Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

ഉറങ്ങണമെങ്കിൽ കുളിക്കൂ; രാതിയിൽ കുളിക്കുന്നവർ ഇത് അറിയാതിരിക്കരുത്

01 AUGUST 2019 11:53 AM IST
മലയാളി വാര്‍ത്ത

രാവിലെ എഴുന്നേറ്റു കുളിച്ചില്ലെങ്കിൽ പലർക്കും ആ ദിവസം മുഴുവൻ അസ്വസ്ഥതയായിരിക്കും. ഒരു ദിവസം നന്നായി കുളിച്ചാൽ മാത്രമേ ഉന്മേഷത്തോടെയും ഉണർവോടെയും  നമ്മിൽ പലർക്കും പ്രവർത്തിക്കാൻ കഴിയുകയുള്ളു. പക്ഷേ സ്ത്രീകളെ സംബന്ധിച്ച്‌ രാവിലെത്തെ കുളി അവർക്കു ഒരു പ്രശ്നമാണ്. വേറൊന്നുമല്ല നനഞ്ഞ മുടി നമ്മുടെ ഇഷ്ടത്തിന് അനുസരിച്ചു കെട്ടി വയ്ക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ സ്ത്രീകളിൽ ഏറെപേരും  രാത്രിയിൽ കുളിച്ചിട്ട് മുടി ഉണക്കി വയ്ക്കാറുണ്ട്. കിടക്കാൻ പോകുന്നതിന്ന് മുൻപ് കുളിക്കണം എന്ന ശീലമുള്ളവരും നമ്മുക്കിടയിൽ ഉണ്ട്. ഒരു ദിവസം രണ്ടു നേരവും കുളിക്കുക എന്ന ശീലം പുലർത്തുന്നവരും നമ്മുക്കിടയിലുണ്ട്.എന്നാൽ രാത്രിയിൽ കുളിച്ചാൽ അത് നമ്മുടെ ഉറക്കത്തെ തടസ്സപ്പെടുത്തും എന്ന ചിന്തയുള്ളവരും ഇല്ലാതില്ല . രാത്രയിൽ കുളിക്കുന്നവരും കുളിക്കാൻ താല്പര്യമുള്ളവരും ശ്രദ്ധിക്കുക. രാത്രിയിൽ കുളിക്കുന്ന  ശീലത്തിന്  ഒരുപാട് ഗുണങ്ങൾ ഉണ്ട്. ശരീരം വൃത്തിയാക്കാൻ മാത്രമല്ല ഉന്മേഷം വീണ്ടുക്കാനും നല്ല ഉറക്കം കിട്ടാനും ഇത് സഹായിക്കും. 

ഒരു ദിവസത്തെ യാത്ര, ജോലി, അദ്ധ്വാനം എല്ലാം കഴിയുമ്പോൾ  പൊടി. മാലിന്യം, വിയർപ്പ്, അഴുക്ക് തുടങ്ങിയവ ചർമത്തിലും മുടിയിലും അടിഞ്ഞു കൂടിയിരിക്കും. അതുകൊണ്ട് രാത്രി നന്നായൊന്നു കുളിക്കുന്നത് ചര്‍മത്തില്‍ അടിഞ്ഞു കൂടിയ ബാക്ടീരിയകളെ നശിപ്പിച്ചു ചര്‍മത്തെയും മുടിയേയും വൃത്തിയോടെ സംരക്ഷിക്കാൻ സഹായകമാണ്. രാവിലെയുള്ള കുളി ഉന്മേഷം തരുമെന്നതു പോലെ തന്നെ വൈകിട്ടുള്ള കുളിയും ഉമേഷം നൽകുന്നു. രാത്രയിൽ കുളിക്കുന്നത് ഉറക്കത്തെ കളയും എന്ന് ചിന്തിക്കുന്നവർ ശ്രദ്ധിക്കുക. ഒരിക്കലും കുളി ഉറക്കത്തെ  കെടുത്തില്ല. മറിച്ചു സുഖമായ ഉറക്കത്തെ പ്രധാനം ചെയ്യാൻ രാത്രിയിലെ കുളി വഴിയൊരുക്കും. നല്ല തണുത്ത വെള്ളത്തിൽ നന്നായി കുളിച്ചാൽ ശരീരത്തെ ശാന്തമാക്കാൻ സഹായിക്കുകയും ഇത് ഉറക്കത്തെ മാടിവിളിക്കുകയും ചെയ്യും. കുളി കഴിഞ്ഞു ശരീരം പതുക്കെ തണുക്കാൻ തുടങ്ങും. ഈ തണുപ്പ് നമ്മെ സുഖകരമായ ഉറക്കത്തിലേക്കു നയിക്കും. അത് കൊണ്ട് കുളി ഉറക്കത്തെ തടസ്സപ്പെടുത്തുന്നില്ല. കിടക്കയിലേക്ക് പോകുന്നതിനു മുൻപ് സമ്മർദ്ദങ്ങളേയും വിഷമങ്ങളെയും അകറ്റാനും രാത്രിയിലെ കുളി സഹായിക്കും.  ശരീരത്തിലെ ഊഷ്മാവിനെ നിയന്ത്രിച്ച് രക്തസമ്മർദം കുറയ്ക്കാനും രാത്രി  കുളി കൊണ്ട് സാധിക്കും. അലര്‍ജി പോലുള്ള രോഗങ്ങള്‍ ഉള്ളവർക്കും വൈകിട്ടുള്ള കുളി ശീലമാക്കാവുന്നതാണ്.

എന്നാല്‍ ഉറങ്ങുന്നതിന് തൊട്ടുമുമ്പ് കുളിക്കാന്‍ പാടില്ല. അത് ശരീരത്തിന് ചൂടുകൂടാൻ കാരണമാകും.ഉറങ്ങാൻ പോകുന്നതിനു രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും  കുളിച്ചിരിക്കണം എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.  രാത്രിയിൽ കുളിക്കുമ്പോൾ നാം നമ്മുടെ വൃത്തിയുടെ കാര്യത്തിൽ ഉറപ്പു വരുത്തുകയാണ് ചെയ്യുന്നത്. ശരീരത്തില്‍ പിടിച്ച അഴുക്കും പൊടിയും കഴുകി കളയുന്നതോടൊപ്പം തന്നെ മനസിന് ഉണര്‍വ് പകരാനും ഈ കുളിക്ക് കഴിയും. രാവിലത്തെ കുളി ഉന്മേഷത്തിനും രാത്രിയിലെ കുളി നല്ല ഉറക്കത്തിനുമാണ്. എന്നാൽ രാത്രി ആഹാരം കഴിച്ചയുടൻ കുളിക്കുന്നത് ദഹന പ്രക്രിയയെ ബാധിക്കും. അത് കൊണ്ട് ആഹാരം കഴിച്ചയുടൻ കുളിക്കാതിരിക്കുക. ഒരു കാര്യം എല്ലാവരും ഓർക്കുക നമ്മുടെ ശരീരത്തെ പറ്റിയും ആരോഗ്യ സ്ഥിതിയ പറ്റിയും നമ്മുക്ക് മാത്രമേ നന്നായി അറിയാവൂ. എന്ത് കാര്യം ചെയ്യുന്നതിന് മുൻപും നമ്മുടെ ആരോഗ്യ നിലവാരം കൂടി പരിഗണിക്കുക. 

 

 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (6 minutes ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (11 minutes ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (57 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (2 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (2 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (3 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (4 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (4 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

Malayali Vartha Recommends