Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്

സ്മാർട്ട് ഫോൺ കൂടുതൽ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക, കൈ വിരലുകൾ അനക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകാം

12 MARCH 2019 06:13 PM IST
മലയാളി വാര്‍ത്ത

കൂടുതൽ നേരം സ്മാർട്ട് ഫോൺ ഉപയോഗിച്ചാൽ വിരലുകൾ അനക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടായേക്കാം . രാവിൽ ഉറക്കമുണർന്നാൽ രാത്രി ഉറങ്ങുന്നതുവരെ മൊബൈൽ ഫോൺ കയ്യിൽ നിന്ന് വെക്കാത്തവരാണ് അധികവും. വീട്ടിൽ ഒപ്പമുള്ളവർക്കുപോലും ഇത്തരക്കാരോട് എന്തെങ്കിലും സംസാരിക്കണമെങ്കിൽ വാട്ട്സ് ആപ്പോ ഫേസ്ബുക് മെസ്സഞ്ചറോ ഉപയോഗിക്കണമെന്നാണ് ഇപ്പോൾ മിക്ക വീടുകളിലെയും അവസ്ഥ . കുട്ടികൾ മുതൽ മധ്യവയസ്‌ക്കർ വരെ ഇപ്പോൾ സ്മാർട്ട് ഫോണുകളുടെ തടവിലാണ്

ഒരു പരിപാടിയില്‍ പങ്കെടുത്തു കൊണ്ടിരിക്കുമ്പോള്‍, ,സിനിമ കാണുമ്പോള്‍, യാത്ര പോകുമ്പോള്‍, ഷോപ്പിങ്ങിനു പോകുമ്പോള്‍, എന്തിന് തൊട്ടടുത്ത വീട്ടില്‍ പോകുമ്പോള്‍ പോലും ഫെയ്സ് ബുക്കിലും വാട്സ് ആപ്പിലും പോസ്റ്റുകളും സ്റ്റാറ്റസും ഇടുന്നവരാണ് ഇന്ന് നമുക്ക് ചുറ്റുമുള്ളത്

ഇത്തരക്കാരെ നിരാശരാക്കുന്ന വാർത്തയാണ് ഇപ്പോൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടിരിക്കുന്നത് . കൂടുതൽ നേരം സ്മാർട്ട് ഫോൺ ഉപയോഗിച്ചാൽ വിരലുകൾ അനക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകുമെന്നാണ് അവർ മുന്നറിയിപ്പ് നൽകുന്നത് . സ്മാർട്ട് ഫോൺ തമ്പ് എന്നാണ്‌ ഈ രോഗാവസ്ഥക്കിട്ടിരിക്കുന്ന ഓമനപ്പേര്.

ഈയിടെ ബാംഗ്ലൂരിൽ നിന്നുള്ള കുറെ കുട്ടികൾ പരീക്ഷാക്കാലമായതിനാൽ ഒന്നും എഴുതാനാവില്ലെന്ന പരാതിയുമായി ആശുപത്രിയിൽ വന്നെന്ന് ബാംഗ്ലൂർ ഹോസ്‌മേറ്റ് ആശുപത്രിയിലെ ഹാൻഡ് സർജൻ പറഞ്ഞിരുന്നു.

അത്പോലെ ലണ്ടനിലെ ഒരു സ്ത്രീ ഡോക്ടറെ കാണാനെത്തിയത് പുതിയൊരു രോഗവുമായാണ്. കൈത്തണ്ടയിലും വിരലിന്റെ അറ്റത്തുമുള്ള വേദനയായിരുന്നു അവരുടെ പ്രശ്നം. ചോദിച്ചു വന്നപ്പോഴാണ് ഡോക്ടര്‍ക്ക് കാര്യം മനസ്സിലായത്. ആറ് മണിക്കൂറോളം അവര്‍ തുടര്‍ച്ചായി മൊബൈല്‍ ഫോണില്‍ 'വാട്സ് ആപ്പ് ഉപയോഗിക്കുകയായിരുന്നു.

അതിനു ശേഷമാണ് അവര്‍ക്ക് വേദന തുടങ്ങിയത്. കേള്‍ക്കുമ്പോള്‍ കൗതുകകരമാണെങ്കിലും ഇതുവഴി മറ്റൊരു രോഗം കൂടി ഉടലെടുത്തിരിക്കുകയാണ്. വാട്സാപ്പിറ്റിസ്എന്നാണ് ഈ രോഗത്തിന് നല്‍കിയിരിക്കുന്ന പേര്. നിരന്തരമായ വാട്സ് ആപ്പ് ഉപയോഗം മൂലം കൈത്തണ്ടയിലും വിരലിന്റെ അഗ്രങ്ങളിലും ഉണ്ടാകുന്ന വേദനയും തടിപ്പും ചുവന്ന നിറവുമെല്ലാമാണ് ഇതിന്റെ ലക്ഷണങ്ങള്‍..

വിരലിലെ മാംസപേശികൾ അസ്ഥിയോട് ബന്ധിപ്പിക്കുന്ന ചലന ഞരമ്പിൽ നീരുവെക്കുന്നതാണ് കൈ വിരലുകളിലെ വേദനക്ക് കാരണം. സ്മാർട്ട് ഫോൺ ഉപയോഗം കുറച്ചില്ലെങ്കിൽ എഴുതാനോ എന്തെങ്കിലും ഭാരമുള്ളത് പിടിക്കാനോ കഴിയാത്ത അവസ്ഥയിലേക്ക് എത്തിച്ചേരും.

കൈവിരലുകൾ നിവർത്താനും മടക്കാനും കഴിയാത്തതാണ് ഇതിനു കാരണം. ഇത് ഓസ്റ്ററിയോ ആർത്രൈറ്റിസ് എന്ന അവസ്ഥയിലേക്ക് എത്താൻ കാരണമാകും. പ്രത്യേകിച്ചും 35 വയസ്സിൽ കൂടുതലുള്ളവർ സ്മാർട്ട് ഫോൺ അധികനേരം ഉപയോഗിച്ചാൽ കൈമുട്ടിൽ വരുന്ന തേയ്മാനമായ ഓസ്റ്ററിയോ ആർത്രൈറ്റിസ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

പ്രത്യേകിച്ചും ഫോൺ കയ്യിൽ പിടിക്കുന്ന രീതി ശരിയല്ലെങ്കിൽ ഇത്തരം വേദനകൾ വരാനുള്ള ചാൻസ് വളരെ കൂടുതലാണ്
ഐഫോണ്‍, ഐ പാഡ് പോലുള്ള ഉപകരണങ്ങള്‍ക്ക് 3ഡി അപ്പിയറന്‍സ് നല്‍കുന്നതിനായി സ്‌ക്രീനിലുള്ള ഒബ്ജക്ട്സിന്റെ ചലനങ്ങള്‍ സാധാരണയില്‍ നിന്ന് വേഗം കുറച്ചും ആഴത്തിലും രൂപ കല്‍പ്പന ചെയ്തിട്ടുള്ളവയാണ്.

ദീര്‍ഘനേരം തുടര്‍ച്ചയായി ഇവ ഉപയോഗിക്കുന്നത് മൈഗ്രേന്‍, മനംമറിച്ചില്‍, ചെവിയിലെ ബാലന്‍സ് തകിടം മറിക്കുന്ന വെര്‍ട്ടിഗോ എന്നിവ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.

സ്മാര്‍ട്ട് ഫോണ്‍ പോലുള്ള ഉപകരണങ്ങള്‍ ജീവിതത്തെ കുറച്ചു കൂടി സപ്പോര്‍ട്ട് ചെയ്യാനുള്ള ഉപകരണങ്ങളാണ്. അവയ്ക്ക് അടിമപ്പെട്ട് ജീവിക്കുന്നത് ഇല്ലാത്ത രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (26 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (1 hour ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (2 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (2 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (2 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (3 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (4 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി  (4 hours ago)

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (4 hours ago)

Malayali Vartha Recommends