Widgets Magazine
15
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...


പൊലീസ് വാഹനം തകർത്തതടക്കം ചുമത്തി, പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്: സിപിഎമ്മിന്റെ അറിയപ്പെടുന്ന ഗുണ്ടകളാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് ഡിസിസി പ്രസിഡന്റ്...


അധികാരം തലക്ക് പിടിച്ച പെരുമാറ്റമാണ് സിപിഐഎം നേതാക്കൾക്ക്; രാഹുൽ വിഷയം വാർത്ത ആയി ! ജനങ്ങളെ അത് സ്വാധീനിച്ചു.. തുടർ ഭരണ പ്രചരണം യുഡിഎഫിന് ഗുണം ചെയ്തു: പിണറായിയ്ക്ക് നേരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ...

ഒരു ദിവസം ഒരു മണിക്കൂർ മാത്രം ഉപയോഗിക്കുക ; ഇയർ ഫോൺ ഉപയോഗിക്കുന്നവർ അറിയാൻ

03 SEPTEMBER 2019 12:29 PM IST
മലയാളി വാര്‍ത്ത

യാത്ര വേളകൾ ഒഴിവ് വേളകൾ എന്നിവ നാമെല്ലാം പല തരത്തിലാണ് ഉപയോഗിക്കുന്നത്. നമ്മിൽ ഏറെ പേരും മൊബൈലിൽ പാട്ട് കേൾക്കാറാണ് പതിവ്. യാത്രയിൽ ഇയര്‍ഫോണും ചെവിയിൽ തിരുകി പാട്ടും കേട്ട് കാറ്റും കൊണ്ടിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഇയര്‍ഫോണിന്റെ ഉപയോഗം നമ്മെ കേൾവി തകരാറിലേക്ക് നയിക്കും. അമിതമായി ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നവർ ഈ കാര്യങ്ങൾ ചെയ്യാൻ മറക്കരുത്. നിങ്ങളുടെ കേള്‍വി ശക്തിയെ ഇയര്‍ഫോണ്‍ ഉപയോഗം ബാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നാഷനല്‍ ഇനിഷ്യേറ്റിവ് ഫോര്‍ സേഫ് സൗണ്ടിലെ(ഐഎംഎ നിസ്) വിദഗ്ധ ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നയറിപ്പുകള്‍ ഇവയൊക്കെയാണ്. അവ പാലിക്കാൻ മടി കാണിക്കേണ്ട. ദിവസം ഒരു മണിക്കൂര്‍ മാത്രം ഇയര്‍ ഫോണ്‍ ഉപയോഗിക്കുന്നതാണ് ചെവിയുടെ ആരോഗ്യത്തിന് നല്ലത്. ഇയര്‍ഫോണില്‍ പാട്ടു കേള്‍ക്കുന്ന ശീലമുള്ളവര്‍ 10 മിനിട്ടു പാട്ടു കേൾക്കുക . അത് കഴിഞ്ഞ് അഞ്ചു മിനിട്ടെങ്കിലും ചെവിക്കു വിശ്രമം കൊടുക്കുന്നത് നന്നായിരിക്കും.

ഇയർ ഫോൺ വാങ്ങിക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ചെറിയ വിലയ്ക്ക് ഗുണമേന്‍മയില്ലാത്ത ഇയര്‍ഫോണുകളും മറ്റും വാങ്ങി വെറുതേ നിങ്ങളുടെ കേള്‍വി തകരാറിലാക്കേണ്ട ആവശ്യമില്ല. ഇയർ ഫോൺ വാങ്ങിക്കുമ്പോള്‍ നല്ല വില കൊടുത്ത് ആരോഗ്യകരമായ സാങ്കേതിക സംവിധാനങ്ങളുള്ള ഇയര്‍ ഫോണുകള്‍ തന്നെ വാങ്ങാൻ ശ്രദ്ധിക്കുക.ഒപ്പം തകരാറുകള്‍ സംഭവിച്ച ഇയര്‍ഫോണുകള്‍ ഉടന്‍ തന്നെ മാറ്റിവാങ്ങാനും മറക്കരുത്. നമ്മിൽ പലരും ഇയര്‍ ഫോണ്‍ ഉപയോഗിക്കുമ്പോൾ അടുത്ത് ഇരിക്കുന്ന ആൾക്കും കൂടി കേൾക്കാൻ സാധിക്കും. അത്രയും ഉറക്കെയാണ് നാം ശബ്‍ദം കൂട്ടി വയ്ക്കുന്നത്. അമിതമായ ശബ്ദം രക്തക്കുഴലുകളെ ചുരുക്കി രക്തസമ്മര്‍ദം വര്‍ധിക്കുവാൻ ഇടയാകും. അമിത ശബ്ദം നിങ്ങളുടെ കേള്‍വിക്ക് ഹാനികരമാണെന്ന് മാത്രമല്ല പുറത്തുള്ള ശബ്ദങ്ങള്‍ മറയ്ക്കുകയും ചെയ്യുന്നു. ഒരു പക്ഷെ അത് നിങ്ങളെ മറ്റു വല്ല അപകടങ്ങളിലേക്കും നയിക്കാൻ സാധ്യതയുണ്ട്. പാട്ട് കേള്‍ക്കുമ്പോൾള്‍ ശബ്ദം കുറച്ച്‌ വെക്കാന്‍ ശ്രദ്ധിക്കുക. ചെവിക്കുള്ളിൽ പ്രഷര്‍ കൂടുന്ന മെനിയേഴ്‌സ് സിന്‍ഡ്രോം എന്ന രോഗം ഉള്ളവർക്ക് തലചുറ്റല്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണെന്നും ഡോക്ടര്‍മാര്‍ നിർദേശിക്കുന്നു . അമിതശബ്ദം ശരീരത്തിലെ അസിഡിറ്റി വര്‍ധിപ്പിക്കുവാൻ ഇടയാക്കും. പ്രമേഹ രോഗികള്‍ അമിതശബ്ദം കേട്ടാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു വര്‍ദ്ധിക്കും എന്നുള്ളതിനാൽ അവരും ഇയർ ഫോൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക. അതോടൊപ്പം അമിത ശബ്ദം ശരീരത്തില്‍ അസിഡിറ്റി വര്‍ധിപ്പിക്കുന്നതായും പറയുന്നു.നിങ്ങള്‍ കേള്‍ക്കുന്ന ശബ്ദം അസഹനീയമാണെങ്കില്‍, പുറത്തുള്ള ശബ്ദങ്ങളെ എല്ലാം അത് മറയ്ക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ ഇയര്‍ഫോണില്‍ കേള്‍ക്കുന്ന ശബ്ദം അടുത്തുള്ളയാള്‍ കേള്‍ക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ കേള്‍ക്കുന്ന ശബ്ദത്തിന്റെ അളവ് വലുതാണ്


അമിതശബ്ദം മൂലം നമ്മുടെ ഏകാഗ്രത കുറയുവാൻ ഇടയുണ്ട്. കുട്ടികളെയാണ് ഇതു കൂടുതല്‍ ബാധിക്കുക. ഗര്‍ഭിണികള്‍ ഒരിക്കലും ഇയര്‍ ഫോണ്‍ ഉപയോഗിച്ച്‌ പാട്ട് കേള്‍ക്കരുതതെന്നാണ് ഡോക്ടർമാർ പറയുന്നത്. ഗർഭസ്ഥ ശിശുവിന് ഇത് ദോഷം ചെയ്യും . ഇയര്‍ പ്ലഗുകള്‍ ഉപയോഗിക്കുക. വലിയ ശബ്ദമുണ്ടാകുമ്പോള്‍ അല്ലെങ്കില്‍ അത്തരം ശബ്ദമുണ്ടാകുന്ന സ്ഥലങ്ങളില്‍ അധിക നേരം നില്‍ക്കേണ്ടി വരുമ്പോള്‍ ഇയര്‍ പ്ലഗുകള്‍ ഉപയോഗിന്നത് നല്ലതാണ്. നിങ്ങള്‍ ഇയര്‍ ഫോണില്‍ / അമിത ശബ്ദത്തില്‍ പാട്ട് കേള്‍ക്കുന്നതിന് ഒരു സമയ പരിധി നിശ്ചയിക്കുക. മാത്രമല്ല പ്രാവർത്തികമാക്കുക. അത് ഒരു ദിവസം 90 മിനിറ്റില്‍ അധികമാവാതെ സൂക്ഷിക്കണം. ഒപ്പം ശബ്ദത്തിന്റെ അളവിനും നിയന്ത്രണം കൊണ്ടുവരിക..അപ്പോൾ ഇയർ ഫോൺ ഉപയോഗിക്കുന്നവർ ഈ കാര്യങ്ങൾ പാലിക്കാൻ മറക്കരുത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം  (9 minutes ago)

ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു  (15 minutes ago)

നോവലിസ്റ്റും നാടകകൃത്തുമായ എം. രാഘവൻ അന്തരിച്ചു  (24 minutes ago)

വയോധിക മരിച്ചു....  (36 minutes ago)

ഇണ്ടാസ് വലിച്ചെറിഞ്ഞ് രാഹുൽ SIT-ക്ക് മുന്നിൽ എത്തില്ല കട്ടായം..! 10 മിനിട്ടിൽ അഡ്വ രാജീവിന്റെ തനി നിറം പ്രാസിക്യൂഷൻ കാണും  (55 minutes ago)

അരവണ വിതരണത്തിൽ നിയന്ത്രണം...ഒരാൾക്ക് 20 എണ്ണം മാത്രം....  (1 hour ago)

ഒമാനിലെ ജ്വല്ലറിയിൽ നിന്നും ഇരുപത്തിമൂന്നര കോടി രൂപ വില  (1 hour ago)

തിങ്കളാഴ്ച പാർലമെന്റ്‌ വളപ്പിൽ പ്രതിഷേധിക്കും...  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം..  (1 hour ago)

ഇന്ത്യക്ക് തകർപ്പൻ ജയം...  (2 hours ago)

വായു മലിനീകരണം രൂക്ഷം...  (2 hours ago)

തൊഴിൽ വിജയം, ധനനേട്ടം, ശത്രു നാശം, കീർത്തി, ഭാഗ്യാനുഭവങ്ങൾ എന്നിവ ഉണ്ടാകും.  (2 hours ago)

യു.ഡി.എഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...  (3 hours ago)

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് ബൗളിംഗില്‍ മികച്ച പ്രകടനം  (9 hours ago)

Malayali Vartha Recommends