പ്രമേഹ ബാധിതര്ക്കാശ്വസിക്കാം ... ഓട്സിലൂടെ പ്രമേഹം കുറയ്ക്കാം
പ്രമേഹബാധിതര്‍ക്ക് ഗുണപ്രദമായ ഒരു ഭക്ഷണമാണ് ഓട്സ് .ഓട്സിലുള്ള സോല്യൂബിള്‍ ഫൈബറായ ബീറ്റാഗ്ളൂക്കന് ഭക്ഷണശേഷം ഗൂക്കോസ് രക്തത്തില്‍ കലരുന്നത് സാവധാനത്തിലാക്കും. എന്നാല്‍ ഓട്സ് കഴിച്ച് പ്രമേഹം കൂട്ടുന്നവരും കുറയ്ക്കുന്നവരുമുണ്ട്. കാരണം ഇതാണ്, ഓട്സ് പരമാവധി അഞ്ച് മിനിട്ട് മാത്രമേ വേവിക്കാവൂ. കൂടുതല്‍ വേവുമ്പോള്‍ ഗൈസീമിക്സ് ഇന്‍ഡക്സ് ഉയരും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. തിളച്ച വെളളത്തിലേക്ക് ഓട്സ് ഇട്ട് അധികം വെന്ത് നാരുകള്‍ നഷ്ടമാകും മുമ്പ് പാത്രത്തിലേക്കു പകരുന്നതാണ് ആരോഗ്യകരമായ രീതി . പാലില്‍ ഓട്സ് കലര്‍ത്തി പാകം ചെയ്യരുത്. ചൂടുവെളളത്തില്‍ പാകം ചെയ്ത ഓട്സിലേക്ക് അല്‍പ്പം പാലൊഴിച്ച് ഉപയോഗിക്കാം.
കുറുക്കി കഴിക്കുന്നതിനെക്കാള്‍ ഓട്സ് ഉപ്പുമാവ്, ഓട്സ് ദോശ, ഇഡ്ഡലി തുടങ്ങിയവ തയാറാക്കി കഴിക്കുന്നതാണ് ആരോഗ്യകരം. ഓട്സ് വിഭവങ്ങളില്‍ ഉലുവപ്പൊടി, സോയാമാവ് എന്നിവ ചേര്‍ക്കുന്നത് പോഷകാംശം വര്‍ദ്ധിപ്പിക്കും. ഓട്സ് കുറുക്കുമ്പോള് വേണമെങ്കില്‍ പച്ചക്കറികള്‍ അരിഞ്ഞുചേര്‍ക്കാം. അരിഞ്ഞ പച്ചക്കറികളും മസാലും ചേര്‍ത്ത് മസാല ഓട്സ് എന്ന പേരില്‍ സൂപ്പു പോലെ തയാറാക്കാവുന്ന ഓട്സും ഇപ്പോള്‍ വിപണിയിലുണ്ട്.
"
https://www.facebook.com/Malayalivartha