Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

കർക്കടകം എത്തി ഇനി കരുത്ത് പ്രാപിക്കാം

19 JULY 2019 03:21 PM IST
മലയാളി വാര്‍ത്ത

മലയാള മാസത്തിലെ അവസാന മാസമായ കർക്കടകത്തിലേക്കു എത്തിയിരിക്കുകയാണ് നാം. മലയാളികളെ സംബന്ധിച്ചു കർക്കടകം വെള്ളപ്പൊക്കത്തിന്റെയും തോരാ മഴയുടെയും കാലമാണ്. അത് മാത്രമല്ല ആരോഗ്യ കാര്യത്തിൽ മലയാളികൾ ഏറെ ശ്രദ്ധ പുലർത്തുന്ന കാലം കൂടിയാണ് വന്നിരിക്കുന്നത്. മലയാളികളുടെ ജീവിത രീതി, ആഹാര രീതി ശൈലികൾ എല്ലാം മാറിയിരിക്കുകയാണ്. അത് കൊണ്ടു തന്നെ പുത്തൻ രോഗങ്ങളും നമ്മെ തേടി എത്തിയിട്ടുണ്ടല്ലോ ? രോഗങ്ങളെ പരിഹരിക്കാനും പ്രതിവിധികൾ തേടാനുമുള്ള മാസം കൂടിയാണ് കർകടക മാസം. കർക്കടക മാസത്തിൽ ആരോഗ്യപരമായി എന്തൊക്കെ പുതിയ തീരുമാനങ്ങളിലേക്കു മാറണം എന്ന് ചിന്തിക്കുക കൂടി ചെയ്യാം. 

കർക്കടക കാലത്തു ആരോഗ്യ സംരക്ഷണം എന്ന ലക്ഷ്യത്തോടെ നാം കർക്കടക കഞ്ഞി കുടിക്കാറുണ്ട്. ശരീര ബലം, ദഹന ശക്തി എന്നിവ കർക്കടക മാസത്തിൽ പൊതുവെ കുറഞ്ഞിരിക്കും. ശക്തിയോടെയും ചുറുചുറുക്കോടെയും ഇരിക്കാൻ കർക്കടക കഞ്ഞി കുടിക്കാവുന്നതാണ്. ഇത് രോഗ പ്രതിരോധ ശക്തി കൂട്ടുകയും ത്രിദോഷങ്ങളുടെ സന്തുലിതാവസ്ഥയെ നേരെയാക്കുകയും ചെയ്യും. ദശപുഷ്പങ്ങളായ കറുക , കയ്യോന്നി, വിഷ്ണു ക്രാന്തി, പൂവാം കുറുന്തൽ, മുയൽ ചെവിയൻ, തിരുതാളി, ചെറൂള,ഉഴിഞ്ഞ, മുക്കുറ്റി, നിലപ്പന എന്നിവയുടെ നീരും കർക്കടക കഞ്ഞിയിൽ ചേർത്തിട്ടുണ്ട്. ഞവരയരി, ഗോതമ്പു, മുതിര, യവം തുടങ്ങിയ ധാന്യങ്ങളും കർക്കടക കഞ്ഞിയിൽ അടങ്ങിയിട്ടുണ്ട്. ഇവ കൂടാതെ പഞ്ചകോലം, ജീരകം, അയമോദകം, ഉലുവ തുടങ്ങിയ മരുന്നുകളും നെയ്യുമൊക്കെ അടങ്ങിയ കർക്കടക കഞ്ഞി സേവിക്കുന്നത് നല്ലതാണ്.

മഴക്കാലത്ത് ശരീരത്തിൽ വാതം പ്രകോപിതമാകും. വാതശമനത്തിനായി പ്രഭഞ്ജനവിമർദനം കുഴമ്പ്, ധാന്വന്തരം കുഴമ്പ്, കൊട്ടം ചുക്കാദി തൈലം എന്നിവ ഉപയോഗിച്ചു കുളിക്കാവുന്നതാണ്. അതിനു ശേഷം പത്തു മണിയോടെയാണ് കഞ്ഞി കുടിക്കേണ്ടുന്നത്. നാഡീ ഞരമ്പുകളെ ഉണർത്തി ഊർജസ്വലത നൽകുന്നതിനുള്ള ചികിൽസകളാണ് ഉഴിച്ചിലും തിരുമ്മലും. ഇത്‌ വാതരോഗ ശമനത്തിനും ശരീരത്തിലെ മാലിന്യം വിയർപ്പ്, മലം, മൂത്രം എന്നിവ വഴി പുറന്തള്ളുന്നതിനും ഏറെ സഹായകമാണ്.

നമ്മുടെ തൊടിയിലൊക്കെ കാണപ്പെടുന്ന പത്തില കറികൾക്ക് കർക്കടക കാലത്തുള്ള പ്രാധാന്യം ഏറെയാണ്. തകര, മത്തൻ, താള്, വെള്ളരി, ചീര, കുമ്പളം, വെള്ളരി, ചേന, കുമ്പളം, നെയ്യുണ്ണി, ആനകൊടിത്തൂവ എന്നിവയാണ് പത്തിലകൾ. സുഖചികിൽസയെ കുറിച്ച് ഓർക്കാനുള്ള സമയം കൂടിയാണല്ലോ കർക്കടകം.നമ്മുടെ ശരീരത്തെ ഒന്ന് റീചാർജ് ചെയ്യാനുള്ള കാലം. മനസും ശരീരവും ഒരു വർഷക്കാലത്തേക്ക് ഉന്മേഷത്തോടെ നിലനിർത്താൻ തയാറെടുക്കേണ്ട കാലം കൂടിയാണ് എത്തിയിരിക്കുന്നത്. കർക്കടക മാസത്തിലെ ഒരിക്കലും പാടില്ലാത്ത ശീലങ്ങളിലൊന്നാണ് ഉച്ചയുറക്കം. ഈ മാസം പകൽ ഉറക്കത്തെ മാറ്റി നിർത്താം.

എളുപ്പത്തിൽ ദഹനം നടക്കാത്ത കഠിന ആഹാരങ്ങൾ ഈ കാലത്തു ഒഴിവാക്കണം. ചെറുപയർ ഒഴികെയുള്ള പയറുവർഗങ്ങൾ, കടല, പൊറോട്ട, അമരക്കായ, ഉഴുന്നുചേർത്ത ആഹാരങ്ങൾ തുടങ്ങിയവ ഇതിൽപ്പെടുന്നതാണ്. ഐസ്‌ക്രീം പോലെ റഫ്രിജറേറ്ററിൽ വച്ച തണുത്ത ആഹാരങ്ങളും ഈ മാസം വേണ്ട .മൽസ്യാഹരം അമിതമായി കഴിക്കരുത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (6 minutes ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (11 minutes ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (57 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (2 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (2 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (3 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (4 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (4 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

Malayali Vartha Recommends