Widgets Magazine
06
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐ.എസ്.ആർ.ഒയുടെ രണ്ട് ഉപഗ്രഹ വിക്ഷേപണങ്ങൾക്ക് ഇതാദ്യമായി അനുമതി നൽകാതെ കേന്ദ്ര സർക്കാർ... എൻ.വി.എസ് - 03, ഇ.ഒ.എസ്-05 എന്നിവയാണ് ഉപഗ്രഹങ്ങൾ..എന്ത് സംഭവിച്ചു..?


കുന്നംകുളത്ത് സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടം: മരണം രണ്ടായി...


മലയാലപ്പുഴയിൽ പത്താംക്ലാസുകാരിക്ക് നേരെ ക്രൂരത; സ്വന്തം പിതാവടക്കം ഏഴുപേർക്കെതിരെ പോക്സോ കേസ്, രണ്ടുപേർ അറസ്റ്റിൽ...


കേരളത്തിൽ 14 ജില്ലകളിലും അടിയന്തര മുന്നറിയിപ്പ്; മൂന്ന് ജില്ലകൾക്ക് റെഡ് അലേർട്ട്: ജാഗ്രതയോടെ...


കേന്ദ്രം വിരട്ടി..നരേന്ദ്ര മോദിയോട് ക്ഷമാപണം നടത്തി മെറ്റ മേധാവി മാർക്ക് സക്കർബർ​ഗ്..പ്രത്യേകതരം ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കാൻ പണം വാങ്ങിയതായും സമ്മതിച്ചു..

നഖം വളർത്തുന്നവരാണോ ? പണി പിന്നാലെ വരും ; നഖം വളർത്തുന്നവർ അറിയേണ്ടുന്നത്

01 AUGUST 2019 04:58 PM IST
മലയാളി വാര്‍ത്ത

കൈയിലെ നഖം നീട്ടി വളർത്തി നന്നായി ഘടന വരുത്തി സൂക്ഷിക്കാൻ ഇഷ്ടമുള്ളവരാണ് നമ്മിൽ പലരും .എന്നാൽ മുതിർന്നവരിൽ പലരും നമ്മുടെ നീട്ടി വളർത്തിയ നഖം കണ്ടു വഴക്ക് പറയാറുണ്ട്. നാം അത് ഗൗനിക്കാറ് പോലുമില്ല. പക്ഷെ പെൺകുട്ടികളെ സംബന്ധിച്ച്‌ നീട്ടി വളർത്തിയ നഖം അവരുടെ അലങ്കാരമാണ്. പുരുഷന്മാരും നഖം വളർത്തുന്നതിൽ ഒട്ടും പിന്നിലല്ല. നഖം നീട്ടി വളർത്തി അതിന്റെ സൗന്ദര്യം ആസ്വദിക്കുന്നവരുടെ ശ്രദ്ധക്ക് പിന്നാലെ വരുന്നത് വമ്പൻ രോഗങ്ങളാണ്. നഖങ്ങള്‍ ശരിയായി പരിപാലിച്ചില്ലെങ്കില്‍ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകാം. നഖം വരുത്തുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

നമ്മുടെ നഖം വെട്ടി കുറച്ചു വൃത്തിയായി സൂക്ഷിക്കേണ്ടുന്നതിന്റെ ആവശ്യകത നമ്മുക്ക് തന്നെയാണ്. നഖങ്ങള്‍ വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ അഴുക്കും പുഴുക്കളും നഖത്തിനിടയിൽ കടന്നു കൂടും. നാം ആഹാരം കഴിക്കുമ്പോൾ നഖത്തിനിടയിൽ ഇരിക്കുന്ന അണുക്കൾ നമ്മുടെ ശരീരത്തില്‍ പ്രവേശിക്കുകയും പല രോഗങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യും. കൈ എത്ര വൃത്തിയായി കഴുകി എന്ന പറഞ്ഞാലും നഗ്‌ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത അണുക്കൾ വയറ്റിനുള്ളിൽ എത്തി പണി തുടങ്ങിയിട്ടുണ്ടാകും. ചിലർക്ക് അവർ ആഗ്രഹിക്കുന്ന നീളത്തിൽ നഖം വളരില്ല. അങ്ങനെയുള്ളവർ കൃതിമ നഖത്തെ ആശ്രയിക്കും. കൃതിമ നഖവുമായി നടക്കുന്നവർ അറിയുക. . കൃത്രിമ മാര്‍ഗങ്ങള്‍ ഉപയോഗിച്ച്‌ നഖം നീട്ടുമ്പോള്‍ അണുബാധ ഉണ്ടാകും. ഒരു പഠനത്തില്‍ കൈ കഴുകുന്നതിന് മുന്‍പും, ശേഷവും , സാധാരണ ആളുകളുടെ നഖത്തില്‍ കാണുന്ന ബാക്ടീരിയയുടെ അളവിനേക്കാള്‍ വളരെ കൂടുതലാണ് അവരുടെ കൃത്രിമ നഖത്തില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. നമ്മുടെ കൈ കഴുകുന്ന രീതിയും കൃത്രിമ നഖവുമായി ബന്ധമുള്ളതിനാലാണ് ഇങ്ങനെ വരുന്നത്.

വിരല്‍ത്തുമ്പിൽല്‍ നിന്നും മൂന്ന് മില്ലീമീറ്ററില്‍ കൂടുതല്‍ നഖത്തിനു നീളമുള്ളവരില്‍ രോഗാണുവാഹികളായ ബാക്ടീരിയകളും യീസ്റ്റും അധികമുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. നഖത്തിന്റെ അടിയിലുള്ള രോഗാണുക്കള്‍ പുറത്തു പോകത്തക്ക രീതിയില്‍ പലരും നന്നായി കൈകള്‍ കഴുകാറില്ല. കണ്ണുകൊണ്ട് കാണാന്‍ കഴിയാത്ത ഈ സൂക്ഷ്മങ്ങളായ ബാക്ടീരിയകളെ അകറ്റാന്‍ ഏറ്റവും കുറഞ്ഞത് 15 സെക്കന്‍ഡെങ്കിലും ഒരാള്‍ കൈകളും നഖവും വൃത്തിയാക്കണമെന്നാണ് വിദഗ്ദര്‍ ഉപദേശിക്കുന്നത്. പാചകം, ആഹാരം കഴിക്കല്‍ തുടങ്ങിയ പ്രവർത്തികൾ ചെയ്യുന്നവരുടെ ശ്രദ്ധക്ക്. നഖത്തിനടിവശം അണുക്കള്‍ക്ക് സുരക്ഷിതമായി ഇരിക്കാന്‍ പറ്റിയ ഒരിടമായതിനാല്‍ നഖം വൃത്തിയാക്കി സൂക്ഷിച്ചില്ലെങ്കില്‍ നിരവധി രോഗങ്ങള്‍ അത് വഴി വരും.

നഖങ്ങള്‍ നീട്ടി വളര്‍ത്തുന്നതിന് പകരം വെട്ടി വൃത്തിയായി സൂക്ഷിക്കാനാണ് ആരോഗ്യവിദഗ്ദരും നിര്‍ദ്ദേശിക്കുന്നത്. എന്നാലും നഖം വെട്ടാൻ പലർക്കും വിഷമമുണ്ടാകും. അങ്ങനെയുള്ളവർ അതിനെ നന്നായി പരിപാലിക്കാൻ സൂക്ഷിക്കുക. നഖത്തിന് ചുറ്റുമുള്ള ഭാഗങ്ങള്‍ കൃത്യമായി വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. നഖത്തിന് ചുറ്റുമുള്ള ഭാഗങ്ങളില്‍ ധാരാളം പൊടിയും അഴുക്കും അടിയാനുള്ള സാധ്യതകള്‍ കൂടുതലാണ്. മാത്രമല്ല നഖങ്ങളിലേക്ക് അണുബാധയുണ്ടാകുന്നതും ഇതുവഴിയാണ്. അതിനാൽ അവിടെ വൃത്തിയായി പരിപാലിക്കുക. ക്രീമോ മറ്റെന്തെങ്കിലും ഓയിലുകളോ ഉപയോഗിക്കുന്നതിന് പകരം പല തവണയായി വെള്ളമുപയോഗിച്ച് മാത്രം നഖങ്ങളും വിരലുകളും കഴുകുക. ഫേഷ്യല്‍ ചെയ്യുന്നത് പോലെ തന്നെ പ്രധാനമാണ് മാനിക്യൂര്‍ ചെയ്യുന്നതും. ഇതിന് ഒരു സമയം കണ്ടെത്തി അത് എല്ലാ മാസവും മുടങ്ങാതെ ചെയ്യുക. കൈകളെ മാത്രമല്ല നഖത്തേയും അത് സൂക്ഷിക്കും. നഖം നീട്ടി വളർത്തുന്നതിനേക്കാൾ അത് വെട്ടി സൂക്ഷിക്കുന്നതാണ് ഏറെ നല്ലതെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോട്ടയില്‍ സ്‌കൂള്‍ ബസ് കനാലിലേയ്ക്ക് മറിഞ്ഞ് പത്ത് കുട്ടികള്‍ക്ക് പരിക്ക്  (21 minutes ago)

കെ എം ബഷീറിന്റെ മരണത്തില്‍ നിര്‍ണായക മൊഴിയുമായി ദൃക്‌സാക്ഷി  (25 minutes ago)

സൈജു കുറുപ്പ് നായകനായ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ; 'ആരം' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി  (46 minutes ago)

കല്ലറയില്‍ 14കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസി പൊലീസ് പിടിയില്‍  (55 minutes ago)

ഒളിവിൽ കഴിഞ്ഞത് മറ്റൊരു പേരിൽ  (1 hour ago)

Fathers-final-rites- കണ്ണിൽ ചോരയില്ലാത്ത ക്രൂരത  (1 hour ago)

ടെക്നോപാര്‍ക്കിലെ ഹെക്സ്20 ബഹിരാകാശ ദൗത്യങ്ങള്‍ക്കായി സ്കൈറൂട്ട് എയ്റോസ്പേസുമായി കൈകോര്‍ക്കുന്നു...  (1 hour ago)

യൂണിയൻ കോപ് ശാഖയിൽ ഷോപ് ചെയ്തയാൾക്ക് അപ്പാർട്ട്മെന്റ് സമ്മാനം....  (1 hour ago)

കുന്നംകുളത്ത് സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടം: മരണം രണ്ടായി...  (1 hour ago)

ISRO ഉപഗ്രഹ വിക്ഷേപണത്തിന് കേന്ദ്രാനുമതിയില്ല,​  (1 hour ago)

ഷിജിൻ എനിക്ക് രണ്ടുമൂന്ന് മീറ്റർ മുന്നിലായിരുന്നു, പെട്ടെന്നാണ് പൊട്ടിത്തെറിയുണ്ടായത്’; നെഞ്ചുപൊട്ടുന്ന ഓർമ്മകളോടെ സഹപ്രവർത്തകൻ ആബിദ്...  (2 hours ago)

മലയാലപ്പുഴയിൽ പത്താംക്ലാസുകാരിക്ക് നേരെ ക്രൂരത; സ്വന്തം പിതാവടക്കം ഏഴുപേർക്കെതിരെ പോക്സോ കേസ്, രണ്ടുപേർ അറസ്റ്റിൽ...  (2 hours ago)

ഞാൻ കൊലപാതകം ചെയ്തു, മൃതദേഹം ആ ലോഡ്ജിലുണ്ട്'; സ്റ്റേഷനിൽ ഓടിക്കയറി യുവാവ്: ചെറുതുരുത്തിയിൽ നൃത്താധ്യാപികയ്ക്ക് ദാരുണാന്ത്യം...  (2 hours ago)

META ക്ഷമാപണം നടത്തി മെറ്റ മേധാവി  (2 hours ago)

കേരളത്തിൽ 14 ജില്ലകളിലും അടിയന്തര മുന്നറിയിപ്പ്; മൂന്ന് ജില്ലകൾക്ക് റെഡ് അലേർട്ട്: ജാഗ്രതയോടെ...  (2 hours ago)

Malayali Vartha Recommends