Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വതന്ത്രനായി ജയിക്കുമെന്ന്... രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കണം, പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് കോടതി; ജാമ്യം തേടി പ്രതിഭാഗം, കസ്റ്റഡി വേണമെന്ന് പ്രോസിക്യൂഷൻ; തീരുമാനം ഇന്ന്


റിമാൻഡിലുള്ള രാഹുൽ മാങ്കൂട്ടത്തിലിൻറെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും... തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്, ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്ന്


സ്കൂട്ടർ മറിഞ്ഞതിനെ തുടർന്ന് തോളത്ത് തൂക്കിയിട്ടിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകന് ദാരുണാന്ത്യം


ഭക്ത സഹസ്രങ്ങൾക്ക് ദർശന പുണ്യമാകുന്ന സംക്രമ പൂജയും മകര വിളക്കും നാളെ ... തിരുവാഭരണം ചാർത്തി ദീപാരാധന, ആകാശത്ത് മകര നക്ഷത്രവും പൊന്നമ്പലമേട്ടിൽ മകര വിളക്കും തെളിയും


അര്‍ത്തുങ്കല്‍ തിരുനാള്‍: ജനുവരി 20ന് പ്രാദേശിക അവധി

കണ്ണിൻ മണി പോലെ കണ്ണിനെ കാക്കാൻ ഈ കാര്യങ്ങൾ അറിയൂ

30 JULY 2019 10:54 AM IST
മലയാളി വാര്‍ത്ത

നമ്മുക്ക് നൽകിയിരിക്കുന്ന എല്ലാ അവയവങ്ങളെയും വൃത്തിയോടെയും ആരോഗ്യത്തോടെയും സൂക്ഷിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. നാം എല്ലാം കാണുന്നുണ്ട്. നമ്മെ എല്ലാം കാണിക്കുന്നത് നമ്മുടെ കണ്ണുകളാണ്. ശരീരത്തിൻെറ ആരോഗ്യത്തിനായി വ്യായാമം ചെയ്യാറുണ്ട് നല്ല ആഹാരം കഴിക്കാറുണ്ട്. അതുപോലെ തന്നെ കണ്ണുകളെ സംരക്ഷിക്കാനും വൃത്തിയോടെ പരിപാലിക്കാനും കുറെയധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ദീർഘ നേരം കമ്പ്യൂട്ടറിൽ നോക്കുന്നവർ ഫോണിൽ നോക്കുന്നവർ ഓർക്കുക .കണ്ണ് വളരെയധികം ആയാസപ്പെടുന്ന സമയമാണിത്. ഈ പ്രശ്നങ്ങളിൽ നിന്നും കണ്ണുകളെ കണ്ണിൻ മണി പോലെ കാക്കാൻ ചെയ്യേണ്ടുന്നത് ഇവയൊക്കെയാണ്.

വെള്ളരിയോ, ഉരുളക്കിഴങ്ങോ മുറിച്ച്‌ കണ്ണിന്‌ മീതെ വച്ച്‌ പതിനഞ്ച്‌ മിനിറ്റ്‌ നേരം കിടക്കുക. ഇത് കണ്ണിനു നല്ല കുളിര്‍മ നൽകുകയും കണ്ണുകളെ ആരോഗ്യത്തോടെ പരിപാലിക്കുകയും ചെയ്യന്നതാണ്.

കണ്ണിനു താഴെയുള്ള സ്ഥലത്തു ഉരുളക്കിഴങ്ങ്‌ നീര്‌ പുരട്ടിയാൽ കണ്ണിൻറെ വീക്കം മാറുവാനും കണ്ണുകളുടെ ക്ഷീണമകറ്റാനും സഹായിക്കും.

ഓറഞ്ച് കണ്ണിനെ പാലിക്കാൻ പാകത്തിനുള്ളതാണ്. ഓരോ തുള്ളി ഓറഞ്ച്‌ നീര്‌ കണ്ണില്‍ വീഴ്‌ത്തുന്നത് നല്ലതാണ്.

തണുത്ത പാൽ പഞ്ഞിയിൽ മുക്കി കണ്ണിനു മീതെ വയ്‌ക്കുമ്പോൾ കണ്ണിനു കുളിര്‍മ കിട്ടും.

ദിവസവും നാലോ, അഞ്ചോ പ്രാവശ്യം ശുദ്ധമായ തണുത്ത വെള്ളം ഉപയോഗിച്ച്‌ കണ്ണുകളെ നന്നായി കഴുകാവുന്നതാണ്.

നമ്മുടെ കാൽ പാദങ്ങളിലെ ചില നാഡികള്‍ കണ്ണുകളുമായി ബന്ധപ്പെട്ടിരിക്കുന്നവയാണ്. അതിനാല്‍ കുളിക്കുന്നതിനു മുൻപ് കാലിനടിയില്‍ എണ്ണ പുരട്ടി മൃദുവായി മസാജ്‌ ചെയ്യാവുന്നതാണ്.ഇത് കണ്ണിന്റെ ആരോഗ്യത്തിന് സഹായകമാണ്.

ശരീരത്തിൻറെ ആരോഗ്യത്തിനായി വ്യായാമം ചെയ്യുന്നത് പോലെ കണ്ണുകൾക്കും വ്യായാമം ചെയ്യാവുന്നതാണ്. കണ്ണിനുള്ള വ്യായാമത്തിനായി പ്രത്യേകം സമയം ചെലവാക്കേണ്ട ആവശ്യമില്ല. എപ്പോള്‍ വേണമെങ്കിലും എവിടെ വെച്ചും ചെയ്യാവുന്ന ചില വ്യായാമങ്ങൾ ഇതൊക്കെയാണ്.

അല്‍പം അകലെയുള്ള ഒരു വസ്തുവിലേക്ക് പത്ത് മുതല്‍ പതിനഞ്ച് സെക്കന്‍ഡ് നേരം വരെ നോക്കുക. അതിനുശേഷം അരികെയുള്ള ഒരു വസ്തുവിലേക്കു പത്തു മുതല്‍ പതിനഞ്ച് സെക്കന്‍ഡ് നേരം നോട്ടമുറപ്പിക്കുക. ഇതു ദിവസത്തിൽ പത്തു തവണ ചെയ്യാവുന്നതാണ്.

കണ്ണുകള്‍ക്ക് ആയാസമനുഭവപ്പെടുമ്പോള്‍ ഇരു കണ്ണുകളിലെയും കൃഷ്ണമണി വൃത്താകൃതിയില്‍ ചലിപ്പിക്കുക. ആദ്യം ക്ളോക്ക് വൈസ് ദിശയിലേക്കും പിന്നീട് എതിര്‍ദിശയിലേക്കും പത്തു തവണ ചലിപ്പിക്കാവുന്നതാണ്.

വലതുകൈയില്‍ ഒരു പെന്‍സിലെടുത്തു കണ്ണുകള്‍ക്കു നേരെ പിടിക്കുക. ദൃഷ്ടി ഈ പെന്‍സിലിലാവണം. ഇനി കൈ പരമാവമാവധി നീട്ടിപ്പിടിക്കുക. അതിനു ശേഷം പെന്‍സില്‍ മുഖത്തിനടുത്തേക്കു സാവധാനം കൊണ്ടു വരിക. ദൃഷ്ടി ഈ പെന്‍സിലില്‍ത്തന്നെ ഉറപ്പിച്ചു വേണം ഇതു ചെയ്യേണ്ടത്. പെന്‍സിലിന്റെ മുകളറ്റം മൂക്കില്‍ മുട്ടുന്ന രീതിയില്‍ കൊണ്ടുവരണം. ഇത് പത്ത് തവണ ആവര്‍ത്തിക്കുക.

കൈകള്‍ ഇളം ചൂടുവരുന്നതുരെ 10-15 മിനിറ്റ് കൂട്ടിയുരക്കുക. അവ കണ്ണുകള്‍ക്ക് മുകളില്‍ വെക്കുക. കൃഷ്ണമണിയില്‍ നേരിട്ട് കൈകള്‍ അമരാതെ കൈകള്‍ പതുക്കെ വേണം വെക്കാന്‍. ഇങ്ങനെ കണ്ണുകള്‍ക്ക് ചൂടൂ നല്‍കുന്നത് കണ്ണുകളിലെ പേശികള്‍ക്ക് ഗുണം ചെയ്യുന്നതാണ്.

ഓരോ മൂന്ന്-നാല് സെക്കന്‍ഡുകളിലും കണ്ണുകള്‍ ചിമ്മുന്നത് കണ്ണുകളിലെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സാധിക്കും.

കണ്ണിന്റെ ആരോഗ്യത്തിനായി കഴിക്കേണ്ടുന്നവ എന്തൊക്കെയാണ് എന്ന് നോക്കാം. കണ്ണിന് നല്ല ആരോഗ്യം ലഭിക്കാന്‍ കാരറ്റ് പോലെയുള്ള കടുംനിറത്തിലുള്ള പച്ചക്കറികളും കഴിക്കാവുന്നതാണ്. പാല്‍, തൈര് തുടങ്ങിയ ക്ഷീര ഉത്പന്നങ്ങള്‍ കണ്ണുകള്‍ക്ക് നല്ലതാണ്. ഇവയില്‍ വിറ്റാമിന്‍- എ, മിനറല്‍ സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളെ കാക്കുന്നവയാണ്.

മുട്ടയില്‍ അടങ്ങിയിട്ടുള്ള ലൂറ്റിനും മറ്റു ജീവപോഷക പദാര്‍ഥങ്ങളും കണ്ണുകളുടെ ആരോഗ്യത്തിന് വളരെ സഹായിക്കും. മുട്ടയുടെ മഞ്ഞ കണ്ണുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായവ നിറഞ്ഞിരിക്കുന്നു.
പച്ച നിറത്തിലുള്ള ഇലക്കറികളില്‍ ധാരാളം കഴിക്കാം.നാരകവര്‍ഗച്ചെടികളുടെ ഫലങ്ങള്‍ (നാരങ്ങ, ഓറഞ്ച്, ഗ്രേപ്‌സ്), സ്റ്റൗബെറി, ബ്ലാക്‌ബെറി, ബ്ലൂബെറി എന്നിവയും വിറ്റാമിന്‍- സിയുടെ കലവറയാണ്. കണ്ണുകളുടെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഒരു ആന്റി ഓക്‌സിഡന്റാണ് വിറ്റാമിന്‍- സി, ഇത് തിമിരം തടയാനുള്ള മറ്റൊരു സഹായി ആണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടോറസ് ലോറിയുടെ ടയർ ഊരിത്തെറിച്ച് കടകളിലേക്ക് കയറി അപകടം  (11 minutes ago)

മൂന്നാമത്തെ ബലാത്സംഗക്കേസിൽ പ്രതിയായി മാവേലിക്കര സ്‌പെഷ്യൽ സബ്‌ ജയിലിലുള്ള കോൺഗ്രസ്‌ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.  (56 minutes ago)

ആറ് ജില്ലകൾക്ക് ജനുവരി 15-ന് സർക്കാർ പ്രാദേശിക അവധി  (1 hour ago)

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിര്‍ണായകം  (1 hour ago)

എന്റെ പട്ടി ഒപ്പിടും മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപിന് മുന്നിൽ കട്ടയ്ക്ക് രാഹുൽ..! ഒരിഞ്ച് മെരുങ്ങാതെ MLA  (1 hour ago)

വിഴിഞ്ഞം വാർഡിൽ യുഡിഎഫിന് ജയം  (1 hour ago)

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം തലസ്ഥാനത്ത് ...  (1 hour ago)

വിപണിയിൽ കനത്ത ഇടിവ്....  (2 hours ago)

ഫോം 6, ​ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​നു​ള്ള ഫോം 7 ​എ​ന്നി​വ ഓ​ൺ​ലൈ​നാ​യി  (2 hours ago)

മൂന്നാർ മേഖലയിൽ പടയപ്പയുടെ ആക്രമണം തുടരുന്നു...  (2 hours ago)

സ്വർണവിലയിൽ വർദ്ധനവ്  (2 hours ago)

രാഹുൽ ഇപ്പോൾ കോൺഗ്രസ് പാർട്ടിയുടെ ഭാഗമല്ല; നിയമം അതിന്റെ വഴിക്ക് പോകട്ടെ; പ്രതികരിച്ച് വടകര എംപി ഷാഫി പറമ്പിൽ  (3 hours ago)

52 ദിവസമായി ജയിലിലാണ് ഇനിയെങ്കിലും കോടതി തന്നോട് കരുണ കാണിക്കണം....കോടതിയുടെ കാലുപിടിച്ച് പത്മകുമാർ..!വഴങ്ങാതെ കോടതി  (3 hours ago)

സങ്കടമടക്കാനാവാതെ... കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു  (3 hours ago)

52 ദിവസമായി സാറേ... ജസ്റ്റിസ് ബദറുദ്ദീന്റെ കാലുപിടിച്ച് പത്മകുമാർ..!രാവണ തല പിടിച്ച് ഉരച്ച് കോടതി..!SIT-യെ പിരിച്ച് വിടും..!  (3 hours ago)

Malayali Vartha Recommends