Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്

അല്‍പം ശ്രദ്ധിക്കൂ: നിങ്ങളുടെ എച്ച്‌ഐവി സ്റ്റാറ്റസ് അറിയൂ

01 DECEMBER 2018 08:08 AM IST
മലയാളി വാര്‍ത്ത

ലോക എയ്ഡ്‌സ് ദിനം ആചരിക്കുന്ന ഈ വേളയില്‍ സംസ്ഥാന ആരോഗ്യ വകുപ്പും എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും സംയുക്തമായി വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. എച്ച്.ഐ.വി. അണുവ്യാപനത്തെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും, നിലവില്‍ എച്ച്.ഐ.വി. അണു ബാധിതരായിട്ടുള്ളവര്‍ക്ക് ആരോഗ്യ സംരക്ഷണവും സാമൂഹ്യ സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതിനുമാണ് ഈ ദിനം ആചരിക്കുന്നത്. ഈ വര്‍ഷത്തെ ലോക എയ്ഡ്‌സ് ദിന സന്ദേശം ''  '' Know Your HIV Status”. അതായത് ഓരോരുത്തരും അവരവരുടെ എച്ച്.ഐ.വി. സ്ഥിതി അറിയുക എന്നുള്ളതാണ്.

ആഗോളതലത്തില്‍ യു എന്‍ എയ്ഡ്‌സ് ന്റെ ലക്ഷ്യം 2030ടു കൂടി ഈ ഭൂമുഖത്തു നിന്നും എച്ച്.ഐ.വി. യെ തുടച്ചു നീക്കുക എന്നുള്ളതാണ്. ഇതിന്റെ മുന്നോടിയായി 2020 ഓടു കൂടി 909090 എന്ന ലക്ഷ്യം പ്രാപ്തമാക്കുവാനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. അതായത് ആദ്യഘട്ടത്തില്‍ എച്ച്.ഐ.വി. അണുബാധയുള്ള 90 ശതമാനം ജനങ്ങളും അവര്‍ എച്ച്.ഐ.വി. അണുബാധിതരാണ് എന്ന് തിരിച്ചറിയുക, തുടര്‍ന്ന് എച്ച്.ഐ.വി. അണുബാധിതരാണ് എന്നു കണ്ടെത്തിയ 90 ശതമാനം ആളുകള്‍ക്കും ആന്റി റിട്രോ വൈറല്‍ ചികിത്സ (ART) ഉറപ്പാക്കുക, എ.ആര്‍.റ്റി ചികിത്സ ലഭ്യമാക്കിയിട്ടുള്ള 90% പേരിലും എച്ച്.ഐ.വി രോഗാണുവിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രണ വിധേയമാക്കുക. എച്ച്.ഐ.വി അണുബാധിതരായിട്ടുള്ള 90% ആളുകളെയും കണ്ടെത്തുക എന്ന അത്യന്തം ശ്രമകരമായ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചാല്‍ മാത്രമേ നമുക്ക് ഈ ലക്ഷ്യപ്രാപ്തി കൈവരിക്കുവാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ എച്ച്.ഐ.വി അണുബാധ പിടിപെടാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍പ്പെടുന്ന ഓരോരുത്തരും അവരവരുടെ എച്ച്.ഐ.വി സ്ഥിതി പരിശോധിച്ച് അറിയേണ്ടതും അണുബാധ ഉണ്ടായതായി കണ്ടെത്തിയാല്‍ ഉടന്‍തന്നെ ചികിത്സ ആരംഭിക്കേണ്ടതും അത്യന്താപേക്ഷിതമാണ്. ഇതിനായി സംസ്ഥാന സര്‍ക്കാരും കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയും സംയുക്തമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന എച്ച്.ഐ.വി പ്രതിരോധ തീവ്രയത്‌ന പരിപാടി സംഘടിപ്പിക്കുന്നുണ്ട്.

കേരളത്തില്‍ നിലവില്‍ എച്ച്.ഐ.വി അണുബാധിതരായി 31612 പേരെയാണ് കണ്ടെത്തിയിട്ടുള്ളത്. സംസ്ഥാനത്ത് മുതിര്‍ന്നവരിലെ എച്ച്.ഐ.വി അണുവ്യാപന തോത് 0.12 ശതമാനമാണെങ്കില്‍ ദേശീയതലത്തില്‍ ഇത് 0.26 ശതമാനമാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ എച്ച്.ഐ.വി അണുവ്യാപനതോത് കുറവാണെങ്കിലും ലക്ഷ്യപ്രാപ്തിയിലേക്ക് നാം ഇനിയും ബഹുദൂരം മുന്നോട്ട് പോകേണ്ടതായിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരും കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയും സംയുക്തമായി നടത്തുന്ന എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അതിന്റെ ലക്ഷ്യപ്രാപ്തിയില്‍ എത്തണമെങ്കില്‍ എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ അത്യന്താപേക്ഷിതമാണ്. 909090 എന്ന ലക്ഷ്യത്തിന്റെ ആദ്യപടിയായി നമുക്കേവര്‍ക്കും നമ്മുടെ എച്ച്.ഐ.വി സ്റ്റാറ്റസ് പരിശോധിച്ച് മനസിലാക്കാവുന്നതാണ്. ഇതിനുള്ള സൗകര്യം സംസ്ഥാന ജ്യോതിസ് കേന്ദ്രങ്ങളില്‍ സൗജന്യമായി ലഭിക്കുന്നതാണ്. അവിടെ നല്‍കുന്ന വിവരങ്ങളും പരിശോധനാ ഫലവുമെല്ലാം രഹസ്യമായി സൂക്ഷിക്കുന്നതാണ്. 2030ഓടു കൂടി പുതിയ എച്ച്.ഐ.വി അണുബാധയില്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിക്കുന്ന ഈ മഹത്തായ വിപ്ലവത്തില്‍ നമ്മുടെ എച്ച്.ഐ.വി സ്ഥിതി അറിഞ്ഞുകൊണ്ട് നമുക്കും പങ്കുചേരാം.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (27 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (1 hour ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (2 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (2 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (2 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (3 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (4 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി  (4 hours ago)

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (4 hours ago)

Malayali Vartha Recommends