മിതയ്ക്ക് പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് ഒരുക്കി മക്കളും ബോയ്ഫ്രണ്ടും  (9 hours ago)

തന്റെ കരിയറിലെ നഷ്ടത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രാകുല്‍ പ്രീത് സിംഗ്  (9 hours ago)

അവധി എടുത്ത് കറങ്ങേണ്ടാ.... സര്‍വീസില്‍ നിന്നും വിട്ടു നില്‍ക്കുന്ന ജീവനക്കാര്‍ക്ക് ആരോഗ്യവകുപ്പിന്റെ അന്ത്യശാസനം  (9 hours ago)

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും സുരക്ഷാ പരിശോധന നടത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം  (10 hours ago)

കൂടത്തായി കൊലപാതക പരമ്പര... മുന്‍ സി.പി.എം നേതാവ് മനോജ് അറസ്റ്റില്‍  (10 hours ago)

പാമ്പു കടിയേറ്റ് ഷെഹ്‌ല മരിച്ച സംഭവം... സഹപാഠിക്കായി ശബ്ദമുയര്‍ത്തിയ നിദ ഫാത്തിമയ്ക്ക് കയ്യടി  (11 hours ago)

ആ ജീവന്‍ നഷ്ടമായത് മകളായതുകൊണ്ട്.... മകളെ കൊലപ്പെടുത്തിയതിന് കാരണം പറഞ്ഞ് അമ്മ  (11 hours ago)

വിദ്യാര്‍ഥികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കായിക അധ്യാപകന്‍ അറസ്റ്റില്‍  (11 hours ago)

ലണ്ടനിൽ വീടു വാങ്ങുന്ന ഇന്ത്യക്കാർ കൂടൂന്നു  (12 hours ago)

അപൂര്‍വ രോഗം ബാധിച്ച കുഞ്ഞിന് ശസ്ത്രക്രിയയ്ക്ക് തുക അനുവദിച്ചു  (13 hours ago)

കാത്തലിക് സിറിയൻ ബാങ്ക് എന്നറിയപ്പെട്ടിരുന്ന സിഎസ്ബിബാങ്കും ഓഹരി വിപണിയിൽ ...... ഓഹരികൾ വാങ്ങാൻ സുവർണാവസരം.....!  (13 hours ago)

അയ്യപ്പന്‍മാരുടെ വാഹനം കെഎസ്ആര്‍ടിസി ബസ്സുമായി കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്  (13 hours ago)

Malayali Vartha Recommends