Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

വാഴ വച്ചാൽ ഇലയിൽ ഉണ്ണാം ; വാഴയിലയുടെ ആരോഗ്യ ഗുണങ്ങൾ ഇവയൊക്കെയാണ്

31 JULY 2019 11:55 AM IST
മലയാളി വാര്‍ത്ത

ദിവസവും നിരവധി യാത്രകൾ ചെയ്യന്നവരാണ് നാം. ജോലിക്കായി പഠിക്കാനായി തുടങ്ങിയ നിരവധി ആവശ്യങ്ങൾക്കായി നാം പോകാറുണ്ട്. യാത്രക്ക് പോകുന്നതിനു മുന്നോടിയായി നടക്കുന്ന ഒരുക്കങ്ങളിൽ ഒന്ന് ആഹാരം പാകം ചെയ്‌തു എടുത്തു വയ്ക്കുക എന്നതാണ്. രാവിലെയും ഉച്ചയ്ക്കും കഴിക്കാനുള്ള ആഹാരം നാം പൊതിഞ്ഞെടുത്ത് കൂടെ കൊണ്ട് പോകാറുണ്ട്. എന്നാൽ പലരും ആഹാരം എടുക്കുന്നത് പാത്രത്തിലോ പ്ലാസ്റ്റിക് പേപ്പറിലോ ആണ്. പ്ലാസ്റ്റിക് പേപ്പറിൽ ചൂടുള്ള പദാർഥങ്ങൾ എടുക്കരുതെന്ന് അറിയാമെങ്കിലും ആ അറിവിനെ തട്ടി മാറ്റി അത് ആവർത്തിക്കുന്നവരാണ് നാം ഓരോരുത്തരും . ആരോഗ്യത്തിനു ഹാനികരമായ ഈ ശീലത്തെ മാറ്റി പുതു ശീലങ്ങളിലേക്ക് നമ്മുക്ക് തിരിയാവുന്നതാണ്.വാഴയുടെ അടി മുതൽ മുടി വരെ മനുഷ്യന് ഉപയോഗപ്രദ\മാണ്. വാഴയിലയുടെ ഉപയോഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. വാഴയിലയിൽ ആഹാരം എന്നത് മലയാളികൾക്ക് പുതുമയുള്ള കാര്യമൊന്നുമല്ല. തൂശനില നിവർത്തി വച്ച് തുമ്പ പൂ പോലത്തെ ചോറും ആശിച്ച കറിയും വിളമ്പി പൊതിഞ്ഞെടുത്ത് കൊണ്ട് പോയി ഉച്ച സമയത്തു തുറക്കുമ്പോൾ തന്നെ ഒരു മണം നമ്മുടെ മൂക്കിനെ കീഴടക്കും. വാഴയിലയിൽ ആഹാരം എടുക്കുന്നത് നമ്മുടെ ആരോഗ്യത്തിനു തന്നെയാണ് നല്ലത്. വാഴയിലയിൽ ആഹാരം എടുത്താൽ ഒത്തിരി ഗുണങ്ങൾ ഉണ്ട്.


വാഴയില എടുത്തു നന്നയി കഴുകിയ ശേഷം ചെറു തീയിൽ വാട്ടിആഹാരം പൊതിയാൻ എടുക്കാവുന്നതാണ്. വാഴയിലയിൽ എടുക്കുന്ന ആഹാരം ഏറെനേരം കേടുകൂടാതെ ഇരിക്കുമെന്നത് ഒരു നേട്ടമാണ്. വാഴയിലയിൽ മെഴുകു പോലുള്ള ഒരു ആവരണമുണ്ട്. ഇതാണ് ചൂടുള്ള ആഹാരം പൊതിയുമ്പോൾ പ്രത്യേക മണവും രുചിയും വരുവാൻ കാരണമാകുന്നത്. എണ്ണമെഴുക്കുള്ള ആഹാരങ്ങളും ചാറുള്ള കറികളുമൊക്കെ വാഴയിലയിൽ ഒഴിച്ചാലും വാഴയിലിയൊരിക്കലും കുതിർന്നു പോകാതിരിക്കാൻ സഹായിക്കുന്നതും ഈ ആവരണമാണ്. പോളിഫിനോളുകൾ, ക്ലോറോഫില്ല്, ലിഗ്നിൻ, ഹെമിസെല്ലുലോസ്, പ്രോട്ടീനുകൾ, വൈറ്റമിൻ എ, കാൽസ്യം, കരോട്ടിൻ, സിട്രിക് ആസിഡ് എന്നിങ്ങനെ ആരോഗ്യത്തിനു ഗുണകരമായ നിരവധി സംയുക്തങ്ങൾ വാഴയിലയിൽ അടങ്ങിയിട്ടുണ്ട്. ഗ്രീൻടീയിൽ അടങ്ങിയിട്ടുള്ള എപ്പിഗാലോകാറ്റേക്കിൻ എന്ന ഘടകം വാഴയിലയിലും അടങ്ങിയിട്ടുണ്ട്. ഇതു പ്രകൃതിദത്ത ആന്റിഓക്സിഡന്റാണ്. ശരീരത്തിലെ ഫ്രീറാഡിക്കലുകളോടു പൊരുതി അസുഖങ്ങളിൽ നിന്നും നമ്മെ രക്ഷിക്കാൻ ഇതു സഹായിക്കും. ഈ ആന്റിഓക്സിഡന്റുകൾ ഇലയിലെ ചൂടു ആഹാരത്തെ ആഗിരണം ചെയ്യും. പൊതിച്ചോറു കഴിക്കുന്നവർക്ക് ഇത് വഴി പോഷണം കിട്ടുകയും ചെയ്യും. ഫംഗസ്, ബാക്ടീരിയ, വൈറസ് തുടങ്ങി എല്ലാത്തരം രോഗാണുക്കളെയും ചെറുത്തു തോൽപ്പിക്കാനുള്ള കഴിവും വാഴയിലയ്ക്കുണ്ട്. ഇലയിലുള്ള ക്ലോറോഫിൽ കുടലിനുള്ളിലെ അൾസർ, ചർമസംബന്ധമായ രോഗങ്ങൾ എന്നിവയെ തടയാനും സഹായകമാണ്.

പ്ലാസ്റ്റിക് പേപ്പറിൽ ചൂടാഹാരം പൊതിയുന്നത് കാൻസറിനു കാരണമാകും എന്നതിനാലാണ് അതിൽ എടുക്കരുതെന്ന് പറയുവാൻ കാരണം. എന്നാൽ വാഴയിലയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ കാൻസർ പോലുള്ള മാരക രോഗങ്ങൾ തടയാൻ സഹായകമാണ്. വാഴയിലയിൽ അടങ്ങിയിട്ടുള്ള പോളിഫിനോൾ ഓക്സിഡേസ് എന്ന എന്‍സൈം പാർക്കിൻസൺ എന്ന രോഗത്തിൻറെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന L-DOPA ഉൽപാദിപ്പിക്കുന്നുണ്ട്. വാഴിയിലയിൽ അടങ്ങിയിട്ടുള്ള ഇജിസിജി എന്ന ഘടകം ആരോഗ്യപരമായി വളെരയധികം ഗുണം ചെയ്യുന്നവയാണ്. പ്രമേഹത്തെ പ്രതിരോധിക്കാണ് കഴിവുള്ളതാണ് ഇ ജി സി ജി. അതിറോസ്ക്ലിറോസിസ്, ഹൃദയാഘാതം, അകാല വാർധക്യം എന്നിവ തടയാനും ഇതിലെ എജിസിജി സഹായിക്കുന്നു. രക്തം ശുദ്ധീകരിക്കാനും മൂത്രസംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കാനും വാഴയിലയിലെ ഘടകങ്ങൾക്കു സാധിക്കും. അപ്പോൾ ഇനി മുതൽ വാഴയിലയിൽ ചോറ് പൊതിയിൽ ശീലമാക്കികോളൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (5 minutes ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (10 minutes ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (56 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (2 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (2 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (3 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (4 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (4 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

Malayali Vartha Recommends