Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്

മിനി സ്‌ട്രോക്കിന്റെ ലക്ഷണങ്ങളേ അവഗണിക്കരുതേ...

05 MAY 2019 12:01 PM IST
മലയാളി വാര്‍ത്ത

മസ്തിഷ്‌കാഘാതത്തിന് സമാനമായ ലക്ഷണങ്ങള്‍ താല്‍ക്കാലികമായി അനുഭവപ്പെടുന്ന അവസ്ഥയാണ് മിനിസ്‌ട്രോക്ക്. തലച്ചോറിലേക്കുള്ള രക്തക്കുഴലില്‍ താല്‍ക്കാലികമായി രക്തക്കട്ട അടയുക, രക്തമൊഴുക്ക് കുറയുക തുടങ്ങിയ കാരണങ്ങളാല്‍ രക്തപ്രവാഹം അല്‍പനേരത്തേക്ക് കുറയുന്ന അവസ്ഥയാണിത്. മിനി സ്‌ട്രോക്ക് തലച്ചോറില്‍ ക്ഷതങ്ങള്‍ വരുത്താറില്ലെങ്കിലും ഭാവിയില്‍ ഗുരുതരമായ മസ്തിഷ്‌കാഘാതം വരുമെന്നുള്ളതിന്റെ മുന്നറിയിപ്പായി ഇതിനെ കാണേണ്ടതുണ്ട്. മിനിസ്‌ട്രോക്ക് അപകട സൂചനയാണെന്ന് പലപ്പോഴും തിരിച്ചറിയാതെ പോകുന്നത് അല്‍പ സമയം കൊണ്ട് ലക്ഷണങ്ങള്‍ അപ്രത്യക്ഷമാകുന്നതിനാല്‍ ആണ്. ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടേണ്ടതുണ്ട്.

ലക്ഷണങ്ങള്‍
മസ്തിഷ്‌കാഘാതത്തിന്റെ സമാനമായ ലക്ഷണങ്ങളാണ് മിനിസ്‌ട്രോക്കിലും കാണുക. രക്തക്കുഴലിലെ തടസ്സങ്ങള്‍ നീങ്ങുന്നതിനാല്‍ ഏകദേശം 15 മിനിട്ട് മുതല്‍ ഒരു മണിക്കൂറിനുള്ളില്‍തന്നെ മിനിസ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ അപ്രത്യക്ഷമാകാറുണ്ട്.

സംസാരിക്കുമ്പോള്‍ ഇടക്ക് നാവ് കുഴയുക.
ശരീരത്തിന്റെ ഒരു വശത്തിന് തളര്‍ച്ചപോലെ തോന്നുക.
കണ്ണില്‍ അല്‍പസമയത്തേക്ക് മൂടല്‍
കാഴ്ച അല്‍പനേരം മറയുക.
ദൃശ്യങ്ങള്‍ ഇരട്ടയായി കാണുക.
കൈക്കും കാലിനും കുഴച്ചില്‍
ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് മരവിപ്പ്.
നടക്കുമ്പോഴോ നില്‍ക്കുമ്പോഴോ ബാലന്‍സ് തെറ്റല്‍.
ചുണ്ടിന് ചെറിയ കോടല്‍
ശക്തമായ തലകറക്കം. ഇവ മിനിസ്‌ട്രോക്കിന്റെ ലക്ഷണങ്ങളായി എത്തുകയും ഏതാനും സമയത്തിനുള്ളില്‍ അപ്രത്യക്ഷമാവുകയും ചെയ്യും.
സ്‌ട്രോക്കിലേക്ക് നയിക്കുന്ന അപകട ഘടകങ്ങള്‍

അനിയന്ത്രിതമായ പ്രമേഹം ഉള്ളവരില്‍ മസ്തിഷ്‌കാഘാതം വരാനുള്ള സാധ്യത വളരെക്കൂടുതലാണ്. അനിയന്ത്രിത പ്രമേഹം തലച്ചോറിലെ രക്തക്കുഴലുകളെ തകരാറിലാക്കുന്നതോടൊപ്പം രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിയാനുള്ള സാധ്യതയെയും വര്‍ധിപ്പിക്കും. ഇത് മസ്തിഷ്‌കാഘാതത്തിനിടയാക്കും.


ദീര്‍ഘനാള്‍ അമിത രക്തസമ്മര്‍ദം നിയന്ത്രിക്കാതിരുന്നാല്‍ രക്തക്കുഴലുകളുടെ ഉള്ളില്‍ തകരാറുകള്‍ ഉണ്ടാകും. രക്തത്തിന്റെ സുഗമമായ ഒഴുക്കിനെയിത് ബാധിക്കാറുണ്ട്. മസ്തിഷ്‌കാഘാതത്തിന് ഇതും ഒരു കാരണമാണ്. കൂടാതെ രക്തസമ്മര്‍ദം കൂടുമ്പോള്‍ രക്തക്കുഴലുകള്‍ പൊട്ടിയും മസ്തിഷ്‌കാഘാതം ഉണ്ടാകാം.


അമിത കൊളസ്‌ട്രോള്‍ രക്തക്കുഴലില്‍ കൊഴുപ്പടിഞ്ഞ് കൂടാന്‍ ഇടയാക്കും. ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടത്തെ തടയുകയോ കുറക്കുകയോ ചെയ്ത് സ്‌ട്രോക്കിനിടയാക്കും.


കടുത്ത മാനസിക സമ്മര്‍ദം സ്‌ട്രെസ്സ് ഹോര്‍മോണുകളുടെ ഉല്‍പാദനം കൂട്ടി രക്തപ്രവാഹത്തിന്റെ ശക്തി വര്‍ധിപ്പിക്കും. ഇതും സ്‌ട്രോക്കിനിടയാക്കും.

മദ്യവും പുകയിലയും രക്തസമ്മര്‍ദത്തെ ഉയര്‍ത്തി രക്തക്കുഴലുകള്‍ക്ക് കേടുപാടുകള്‍ സൃഷ്ടിക്കാറുണ്ട്. ധമനികളുടെ ജരിതാവസ്തക്കും ഇവ ഇടയാക്കും. ഇതെല്ലാം സ്‌ട്രോക്കിന് വഴിയൊരുക്കാറുണ്ട്.

മിനിസ്‌ട്രോക്ക് വന്നാല്‍ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതോടൊപ്പം പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ ഇവയെ കര്‍ശനമായി നിയന്ത്രണത്തിലാക്കുകയും വേണം. ഔഷധ ചികിത്സക്ക് പുറമെ ഉചിതമായ പഞ്ചകര്‍മ ചികിത്സകളും നല്‍കുന്നു. ഇവയുടെയെല്ലാം പരമമായ ലക്ഷ്യം വീണ്ടുമൊരു സ്‌ട്രോക്ക് ഉണ്ടാകുന്നതില്‍നിന്ന് പ്രതിരോധം നേടുക എന്നതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (26 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (1 hour ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (2 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (2 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (2 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (3 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (4 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി  (4 hours ago)

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (4 hours ago)

Malayali Vartha Recommends