Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

തലയിൽ താരൻ താരമാകുയാണോ ? താരനെ അകറ്റാൻ ഈ കാര്യങ്ങൾ അറിയൂ

02 AUGUST 2019 04:09 PM IST
മലയാളി വാര്‍ത്ത

തലമുടി നേരിടുന്ന വലിയൊരു പ്രശ്നമാണ് താരൻ. പലര്‍ക്കും ഇതൊരു തീരാശല്യമാണ്. തലയോട്ടിയിലെ തൊലി വരണ്ട് കോശങ്ങൾ ഉതിർന്നു പോകുന്ന അവസ്ഥയാണ് താരൻ. ചില തരം എണ്ണകളുടേയും സ്പ്രേകളുടേയും നിരന്തരമായ ഉപയോഗം താരനു കാരണമാകാറുണ്ട്. എത്ര ഷാംപൂ ചെയ്തു നോക്കിയാലും താൽകാലിക ശമനത്തിനപ്പുറം താരനെ ഇല്ലാതാക്കാന്‍ പലര്‍ക്കും കഴിയാറില്ല. തല ചൊറിച്ചിൽ ,തലയില്‍ കാണുന്ന വെളുത്ത പൊടികള്‍ മുഖത്തേക്കും തോളിലേക്കുമെല്ലാം ഇളകി വീഴുക എന്നിവയെല്ലാമാണ് താരന്റെ ആദ്യലക്ഷണങ്ങള്‍. നിരന്തരമായ ചൊറിച്ചില്‍ മൂലം തടിപ്പുകള്‍ ഉണ്ടാകാറുണ്ട്. ചൊറിയുമ്പോള്‍ ശിരോചര്‍മത്തിലുണ്ടാവുന്ന മുറിവുകളിലൂടെ അണുബാധയുണ്ടായി പഴുപ്പ് വരാനും സാധ്യതയുണ്ട്. താരന്‍ കൂടുതലാകുമ്പോള്‍ മുടികൊഴിച്ചിലും ഉണ്ടാകാറുണ്ട്. ഇത് മാറാതിരുന്നാല്‍ പിന്നീട് ത്വക്കിലേക്കും വ്യാപിക്കുന്നു. കറ്റാര്‍വാഴയ്ക്ക് ഫംഗസിനും ബാക്ടീരിയയ്ക്കും എതിരെ പ്രവര്‍ത്തിക്കാനുള്ള കഴിവുള്ളതിനാല്‍ ഇത് താരനെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കും. കറ്റാര്‍വാഴ ജെല്‍ തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക. . അരമണിക്കൂറിനു ശേഷം ഇത് കഴുകിക്കളയാം.കറ്റാർവാഴ താരനെ തടയുവാൻ കഴിവുള്ളതാണ്. എണ്ണ തേയ്ക്കുന്നത് തലമുടിയുടെ വളര്‍ച്ചയെ സഹായിക്കുമെങ്കിലും അധിക നേരം എണ്ണ മുടിയില്‍ തങ്ങി നില്‍ക്കുന്നത് താരനുണ്ടാകാന്‍ ഇടയാക്കും. മുടിയില്‍ നന്നായി എണ്ണ തേയ്ക്കാം പക്ഷേ അത് തലയിൽ തങ്ങി നിർത്താൻ അനുവദിക്കരുത്. എണ്ണ തേച്ചതിന് ശേഷം ചെറുപയര്‍ പൊടിച്ചതോ താളിയോ തേച്ച് മുടി കഴുകുക. ഇവ ലഭ്യമല്ലെങ്കില്‍ ആഴ്ചയിലൊരിക്കല്‍ മൈല്‍ഡ് ഷാമ്പൂ ഉപയോഗിച്ച് എണ്ണമയം കളയാവുന്നതാണ്.

മിക്ക ത്വക്ക് രോഗങ്ങള്‍ക്കും നല്ലൊരു ഔഷധമാണ് വേപ്പ്. താരനകറ്റാനും വേപ്പിന്റെ നീര് നല്ലതാണ്. അല്പം വെളിച്ചെണ്ണയിലോ തൈരിലോ വേപ്പിന്റെ നീര് ചേര്‍ത്ത് തലയില്‍ തേക്കുന്നത് താരനകറ്റാന്‍ സഹായിക്കും. ചെമ്പരത്തിപ്പൂവും ഇലയും ഉപയോഗിച്ച്‌ നല്ല ഷാമ്പൂ വീട്ടിലുണ്ടാക്കാവുന്നതാണ്. അധികം വെള്ളം ചേര്‍ക്കാതെ മിക്‌സിയില്‍ നന്നായി അടിച്ചെടുത്ത മിശ്രിതം തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം .മുടിവളരാനും താരൻ പോകാനും സഹായകമാണ് .എന്നാൽ കഫക്കെട്ടുള്ളവര്‍ ഇത് പരീക്ഷിക്കാതിരിക്കുന്നതാണ് നല്ലത് . മാസത്തിലൊരിക്കല്‍ ഹെന്ന ചെയ്യുന്നത് താരന്‍ അകറ്റാൻ സഹായിക്കും. നാം നിത്യവും ഉപയോഗിക്കുന്ന എണ്ണ അല്പം ചൂടാക്കി തലയോട്ടിയിൽ തേച്ചു പിടിപ്പിക്കാവുന്നതാണ്. നമ്മള്‍ ഉപയോഗിക്കുന്ന ചീപ്പ് വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട ഏറ്റവും വലിയ കാര്യം.ഒരു പരിധി വരെ താരനുണ്ടാകുന്ന പ്രശ്‌നം പരിഹരിക്കാന്‍ ഇത് സഹായിക്കും. മാത്രമല്ല മറ്റുള്ളവരുടെ ചീപ്പ് ഉപയോഗിച്ച് ചീകുന്നതും പല തരത്തിലുള്ള കേശസംരക്ഷണ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.താരന്‍ വരാതിരിക്കാന്‍ മുടി വൃത്തിയായി സൂക്ഷിക്കുകയാണ് വേണ്ടത്. കാത്സ്യം, പ്രോട്ടീന്‍, ഇരുമ്പ് എന്നിവ അടങ്ങിയ ഭക്ഷണക്രമം പാലിക്കുന്നതും നല്ലതാണ്.ത ലയിലെ വൃത്തിയില്ലായ്മ മൂലവും ഈ പ്രശ്നം ഉണ്ടാകാറുണ്ട്. തലയിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യപ്പെട്ടില്ലെങ്കില്‍ അത് പലപ്പോഴും താരന് അനുകൂല സാഹചര്യം ഉണ്ടാക്കും. മൃതകോശങ്ങളും താരന് പലപ്പോഴും കാരണമാകും. അതിനാല്‍ തലയോട്ടി എല്ലായ്പ്പോഴും വൃത്തിയായി സൂക്ഷിക്കണം. താരന്‍ ഉണ്ടാകാനുള്ള കാരണങ്ങളും മറ്റുമെല്ലാം അന്വേഷിച്ച ശേഷമായിരിക്കണം അതിന് പരിഹാരം കാണാന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (6 minutes ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (11 minutes ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (57 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (2 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (2 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (3 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (4 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (4 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

Malayali Vartha Recommends