Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അധികം പണിയെടുക്കാതെ തങ്ങളുടെ പ്രശ്നം പരിഹരിക്കാം; പഠനങ്ങളിൽ തെളിയുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

22 JUNE 2019 04:15 PM IST
മലയാളി വാര്‍ത്ത

ഈ തടി കുറയ്ക്കാൻ നൂറ് വഴികൾ പരീക്ഷിച്ചു. എന്നിട്ടും പ്രയോജനമില്ല എന്നു പറയുന്നവരാണ് പലരും. കേള്‍ക്കുമ്പോള്‍ നിസ്സാരമെന്ന് തോന്നുമെങ്കിലും അമിതവണ്ണം ഭാവിയില്‍ വലിയൊരു പ്രശ്‌നമായി മാറാറുണ്ട്. ശരീരവണ്ണം വർദ്ധിച്ച് രോഗാവസ്ഥയിലെത്തുന്ന സാഹചര്യമാണ് അമിതവണ്ണം. ശരീരത്തിന് മിതമായ തോതിൽ വേണ്ട കൊഴുപ്പ് അമിതമാകുമ്പോളാണ് അമിതവണ്ണം ഉണ്ടാകുന്നത്. അമിതവണ്ണമുള്ളവരിൽ കാൻസർ, പ്രമേഹം, സന്ധിവാതം, ഹൃദ്രോഗം, കരൾരോഗം എന്നീ രോഗങ്ങൾ പിടിപെടാനുള്ള സാഹചര്യം കൂടുതലാണ്. ലോഗാരോഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്ത് അമിതവണ്ണമുള്ളവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്നു.

ജീവിതശൈലിയുണ്ടാകുന്ന മാറ്റമാണ് അമിതവണ്ണത്തിനു പ്രധാന കാരണം. അമിതവണ്ണം മൂലം ശരീരഭാരം വർദ്ധിച്ച് എല്ലുകൾക്ക് തേയ്‌മാനം സംഭവിച്ച് സന്ധിവാതമുണ്ടാക്കുന്നു. ഇവരിൽ ഹൃദയം കൂടുതലായി പ്രവർത്തിക്കേണ്ടി വരുന്നു. ഹ്രദയാദ്ധ്വാനം കൂടുമ്പോൾ ഹൃദയത്തിനു ക്ഷീണവും രോഗവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇതുമൂലം ഹൃദയാഘാതം, രക്തസമ്മർദ്ധം എന്നിവ ഉണ്ടാകുന്നു.

എന്നാൽ അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അധികം പണിയെടുക്കാതെ തങ്ങളുടെ പ്രശ്നം പരിഹരിക്കാമെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. പ്രത്യേകിച്ച് കഠിനാദ്ധ്വാനം ഒന്നും ചെയ്യേണ്ട. വെറുതേ നിന്നാല്‍ മാത്രം മതി. അതേ, ദിവസവും കുറച്ച് മണിക്കൂറുകള്‍ വെറുതെ ഓഫീസില്‍ നിന്നാല്‍ മതി തടി കുറയുമെങ്കിലോ? കുറച്ച് സമയം നില്‍ക്കുന്നത് പോലും കലോറി കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്.

ന്യൂയോര്‍ക്കിലെ Rochester എന്ന സ്ഥലത്തെ മയൊ ക്ലിനിക്കിലെ കാര്‍ഡിയോളജിസ്റ്റായ Dr Francisco Lopez-Jimenezന്‍റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ആയിരത്തോളം പേരിലാണ് പഠനം നടത്തിയത്. അതില്‍ നില്‍ക്കുന്നവരിലെ കലോറി പെട്ടെന്ന് എരിഞ്ഞതായാണ് കണ്ടെത്തല്‍. നില്‍ക്കുമ്പോള്‍ 0.15 കൂടുതല്‍ കലോറി ഒരു മിനിറ്റില്‍ എരിയുമത്രേ. അതായത് 65 കിലോഗ്രാം ശരീരഭാരമുളളയാള്‍ ആറ് മണിക്കൂര്‍ ദിവസവും നില്‍ക്കുമ്പോള്‍ 54 കലോറി വരെ കുറയുമെന്നാണ് പഠനം പറയുന്നത്.

അധികനേരം ഇരിക്കുന്നത് വണ്ണം കൂട്ടും എന്നുമാത്രമല്ല, പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുമെന്ന് നമ്മുക്ക് എല്ലാവര്‍ക്കുമറിയാം. കായികാദ്ധ്വാനം ഇല്ലാതെ ഉദാസീനമായ ജീവിതശൈലിയാണെങ്കില്‍ അത് നിങ്ങളുടെ ആയുസ്സിനെ പോലും ബാധിച്ചേക്കാം. വെറുതേ ഇങ്ങനെ ഇരുന്നാല്‍ ശരീരത്തില്‍ ഫാറ്റ് അടിയും. നിങ്ങള്‍ വ്യായാമം ചെയ്യാത്തവരോ ജിമ്മില്‍ പോകാത്തവരോ ആണെങ്കില്‍ ദിവസവും കുറച്ച് സമയം നില്‍ക്കുന്നത് നല്ലതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (26 minutes ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (45 minutes ago)

ഇനി ഞങ്ങള്‍ക്ക് ആര് എന്ന ചിന്തയുമായി മൂന്ന് കുഞ്ഞോമനകള്‍  (1 hour ago)

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം  (1 hour ago)

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം  (1 hour ago)

ആദ്യം മുകേഷിനെ പുറത്താക്ക്, പിന്നെ രാഹുലിന് അയിത്തമുണ്ടാക്കാം...! രാഹുൽ ഗാന്ധിക്കുമുണ്ട് സ്ത്രീ ബന്ധങ്ങൾ; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

യു എസ് ടി ജെൻസിസ് 2025 സി ടി എഫ് മത്സരങ്ങൾ സമാപിച്ചു; എസ്ആർഎം സർവകലാശാല ടീം വിജയികളായി...  (2 hours ago)

സമാധാനമായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം  (2 hours ago)

വി ഡി സതീശനെ ആരോ ബ്ലാക്ക് മെയിൽ ചെയ്യുന്നു; രാഹുലിനെ എതിർക്കുന്നതിന് പിന്നിൽ 'ആ ലക്ഷ്യം' ; തുറന്നടിച്ച് ഓൾ അഖില കേരള മെൻസ് അസോസിയേഷൻ അധ്യക്ഷൻ വട്ടിയൂർക്കാവ് അജിത് കുമാർ  (2 hours ago)

പാല്‍ വില വര്‍ദ്ധന നടപ്പാക്കാത്തതില്‍ മേഖലാ യൂണിയന് ശക്തമായ പ്രതിഷേധം  (2 hours ago)

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...  (2 hours ago)

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ച പുനരാരംഭിച്ചു  (2 hours ago)

വനംവകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയുടെ സംഭാഷണം പുറത്ത്  (2 hours ago)

ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...  (2 hours ago)

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...  (3 hours ago)

Malayali Vartha Recommends