Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

'കുഴഞ്ഞു വീണു മരിച്ചു'; ഒരൽപം ശ്രദ്ധിച്ചാൽ ദുരന്തം ഒഴിവാക്കാം

11 JUNE 2019 02:56 PM IST
മലയാളി വാര്‍ത്ത

കുഴഞ്ഞുവീണു മരണം ഇപ്പോൾ ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. വാർത്തകളുടെ തലക്കെട്ടുകളിൽ പലപ്പോഴും 'കുഴഞ്ഞു വീണു മരിച്ചു' എന്നു നാം കാണാറുമുണ്ട്. മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുൽ കലാം, ഓട്ടൻതുള്ളൽ കലാകാരൻ ഗീതാനന്ദൻ, പത്മഭൂഷൺ മടവൂർ വാസുദേവൻ നായർ, സാഹിത്യനിരൂപകൻ എം. എൻ വിജയൻ എന്നിവരുടെയൊക്കെ മരണവും പെട്ടെന്നുള്ള കുഴഞ്ഞു വീണ് ആയിരുന്നു.

ഹൃദയത്തിനുണ്ടാകുന്ന പ്രശ്നങ്ങളാണ് പ്രധാനമായും ഇത്തരം മരണങ്ങൾക്കു പിന്നിൽ. ഹൃദയത്തിന്റെ രക്തക്കുഴലുകൾക്ക് പ്രശ്നങ്ങളുണ്ടാകുക, ഹൃദയത്തിന്റെ മസിലുകൾക്ക് ബലക്ഷയമുണ്ടാകുക (കാർഡിയോ മയോപ്പതി), ജൻമനാതന്നെ ഹൃദയത്തിന്റെ രക്തക്കുഴലുകൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ, ഹൃദയത്തിന്റെ പ്രവർത്തനം പെട്ടെന്നു നിന്നു പോകുക, നെഞ്ചിടിപ്പിന്റെ താളം തെറ്റുക എന്നിവയാണ് ഹൃദയത്തെ ബാധിക്കാവുന്ന പ്രധാന പ്രശ്നങ്ങൾ. പെട്ടെന്ന് എന്തെങ്കിലും സംഭവിക്കുന്നതിനു മുൻപ് ചില രോഗലക്ഷണങ്ങൾ കണ്ടെന്നിരിക്കാം. എന്നാൽ ഇവ പലരും നിസ്സാരമായി അവഗണിക്കുന്നതാണ് മരണത്തിലേക്കു നയിക്കുന്നത്. ഹൃദയാഘാതം ഉണ്ടാകുമ്പോൾ ആദ്യ ഒരു മണിക്കൂറിനുള്ളിൽ ചികിൽസ തേടിയാൽ രക്ഷപ്പെടാനുള്ള സാധ്യത 60 മുതൽ 70 ശതമാനം വരെ ആണ്.

ഹൃദയതാളം തെറ്റുക (കാർഡിയാക് അരത്മിയാസ്) ഹൃദയാഘാതത്തിലേക്കു നയിക്കുന്നതിൽ പ്രധാന കാരണമാണ്. ഇടതു വെൻട്രിക്കിൾ മിടിക്കുമ്പോഴാണ് ഹൃദയത്തിലേക്ക് രക്തം പമ്പു ചെയ്യപ്പെടുന്നത്. ഈ പമ്പിങ്ങിന്റെ താളം തെറ്റുമ്പോഴാണ് ഹൃദയതാളം തെറ്റുന്ന അവസ്ഥ ഉണ്ടാകുന്നത്. ഹൃദയത്തിൽ കുറച്ച് ഇലക്ട്രിസിറ്റി ഉൽപാദിപ്പിക്കുന്നുണ്ട്. ആ ഇലക്ട്രിസിറ്റി ഇടത് വെൻട്രിക്കിളിലേക്ക് എത്തും. ആ എനർജി ഉപയോഗിച്ചാണ് വെൻട്രിക്കിൾ മിടിക്കുന്നത്. ഈ ഇലക്ട്രിക്കൽ കണ്ടക്ടിവിറ്റിക്ക് എന്തെങ്കിലും തകരാറു സംഭവിച്ചാൽ ഹൃദയത്തിന്റെ താളം തെറ്റും. ഹൃദയത്തിന്റെ മസിലുകൾക്ക് വലുപ്പം കൂടുന്നത് ഇതിലേക്കു നയിക്കാം. പ്രധാനമായും അത്‌ലീറ്റുകളുടെ കുഴഞ്ഞുവീണു മരണത്തിനു പിന്നിൽ കാർഡിയോ മയോപ്പതി എന്ന ഈ അവസ്ഥയാകാം. ശക്തമായ ഹൃദയാഘാതം വരുമ്പോൾ ഹൃദയതാളം തെറ്റാം.

ഇലക്ട്രോലൈറ്റ് ഇംബാലൻസ് അതായത് സോഡിയം, പൊട്ടാസ്യം എന്നീ ലവണങ്ങളുടെ അസന്തുലിതാവസ്ഥ ഉണ്ടായി കുഴഞ്ഞുവീഴാം. ആവശ്യത്തിനു വെള്ളം കുടിക്കാതിരിക്കുമ്പോൾ നിർജലീകരണം സംഭവിക്കുക, വേനൽക്കാലത്ത് വിയർ‌പ്പു കൂടി ഡിഹൈഡ്രേഷൻ സംഭവിക്കുക ഇങ്ങനെ വരുമ്പോൾ സോഡിയം, പൊട്ടാസ്യം ലവണങ്ങളുടെ അളവിൽ വ്യത്യാസം വരാം. പൊട്ടാസ്യം കൂടിയാൽ ഹൃദയം പെട്ടെന്നു നിന്നുപോകും.

അരോട്ടിക് സ്റ്റെനോസിസ് എന്ന പ്രശ്നമുള്ളവരിലും കുഴഞ്ഞുവീണു മരണം സംഭവിക്കാം. മഹാധമനിക്കു ചുവട്ടിലുള്ള അരോട്ടിക് വാൽവിനു ചുരുക്കമുണ്ടായി ഹൃദയത്തിലേക്ക് ആവശ്യത്തിനു രക്തം എത്താതെ വരുകയും കുഴഞ്ഞുവീണു മരിക്കുകയും ചെയ്യാം. ഹൃദയമിടിപ്പ് ഹൃദയാരോഗ്യത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ്. മിടിപ്പിലെ വ്യത്യാസം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. മദ്യപാനം, ഡ്രഗുകളുടെ അമിതോപയോഗം എന്നിവ ഹൃദയമിടിപ്പിൽ വ്യത്യാസം വരുത്തുന്ന കാര്യങ്ങളാണ്.
മസ്തിഷ്കാഘാത സംബന്ധമായ കാര്യങ്ങൾ, ഷുഗർ കുറഞ്ഞു ബോധം കെട്ടു വീഴുന്നവർ, അപസ്മാര സംബന്ധമായ പ്രശ്നങ്ങൾ, സ്ട്രോക്ക് മൂലം വരുന്ന പാരലൈസിസ് കാരണമുള്ള വീഴ്ച, ചെവിയുടെ ബാലൻസ് തെറ്റി തലകറക്കം എന്നിയുമൊക്കെ പെട്ടെന്നുള്ള കുഴഞ്ഞുവീഴലിൽ വരുന്നതാണ്.

പ്രമേഹരോഗികൾ, കൊളസ്ട്രോൾ ഉള്ളവർ, തൈറോയ്ഡ് പ്രശ്നമുള്ളവർ ഒക്കെ നടക്കുമ്പോൾ നെഞ്ചുവേദന, ശ്വാസംമുട്ട്, ക്ഷീണം, നെഞ്ചിടിപ്പ് കൂടുക ഇങ്ങനെയൊക്കെ കണ്ടാൽ എത്രയും പെട്ടെന്നു ചികിൽസ തേടണം. ഹൃദയസംബന്ധമായ രോഗങ്ങളെ സംബന്ധിച്ച് എത്രയും പെട്ടെന്നു ചികിൽസ തേടുന്നുവോ അത്രയും റിസ്ക് കുറഞ്ഞിരിക്കും.

വോട്ടു ചെയ്യാൻ ക്യൂ നിന്നവർ കുഴഞ്ഞു വീണു മരിക്കുന്നതും വാർത്തകളിൽ കാണാറുണ്ട്. ഇതിനു പിന്നിലെ കാരണം കാലുകളിലെ രക്തയോട്ടം പ്രശ്നമാകുന്നതാണ്. ഗ്രാവിറ്റിക്ക് വിപരീതമായി കാലുകളിൽ മുകളിലോട്ട് രക്തം പമ്പു ചെയ്യണം. നടക്കുമ്പോഴും ഓടുമ്പോഴുമൊക്കെ കാലിലെ പേശികൾ സാധാരണ ഒരു പമ്പു പോലെ പ്രവർത്തിക്കും. എന്നാൽ ഒരേ നിൽപ്പ് മണിക്കൂറുകളോളം നിൽക്കുമ്പോൾ കാലിലെ അശുദ്ധരക്തം അവിടെ കെട്ടിക്കിടക്കുകയും അതു മുകളിലേക്കു പമ്പ് ചെയ്യാതെ വരികയും ചെയ്യും. ഇവിടെ ഓക്സിജനേഷൻ വളരെ കുറച്ചേ നടക്കൂ. ഓക്സിജൻ കുറഞ്ഞ അളവിലുള്ള രക്തമേ ഇത്തരം സാഹചര്യങ്ങളിൽ തലച്ചോറിലേക്ക് എത്തുകയുള്ളു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (6 minutes ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (11 minutes ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (57 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (2 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (2 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (3 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (4 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (4 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

Malayali Vartha Recommends