Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?


2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..

പത്രം അറിവിന് നല്ലതാ ; പക്ഷേ ആരോഗ്യത്തിന് ഹാനികരം ; ഈ മുന്നറിയിപ്പ് അവഗണിക്കരുതേ

17 SEPTEMBER 2019 03:39 PM IST
മലയാളി വാര്‍ത്ത

രാവിലെ എഴുന്നേറ്റയുടൻ ഒരു കൈയിൽ ചായയും മറ്റേ കൈയിൽ പത്രവും എടുക്കാത്തവരായി ആരും തന്നെയില്ല. ലോകത്തുള്ള സർവ്വ വിവരങ്ങളും വിരൽ തുമ്പിൽ കിട്ടുമെങ്കിലും ഇപ്പോഴും പത്രത്തെ കൈ വിടാൻ കഴിയാത്തവരായി പലരുമുണ്ട്. അത്കൊണ്ട് തന്നെ വാർത്തകൾ അറിയാൻ എല്ലവരും പത്രം വായിക്കുന്നു. അറിവ് വർധിപ്പിക്കുന്നു. വിവരങ്ങൾ അറിയാൻ പത്രം നല്ലതാ. പക്ഷെ പത്രം ആരോഗ്യത്തിന് ഹാനികരമാണ്. നമ്മിൽ പലരും തുടരുന്ന മോശം ശീലമാണ് പത്രത്തിൽ ആഹാരം പൊതിഞ്ഞ് എടുക്കുന്നത്. എന്നാൽ ഈ ശീലത്തിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ അറിയാതിരിക്കരുത്. മാരകമായ പല രോഗങ്ങളിലേക്കും ഇത് നയിക്കും. പത്രത്തിൽ ആഹാരം പൊതിഞ്ഞെടുക്കുന്നവരും പൊതിഞ്ഞു വാങ്ങിക്കുന്നവരും എണ്ണ കളയാൻ പത്രത്തിൽ പൊതിയുന്നവരുമൊക്കെ അറിയൂ. മാരകമായ പല ആരോഗ്യ പ്രശ്നങ്ങളിലേക്കും ഇത് നയിക്കും. മറക്കേണ്ട.

 പത്രക്കടലാസില്‍ പൊതിഞ്ഞ വടയും പഴംപൊരിയും മറ്റ് പലഹാരങ്ങളും കഴിക്കുന്നവര്‍ ഓർക്കുക. പേപ്പറിലും മഷിയിലും അടങ്ങിയിട്ടുള്ള മാരകമായ വിഷമാണ് ഉള്ളില്‍ ചെല്ലുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് ഇത് നയിക്കും . കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റിയാണ് ഈ മുന്നറിയിപ്പ് അറിയിച്ചത്.  പത്രക്കടലാസില്‍ ആഹാര സാധനങ്ങൾ പൊതിയുന്നതും അതില്‍ വച്ചു കഴിക്കുന്നതും ഒഴിവാക്കാന്‍ ഉടന്‍ നടപടിയെടുക്കണമെന്ന് അതോറിറ്റി സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നത്. ഇത്തരം ഭക്ഷണം സ്ഥിരമായി കഴിക്കുന്നവര്‍ കുറേശ്ശെയായി വിഷം അകത്താക്കുകയാണ് ചെയ്യുന്നതെന്ന് അവര്‍ പറയുന്നു. പല ആഹാര വസ്തുക്കളും പത്രക്കടലാസില്‍ നേരിട്ടു പൊതിയുന്നത് നമ്മുടെ രാജ്യത്ത് പതിവാണെന്ന് അതോറിറ്റി വ്യക്തമാക്കുന്നു. ഇതു ഒട്ടും നല്ലതല്ല. വൃത്തിയായി പാകം ചെയ്യുന്ന ആരോഗ്യകരമായ ആഹാരം പോലും ഇങ്ങനെ ചെയ്താൽ അപകടകരമാകും എന്ന കാര്യത്തിൽ സംശയമില്ല. ചെറിയ ഹോട്ടലുകള്‍, തട്ടുകടകള്‍ എന്നിവിടങ്ങളിലൊക്കെ ഭക്ഷണം പൊതിയാന്‍ ഉപയോഗിക്കുന്നത് പത്രക്കടലാസുകളാണ്.

ചോറും മറ്റ് ആഹാരവുമാണെങ്കില്‍ ഇലയില്‍ പൊതിഞ്ഞിട്ടാകും പത്രക്കടലാസില്‍ വീണ്ടും പൊതിയുക. ആ ഇല എങ്ങാനും കീറിയാല്‍ അതും പ്രശ്‌നമാകും. ന്യൂസ് പേപ്പര്‍, മറ്റു പേപ്പറുകള്‍, കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ തുടങ്ങിയവയൊക്കെ ഉണ്ടാക്കുമ്പോള്‍ അതില്‍ മലിനവസ്തുക്കള്‍ ഉള്‍പ്പെട്ടുവെന്നു വരാം. ഈ പേപ്പര്‍ കൊണ്ട് ഭക്ഷ്യവസ്തുക്കൾ സ്പര്‍ശിക്കുന്നത് അപകടകരം എന്നു പറയാതെ വയ്യ. അച്ചടി മഷിയില്‍ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന പലതരം രാസവസ്തുക്കളുണ്ട്. അതു ഭക്ഷണവുമായി കൂടിക്കലർന്നാൽ അപകടമാണ്. രാസവസ്തുക്കള്‍ക്കു പുറമെ, രോഗത്തിലേക്ക് നയിക്കുന്ന സൂക്ഷ്മജീവികളും പത്രക്കടലാസില്‍ ഉണ്ടാകും എന്ന സാധ്യത തള്ളി കളയാനാവില്ല. കഴിക്കുന്നതിനു മുമ്പ് എണ്ണപ്പലഹാരങ്ങളിലെ എണ്ണ കളയാന്‍ പത്രക്കടലാസ് ഉപയോഗിക്കുന്നത് പതിവാണ്. ട്രെയിനുകളിലും തട്ടുകടകളിലും ഇതു കൂടുതലാണ്. ഇതും ആരോഗ്യത്തിന് ഹാനികരമാണ് . ഇത്തരം ശീലങ്ങള്‍ എത്രയും പെട്ടെന്ന് ഇല്ലാതാക്കാന്‍ ബോധവത്കരണ പരിപാടികളും മറ്റും തുടങ്ങണമെന്നാണ് അതോറിറ്റി നിര്‍ദേശിച്ചിട്ടുള്ളത്. നമ്മുടെ ആരോഗ്യം നമ്മുടെ കൈയിലാണ് എന്ന് മറക്കാതിരിക്കുക. ഇത്തരത്തിലുള്ള ശീലം സ്വയം ഒഴിവാക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (32 minutes ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (37 minutes ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (1 hour ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (2 hours ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (3 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (3 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (3 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (3 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (4 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (4 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (5 hours ago)

Malayali Vartha Recommends