Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

'ഈ റൂട്ട്' നല്ലതാ...ബീറ്റ്റൂട്ട് കഴിക്കുന്നതിനു മുൻപ് ഈ കാര്യങ്ങൾ അറിയണം

31 JULY 2019 04:30 PM IST
മലയാളി വാര്‍ത്ത

 മലക്കറി കടയിൽ മഴ വില്ല് വിരിച്ചതു പോലെ മലകറികൾ പല നിറത്തിൽ ഇരിക്കുന്നത് കണ്ടിട്ടുണ്ടാകും. അതിൽ കാരറ്റ്, ബീറ്റ് റൂട്ട്, തക്കാളി, വഴുതനങ്ങ, വെള്ളരി, സവാള അങ്ങനെ പല മലക്കറികൾ പല നിറത്തിലുണ്ടല്ലോ. അതിൽ ബീറ്റ്റൂട്ട് നൽകുന്ന ആരോഗ്യ ഗുണങ്ങളും മറ്റും എന്തൊക്കെയാണെന്ന് നോക്കാം. ബീറ്റ്റൂട്ട് തോരൻ, ബീറ്റ്റൂട്ട് കിച്ചടി, ബീറ്റ്റൂട്ട് ജ്യൂസ് എന്നിങ്ങനെ നാം ബീറ്റ്റൂട്ടിനെ പാകം ചെയ്തു കഴിക്കാറുണ്ട്. സാധാരണ ബീറ്റ് റൂട്ട് കഴിക്കുന്നത് രക്തം വര്‍ദ്ധിക്കാന്‍ വേണ്ടി മാത്രമാണ് സഹായകം എന്നൊരു ധാരണയുണ്ട്. എന്നാല്‍ പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് ബീറ്റ് റൂട്ട്. ബീറ്റ്റൂട്ട് ജ്യൂസ് അടിച്ചു കുടിച്ചാൽ അത് നൽകുന്ന ആരോഗ്യ ഗുണങ്ങൾ ഏറെയാണ്. ബീറ്റ്റൂട്ട് ജ്യൂസ് കൊളസ്ട്രോള്‍ കുറയ്ക്കാനും, ബ്ലഡ് ഷുഗര്‍ നിയന്ത്രണത്തിനും സഹായകമാണ്. മാരക രോഗമായ ക്യാന്‍സറിനെതിരെ ചെറുക്കാൻ ബീറ്റ്റൂട്ട് ജ്യൂസിനു കഴിയും. ക്യാന്‍സര്‍ കോശങ്ങളോട് പോരാടാന്‍ ഇതിന് കഴിവുണ്ട്. ബീറ്റ്റൂട്ട് ജ്യൂസില്‍ ഒരുപാട് മിനറല്‍സ്, ഫൈബര്‍, ആന്റിയോക്സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഹൃദയസംബന്ധമായ രോഗികൾക്കും ബീറ്റ്റൂട്ട് കഴിക്കാവുന്നതാണ്.

ബീറ്റ്റൂട്ടിലെ നൈട്രേറ്റ് വളരെയധികം ആരോഗ്യ ഗുണങ്ങൾ ഉള്ളവയാണ്. ബീറ്റ്റൂട്ട് ജ്യൂസ് കഴിച്ചാല്‍ ഫുട്ബോള്‍ താരങ്ങള്‍ക്ക് നന്നായി കളിക്കാന്‍ കഴിയുമെന്നാണ് പറയുന്നത്. ഹൃദയത്തിന് രക്തചംക്രമണം സുഗമമാക്കുന്നതിലൂടെ ഹൃദയത്തിൻറെ പ്രവർത്തനത്തെ സഹായിക്കും. ബീറ്റ്റൂട്ടിലുള്ള നൈട്രേറ്റിനു ഇതിനു കഴിവുള്ളതിനാലാണ് ഇങ്ങനെ പറയുന്നത്. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ദിവസവും ഒരു ഗ്ലാസ് ബീറ്റ്റീട്ട് ജ്യൂസ് കുടിച്ചാല്‍ മതി. പ്രമേഹം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇതിനു കഴിവുണ്ട്. മനുഷ്യശരീരത്തിൽ കരളിനെപ്പോലെ കഷ്‌ടപ്പെടുന്ന മറ്റൊരവയവും ഇല്ല. ശരീരത്തിന്റെ പ്രതിരോധ ശേഷി നിലനിർത്തുക ദഹനപ്രക്രിയ നിയന്ത്രിക്കുക എന്നിവയൊക്കെ കരൾ നിർവഹിക്കുന്ന പ്രവർത്തികളാണ്. ജീവന്റെ നിലനിൽപ്പിന് ഇത്രമേൽ നിർണായകമായ കരളിൻറെ സംരക്ഷണത്തിനായി ബീറ്റ് റൂട്ട് കഴിക്കാവുന്നതാണ് .കരളിന്റെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങളാൽ സമ്പുഷ്‌ടമാണ് ബീറ്റ്റൂട്ട്. മഗ്നീഷ്യം, കാൽസ്യം, അയൺ, പോട്ടാസ്യം തുടങ്ങിയ മൂലകങ്ങളാൽ സമൃദ്ധമായ ബീറ്റ്റൂട്ട് കരളിലെ പ്രവർത്തനങ്ങളെ ഉദ്ദീപിക്കും.

ബീറ്റ് റൂട്ട് കഷണങ്ങളാക്കി, നന്നായി വേവിച്ചു വെയ്ക്കുക പഞ്ചസാര പാനിയാക്കി, ചൂടാറിയ ശേഷം ബീറ്റ്റൂട്ട് ചേർത്ത് മിക്സിയിൽ അരച്ച് അരിച്ചെടുക്കണം. ഇത് കഴുകി ഉണക്കിയ കുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം .വിളമ്പാൻ നേരം കാൽ കപ്പ് ജൂസിൽ ഫ്രിഡ്ജിൽ വച്ചു കട്ടയാക്കിയ പാൽ അടിച്ചത് ചേർത്തിളക്കി കുടിക്കാവുന്നതാണ്. രോഗപ്രതിരോധ ശേഷിക്ക് അത്യന്താപേക്ഷിതമായ ഒന്നാണ് ആന്റിഓക്സിഡന്റുകൾ. കളറുള്ള പഴങ്ങളിലും പച്ചക്കറികളിലും ആന്റി ഓക്സിഡന്റുകൾ കൂടുതലായി കാണപ്പെടാറുണ്ട്. ചുവന്ന നിറത്തിലുള്ള ബീറ്റ്റൂട്ടിൽ ബീറ്റാ സിയാനിൻ അടങ്ങിയിരിക്കുന്നു. ഇതാകട്ടെ, വളരെ നല്ല ആന്റിഓക്സിഡന്റാണ്. ചീത്ത കൊളസ്ട്രോൾ ആയ എൽഡിഎൽ കുറയ്ക്കാൻ ഇതേറെ സഹായകവുമാണ്. ബീറ്റ്റൂട്ടിൽ ഫൈബറിന്റെ അളവ് കൂടുതലും കാലറി കുറവുമാണ്. ഈ ഫൈബറുകൾ ശരീരത്തിലെ കൊഴുപ്പിനെതിരെ പ്രവർത്തിക്കുന്നതു വഴി ശരീരഭാരം കുറയാൻ ഒരുപരിധി വരെ സഹായകവുമാണ്. കൂടാതെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ജലാംശം നിലനിർത്താനും സഹായിക്കുന്നു. അതുകൊണ്ട് ബീറ്റ്റൂട്ട് ധാരാളം കഴിക്കുന്നവരുടെ ശരീരത്തിന്റെ തിളക്കം വർധിക്കുന്നതായി കാണുന്നുണ്ട്. അപ്പോൾ ബീറ്ററൂട് തോരൻ വച്ചോ കിച്ചടി വച്ചോ ജ്യൂസ് അടിച്ചോ ധാരാളം കഴിക്കാൻ തുടങ്ങിക്കൊള്ളൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (6 minutes ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (11 minutes ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (57 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (2 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (2 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (3 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (4 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (4 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

Malayali Vartha Recommends