നിപ്പ രോഗം തിരിച്ചറിയുന്നതില്‍ ആരോഗ്യവകുപ്പിന് വീഴ്ച വന്നിട്ടില്ലെന്ന് മന്ത്രി കെ.കെ. ശൈലജ
നിപ്പ രോഗം തിരിച്ചറിയുന്നതില്‍ ആരോഗ്യവകുപ്പിന് വീഴ്ച വന്നിട്ടില്ലെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. രണ്ടാമത്തെ മരണമുണ്ടായപ്പോള്‍ തന്നെ വൈറസിനെ തിരിച്ചറിഞ്ഞു. ലോക എയ്ഡ്സ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം യൂണിവേഴ്സിറ്റി കോളേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിപ്പയെ തിരിച്ചറിയാന്‍ വൈകിയെന്നതരത്തില് മെഡിക്കല്‍ ജേര്‍ണലില്‍ പരാമര്‍ശമുണ്ടെന്ന വാര്‍ത്ത തെറ്റിദ്ധാരണ പരത്തുന്നതാണ്. കേരളം നിപ്പയെ പ്രതിരോധിച്ചത് ലോകത്തെ പോലും അദ്ഭുതപ്പെടുത്തി.
എയ്ഡ്സ് രോഗികളുടെ കാര്യത്തില്‍ ഇന്ത്യയില്‍ കേരളം ഭേദമാണ്. എയ്ഡ്സ് നിയന്ത്രണ വിധേയമാക്കുന്നതിനായി ഒരു വര്‍ഷത്തെ കര്‍മ്മപദ്ധതികളാണ് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയും ആരോഗ്യ വകുപ്പും നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. വി.എസ്. ശിവകുമാര്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി പ്രോജക്ട് ഡയറക്ടര്‍ ഡോ. ആര്. രമേഷ്, അസിസ്റ്റന്റ് ഡയറക്ടര്‍ അഞ്ജന ജി, ജില്ലാ എയ്ഡ്സ് കണ്ട്രോള് ഓഫീസര്‍ ഡോ. സിന്ധു, നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്നലെ രാവിലെ കനകക്കുന്നില്‍ നടന്ന എയ്ഡ്സ് ദിന ബോധവത്കരണ റാലി സിറ്റി പൊലീസ് കമ്മിഷണര്‍ പി. പ്രകാശ് ഫ്ളാഗ് ഓഫ് ചെയ്തു.
https://www.facebook.com/Malayalivartha