കാഴ്ചയില്‍ കുഞ്ഞനെങ്കിലും ഗുണത്തില്‍ മുമ്പന്‍
കാഴ്ചയില്‍ വളരെ ചെറുതാണെങ്കിലും ഗുണത്തില്‍ മുമ്പനാണ് ചെറി പഴം. ധാതുക്കള്‍, ജീവകങ്ങള്‍, നാരുകള്‍ എന്നിവയടങ്ങിയതാണ് ചെറി. ആന്റി ഓക്സിഡന്റുകളായ ആന്തോസയാനിന്, സയനിഡിന്‍ എന്നിവയടങ്ങിയതിനാല്‍ വീക്കത്തെ പ്രതിരോധിക്കാന്‍ സാധിക്കും. പോളിഫിനോള്‍ അധികമുള്ളതിനാല്‍ ചെറിയുടെ പഴച്ചാറിന് രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ കഴിയും. സുഗമമായ ഉറക്കത്തിനും ചെറിയുടെ പഴച്ചാറ് നല്ലതാണ്. ഇന്‍സോമ്നിയ നിയന്ത്രിക്കാനും ഇതിന് കഴിയും.
കലോറി കുറവായതിനാല്‍ ചെറി കഴിച്ചാല്‍ അമിതഭാരം എന്ന പേടി വേണ്ട. ജീവകം സി ചര്‍മ്മത്തിന് തിളക്കം നല്കാന് സഹായിക്കും. മുഖത്തുണ്ടാവുന്ന കറുത്ത കുത്തുകളെ മാറ്റാന്‍ ചെറിക്ക് കഴിയും. ജീവകം ബി യും സി യും മുടികൊഴിച്ചലിനെ തടയാന്‍ സഹായിക്കും. ചെറി പഴത്തിന് ക്ഷാരസ്വഭാവമായതിനാല് ദഹനക്കുറവ്, അസിഡിറ്റി എന്നിവയെ പ്രതിരോധിക്കും.
ചുവന്ന രക്താണുക്കളുടെ വര്‍ദ്ധനക്ക് സഹായകമായതിനാല്‍ ശരീരത്തില്‍ രക്തചക്രമണം നല്ല രീതിയില്‍ നടക്കാനും അതുവഴി ഊര്‍ജം പ്രദാനം ചെയ്യാനും ചെറിക്ക് കഴിയുന്നു.
"
https://www.facebook.com/Malayalivartha