Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?


2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..

എലിയെ പേടിച്ച് ഇല്ലം ചുടേണ്ട; എലിയെ തുരത്താം വീട്ടിൽ നിന്നും;ഈ കാര്യങ്ങൾ ചെയ്തു നോക്കൂ

19 AUGUST 2019 02:51 PM IST
മലയാളി വാര്‍ത്ത

ഈ ലോകത്തിലെ എല്ലാ ജീവ ജാലങ്ങൾക്കും ജീവിക്കാനുള്ള അവകാശമുണ്ട്. എഴുത്തുക്കാരന്റെ വാക്കുകൾ കടമെടുത്തു പറഞ്ഞാൽ ജീവികളെല്ലാം ഈ ഭൂമിയുടെ അവകാശികളാണ്. എന്ന് കരുതി നമ്മുടെ വീട്ടിലേക്ക് നുഴഞ്ഞു കയറി വരുന്ന പല ജീവികളെയും ഓടിക്കാനും പുറത്താക്കാനുമൊക്കെ നാം കഠിന ശ്രമങ്ങളാണ് നടത്തുന്നത്. ഒരു രീതിയിലല്ലെങ്കിൽ മറ്റൊരു രീതിയിൽ അവ നമ്മുക്ക് ഉപദ്രവകാരികളായതു കൊണ്ടാണ് ഈ പരാക്രമം. ചിലന്തി , പല്ലി, പാറ്റ, ഉറുമ്പ്, എലി എന്നിവയെല്ലാം തന്നെ നമ്മുടെ വീട്ടിൽ അതിക്രമിച്ചു കടക്കുന്നതും വസിക്കുന്നതൊന്നും നമ്മുക്ക് ഒട്ടും ഇഷ്ടമല്ല. വീട്ടിൽ കയറുന്ന ജന്തുക്കളിൽ ഏറ്റവും ശല്യം എലികൾ തന്നെയാണ്. എലികൾക്ക് നമ്മുടെ തുണികളുടെ വിലയും നമ്മുടെ സെർട്ടിഫിക്കറ്റുകളുടെ മഹത്വവും ഒന്നുമറിയില്ലല്ലോ ? അത് കൊണ്ട് തന്നെ അവ കണ്ണിൽ കാണുന്നതെല്ലാം തുരന്ന്‌ കഷ്ണം കഷ്ണമായി നശിപ്പിച്ചു ഇട്ടു കളയും. എലിയെ പേടിച്ച് വീട് ചുടാനൊന്നും പറ്റില്ലല്ലോ. അത് കൊണ്ട് വീട്ടിൽ നാശമുണ്ടാക്കി ഓടി പാഞ്ഞു നടക്കുന്ന എലികളെ പുറത്താക്കാൻ നാം പല വഴികളും നോക്കും .

ഒളിച്ചിരിക്കാന്‍ സ്ഥലം, വെള്ളം, ആഹാരം എന്നിവയുണ്ടെങ്കില്‍ ഇവയെ തുരത്തുക അത്ര എളുപ്പമായിരിക്കില്ല. മാലിന്യങ്ങള്‍, ഭക്ഷണപദാര്‍ത്ഥങ്ങളുടെ അവശിഷ്ടങ്ങള്‍ എന്നിവയാണ് എലികളുടെ ഇഷ്ടകേന്ദ്രങ്ങള്‍. വീടും പരിസരവും എത്ര തന്നെ വൃത്തിയായി സൂക്ഷിച്ചാലും ഇവ ഏതു വഴിയെങ്കിലും അകത്തു വരും. മറ്റ് ശല്യങ്ങള്‍ പോവട്ടെ, ഇവ മൂലമുണ്ടാകുന്ന രോഗങ്ങളോ? ഇരുപതിലധികം രോഗങ്ങള്‍ക്ക് എലികള്‍ കാരണക്കാരാകുന്നുണ്ട്. എലികളെ വീട്ടിൽ നിന്നും കടത്താൻ വീട്ടില്‍ തന്നെയുള്ളവ ഉപയോഗിക്കാവുന്നതാണ്. അതിനുള്ള ചില പൊടിക്കൈകളാണ് പറയാൻ പോകുന്നത്. ശ്രമിച്ചു നോക്കൂ.

സവാള
എലികളെ ഓടിക്കാനുള്ള നല്ലൊരു വഴിയാണ് സവാള. ഇവയുടെ മണം എലികള്‍ക്ക് സഹിക്കാനാകില്ല. ഒരു സവാള മുറിച്ച് എലിയുടെ മാളത്തിലോ അവ ഓതുന്ന ഇടങ്ങളിലോ സമീപത്തിലോ വയ്ക്കുക.

കുരുമുളക്
കുരുമുളകിന്റെ ഗന്ധം സഹിക്കാന്‍ എലികള്‍ക്ക് കഴിയില്ല. അതിനാല്‍ ഇവയ്‌ക്കെതിരെ കുരുമുളക് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയും. കുരുമുളക് പൊടി മൂലകളിലും എലികള്‍ ഒളിഞ്ഞിരിക്കുന്ന പൊത്തുകളിലും വിതറുക. ഇടയ്ക്കിടെ ഇത് ചെയ്യുക.

മോത്ത് ബോള്‍സ്
എലികളെ അകറ്റി നിര്‍ത്താന്‍ മോത്ത് ബോള്‍സിന് കഴിയും. വിപണിയില്‍ ലഭിക്കുന്ന ഇവ ഉപയോഗിക്കാനും എളുപ്പമാണ്. എലി ഒളിഞ്ഞിരിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ മോത്ത് ബോള്‍ വയ്ക്കുക. എലികള്‍ പമ്പ കടക്കും! എന്നാൽ മുറികളിലും മറ്റും ഇത് വയ്ക്കരുത്. ഇവയുടെ ഗന്ധം മനുഷ്യര്‍ക്ക് ദോഷകരമാണ്. ഇവ കൈകാര്യം ചെയ്യുമ്പോഴും ജാഗ്രത പുലര്‍ത്തുക. നഗ്നമായ കരങ്ങള്‍ കൊണ്ട് മോത്ത് ബോള്‍ തൊടരുത്.

അമോണിയ
ഒരു പാത്രമെടുത്ത് അതില്‍ രണ്ട് സ്പൂണ്‍ സോപ്പുപൊടി, കാല്‍ ഗ്ലാസ് വെള്ളം, രണ്ട് കപ്പ് അമോണിയ എന്നിവയിട്ട് നന്നായി മിക്‌സ് ചെയ്ത് എലികളെ പതിവായി കാണുന്ന ഭാഗത്ത് വയ്ക്കുക. അമോണിയയുടെ ഗന്ധം താങ്ങാന്‍ എലികള്‍ക്ക് കഴിയില്ല. അവ ജീവനും കൊണ്ട് ഓടും.

കര്‍പ്പൂര തുളസിത്തൈലം
കര്‍പ്പൂര തുളസിത്തൈലത്തിന്റെ ഗന്ധത്തിനും എളികളെ അകറ്റിനിര്‍ത്താനുള്ള കഴിവുണ്ട്. പഞ്ഞി ചെറിയ കഷണങ്ങളാക്കി കര്‍പ്പൂര തുളസിത്തൈലത്തില്‍ മുക്കി എലിശല്യമുള്ള സ്ഥലങ്ങളില്‍ വയ്ക്കുക.

പാറ്റഗുളിക
പാറ്റഗുളികയും അതിന്‍റെ രൂക്ഷഗന്ധവും എലികളെ ഓടിക്കുവാനുള്ള ഏറ്റവും നല്ല വഴികളില്‍ ഒന്നാണ്. ചെറിയ പ്ലാസ്റ്റിക് ഡബ്ബകളില്‍ കുറച്ച് തുളകള്‍ ഇട്ടതിന് ശേഷം (പാറ്റഗുളികയുടെ ഗന്ധം പുറത്ത് വരാന്‍ പാകത്തിനുള്ളതായിരിക്കണം തുളകള്‍) അവയില്‍ ഓരോന്നിലും 2-3 പാറ്റഗുളികകള്‍ വീതം ഇട്ട് എലികള്‍ വരാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ വയ്ക്കുക.

കരയാമ്പൂ തൈലം
കരയാമ്പുവിന്‍റെ ഗന്ധവും എലികള്‍ക്ക് താങ്ങാന്‍ പറ്റുന്നതല്ല. കരയാമ്പുവിന്‍റെ മണമുള്ള സ്ഥലത്ത് നിന്നും എലികള്‍ തിരിഞ്ഞോടും എന്നാണ് പറയുന്നത്. ഈ രീതി പ്രകാരം എലിയെ ഓടിക്കുവാന്‍ കരയാമ്പുവോ അല്ലെങ്കില്‍ കരയാമ്പൂ തൈലമോ ഉപയോഗിക്കാം. ഈ പറഞ്ഞവയെല്ലാം തന്നെ പരീക്ഷിക്കുമ്പോൾ ഒരു കാര്യം ഓർക്കുക മനുഷ്യ സമ്പർക്കം ഇവയുമായി പാടില്ല.

മൂങ്ങയുടെ തൂവല്‍
എലികള്‍ക്ക് മൂങ്ങയുടെ തൂവല്‍ പേടിയാണ്. ഇവ കുറച്ച് സംഘടിപ്പിച്ച് എലികള്‍ വരുന്ന പൊത്തുകളില്‍ വയ്ക്കുക. പ്ലാസ്റ്റിക് പാമ്പുകളെ മുറ്റത്തും മറ്റുമിട്ടും എലികളെ പേടിപ്പിക്കാൻ ശ്രമിക്കാവുന്നതാണ്. അവ ഓടും.


കെണി വച്ച് എലിയെ പിടിക്കുക. എലികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന പീനട്ട് ബട്ടര്‍, വെണ്ണ, തേങ്ങ കഷ്ണം പോലുള്ളവ കെണിയിൽ വച്ച് അവയെ പിടിക്കാവുന്നതാണ്. ആഹാരം തേടിയെത്തുന്ന എലി കെണിയില്‍ ഉറപ്പായും കുടുങ്ങും. കെണിയിലായ എലിയെ വീട്ടിലേക്ക് തിരിച്ചുവരാത്ത തരത്തില്‍ എവിടെയെങ്കിലും ഉപേക്ഷിക്കാവുന്നതാണ്. ഒരു കാര്യം ഓർക്കുക എലിയും ഒരു ജീവനാണ്. വീട്ടിൽ കയറുന്ന എലികളെ ഓടിക്കുക എന്നതിലുപരി കൊല്ലുക എന്ന ലക്ഷ്യത്തിലേക്ക് തിരിയരുത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (31 minutes ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (36 minutes ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (1 hour ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (2 hours ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (3 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (3 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (3 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (3 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (4 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (4 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (5 hours ago)

Malayali Vartha Recommends