Widgets Magazine
06
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐ.എസ്.ആർ.ഒയുടെ രണ്ട് ഉപഗ്രഹ വിക്ഷേപണങ്ങൾക്ക് ഇതാദ്യമായി അനുമതി നൽകാതെ കേന്ദ്ര സർക്കാർ... എൻ.വി.എസ് - 03, ഇ.ഒ.എസ്-05 എന്നിവയാണ് ഉപഗ്രഹങ്ങൾ..എന്ത് സംഭവിച്ചു..?


കുന്നംകുളത്ത് സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടം: മരണം രണ്ടായി...


മലയാലപ്പുഴയിൽ പത്താംക്ലാസുകാരിക്ക് നേരെ ക്രൂരത; സ്വന്തം പിതാവടക്കം ഏഴുപേർക്കെതിരെ പോക്സോ കേസ്, രണ്ടുപേർ അറസ്റ്റിൽ...


കേരളത്തിൽ 14 ജില്ലകളിലും അടിയന്തര മുന്നറിയിപ്പ്; മൂന്ന് ജില്ലകൾക്ക് റെഡ് അലേർട്ട്: ജാഗ്രതയോടെ...


കേന്ദ്രം വിരട്ടി..നരേന്ദ്ര മോദിയോട് ക്ഷമാപണം നടത്തി മെറ്റ മേധാവി മാർക്ക് സക്കർബർ​ഗ്..പ്രത്യേകതരം ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കാൻ പണം വാങ്ങിയതായും സമ്മതിച്ചു..

മഴയത്തു യാത്ര പോകുകയാണോ ?ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ; മുന്നറിയിപ്പുമായി കേരള പോലീസ്

23 JULY 2019 04:41 PM IST
മലയാളി വാര്‍ത്ത

നമ്മുടെ കേരളത്തിൽ ഇപ്പോൾ കനത്ത മഴയാണ്. റോഡിലും വഴികളിലുമൊക്കെ വെള്ളം കൊണ്ട് നിറഞ്ഞിരിക്കുന്നു. എവിടെയെങ്കിലും പോകാൻ ഇറങ്ങി നിൽക്കുമ്പോഴായിരിക്കും മഴ ആർത്തലച്ചു പെയ്യുന്നത്. എന്ന് കരുതി യാത്ര ഒഴിവാക്കാൻ കഴിയുമോ ? മഴ കാലത്തു വാഹനവുമായി നിരത്തിൽ ഇറങ്ങുന്നവർക്കു നിർദേശം നൽകുകയാണ് കേരള പോലീസ്. അല്പം മുന്‍കരുതലെടുത്താല്‍ മഴക്കാലയാത്ര സുരക്ഷിതമാക്കാമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് പോലീസ്. മഴ കാലത്തു എന്തൊക്കെ ശ്രദ്ധിക്കണമെന്നു ഫേസ്ബുക് കുറിപ്പിലൂടെയാണ് അവർ മുന്നറിയിപ്പ് നൽകുന്നത്.

പോസ്റ്റിന്‍റെ പൂര്‍ണരൂപം ഇങ്ങനെ;

മഴക്കാലത്ത് അപടകടങ്ങൾക്കുള്ള സാധ്യത കൂടുതലാണ്. ഡ്രൈവിംഗില്‍ ജാഗ്രത പുലര്‍ത്തുക. അല്‍പ്പം മുന്‍കരുതലെടുത്താല്‍ മഴക്കാലയാത്ര സുരക്ഷിതമാക്കാം.

മഴക്കാലത്ത് പൊടുന്നനെ ബ്രേക്കിടുന്നത് ഒഴുവാക്കി ബ്രേക്ക് ഉപയോഗം കുറയ്ക്കുന്ന രീതിയില്‍ വേഗത ക്രമപ്പെടുത്തി വാഹനം ഓടിക്കുക. മഴയെത്തുടര്‍ന്ന് നഗരങ്ങളില്‍ ട്രാഫിക് ബ്ലോക് പതിവാണ്. മരം വീണും വെള്ളക്കെട്ടുണ്ടായുമൊക്കെ യാത്ര തടസപ്പെടാറുണ്ട്. കഴിയുന്നതും നേരത്തെ ഇറങ്ങി സാവധാനം ഡ്രൈവ് ചെയ്തു പോകുക.

ടയറുകളുടെ കാര്യക്ഷമത പരിശോധിച്ച് ഉറപ്പുവരുത്തുക. . മൊട്ടയായ ടയറുകള്‍ മഴക്കാലത്ത് വാഹനത്തിന്റെ ഗ്രിപ്പ് കുറയ്ക്കുന്നു. അപകടത്തിന് കാരണമാകുന്നു. മഴക്കാലത്ത് റോഡും ടയറും തമ്മിലുള്ള ഘര്‍ഷണം കുറയ്ക്കുന്ന വെള്ളത്തിന്റെ സാന്നിധ്യം മൂലം ബ്രേക്ക് ചവിട്ടുമ്പോള്‍വാഹനം പാളിപ്പോകാൻ ഇടയാകുന്നു..ടയറിലെ പ്രഷര്‍കൃത്യമായിരിക്കാനും ശ്രദ്ധിക്കുക.

വൈപ്പര്‍ ബ്ലേഡുകളുടെ കാര്യക്ഷമത ഉറപ്പാക്കുക. വേനല്‍ക്കാലത്തെ ചൂട് കാരണം റബര്‍ ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാം.

ഹെഡ്‌ലൈറ്റ്, ബ്രേക്ക്‌ലൈറ്റ്, ഇന്‍ഡിക്കേറ്ററുകൾ പരിശോധിച്ച് പ്രവർത്തനക്ഷമത ഉറപ്പാക്കുക. ബ്രേക്കിന്റെ കാര്യക്ഷമത. വിന്‍ഡ്ഷീല്‍ഡ് വൃത്തിയാക്കിവെക്കുക.

വെള്ളവും വാഹനങ്ങളില്‍ നിന്നുള്ള ഗ്രീസും ഓയിലും ചേര്‍ന്ന് നനഞ്ഞുകിടക്കുന്ന റോഡുകളില്‍വഴുക്കലുണ്ടാക്കിയേക്കാം. ഇത് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിന് വഴിതെളിക്കുന്നു. വേഗത കുറച്ച് വാഹനമോടിച്ചാല്‍ ഈ സാഹചര്യത്തില്‍ അപകടം പരമാവധി കുറയ്ക്കാനാകും. അമിത വേഗത്തില്‍ പോകുമ്പോള്‍ പെട്ടെന്ന് ബ്രേക്കിടേണ്ടി വന്നാല്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്.

മഴക്കാലമാകുന്നതോടെ നമ്മുടെ റോഡുകളില്‍ കുണ്ടും കുഴിയും രൂപപ്പെടും. പരിചയമില്ലാത്ത റോഡുകളിലൂടെ പോകുമ്പോള്‍ ജാഗ്രത പുലര്‍ത്തുക.

വെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ഏറെ ശ്രദ്ധിക്കണം. വെള്ളത്തിന് എത്രത്തോളം ആഴമുണ്ടെന്ന് പുറമേ നിന്ന് അറിയാന്‍ കഴിഞ്ഞേക്കില്ല. എന്‍ജിനിലും ബ്രേക്ക് പാഡുകളിലുമൊക്കെ വെള്ളം കയറിയാല്‍ വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കും. വെള്ളക്കെട്ടിലൂടെ വണ്ടിയെടുക്കേണ്ട സാഹചര്യം വരികയാണെങ്കിൽ വേഗത കൂറച്ച് പോയാൽ അപകടങ്ങൾ ഒഴിവാക്കാം.

മുന്നിലേക്കുള്ള കാഴ്ച തടസപ്പെടുത്തുന്ന അതിശക്തമായ മഴയത്ത് കഴിയുന്നതും വാഹനം ഓടിക്കാതിരിക്കുക. വലിയ മരങ്ങളില്ലാത്ത സുരക്ഷിതമായ എവിടെയെങ്കിലും വാഹനം ഒതുക്കിയശേഷം മഴ കുറയുമ്പോള്‍ യാത്ര തുടരാം. മഴയുള്ളപ്പോള്‍ വാഹനത്തിന്റെ ഹെഡ്‌ലൈറ്റുകള്‍ തെളിച്ചാല്‍എതിരേ വരുന്ന ഡ്രൈവര്‍ക്ക് നിങ്ങളുടെ വാഹനത്തിന്റെ സാന്നിധ്യം അറിയാനാകും.

ഹൈബീം ഉപയോഗിക്കുന്നത് കുറയ്ക്കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒളിവിൽ കഴിഞ്ഞത് മറ്റൊരു പേരിൽ  (26 minutes ago)

Fathers-final-rites- കണ്ണിൽ ചോരയില്ലാത്ത ക്രൂരത  (31 minutes ago)

ടെക്നോപാര്‍ക്കിലെ ഹെക്സ്20 ബഹിരാകാശ ദൗത്യങ്ങള്‍ക്കായി സ്കൈറൂട്ട് എയ്റോസ്പേസുമായി കൈകോര്‍ക്കുന്നു...  (33 minutes ago)

യൂണിയൻ കോപ് ശാഖയിൽ ഷോപ് ചെയ്തയാൾക്ക് അപ്പാർട്ട്മെന്റ് സമ്മാനം....  (38 minutes ago)

കുന്നംകുളത്ത് സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടം: മരണം രണ്ടായി...  (44 minutes ago)

ISRO ഉപഗ്രഹ വിക്ഷേപണത്തിന് കേന്ദ്രാനുമതിയില്ല,​  (56 minutes ago)

ഷിജിൻ എനിക്ക് രണ്ടുമൂന്ന് മീറ്റർ മുന്നിലായിരുന്നു, പെട്ടെന്നാണ് പൊട്ടിത്തെറിയുണ്ടായത്’; നെഞ്ചുപൊട്ടുന്ന ഓർമ്മകളോടെ സഹപ്രവർത്തകൻ ആബിദ്...  (58 minutes ago)

മലയാലപ്പുഴയിൽ പത്താംക്ലാസുകാരിക്ക് നേരെ ക്രൂരത; സ്വന്തം പിതാവടക്കം ഏഴുപേർക്കെതിരെ പോക്സോ കേസ്, രണ്ടുപേർ അറസ്റ്റിൽ...  (1 hour ago)

ഞാൻ കൊലപാതകം ചെയ്തു, മൃതദേഹം ആ ലോഡ്ജിലുണ്ട്'; സ്റ്റേഷനിൽ ഓടിക്കയറി യുവാവ്: ചെറുതുരുത്തിയിൽ നൃത്താധ്യാപികയ്ക്ക് ദാരുണാന്ത്യം...  (1 hour ago)

META ക്ഷമാപണം നടത്തി മെറ്റ മേധാവി  (1 hour ago)

കേരളത്തിൽ 14 ജില്ലകളിലും അടിയന്തര മുന്നറിയിപ്പ്; മൂന്ന് ജില്ലകൾക്ക് റെഡ് അലേർട്ട്: ജാഗ്രതയോടെ...  (1 hour ago)

കേരളം വിലക്കയറ്റത്തിലേക്ക്  (1 hour ago)

ഒരുപാട് പോലീസിനെ കണ്ടതാ, സമയത്ത് തരും'; ഒളിവിലിരുന്ന് സിഐക്കെതിരെ അർജുൻ ആയങ്കിയുടെ പുതിയ ഭീഷണി: വലവിരിച്ച് ഊന്നുകൽ പോലീസ്...  (1 hour ago)

താമരശ്ശേരിയിലെ ഫ്രഷ് കട്ട് മാലിന്യ പ്ലാന്റിന് പൂട്ട്; പി.കെ. ഫിറോസിന്റെ ഇടപെടലിനെ പ്രശംസിച്ച് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്...  (1 hour ago)

ആലുവയിൽ വ്യാജ മേൽവിലാസത്തിൽ താമസിച്ച രണ്ട് ബംഗ്ലാദേശ് പൗരന്മാർ പോലീസ് പിടിയിൽ...  (1 hour ago)

Malayali Vartha Recommends