Widgets Magazine
21
Jul / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പോണ്‍സൈറ്റ് കാണുന്ന സ്ത്രീകളുടെ എണ്ണം?


മുന്‍ഭാര്യയെക്കുറിച്ച് നടന്‍ അര്‍ബാസ് ഖാന്‍ പറയുന്നത്?


മിഷന്‍ മംഗളിനെ കുറിച്ച് വിദ്യാ ബാലന്‍


ട്രെയിന്‍ ഓടിച്ചു കൊണ്ടാണ് ലോക്കോ പൈലറ്റുമാര്‍ ആഹാരം കഴിക്കുന്നത്; വഴിയില്‍ മലമൂത്ര ശങ്ക തോന്നും എന്ന് പേടിച്ച്‌ ആഹാരം വളരെ കുറച്ച്‌ മാത്രമേ കഴിക്കൂ ... ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റ് ട്രാക്കില്‍ മൂത്രം ഒഴിക്കുന്ന വീഡിയോ ആഘോഷിക്കുന്നവരും, ആനന്ദം കൊള്ളുന്നവരും ഒന്ന് മനസ്സിലാക്കുക ലോക്കോ പൈലറ്റും മനുഷ്യരാണ് ...


വിവാഹ ശേഷം പേളിയും ശ്രീനിഷും വീണ്ടും ആ ഗാനവുമായി എത്തി; ഇത്തവണ സ്നേഹത്തിന്റെ ഇഴയടുപ്പം കൂടുതല്‍ ദൃഢമാക്കി താരദമ്പതികൾ

പെൺകുട്ടികളെ ബാധിക്കുന്ന പോളി സിസ്റ്റിക് ഓവറി സിൻഡ്രോമിനെ തിരിച്ചറിയാം; പ്രതിവിധികൾ തേടാം

12 JULY 2019 12:29 PM IST
മലയാളി വാര്‍ത്ത

കൗമാരം മുതൽ ഒട്ടേറെ സ്ത്രീകളെ ബാധിക്കുന്ന ആരോഗ്യ പ്രശ്നമാണ് പി സി ഒ എസ്/ പോളി സിസ്റ്റിക് ഓവറി സിൻഡ്രോം. പലരും ഈ രോഗത്തെ നിസ്സാരമായി തള്ളി കളയാറാണ് പതിവ്. പിന്നീട് ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും. പെൺകുട്ടികളുടെ ശരീരത്തിൽ ഏറെ മാറ്റം വരുന്ന കൗമാര കാലത്തു തന്നെയാണ് ഇത് പോലുള്ള രോഗങ്ങൾ വരുന്നത്. സ്ത്രീ ഹോർമോണുകളുടെ താളം തെറ്റലിൽ ഉണ്ടാകുന്ന രോഗമാണ് പി സി ഒ എസ്.

പോളി സിസ്റ്റിക് ഓവറി സിൻഡ്രോമിന്റെ ലക്ഷണങ്ങൾ കൗമാര പ്രായത്തോടെയാണ് തുടങ്ങുക. എങ്കിലും പ്രസവ ശേഷവും ആർത്തവ വിരാമ സമയത്തും ചിലരിൽ രോഗ ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്. ആർത്തവ പ്രശ്നങ്ങളായ ആർത്തവം വൈകുക, ആർത്തവം നിലയ്ക്കുക, അമിത രക്ത സ്രാവം എന്നിവ ഈ രോഗത്തിന്റെ ലക്ഷണമാണ്.

നെഞ്ച്, ഉദരം, മുഖം കൈ കാലുകളിലും പുരുഷമാരെ പോലെ രോമ വളർച്ച ഉണ്ടാവുകയാണെങ്കിൽ സൂക്ഷിക്കുക. ഇവയൊക്കെ പി സി ഒ എസ്സിലേക്കു നയിക്കും.

കൂടിയ തോതിൽ മുഖക്കുരു, അമിത വണ്ണം, മുടി കൊഴിച്ചിൽ, ചർമ്മത്തിൽ കറുത്ത പാടുകൾ എന്നിവ വന്നാലും ശ്രദ്ധിക്കുക. ഇവയെല്ലാം പോളി സിസ്റ്റിക് ഓവറി സിൻഡ്രോമിന്റെ ലക്ഷണങ്ങൾ ആയിരിക്കും.

പി സി ഒ എസ്സ് ഉള്ള മിക്ക സ്ത്രീകളുടെയും അണ്ഡശയത്തിൽ ദ്രാവകം നിറഞ്ഞ ചെറിയ സിസ്റ്റുകൾ ഉണ്ടാകാറുണ്ട്. ഈ സിസ്റ്റുകൾ പൊട്ടിപ്പോകുമോ, അണുബാധയ്ക്ക് ഇടയാക്കുമോ? ക്യാൻസറിന് കാരണമാകുമോ എന്നൊക്കെ അനവധി പേടികൾ സ്ത്രീകൾക്ക് വരാറുണ്ട്. എന്നാൽ അത്തരം പ്രശ്നങ്ങളൊന്നും ഈ സിസ്റ്റുകൾ ഉണ്ടാക്കാറില്ല. ഇവ ഹോർമോൺ തെറ്റലുകൾക്കു കാരണമാകാറുണ്ട്. ഒരു ഹോർമോണിന്റെ അനുപാതം തെറ്റിയാൽ മറ്റു ഹോർമോണുകളുടെയും താളം തെറ്റലിനു കാരണമാകുന്നു. ഇതൊരു ദീർഘ കാല രോഗമാണ്. വന്ധ്യത, പ്രമേഹം, ഹൃദോഹം എന്നിവയിലേക്ക് ഇത് നയിക്കും. ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ ഉടൻ ഡോക്ടറെ കണ്ടു പ്രതി വിധികൾ തേടുക.

ആരോഗ്യകരമായ ആഹാര രീതി ശീലിക്കണം. കൊഴുപ്പും മധുരവും അടങ്ങിയവ ധാരാളം കഴിക്കരുത്. ബേക്കറി പലഹാരങ്ങൾ, ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, കോള പോലുള്ള പാനീയങ്ങൾ ഒഴിവാക്കണം. പഞ്ചസാര, ഉപ്പു എന്നിവയുടെ ഉപയോഗം മിതമായിരിക്കണം. ദിവസവും അര മണിക്കൂർ വ്യായാമത്തിനായി ചിലവഴിക്കുക.

പി സി ഒ എസ്സിൻറെ ചികിത്സ പ്രധാനമായും അതിന്റെ ലക്ഷണങ്ങളെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ്. മറ്റു രീതികളിൽ ഇതിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലായെങ്കിൽ മാത്രമാണ് ശസ്ത്ര ക്രിയയിലേക്കു നീങ്ങുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോണ്‍സൈറ്റ് കാണുന്ന സ്ത്രീകളുടെ എണ്ണം?  (6 hours ago)

കരയുന്ന വ്യക്തിയല്ല...മറിച്ച് വിവാദങ്ങൾ പിന്നാലെ കൂടിയിട്ടും,കരുത്ത് കാട്ടി കാലങ്ങളോളം മുന്നേറിയ സ്ത്രീ കരുത്ത്  (6 hours ago)

മുന്‍ഭാര്യയെക്കുറിച്ച് നടന്‍ അര്‍ബാസ് ഖാന്‍ പറയുന്നത്?  (6 hours ago)

മിഷന്‍ മംഗളിനെ കുറിച്ച് വിദ്യാ ബാലന്‍  (6 hours ago)

യൂണിവേഴ്‌സിറ്റി കോളേജ് സംഭവം...വിസിയുടെ വീട് ഉപരോധിക്കാനെത്തിയ എബിവിപി പ്രവര്‍ത്തകര്‍ക്ക് അമളിപറ്റി  (7 hours ago)

ഓടയില്‍ വലിച്ചെറിഞ്ഞ നവജാതശിശുവിന് രക്ഷകരായി തെരുവ് നായ്ക്കള്‍  (7 hours ago)

'നെഞ്ചിലേറ്റിയ വെടി നെഞ്ചു വിരിച്ചു വരിച്ചത്..... ഭീരുവല്ല ധീരനായിരുന്നു എന്റെ മകൻ'' ചങ്കുറപ്പിന്റെ ഈ വാക്കുകൾ ഇനി ഓർമ  (7 hours ago)

ആമസോണിന്റെ പ്രൈം ഡേ സെയിലിനിടെ കമ്പനിക്ക് വന്‍ അബദ്ധം  (7 hours ago)

ഒടുവിൽ ചർച്ചയ്ക് ഫലം കണ്ടു..ഉപവാസത്തിനും പ്രാർത്ഥനയ്ക്കും തൽക്കാലം വിട..  (8 hours ago)

മഴ കനക്കുന്നു ; പെരിങ്ങല്‍ കുത്ത് ഡാമിന്റെ നാലുഷട്ടറുകൾ തുറന്നു..  (8 hours ago)

ഇറാന്റെ പിടിയില്‍ 18 ഇന്ത്യാക്കാര്‍; മുന്നറിയിപ്പുമായി മോദിയും അമിത്ഷായും  (8 hours ago)

കൗമാരക്കാരനായ മകന് മൊബൈല്‍ ഫോണ്‍ കളിക്കാന്‍ നല്‍കി; പുറത്തായത് പിതാവിൻറെ കളികൾ; ദമ്പതികൾ വിവാഹ മോചനത്തിനായി കോടതിയിൽ  (8 hours ago)

ഇന്ത്യയിലെ ഏറ്റവും ആരാധ്യനായ നേതാവെന്ന ബഹുമതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി  (9 hours ago)

പ്രണയിനിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങി മരിച്ചു  (9 hours ago)

നഗരസഭയിലെ കള്ളിയായ സിപിഎം കൗണ്‍സിലര്‍ക്കെതിരെ കേസെടുത്ത ഒറ്റപ്പാലം എസ്.ഐയെ പിണറായി സര്‍ക്കാര്‍ സ്ഥലംമാറ്റി  (10 hours ago)

Malayali Vartha Recommends